Wednesday, December 31, 2008

ഒരു വെൻ ചിത്രം

ഗണം എ: {ആത്മഹത്യാഭ്രമം അഭിനയിച്ച് ആത്മഹത്യ ചെയ്തവരെ അപമാനിക്കുന്ന ചിലർ}

ഗണം ബി: {ഉന്മാ‍ദം നടിച്ച് ഭ്രാന്തന്മാരെ തീട്ടം വാരിയെറിയുന്ന ചിലർ}

ഗണം സി: {ദരിദ്രവാസം മറച്ചുവെയ്ക്കാൻ അരാജകത്വം എടുത്തണിയുന്ന ചിലർ}

ഗണം ഡി: {ഹെർക്കുലീസ് വയറ്റിൽക്കിടക്കെ ഹോർലിക്സ് കുടിയ്ക്കുന്നവനെ പുച്ഛിക്കുന്ന ചിലർ}

ഗണം ഇ: {ആത്മാവിന്റെ വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ നട്ടെല്ലിൽ കൊത്തുന്ന ശില്‍പ്പം നൂറ്റാണ്ടുകളെ അതിജീവിക്കുമെന്ന് വിചാരിക്കുന്ന ചിലർ}


ഗണം എഫ്: {ഞരമ്പുരോഗം തിരിച്ചറിയാതിരിക്കാൻ ആത്മനിന്ദയുടെ രംഗപടം പശ്ചാത്തലമാക്കുന്ന ചിലർ}

എ സംഗമം ബി സംഗമം സി സംഗമം ഡി സംഗമം ഇ സംഗമം എഫ് എന്ന ഗണത്തിന്റെ വെൻ ചിത്രം വരയ്ക്കുമ്പോൾ, നടുവിൽ, പണ്ട് സ്കൂൾ ആനിവേഴ്സറിയ്ക്ക് ഗോപുമേനോന്റെ മകളുടെ ‘മൈലാഞ്ചിക്കാ‍ട്ടില് പാറിപ്പറന്നുവരും’ ഡാൻസ് മുറുകുമ്പോൾ അതിനൊപ്പം വേഗം കൂടുന്ന വർണങ്ങളുടെ കറക്കം പോലെ ഞാനെന്ന കമിലിയോൺ.

7 comments:

Rammohan Paliyath said...

ഒരു പരിചയവുമില്ലാതിരുന്നിട്ടും ആദ്യമായി കണ്ടപ്പോൾ [ക്യാമറക്കണ്ണിലൂടെ നോക്കും മുമ്പു തന്നെ] ഈവിൾ എന്ന് എന്നെ വിളിച്ച സത്യസന്ധനായ ആ നിരീക്ഷകന്,

“അഞ്ചു പേർക്ക് ഫോർവേഡ് ചെയ്യാനുണ്ടായിരുന്ന ക്രിസ്തുസ്തുതി എസ്സെമ്മെസ് കിട്ടിയപ്പോൾ ഞാൻ നിങ്ങളെ ഓർത്തു, നിങ്ങൾക്കു മാത്രം അയച്ചു” എന്നു പറഞ്ഞ ചങ്ങാതിയ്ക്ക്,

“രാം മോഹൻ, നിങ്ങളൊരു മനുഷ്യനാണോ” എന്ന് ചോദിച്ച് ചെകിട്ടത്തടിച്ച പ്രണയത്തിന്

Kaippally said...

ഹ ഹ ഹ

തന്റെ ഓർമ്മ അപാരം.

make shure you have a great, interesting, prosperous and forgiving new year.

:)

cheers

have one on me.

വെള്ളെഴുത്ത് said...

അപ്പോഴതിന്റെ പേര് കമിലിയോണ്‍ എന്നായിരുന്നു വല്ലേ? ഗോപുമേനോന്റെ മകലല്ല, പിതാവിന്റെ പേരു മറന്നു പോയി മഞ്ജുവാണ് അതു കളിച്ചിരുന്നത്. “അണ്ണാരക്കണ്ണാ തെമ്മാടി കുട്ടാ ഇന്നുനീയെങ്ങോട്ടാ..വാഴക്കുടത്തിന്മേല്‍ നിന്നു തേനുണ്ണുവാനായി പോകുന്ന പോക്കാണോ പോകുന്ന പോകാണോ..” ഇതാണ് പാട്ട്. സ്റ്റേജിന്റെ സൈഡില്‍ നിന്ന് ശബ്ദവും വെളിച്ചവും ശേഖരണ്ണന്‍ കറക്കിവിട്ട ആ കാമിലിയോണിന്റെ കളര്‍ചില്ലുകളില്‍ ചിലത് എന്റെ മുഖത്താണ് വന്നു പതിച്ചത്. ഞാനന്ന് സൈഡ് കര്‍ട്ടന്റെ മറവില്‍ നിന്ന് അണ്ണാരക്കണ്ണനെ നോക്കുകയായിരുന്നു, അടുത്ത ഐറ്റം എന്റെ വളച്ചെട്ടി..പക്ഷേ ഓര്‍ക്കുമ്പോള്‍ അതില്‍ കവി പറഞ്ഞ ഗണങ്ങളൊന്നും ഇല്ല. ഖേദിക്കുന്നു.

നസീര്‍ കടിക്കാട്‌ said...

അവന്റെയൊരു കാര്യം!!

jijijk said...

2009ല്‍ ഇതുവരെ ബ്ലോഗാത്‌സംഗം ഒന്നും കണ്ടില്ലല്ലോ?

Sundaran said...

Waiting for !

കുറുമാന്‍ said...

പുതുവര്‍ഷത്തില്‍ പുതിയതായൊന്നും വന്നില്ലല്ലോ ഇത് വരെ. അടുത്തത് പോരട്ടെ.

Related Posts with Thumbnails