Sunday, September 13, 2009

കുതിരച്ചന്തിയുടെ വീതി

കുറച്ചു പേരെ എല്ലാക്കാലത്തേയ്ക്കും എല്ല്ലാവരേയും കുറച്ചുകാലത്തേയ്ക്കും വിഡ്ഡികളാക്കാം എന്നാണല്ലൊ പഴമൊഴി.

വസ്തുതകൾക്ക് നിരക്കാത്ത ഗോസിപ്പുകൾക്ക് പ്രസിദ്ധമാണ് ഇന്റർനെറ്റ്. നെറ്റിലുണ്ട് എന്നു കരുതി എന്തും കണ്ണുമ്പൂട്ടി വിശ്വസിക്കുന്ന കുറേപ്പേരെങ്കിലും എല്ലാക്കാലത്തും ഉണ്ടാവും എന്ന് ഉറപ്പുള്ളതുകൊണ്ടാവാം ഇ-ഗോസിപ്പുകൾക്ക് അവസാനമില്ലാത്തത്. ചിലതെല്ലാം നിരുപദ്രവകരങ്ങളായ രസങ്ങളാണെങ്കിൽ ചിലതിന്റെ പിന്നിൽ തീർച്ചയായും സ്ഥാപിത താല്പ്പര്യങ്ങളും നിഗൂഡലക്ഷ്യങ്ങളും കാണും. ഇവയുടെ സത്യാവസ്ഥ അറിയാൻ സഹായിക്കുന്ന സൈറ്റുകളുമുണ്ട്. ആരു പറയുന്നതാണ് നേര്? എന്ന് സെൻ ആൻഡ് ദ ആർട്ട് ഓഫ് മോട്ടോർ സൈക്ക് ൾ മെയ്ന്റനൻസിന്റെ തുടക്കത്തിൽ റോബർട്ട് എം. പിർസിഗ് ചോദിക്കുന്നത് നമുക്കും ചോദിക്കാം.

അടുത്തകാലത്തായി നെറ്റിലൂടെ പ്രചരിച്ച ഒരു രസികൻ ഗോസിപ്പിന്റെ പരിഭാഷ ഇതോടൊപ്പം. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് അന്തിമവിധി വന്നിരിക്കുന്നത്. എന്തായാലും മറന്നുകളയാൻ വയ്യാത്തവിധം ‘വിശ്വസനീയ’മാണ് ഈ അവിശ്വസനീയ ഗോസിപ്പ്.

അമേരിക്കയിലെ സ്റ്റാൻഡേഡ് ഗേജ് [അതായത് റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള ദൂരം] നാലടി എട്ടര ഇഞ്ചാണ്. ഇത് അതിശയകരമാം വിചിത്രമായ ഒരളവാണ്.

ഇതെങ്ങനെ വന്നു? ഇംഗ്ലണ്ടിലും അങ്ങനെയായതുകൊണ്ട്. കാരണം ഇംഗ്ലീഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്.

ഇംഗ്ലീഷുകാർക്ക് ഈ അളവെങ്ങനെ കിട്ടി? റെയിൽവേ വരും മുമ്പ് ഇംഗ്ലണ്ടിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേ പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെ.

അതവർക്ക് എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.

വാഗണുകൾക്ക് എങ്ങനെ വിചിത്രമായ ഈ ചക്രദൂരം കിട്ടി? കൊള്ളാം, വേറെ വല്ല അളവുമായിരുന്നെങ്കിൽ ഇംഗ്ലണ്ടിലെ പഴയ ദീർഘദൂര റോഡുകളിൽ പലേടത്തും വെച്ച് വാഗണുകളുടെ ചക്രങ്ങൾ പൊളിഞ്ഞു പോയേനെ. കാരണം അക്കാലത്തെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള വീതി അതായിരുന്നു.

ആരാണ് ആ വീതിയുള്ള ചക്രച്ചാലോടെ റോഡു പണിതത്? റോമാ സാമ്രാജ്യക്കാർ. അവരാണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ പണിതത്.

ചക്രച്ചാലിന്റെ വീതി എങ്ങനെ വന്നു? റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടിയായിരുന്നു ആ വീതിയിൽ ചക്രച്ചാലുകൾ ഉണ്ടായത്. [രണ്ടു കുതിരകൾ ഓടിയ്ക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ പ്രചാരത്തിലുണ്ടായിരുന്നത്].

വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ഒരൊറ്റ അളവിലായിരുന്നു രഥ നിര്‍മാണം. അമേരിക്കയിലെ റെയില്‍പ്പാളങ്ങളുടെ വീതിയുടെ ഉത്ഭവം റോമാസാമ്രാജ്യത്തിലെ അശ്വരഥങ്ങളിൽ നിന്നാണെന്ന് ചുരുക്കം. നേരേചൊവ്വേ പറഞ്ഞാൽ രണ്ട് കുതിരകളുടെ ചന്തികളുടെ വീതി.

ഉദ്യോഗസ്ഥമേധാവിത്വം എല്ലാ‍ടവും പാറ പോലെ അനശ്വരമാണ്.

അതുകൊണ്ട് അടുത്ത തവണ നിങ്ങളുടെ കയ്യിൽ ഒരു സ്റ്റാന്‍ഡേഡ് അളവോ പ്രവര്‍ത്തനരീതിയോ ചട്ടമോ കിട്ടുമ്പോൾ, ‘ദൈവമേ, ഏത് കുതിരയുടെ ചന്തിയാണാവോ ഇതിന്റെ പിന്നിൽ’ എന്ന് നിങ്ങൾ വിചാരിച്ചുപോയാല് നിങ്ങളെ തെറ്റു പറയാനില്ല.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്.

ഒരു സ്പെയ്സ് ഷട്ടിൽ അതിന്റെ ലോഞ്ചിംഗ് പാഡിലിരിക്കുമ്പോൾ അതിന്റെ പ്രധാന ഫ്യൂവൽ ടാങ്കിനടുത്ത് രണ്ട് വലിയ ബൂസ്റ്റർ റോക്കറ്റുകൾ ഇരിക്കുന്ന കണ്ടിട്ടില്ലേ? ഇവയാണ് സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ. അമേരിക്കയിലെ യുറ്റായിലുള്ള ഫാക്ടറിയിൽ വെച്ച് ഈ എസ്.ആർ.ബികൾ നിര്‍മിക്കുന്നത് തിയോകോൾ എന്ന കമ്പനിയാണ്.

ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്ത എഞ്ചിനീയർമാര്ര് ഇവയ്ക്കൊരല്‍പ്പം കൂടി വീതി കൊടുക്കണമെന്ന് വിചാരിച്ചുകാണണം. പക്ഷേ യുറ്റായിലുള്ള ഇവരുടെ ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗിന്റെ സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിയ്ക്കുന്നത്. ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നാണ് റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ ഇത്തിരി മാത്രം വീതിയേ തുരങ്കത്തിനുള്ളു. റെയില്‍പ്പാളത്തിന്റെ വീതിയാകട്ടെ, നിങ്ങൾ പഠിച്ചുകഴിഞ്ഞു, രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയാണുതാനും.

ലോകത്തിലെ ഏറ്റവും ആധുനികമായ ട്രാന്‍സ്പോര്‍ട്ടേഷൻ സിസ്റ്റം എന്നു വിളിക്കാവുന്ന സേപ്സ് ഷട്ടിൽ ഡിസൈനിലെ ഒരു പ്രധാനഘടകം രണ്ടായിരം കൊല്ലം മുമ്പാണ് നിര്‍ണയിക്കപ്പെട്ടത്. അതും ആരു നിര്‍ണയിച്ചു? കുതിരച്ചന്തികളുടെ വീതി!

18 comments:

രാജ് said...

wow!

ജിവി/JiVi said...

കൌതുകകരം തന്നെ! എന്നാലും ചില സംശയങ്ങളുണ്ട്. സ്വയം അന്വേഷിച്ചുനോക്കട്ടെ, നിവൃത്തിയുണ്ടായില്ലെങ്കില്‍ തിരികെ വരാം.

അരവിന്ദ് :: aravind said...

ഒരു തരം ബട്ടര്‍ഫ്ലൈ എഫക്റ്റ് പോലെ.
സി ഡി റോമിന്റെ റേഡിയസ്സ് ഫിലിപ്സ് ഡിസൈന്‍ ചെയ്തത് അന്നത്തെ പാന്റ്സിന്റെ പോക്കറ്റില്‍ സംഗതി എങ്ങനെ കൊള്ളിക്കാം എന്ന് നോക്കിയായിരുന്നു എന്നു കേട്ടിരിക്കുന്നു.

ഷാഫി said...

ഗള്‍ഫിലെ ഹൈവേകളുടെ വീതി എന്താണ്‌? ഒട്ടകം? :)

Cartoonist said...

ഞങ്ങടെ കുട്ടിക്കാലത്തെ ഒഴിവുസമയ വിനോദങ്ങളിലൊന്ന്, അന്നത്തെ സില്‍മാനായികയായ മഹാനിതംബിനിയുടെ അപ്പി ഷീറ്റ്ഷീറ്റായാണ് പുറത്തുവരിക എന്നു പറഞ്ഞു വിശ്വസിപ്പിച്ച ഒരു ചേട്ടന്റെ മാരഥോണ്‍ കഥകള്‍ കേള്‍ക്കലായിരുന്നു.

അളവു പറഞ്ഞാല്‍ കഥയ്ക്ക് ബലം കൂടി !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നന്നായി രാം.........

ഗുപ്തന്‍ said...

യാദൃശ്ചികതകളുടെ ആകെത്തുകയാണ് ചരിത്രം ;) ചിലപ്പോള്‍ ചിലതൊന്നും യാദൃശ്ചികമല്ലെന്ന് തോന്നുമെന്നല്ലേയുള്ളൂ!

സംഗതി ഇങ്ങനെ ഓര്‍ത്തത് ബോര്‍ഹേസിനെക്കുറിച്ച് ഒരിടത്ത് ചര്‍ച്ചിക്കുന്നത് കണ്ടപ്പോഴാണ്. ഫ്യൂച്ചര്‍ കണ്ടിന്‍‌ജന്റ്സ്! രേതസിലെ ഒരു അണു വഴിമാറിയെങ്കില്‍ ഇതെഴുതുന്നത് മറ്റൊരാളായിരുന്നേനേ. ഒരു പക്ഷെ ഒരു പെണ്‍കുട്ടി. അവളൊരുപക്ഷേ ബ്ലോഗെഴുതില്ലായിരുന്നു. ബ്ലോഗ് വായിച്ചാലും വളിപ്പുകള്‍ വായിക്കില്ലായിരുന്നു. അതിനും മുന്‍പത്തെ തലമുറയിലാണ് അത് പറ്റിയതെങ്കില്‍....

അല്പം അധികപ്പറ്റാണീ വായന. എന്കിലും ‘അബദ്ധത്തില്‍’വഴിമാറിപ്പോയ/ വഴിമാറാതെ പോയ വെടിയുണ്ടകളുടെ കഥകളല്ലേ മഹായുദ്ധങ്ങള്‍

PV said...

ശ്ശൊ.. ഇതും ഗുണ്ട് ആയിരുന്നു, അല്ലെ? എത്ര മനോഹരമായ നുണകള്‍... സത്യത്തിനു നാടകീയത പൊതുവേ കുറവാണോ?

പക്ഷെ, എന്‍റെ favorite ഇ-മെയില്‍ ഗുണ്ട് വേറെയാണ്.. Neil Armstrong ചന്ദ്രനില്‍ ഉലാത്തുമ്പോള്‍ വച്ചു കാച്ചിയ cryptic dialog-നെപ്പറ്റി ഉള്ളത്: http://www.truthorfiction.com/rumors/a/armstrong-gorsky.htm

Mohamed Ashraf said...

Kuthira chanthi,Kuthira shakthi,Pinney alpam madhyapichaal,parayum avan kuthirapporathaa--nnu! All said n done, indeed its a grace personified creature!! Mohamed Ashraf GN

എതിരന്‍ കതിരവന്‍ said...

ഇംഗ്ല്ണ്ടിലും യൂറോപ്പിലും വലതു വശത്തു ഡ്രൈവിങ് സെഅറ്റ് വന്നതിലും ഒരു ചരിത്രമുണ്ടത്രെ. പണ്ടു വഴിയിൽ എതിരെ വരുന്നവൻ (നടന്നോ കുതിരപ്പുറത്തോ) വലതുവശത്തുകൂടെ വരുന്ന വിധമാണ് വഴക്കം. കാരണം വലതുകയ്യിലെ വാളുകൊണ്ട് മറ്റേവനെ വെട്ടാൻ എളുപ്പം.

Rammohan Paliyath said...

a face that launched thousand ships എന്ന് മാർലോ പറഞ്ഞത് ഹെലന്റെ മുഖത്തെപ്പറ്റിയല്ലേ? ക്ലിയോപാട്രയുടെ മൂക്കിനെപ്പറ്റിയും ഇങ്ങനെ എന്തൊക്കെയോ കേട്ടിരിക്കുന്നു.

മണലെഴുത്ത്,ചന്ദ്രനിലെ നടത്തയല്ല, ചന്ദ്രനിൽ ഇറങ്ങി എന്ന് പറയുന്നതുപോലും ഗുണ്ടാണ് എന്നു കേൾക്കുന്നു. ഹോളിവുഡിൽ സെറ്റിട്ടതാ?

REM-ന്റെ മാൻ ഓൺ ദ് മൂൺ എന്ന ജില്ലൻ പാട്ടിന്റെ ഒറിജിനൽ വിഡിയോൺ ഇവിടെ: http://www.youtube.com/watch?v=1hKSYgOGtos

ലിറിക്സ് ഇവിടെ: http://www.lyrics007.com/R.E.M.%20Lyrics/Man%20On%20The%20Moon%20Lyrics.html

ലോകത്തിലെ ഏറ്റവും പോപ്പുലറായ ഫിലോസഫി കിത്താബ് എന്ന പേരു കേൾപ്പിച്ച സെൻ ആൻഡ് ദ് ആർട്ടിന്റെ സമ്പൂർണ പി.ഡി.എഫ്. ഇവിടെ: http://paliyath.googlepages.com/pirsig.pdf

ചരിത്രത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ വിചിത്രമാം വിധം വിചിത്രം. പാലക്കാട്ട് ഒരു എഞ്ചിനീയറിംഗ് കാളേജ് അനുവദിച്ചില്ലെന്നതിന്റെ പേരിൽ സിഐഎ കൊടുത്ത ചെമ്പിൽ കാത്തോലിക്കാസഭ കൊടുത്ത അരിയിട്ട് കോട്ടയത്തെ മൂന്നാല് അച്ചായന്മാര് വേവിച്ചുണ്ടാക്കിയ ചുടുചോറ് പണ്ടൊരു മന്ദൻ വാരി. അതാണ് വിമോചനസമരം.

Mohamed Ashraf said...

Read Paulo Coelho's The Zahir. Same thing mentioned! Mohamed Ashraf GN

Stultus said...

പൌലോ കൊയ്ലോയുടെ സഹീറിൽ ഇതേ കാര്യം പറയുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ ഏതോ ചരിത്രകാരൻ ഫ്രണ്ട് പറഞ്ഞതാണെന്ന് പൌലോ കൊയ്ലോ യുടെ ബ്ലോഗിൽ എവിടെയോ പണ്ട് വായിച്ചതായി ഓർക്കുന്നു.
ലിങ്ക് ഞാൻ നോക്കട്ടെ. അപ്പോ പിന്നെ ഈ 4 അടി 8 അര ഇഞ്ച് ( 143.5സെ.മീ) ന്റെ കാര്യം. വസ്തുതക്കുനിരക്കാത്തതായിരിക്കുമോ?
പിന്നെ പടച്ചോനു പോലും തെറ്റുപറ്റുന്ന കാലമായതിനാൽ ഒന്നും പറയാൻ പറ്റില്ല

Stultus said...

http://sarasid.blogspot.com/2008/02/marriage-and-carriage-and-train-tracks.html

Sureshkumar Punjhayil said...

Rasakaram...!
Manoharam, ashamsakal...!!!

Anonymous said...

ശെടാ അപ്പോള്‍ കുതിരക്ക് ചന്ദിയില്ലായിരുന്നേല് എന്ടാകുമായിരുന്നു അവസ്ഥ...

ആഗ്നേയ said...

ഞാനിക്കാര്യം വായിച്ചതും സാഹിറിൽ ആണ്.ഗോസ്സിപ്?ഇത്രയും വായനക്കാരുള്ള ഒരു എഴുത്തുകാരൻ അടിസ്ഥാനരഹിതമായൊരു കാര്യം സ്വന്തം കഥയിൽ വസ്തുതയെന്നപോലെ എഴുതുമോ?(ബ്ലോഗന കണ്ടു.അഭിനന്ദനങ്ങൾ :-)

Rammohan Paliyath said...

agneya, i have clearly mentioned it's a gossip and somebody has proved it on the net itself. so here i go.

which blogan u mean? which issue? which post?

u can tell me this at paliyath@gmail.com

Related Posts with Thumbnails