Friday, April 9, 2010

ഷവര്‍മകളുണ്ടായിരിക്കണം

കുറേനാള്‍ മുമ്പ് എന്റെ എന്‍73 നോകിയയില്‍ എടുത്ത ഒരു വിഡിയോയാണ് ഇതോടൊപ്പം. മലയാള ബ്ലോഗിംഗിന്റെ തല+ഹൃദയസ്ഥാനമായ യുഎഇയില്‍ പൊറുക്കുന്നവരേ, ഷവര്‍മ തിന്നുമ്പോളെങ്കിലും നിങ്ങള്‍ മലബാറി കഫ്തീരിയികളെ ഒഴിവാക്കണേ. ഇടയ്ക്ക്, പരീക്ഷണാര്‍ത്ഥമെങ്കിലും അല്‍ ഹലാബ് പോലുള്ള യഥാര്‍ത്ഥ അറബിക് റെസ്റ്റോറന്റുകളില്‍ നിന്ന് അതൊന്ന് തിന്നു നോക്കണേ. ഇത് വീണ്ടും പറയാനാണ് ഇത് വീണ്ടും ഗള്‍ഫ് മനോരമ ഓണ്‍ലൈനില്‍ പുന:പ്രസിദ്ധീകരിച്ചത്.

10 comments:

തറവാടി said...

മലയാളിയുടെ കഫിടേറിയയില്‍ ഉണ്ടാക്കുന്ന ഷവര്‍മ്മ മക്കള്‍ക്കടക്കം ആര്‍ക്കും ഇഷ്ടമല്ല.

കുറെ തക്കാളിയും ഉള്ളിയും കാബേജും വെട്ടിയിട്ട് പല തിക്ക്നെസ്സില്‍ ചെത്തിയ ഇറച്ചി കുബ്ബൂസിനുള്ളില്‍ തിരുകിയതതിന് ലബനി / അറബിക്ക് റസ്റ്റോറന്റില്‍ മലയാളികളടക്കം ഉണ്ടാക്കുന്ന ഷവര്‍മ്മയും തമ്മില്‍ ആനയും ചേനയും തമ്മിലുള്ള വ്യത്യാസമുണ്ട്.

കുവൈറ്റി ഹോസ്പിറ്റലിനടുത്തുള്ള ലബനീസ് റെസ്റ്റോറന്റില്‍ നല്ല ഷവര്‍മ്മ കിട്ടുമായിരുന്നു പതിവായി പോകുമായിരുന്നു, എന്നാല്‍ ഈയിടെ കിട്ടിയത് നന്നായില്ല.

യാസ്മീന്‍ ബില്‍ഡിങ്ങില്‍ ഉള്ള അറബിക്ക് റസ്റ്റോറന്റില്‍ മലയാളി ഉണ്ടാക്കുന്ന ഷവര്മ്മ്മയും നല്ലതാണ്.

ദുബായിലെ കുറെയിടങ്ങളില്‍ നോക്കിയിട്ടുണ്ട്, നല്ലത് കിട്ടുന്നത് കുറച്ച് സ്ഥലങ്ങള്‍ മാത്രം. ഈയിടെ ഷെയിക്ക് സായിദ് റോടിലെ സഫാദിയില്‍ നോക്കി , കുഴപ്പമില്ല. പണ്ട് റിക്ക റോടിലുള്ള മിക്കതിലും നല്ലത് കിട്ടുമായിരുന്നു.

സ്വന്തം റൊട്ടിയുള്ള , തിന്നായി ചെത്തിയ ചിക്കന് നിറച്ച് , വീണ്ടും ഫ്രൈ ചെയ്ത് തരുന്ന ഷവര്‍മ്മക്ക് നല്ല രുചിതോന്നിയിട്ടുണ്ട്.

Anonymous said...

enikkonnum manassilyailla

സാല്‍ജോҐsaljo said...

കൊഴുപ്പെരിച്ചുകളഞ്ഞ ഗ്രില്‍ ഫുഡുകളോളം വരില്ല മറ്റൊന്നും. ഇറ്റാലിയന്‍ സാലഡ്സ്, ചൈനീസ് സൂപ്പുകള്‍ അങ്ങനെ എന്തെല്ലാമെന്തെല്ലാം. (മെക്സിക്കന്‍ പട്ട ചോദിച്ചാല്‍ ഏതവനും പറയും)

പ്രത്യേകിച്ച് ലബനീസ് ഭക്ഷണങ്ങള്‍, കാര്യം പുളിയിട്ട മീന്‍‌കറിയെ പ്രകീര്‍ത്തിക്കുമെങ്കിലും ആമാശയമൊരു മസാലക്കടയായി മാറുമെന്നതാണ് വാസ്തവം. ഗ്രില്ല് ചിക്കന്‍ വീട്ടില്‍ കൊണ്ടുവന്ന് ഈസ്റ്റേണ്‍ ചിക്കന്മസാലയിട്ട് വഴറ്റുന്ന സുഹൃത്തുക്കള്‍ ഉണ്ട്, ചൈനീസ് മോമോസിന്റെ കൂടെ പുദിനചട്ട്ണി കഴിക്കുന്ന നോര്‍ത്തിന്‍ഡ്യനെപ്പോലെ!

മലബാറി ഷവര്‍മ്മയില്‍ മയനൈസിന്റെ ഡാം പണിതിട്ടുണ്ടാവും. റെസ്റ്ററന്റില്‍ കയറിയാല്‍ എന്തുണ്ട് കഴിക്കാന്‍ എന്ന ചോദ്യത്തിന്, ആദ്യത്തെ പതിനഞ്ച് സാധനത്തിന്റെ ആദ്യം ചിക്കന്‍ ചേര്‍ന്നിട്ടുണ്ടാവും, പിന്നെ എന്തെങ്കിലും മട്ടന്‍, ഒരു മീങ്കറി, ഒരു ദാല്‍, ഒരു മിക്സ് വെജ്. മൂന്നുനേരം ഇതുതന്നെ!

off: ഒരു സുഹൃത്ത് റെസ്റ്ററന്റില്‍ ചെന്ന് ഈ നീളന്‍ ലിസ്റ്റ് കേട്ടാല്‍ 'ഏഴാമത്തെ ഐറ്റം രണ്ടുപ്ലേറ്റ്' എന്നു പറയും. ഒന്നു പരുങ്ങും ഏതവനും!.

Sulthan | സുൽത്താൻ said...

തറവാടി,

ഞമ്മടെ അടുത്ത്‌, ഒരു ഷവർമ്മ സൂക്ക്‌ തന്നെയുണ്ട്‌. (എന്നെകൊന്റ്‌ ഫോട്ടോ എടുപ്പിക്കരുത്‌).

പത്ത്‌ നാൽപ്പത്‌ ഷവർമ്മ കടകൾ മാത്രം. കേരള മുതൽ, ബംഗാളി, പാക്കി, സൂറി, ലെബനീസ്‌..... അങ്ങനെ എല്ലാ ദേശകാരും ഒരു സൂക്കിൽ.

എറ്റവും നല്ലത്‌ ലബനീസ്‌ തന്നെ.

പക്ഷെ എറ്റവും നല്ല പാചകം, തുർക്കികളാണ്‌ എന്നാണെന്റെ അഭിപ്രായം (അടിക്കരുത്‌, പ്ലീസ്‌).

സൽജോ,

ഹഹഹ

Niram said...

hallo tharavadi are u stying in yasmeen building

Mohamed Salahudheen said...

ഇഷ്ടമില്ലാത്തയൊന്ന്,












ഷവര്മതന്നെ, അല്ല പിന്നെ

ജിവി/JiVi said...

ഈ നല്ല ലേഖനം അവിടെ കൊടുക്കേണ്ടിയിരുന്നില്ല. മോഡിച്ചേട്ടാ, കേരളത്തോട് കളിക്കല്ലേ എന്നൊരു പന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിപ്പോയതാ..

കരീം മാഷ്‌ said...

ശരിക്കും വേവാത്ത ഷവർമ്മയോളം അപകടകരമായ ഒരു ഫാസ്റ്റ്ഫുഡും ഇല്ല.രാത്രി ഏറെ വൈകുമ്പോൾ സ്വാദു കൂടുന്നതു നന്നായി വേവുന്നതിനാലാവും.
നൈസായി അരിഞ്ഞെടുക്കാനുള്ള കഴിവും പാരമ്പര്യമായി കൃത്യ അനുപാതത്തിൽ ഇൻ‌ക്രഡിയൻസു ചേർക്കാനുമുള്ള കഴിവു തന്നെയാവും ലബനാനികളെ ഈ കലയിൽ മുന്നിലാക്കിയറത്.

Anees Hassan said...

shavarma kadhakal

Palluruthy Today said...

Yes, that was one among the best two shavarmas I had from UAE.
Smithy

Related Posts with Thumbnails