Tuesday, May 4, 2010

കുളം കര കുളം കര

ചിലര്‍ ആത്മഹത്യ ചെയ്തത് എന്തിനായിരുന്നുവെന്ന്
ഇപ്പോളും അജ്ഞാതം;
ചിലര്‍ ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന്
ഇപ്പോളും അജ്ഞാതമായിരിക്കുന്നതുപോലെ.

23 comments:

Rejeesh Sanathanan said...

രണ്ടാമത് പറഞ്ഞത് എന്‍റെ കാര്യത്തില്‍ സത്യം........

പകല്‍കിനാവന്‍ | daYdreaMer said...

!!! yes

5:00 മണി said...

മഹത് വചനം ഏതോ ഒരു പഹയന്റെ ഒറ്റ വരി ആത്മഹത്യാകുറിപ്പില്‍,
“ഈ ലോകത്ത് ഒരു മൈ***ഉം നടക്കില്ല”

★ Shine said...

മരണമെന്തെന്ന് മാലോകരെ അറിയിക്കാനാണ് ജീവിക്കുന്നത് :-)

Unknown said...

അജ്ഞാതം....!

Kaithamullu said...

കുളങ്ങര കൊച്ച് പിള്ളേ,
യു ആര്‍ റൈറ്റ്!

ഗീത. said...

ആ രണ്ടാമതു പറഞ്ഞതു തന്നെ എനിക്കും സംശയം. ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണെന്ന് എനിക്കു തന്നെ അറിയില്ല.

കവിത കൊള്ളാം. ചിരിപ്പിച്ചു.

kichu / കിച്ചു said...

വല്ലാത്ത ഒരു അജ്ഞത തന്നെട്ടാ രാംജി :)

Junaiths said...

തത്വത്തില്‍ പുലരുമോ
നേരവും ജീവിതവും

Unknown said...

ആത്മഹത്യ ചെയ്യാനുള്ള ധൈര്യക്കുറവ് ചിലര്‍ ജീവിച്ചിരിക്കുന്നതിന്റെ കാരണമായിക്കൂടേ ?

sreeNu Lah said...

കുറ്റബോധത്തെ ഉണര്‍ത്തരുത് പ്ലീസ്.............

നസീര്‍ കടിക്കാട്‌ said...

ജ്ഞാതം കൊണ്ടോ
ജ്ഞാനം കൊണ്ടോ
അ എന്ന വാക്കിനെ മറികടക്കേണ്ടതെന്ന്
കുളവും കരയും
കുളം കര കുളം കര എന്നു തര്‍ക്കിക്കുന്നത്
തുറന്നിട്ട ഏതു വലിപ്പില്‍ സൂക്ഷിക്കും?

Rammohan Paliyath said...

the ad i put along with this post as an image is albert camus' the myth of Sisyphus, which begins: there is but one truly serious philosophical problem and that is suicide.

Jayesh/ജയേഷ് said...

:)

മുഫാദ്‌/\mufad said...

ജീവിച്ചിരിക്കുന്നത് മാത്രമല്ല ജീവിച്ചിരുന്നതും അജ്ഞാതം തന്നെ..
നല്ല ചിന്ത..

നജൂസ്‌ said...

both r absurd.

അഭയാര്‍ത്ഥി said...

1.പുലരുവോളം വെള്ളം കോരുവാനും 
പുലരുമ്പോള്‍ കുടമിട്ടുടക്കുവാനും 
2. ആത്മഹത്യ ഹതാശനായ ആളുടെ
വെള്ളം കോരലിനിടക്കുള്ള കിണറ്റില്‍ വീണുള്ള മരണം 

കലാഭവന്‍ മണി ഏതൊ തറ പടത്തില്‍ പറയുന്നത് പോലെ
എല്ലാവരും വിഷം കുടിച്ച്, തെങ്ങില്‍ കയറി ചാടി, കിണറ്റില്‍ ചാടി ,
കെട്ടിത്തൂങ്ങുന്നു, പലവട്ടം ജീവിതത്തില്.
ചിലര്‍ മരിക്കുന്നു
ചിലര്‍ ജീവിക്കുന്നു പിന്നെയുമെന്തിനൊ.......

Unknown said...

Life thrills
Suicide terrifies
suicide in life terrorises
The thought of doing it
more makes us doubly estranged;because we had already done that- not once, several times.

Krishnan Unni.P

siva // ശിവ said...

“ജനിച്ചെന്ന തെറ്റിനു ജീവിയ്ക്കുകെന്നേ വിധിയ്ക്കപ്പെടുമ്പോള്‍“ -ഓ.എന്‍.വി

G.MANU said...

പുലരുമ്പോളുണര്ന്നിട്ട്
ഇന്നുമുറങ്ങാലോന്നോര്ക്കാവും

Anonymous said...

ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് മറ്റുള്ളവരെ അത്ഭുതപ്പെടുത്താന്‍,പിന്നെയും പിന്നെയും ജീവിതത്തിലേക്ക് തന്നെ ആത്മഹത്യ ചെയ്യാന്‍.

ദേവസേന said...

CORRECT

ആദിനാടന്‍ said...

കണ്ണാടിടെ മുന്നില്‍ നിന്ന് ചോദിച്ചിട്ട് പോലും ഒരു പിടിയും കിട്ടുന്നില്ല മാഷെ

Related Posts with Thumbnails