Friday, December 23, 2011

ഗാന്ധിയും ഗോഡ്സെയും 2011-ൽ

അരി വാങ്ങാനുള്ള ക്യു
അരി വാങ്ങുവാൻ ക്യൂവിൽ തിക്കിനിൽക്കുന്നൂ ഗോഡ്സെ
അരികെ കൂറ്റൻകാറിൽ കേറി നീങ്ങൂന്നൂ ഗോഡ്സെ
കടലിൽ മീൻ വാരുവാൻ പോയിരിക്കുന്നൂ ഗോഡ്സെ
കള്ളു ചെത്തുവാൻ തെങ്ങിൽ കയറുന്നതും ഗോഡ്സെ
തെരുവിൽ പിച്ചച്ചട്ടി നീട്ടിയെത്തുന്നൂ ഗോഡ്സെ
ഇരുളിൽ തുണിമാറ്റി കാലകത്തുന്നൂ ഗോഡ്സെ
പൂജാരി ഗോഡ്സെ തൂപ്പുകാരിയും ഗോഡ്സെ പിന്നെ
സർക്കിളേമ്മാനും ഗോഡ്സെ യൂജീസിസ്സാറും ഗോഡ്സെ.
ഗാന്ധിയോ? കവലയിൽ കാക്കകൾ ടോയ് ലറ്റാക്കും
കേവലമൊരു സ്റ്റാച്യു; നീയുമീഞാനും ഗോഡ്സെ.

11 comments:

മനുരാജ് said...

ഞാനോ..??
ആരോ, എന്തിനോയൊക്കെ ഞാനും
അതാകണമെന്ന് വാശിപിടിക്കുന്നുണ്ട്.. !!

ശ്രീനാഥന്‍ said...

വാര്യരുടെ രണ്ടാം വരവ് തകർത്തു. കാലികം,പ്രസക്തം. ഗാന്ധി ഗുജറാത്തിൽ പിറന്നപ്പോൾ ഗോഡ്സേ മഹാരാഷ്ട്രയിൽ. രണ്ടാം വരവിൽ തിരിച്ചിട്ടെന്നു തോന്നുന്നു.

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഗാന്ധിയും ഗോഡ്സേ ആയെന്നല്ലേ കാര്യങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്.... വരവ് കാറിലല്ല, പ്ലെയിനിലാണ് എന്നുമുണ്ട്.. എന്തായാലും എൻ വി വീണ്ടും വിവാദകരമായ സാഹചര്യത്തിലൂടെ കടന്നു പോയതു കൗതുകകരമായി....

വിഷ്ണു പ്രസാദ് said...

ഗാന്ധി അത്രയ്ക്ക് ഗാന്ധിയായിരുന്നോ?ഗോഡ്സെ അത്രക്ക് ഗോഡ്സെ ആയിരുന്നോ?

Rammohan Paliyath said...

ഗാന്ധി അത്രയ്ക്ക് ഗാന്ധി ആയിരുന്നോ എന്നു ചോദിച്ചാല്‍, ശരിയാണ്, അതൊരു ചോദ്യമാണ്. പക്ഷേ ഗോഡ്സെ അത്രയ്ക്ക് ഗോഡ്സെ ആയിരുന്നു എന്നു തീര്‍ച്ച. കൊന്നു കളഞ്ഞില്ലെ മറ്റേ പുള്ളിയെ.

Rammohan Paliyath said...

NV's original poem here:

http://malayalam.webdunia.com/miscellaneous/literature/remembrance/0710/12/1071012017_2.htm

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ഗാന്ധിയുടെ കാലത്ത് ഇത്രയേറെ വീഡിയോപ്പട ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആ പാവം കസ്തൂര്‍ബയ്ക്കും കുട്ടികള്‍ക്കും മുമ്പില്‍ അദ്ദേഹം ഗോഡ്സേ ആയത് ജനം കണ്ടിരുന്നെങ്കില്‍ രാഷ്ട്രപിതാവു പോയിട്ട് ഒരു 'അണ്ണന്‍' പോലും ആവുമായിരുന്നില്ല. (കൂടെക്കൊണ്ടുപോകുന്നതും...കൊല്ലുന്നതും കൊല്ലിക്കുന്നതുമൊക്കെ നീ തന്നെ.../ -ഉടന്‍ വരുന്നു... സുകുമാര്‍ അഴീക്കോട് അഭിനയിക്കുന്ന നാടകം..)

Anonymous said...

ബൊളീവിയന്‍ കാടുകളില്‍ അലഞ്ഞു നടന്നിരുന്ന
ഒരു ജീവിതം
നെഞ്ചിലും,
പുത്തകത്തിലും,
കാലിന്‍ മേല്‍ ഇടാനും വേണം
പൂരമായാലും, പെരുന്നളായാലും
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
പൂത്തുലഞ്ഞ ഫ്ലെക്സ് ഇല്
ചുവപ്പില്‍ കറുപ്പായി പ്രതിഷ്ഠ.
ഇലക്ട്രിക്‌ പോസ്റ്റില്‍ മുഖം ഒട്ടിച്ചു വെച്ചു കൊണ്ട്
അതില്‍ അഴിമതിയുടെ ചാണകം
കാലില്‍ നിന്നും ഉരച്ചു കളയുന്ന പിന്‍ഗാമികളും.
" ചെ ", ഇതിനെയൊക്കെ എന്താ പറയാ?

അരിവാങ്ങാൻ പണിതേടി കവിയായവൻ said...

അരിവാങ്ങാൻ പണിതേടി കവിയായവന്റെ കവിത

ചുവന്ന കൊടിയുടേ വടി പിടിക്കാത്തോൻ
കല്ലോണ്ട് വല്ലോന്റേം തല പൊളിക്കാത്തോൻ
ചുടുചോറു വാരാനായി നിന്നുകൊടുക്കാത്തോൻ
അവനാരെന്ന് നോക്കെണ്ട,ചാർത്തിക്കോ
"ഗോഡ്സേ"

"വാർധാലെ കള്ളസന്യാസി"ക്ക് ഇന്ത്യയിൽ
മാർക്കറ്റ് കേറീട്ടാ താത്വികസഖാവേയ്
ഇനിയരി മേടിച്ച് തിന്നണേൽ ആഭയേക്കാളും
വേണം നമ്മക്കൊടുക്കത്തെ ഗാന്ധിപ്രേമം

മലയാളി തത്കാലം പടിയടച്ചു
ബംഗാളു പോലും തെറിവിളിച്ചു
ഇനി ആകെ പൊളിറ്റിക്കൽ
സ്കോപ്പൊന്നുമാത്രം ബോലോ
മോഡി മോഡി മോഡീീീീ

വടക്കേലെ ജാനൂന്റെ പശൂന്റെ
പാൽ നാലാന്നാൾ പുളിച്ചേന്നോ
കുച്ച് ചിന്താ മത് കരോ
വോ ആറെസ്സെസ് കാ ഹാഥ് ഹേ!

സിദ്ധൻ said...

ആത്മവഞഞ്ചനയുടെ ആമാശയം ഗോഡ്സേ.
ഗതി ഇല്ലാത്തോന്റെ വളംകടി ഗോഡ്സേ.

വിഷയദാരിദ്ര്യത്തിന്റെ വിഷമാണു ഗോഡ്സേ..
അനുകരണത്തിന്റെ കോറസ്സും ഗോഡ്സേ...

"കാക്കയായി" പറന്നു വന്നതും ഗോഡ്സേ..
ഗാന്ധിയുടെ തലയിൽ കാഷ് ഠിച്ചതും ഗോഡ്സെ..!!

പ്രതിമ കൊത്തിയ കാനായിയും ഗോഡ്സേ!!
മഴ നനയിച്ച മൺസൂണും ഗോഡ് സേ!!


ഗോഡ്സേ , നീയാണു മഹാൻ ,നീ കാരണം ഗാന്ധി മഹാ "ആത്മാവയി"എത്രയോ പേർക്കു നീ അരിയും , പഞ്ചസാരയും , മണ്ണെണയും , പിന്നെ പേനയും മഷിയുംമായി ..

കാവ്യജാതകം said...

കവലയിൽ ഗാന്ധി
കാക്കയായി ഗോഡ്സെ!

Related Posts with Thumbnails