Friday, May 16, 2008

1, 2, 3


ടെക്നോളജിയൊക്കെ ഇത്രയും പുരോഗമിച്ച സ്ഥിതിക്ക്
എന്നെപ്പറ്റി
ഞാനറിയാതെയുള്ള
മറ്റുള്ളവരുടെ വാക്കുകള്‍ -
നേരിട്ടും ഫോണിലൂടെയും പറഞ്ഞത്, എഴുതിയത്, ഈ-മെയിലിയത്, എസ്സെമ്മെസ്സിയത് -
എല്ലാം
ഓഡിയോ ഫയലുകളും വേഡ് ഫയലുകളുമായി സീഡിയില്‍ കിട്ടുമോ?
സീഡി തുറന്നയുടന്‍

1) ഒരു കരിമരുന്ന് പ്രയോഗത്തിന്റെ കൂട്ടപ്പൊരിച്ചിലിലേയ്ക്ക് ഓടിക്കയറേണ്ടി വരുമോ?
ഹിപ്പോക്രസിയുടെ സഞ്ചയനം ഇഡലിയിലും ചായയിലും ഒതുങ്ങുമോ?
പൊട്യേനിയുടെ ചാരം പോലെ തൂളുമോ?
അതോ

2) ചെലവിന് കൊടുക്കാതെ ലവ് തരമാകുമോ?
എല്ലാ പെണ്ണുങ്ങളും എന്റെ മക്കളെ പെറുമോ?
എന്റെ ഏമ്പക്കങ്ങളാല്‍ ദിക്കുകള്‍ക്ക് കഴയ്ക്കുമോ?
അതോ

3) ഇങ്ങനെ ഉള്ളിലൊതുക്കി കണ്ടാല്‍ വീണ്ടും ചിരിക്കുമോ?
ഒരു കുപ്പി ചാരായം പങ്കുവെയ്ക്കുമോ?
ആയിരം രൂപ കടം ചോദിക്കുമോ?
ആത്മാവില്‍ ഗുഹ്യരോഗം ബാധിച്ചവരെപ്പോലെ മഞ്ഞ വാക്കുകള്‍ കൊണ്ട് ടെന്നീസ് കളിക്കുമോ?

6 comments:

Rammohan Paliyath said...

കരിമരുന്ന് പ്രയോഗം എന്നത് അച്ചടിവാക്കാണ്. ചേന്ദമംഗലത്തായിരുന്നപ്പോള്‍ അതിനെ വെടിക്കെട്ട് എന്നു വിളിച്ചു. അമ്മയുടെ നാട്ടില്‍ വിളിച്ചിരുന്ന പേരാണ് സൊയമ്പന്‍ - മരുന്നുപണി.

Dinkan-ഡിങ്കന്‍ said...

ഇത് ശരിയല്ല, ചോദ്യങ്ങള്‍ മാത്രം പോരാ
A,B,C,D,E എന്നിങ്ങനെ ഓപ്ഷന്‍സ് വേണം.
എന്നിട്ട് വേണം എനിക്ക് “ഇവയൊന്നുമല്ലാ”യില്‍ ഞെക്കാന്‍.
E for ഇവയൊന്നുമല്ല.

വെടിക്കെട്ട്,കമ്പക്കെട്ട്,കരിമരുന്ന്പ്രയോഗം,വെടിമരുന്ന്പ്രയോഗം,മരുന്ന്പണി,... അങ്ങനെയനവധി

സജീവ് കടവനാട് said...

ആ ക്ലോസെറ്റിന്റെ പടം കലക്കി.

പഴയ കവിതകള്‍ കൂടി പോസ്റ്റൂ.

ഞങ്ങളിപ്പഴും മരുന്നുപണി കാണാന്‍ പോണോരാണ്.

Vishnuprasad R (Elf) said...

സത്യം പറയട്ടെ . ഒന്നും മനസ്സിലായില്ല .

simy nazareth said...

കവ്യേ, കവേ, കവീ, വീണ്ടും കണ്ടതില്‍ പെരുത്ത് സന്തോഷം. മഞ്ഞവാക്കുകള്‍ കൊണ്ട് ടെന്നീസും വെള്ളവാക്കുകള്‍ കൊണ്ട് ഷട്ടിലും കളിക്കാം കവീ, കാശുവാങ്ങാതെ സ്നേഹവും തരാം, ആണ്ടിലും സംക്രാന്തിക്കുമെങ്കിലും നിങ്ങളൊരു കവിതയെ പ്രസവിക്ക്.

ബാബുരാജ് ഭഗവതി said...

ഗൊള്ളാമല്ലോ കളി.

Related Posts with Thumbnails