Wednesday, December 10, 2008

ഈഡിപ്പസ്


“എന്താ ഇങ്ങനെ നോക്കുന്നെ?”

“നിങ്ങൾക്ക് എന്റെ അമ്മയുടെ ഛായയുണ്ട്”

“മോന്റെ പേരെന്താ?“

“ഈഡിപ്പസ്”

12 comments:

Rammohan Paliyath said...

ചിത്രത്തിൽ പ്രസിദ്ധ ഫ്രഞ്ച് സിംബലിസ്റ്റ് Gustave Moreau(1826-1898) 1864-ൽ വരച്ച ഈഡിപ്പസ് ആൻഡ് ദ സ്ഫിങ്ക്സ് എന്ന പെയ്ന്റിംഗ്. ജൊകസ്റ്റയായിരുന്നു ഈഡിപ്പസിന്റെ അമ്മ. അപ്പോൾ ആരായിരുന്നു സ്ഫിങ്ക്സ്? അതറിയാൻ ഇത് മുറിച്ച് ചമ്മന്തിയാക്കി നോക്കുക: http://www.essortment.com/all/oedipusandth_rzul.htm

പ്രിയ said...

എന്തിന് വേറെ ചമ്മന്തി. ഇതു തന്നെ മൊത്തം ചമ്മന്തി ആണല്ലോ. ഈഡിപ്പസിന്റെം സ്പിനെക്സിന്റ്റെം പടം കൊടുത്തേച്ച് "മോനേ നിന്റെ പേരെന്താണ്" ന്ന് ? :(

ന്നാലും ആ കഥ ഭയങ്കരം. :o
( വിധി വരുത്തുന്ന തെറ്റുകള്‍ കുറ്റങ്ങളാണോ?)

Rammohan Paliyath said...

ആദ്യം അങ്ങനെയൊരു വാർത്താലാപ് സങ്കല്‍പ്പിച്ചു. അപ്പോൾ സ്ഫിങ്ക്സിന്റെ കഥയൊന്നും അറിയില്ലായിരുന്നു. പിന്നെ ഈഡിപ്പസ് എന്ന് കീയിൻ ചെയ്തപ്പോളാണ് ആ പെയ്ന്റിംഗിന്റെ വരവ്. നമ്മൾ കഞ്ഞി വേവിയ്ക്കുമ്പോഴേയ്ക്കും ചില ചമ്മന്തികൾ താനേ വന്നു ചേരും. വിധി തരുന്ന അത്ഭുതങ്ങൾ. വിധി തന്നെ എല്ലാ തെറ്റുകൾക്കും കുറ്റങ്ങൾക്കും മാപ്പു തരുമായിരിക്കും.

Anonymous said...

tnx for the 5 tips for flat stomach

Rammohan Paliyath said...

:-)

ങ്ങടെ തമാശ ആരെങ്കിലും സീരിയസ്സായി എടുത്ത് ചെന്നു നോക്കും, അവടെ അപ്പ പരസ്യം മാറിക്കാണും.

തലയിൽ മുണ്ടിട്ട് വരുന്നത് മാറ്റാനുള്ള ടിപ്പ് വേണോ?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

നന്നായിരിക്കുന്നു. ഈഡിപ്പസിന്റെ വിധിയോര്‍ത്ത് അല്‍ഭുതവും അതിലുപരി സങ്കടവുമുണ്ടൂ.

Cibu C J (സിബു) said...

വരികൾ കൊള്ളാം.. പടം മാറിപ്പോയി.

ഗുപ്തന്‍ said...

ഫ്ലാറ്റ് ബെല്ലി അനോണി പറഞ്ഞതില്‍ കാര്യണ്ട്. ആ ലിങ്ക് 'ഫയങ്കര' സൂപ്പര്‍‌ഫ്ലുവസ് ആയിപ്പോയി. അതില്‍ പുതുമയായിട്ടുണ്ടായിരുന്നത് ആ പരസ്യം തന്നെ .

(മാറീട്ടില്ല ! കൊടവയറിന് വല്ല ഈഡിപ്പല്‍ കണക്ഷനും ഒണ്ടോന്റെ ഭഗവതീ !!)

കൂട്ടത്തില്‍ Gustave Moreau ക്ക് ഒരു നമോവാകം.

ഗോപുര വാതില്‍ കാക്കാന്‍ ഒരു കടംകഥ. മൃഗചോദനകള്‍ ഉള്ള പെണ്ണ്. അമ്മക്കും കാമിനിക്കുമിടയിലെവിടെയോ കുരുങ്ങി നില്‍ക്കുന്ന മുഖവും മാറും. നമ്മടെ അമ്പലങ്ങള്‍ കാക്കാന്‍ യക്ഷിയെ വച്ചവന്മാരും ലവന്മാരും കസിന്‍സ് തന്നെ.

Jayasree Lakshmy Kumar said...

ഈയിടെ ബ്ലോഗിലെ ചില പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഈഡിപ്പസ് കോമ്പ്ലെക്സിനെ കുറിച്ചു ചിന്തിച്ചിരുന്നു. മനുഷ്യമനസ്സുകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ചില ‘മൃഗചോദനകള്‍‘ [ഗുപ്തരില്‍ നിന്നു കടമെടുത്തു] അതിന്റെ അതിപ്രസരത്തില്‍ വരുന്ന തരത്തിലെ ചില രചനകള്‍. അതു എഴുതുമ്പോള്‍ എഴുത്തുകാരനു കിട്ടുന്ന ഒരു പ്രത്യേക മാനസീക സംതൃപ്തി എന്നതില്‍ കവിഞ്ഞ് അതില്‍ ഒന്നുമില്ല എന്നു തോന്നുന്ന ചില തൂലികാവ്യായാമങ്ങള്‍. അതിന്റെ ഉള്ളിലേക്കു ഇറങ്ങി നോക്കിയാല്‍ മാനസീക വളര്‍ച്ചയുടെ തലങ്ങളിലെ ഒരു സാധാരണത്വത്തിന്റെ അത്ര അസാധാരണമല്ലാതായി തീരാവുന്ന ചില വൈകല്യങ്ങളെ കാണാമായിരുന്നു. ഈ പോസ്റ്റ് അതിനാല്‍ തന്നെ എനിക്കിഷ്ടമായി. പിന്നെ സ്ഫിങ്ക്സ് ചമ്മന്തി ഞാനാദ്യമായാ കഴിക്കുന്നത്. ആ വിവരത്തിനു പ്രത്യേക നന്ദി

Rammohan Paliyath said...

ഗുപ്തരേ, അനോനിയൻ ഊതിയത് ലിങ്കിനെയല്ല, എന്റെ പോസ്റ്റിനെയാണ്. അവനെയൊന്നും സ്റ്റിമുലേറ്റാനുള്ള സ്റ്റഫ് ഇവിടെയില്ലെന്നറിഞ്ഞിട്ടും പിന്നെം പിന്നെം വരും. വാട്ടുഡു.

പിന്നെ ലിങ്ക് സൂപ്പർഫ്ലുവസാണോ സൂപ്പറാണോ എന്ന കാര്യം - ഇറ്റ് ഡിപ്പെൻഡ്സ്. സീ ദ കമന്റ്സ്. കാത്തി മെലുവ എന്നൊരു സൂപ്പർഗായികയെ പരിചയപ്പെടുത്തി ഞാനൊരു വിഡിയോ ഇട്ടപ്പോൾ ലതീഷും നിങ്ങൾ പറഞ്ഞപോലെ പറഞ്ഞിരുന്നു. ബട്ട്, കാത്തി എനിയ്ക്ക് പുതുതായിരുന്നു; ഈഡിപ്പസ് ലിങ്കിലെ വിവരങ്ങൾ പോലെ തന്നെ; ഈ ബ്ലോഗ് വായിക്കുന്ന പലർക്കുമെന്നപോലെ തന്നെ.

ഒരു ബ്ലോഗിന്റെ വായനക്കാരാരെന്ന് നിശ്ചയിക്കുന്നത് ബ്ലോഗുടമയല്ലല്ലൊ [അറ്റ് ലീസ്റ്റ് നമ്മുടേതുപോലുള്ള ഓപ്പൺ ബ്ലോഗുകളുടെ]. കുറേക്കഴിയുമ്പോൾ നമുക്ക് മനസ്സിലാവും നമ്മുടെ വായനക്കാരാരാണെന്ന്. എനിക്ക് പറയാനുള്ളത് എഴുതുമ്പോളും അവരാരാണെന്ന ബോധ്യത്തോടെ എഴുതാൻ ശ്രമിക്കണമെന്നുണ്ട് - ചിലപ്പോൾ വിജയിക്കാറുമുണ്ട്.

ഒരു പ്രൊഫഷണൽ എഴുത്തുകാരനാണെന്ന മട്ടിലാണ് സർ ഇതെല്ലാം എഴുതിവിടുന്നത്. യാഥാർത്ഥ്യം മറിച്ചായിരിക്കാനാണ് 100% സാധ്യത. എന്തായാലും എനിക്ക് ഡാഷാ. കൈൻഡ ഫൂൾസ് പാരഡൈസ്.

ബട്ട് ഡോണ്ട് വറി, അറ്റ് റ്റൈംസ്, വൈസ് പീപ്പ് ൾ കാനാൾസോ പീപ്പിൻ/പോപ്പിൻ. എന്റെ റെഗു റീഡേഴ്സ് മോശമാണെന്നും ഞാൻ അർത്ഥമാക്കുന്നില്ല.

ജനങ്ങൾക്ക് അവരർഹിക്കുന്ന ഗവണ്മെന്റുകളെ കിട്ടുന്നു. ബട്ട് എഴുത്തുകൾക്ക് അവയർഹിക്കുന്ന വായനക്കാരെയല്ല എപ്പോഴും കിട്ടുക. ചിലപ്പോൾ ഒത്തവരെ കിട്ടും, പലപ്പോഴും താഴെയുള്ളവരെ കിട്ടും, പലപ്പോഴും മുകളിലുള്ളവരേയും കിട്ടും. എഴുതുന്നയളും മാധ്യമവുമൊക്കെ അതിനൊക്കെയനുസരിച്ച് മാറിപ്പോയെന്നും വരും. ഉദാഹരണത്തിന് മനോരമയുടെ നിലപാടുകളെടുക്കുക. നമുക്ക് വിയോജിക്കാം. ബട്ട് ദാറ്റീസ് നോട്ട് ദെയർ സ്റ്റാൻഡ്. അവര് അവരെയുണ്ടാക്കിയ [അവരുണ്ടാക്കിയതെന്ന് വിശ്വസിച്ചുകൊണ്ട്, സൈക്കിൾ പോലെ] ഒരു കൂട്ടം റീഡേഴ്സിനുവേണ്ടി അങ്ങനെ ആയിപ്പോയതാണ്‌. പിരിയഡ്.

ഗുപ്തന്‍ said...

ആ മറുപടി എനിക്കുള്ളതോ അതോ അനോണിക്കുള്ളതോ മാഷേ?

എഴുത്തിലോ വായനയിലോ താങ്കള്‍ക്കുള്ള അത്രപോലും ക്ലാസ് കോണ്‍ഷ്യസ്നെസ്സ് ഇല്ലാത്ത ഒരുത്തനാണ് ഞാന്‍. തമ്മിലറിയാത്തതുകൊണ്ട് ഞാന്‍ ബ്ലോഗില്‍ വായിക്കുന്നിടവും പ്രതികരിക്കുന്ന രീതിയും ശ്രദ്ധിച്ചാല്‍ അത് മനസ്സിലാവുമെന്നേ പറയാനാവൂ.


അനോനി ഉദ്ദേശിച്ചതെന്തായാലും ഞാന്‍ ലിങ്ക് സൂപ്പര്‍ഫ്ലുവസ് ആണെന്നതുകൊണ്ടുദ്ദേശിച്ചത് താങ്കള്‍ എഴുതിയ നാലുവരിയുടെ അത്രയും ഡെപ്തോ ഫ്രെഷ്നെസ്സോ അതിനില്ല എന്നാണ്. എനിക്കറിയാവുന്നതുമായിട്ടല്ല നിങ്ങളുടെ വരികള്‍ തുറന്നിട്ട ചിന്തയുമായിട്ടായിരുന്നു താരതമ്യം.

മറ്റുവായനക്കാരുടെ പ്രതികരണവുമായിട്ട് എന്റെ പ്രതികരണത്തെ കൂട്ടിവായിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്

എല്ലാവരും ഒരേ ലെവലില്‍ വായിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പോസ്റ്റാണ് റീഡബിള്‍ എന്ന് വിചാരിക്കുന്നെങ്കില്‍ അത് തെറ്റാണ്. അതുകൊണ്ട് കമന്റും റീഡര്‍ഷിപ്പും തമ്മില്‍ കാര്യമായ ബന്ധമൊന്നും ഇല്ല.

Rammohan Paliyath said...

ഗുപ്ത്,

അത് മറുപടിയായി കരുതണ്ട, വിശദീകരണമായി കരുതിയാൽ മതി. തൊപ്പി പാകള്ളോർക്കൊക്കെ ഇടാം.

ക്ലാസ് കോൺഷ്യസ്നെസ് എന്ന പ്രയോഗത്തിലെ പണ്ണ് ഇണ്ടെന്റഡോ? എന്തായാലും ബോധിച്ചു. എങ്കിലും ആ മോഡസ്റ്റി അജീർണമുണ്ടാക്കുന്നു.

കെ. സുരേന്ദ്രൻ, റോബർട്ട് ലുഡ്ലം ഇവരൊക്കെ പ്രിയപ്പെട്ട എഴുത്തുകാരാണ്. ഒരു പിരിയഡും കൂടി.

റീഡബിലിറ്റിയെ പോപ്പുലാരിറ്റി എന്നാണ് ഞാൻ തെറ്റിദ്ധരിച്ചിരിക്കുന്നത്. ചിലപ്പോളത് വിഷയത്തിന്റെ മേന്മയാവാം [അല്ലെങ്കിൽ വിവാദതയോ മറ്റൊ] മറ്റു ചിലപ്പോൾ ഭാഷയുടേതുമാവാം എന്നെങ്കിലും പറയാമോ?

പ്രതികരണങ്ങൾ ഞാൻ കൂട്ടി വാ‍യിച്ചില്ല. പലതും റെലവന്റ് ആണെന്ന് പറയുകയായിരുന്നു. അറ്റ് ലീസ്റ്റ് എനിയ്ക്കെങ്കിലും.

അതിനെ സൂപ്പർഫ്ലുവസ് എന്ന് എന്തിനു വിളിക്കണം. ഇറ്റ് ഗിവ്സ് സം ഇൻഫൊമേഷൻ. അറിയാത്തവർക്ക് ഉപകാരപ്പെടട്ടേ എന്നു കരുതി. എന്റെ ഒരു ഡിഗ്രിയിലുള്ള ക്രിയേറ്റിവിറ്റിയും അതിന്റെ മൂന്ന് ഡിഗ്രിയിലുള്ള വിവരങ്ങളും മത്സരിച്ചാൽ ഞാൻ ഇൻഫൊമേഷന് വോട്ടു ചെയ്യും. ദാറ്റ് ഡസിന്റ് മീൻ അയാം മോഡസ്റ്റ്. ഇക്കാര്യത്തിൽ പറഞ്ഞെന്നേയുള്ളു.

Related Posts with Thumbnails