Sunday, January 6, 2008

അയ് ല വ്യൂ*


നല്ല പെട പെടയ്ക്കണ എന്ന് നിങ്ങള്‍
പുതുമയുടെ പരസ്യവാചകമാക്കിയത്
ശ്വാസം കിട്ടാതെയുള്ള എന്റെ
അവസാനത്തെ പിടച്ചിലായിരുന്നു.

തിളച്ച എണ്ണയില്‍ നീന്തം പഠിപ്പിക്കുമ്പോള്‍
മൂക്കിലുടെ വന്ന് വായില്‍ വെള്ളമൂറിപ്പിച്ച മണം
മസാല ചേര്‍ത്ത് മതം മാറ്റിയ നാറ്റമായിരുന്നു.

രുചിമുകുളങ്ങള്‍ക്ക് വസന്തമായ മൊരിപ്പ്
കല്ലുപ്പിട്ട് കളഞ്ഞ ഉളുമ്പായിരുന്നു.

മക്കള്‍ക്ക് മാറ്റി വെച്ച്
വായില്‍ വെച്ച് കൊടുത്ത പരിഞ്ഞീല്‍
എന്റെ മക്കളായിരുന്നു.

മുഖം നഷ്ടപ്പെടട്ടെ, വലയില്‍ കുരുങ്ങട്ടെ,
ഐസുകട്ടയില്‍ കിടക്കട്ടെ, ഒറ്റയ്ക്കാവട്ടെ
ഞാന്‍ ഇങ്ങനെ ശപിയ്ക്കട്ടെ?

*എന്റെ പ്രിയകവിതയായ (പി. എന്‍. ഗോപീകൃഷ്ണന്റെ) ചാളയുടെ വാല്മ്മെ കെട്ടാനൊത്തില്ലെങ്കിലും

31 comments:

Rammohan Paliyath said...

ഒരു അയ് ലയുടെ കാഴ്ച്ചപ്പാട്

വല്യമ്മായി said...

ഓര്‍ക്കേണ്ടത് എന്നാല്‍ എപ്പോഴും മറക്കുന്നത്.

പരാജിതന്‍ said...

ഗോപിയുടെ ‘ചാള’ എനിക്കും ഏറെ പ്രിയപെട്ടത്. ചാളയ്‌ക്കൊപ്പം ഇപ്പോള്‍ ഈ അയലയും.

Ziya said...

ഈയടുത്ത് വായിച്ചതില്‍-
ഒറ്റവായനയില്‍ തന്നെ കൊങ്ങാക്ക് പിടിച്ച തകര്‍പ്പന്‍ സാധനം...

ഇടിവാള്‍ said...

നൈസ് റാം മോഹന്‍ !! നന്നായിരിക്കുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വായിച്ചോണ്ടിരുന്നപ്പോള്‍ തന്നെ ഞാന്‍ അത് അകത്താക്കി ഹഹ
നന്നായിരിക്കുന്നു..ആശംസകള്‍,

കുറുമാന്‍ said...

തിളച്ച എണ്ണയില്‍ നീന്തം പഠിപ്പിക്കുമ്പോള്‍
മൂക്കിലുടെ വന്ന് വായില്‍ വെള്ളമൂറിപ്പിച്ച മണം
മസാല ചേര്‍ത്ത് മതം മാറ്റിയ നാറ്റമായിരുന്നു.


ക്വാട്ടുകയാണെങ്കില്‍ മൊത്തം ക്വാട്ടണം. കവിത വളരെ നന്നായിരിക്കുന്നു.

aneel kumar said...

സത്യം.

മുച്ചീട്ടുകളിക്കാരന്‍ said...

ലിംഗങ്ങളെയും മുലകളേയും വെടിഞ്ഞ് വേറിട്ട് ഇങ്ങനെ ഒരെണ്ണം നന്നായി,എന്ന് കരുതി മറ്റേതൊക്കെ മോശമാണെന്നില്ല കേട്ടോ. എന്ത് എഴുതണെമെന്ന് ഉപദേശിക്കാന്‍ ബ്ലോഗില്‍ ആര്‍ക്കും അവകാശമില്ലല്ലോ.

എങ്കിലും സഹസ്രഭഗനില്‍ നിന്ന് സഹസ്രാക്ഷനിലേക്കുള്ളേ പരിണാമം ഇന്ദ്രനും വണ്‍‌സ്വളോയ്ക്കും ഒക്കെ രൊരുപോലെ നന്നായി തോന്നുന്നു.

അയില ഇഷ്ടമായി എന്ന് അറിയിക്കുന്നു. ഒപ്പം അല്‍പ്പം കൂടെ കല്ലുപ്പിട്ട് ഉളുമ്പ് കളയാമായിരുന്നു എങ്കില്‍ തിളക്കം കൂടിയേനെ എന്നും അഭിപ്രായം.

അഭയാര്‍ത്ഥി said...

പാപങ്ങളുടെ വഴിയെ ഒരുപാട്‌ നടന്നു നീങ്ങിയിട്ടിനിയിപ്പൊ
എന്ത്‌ ചെയ്‌വാന്‍?.തിരിഞ്ഞു നടക്കാമെന്ന്‌ ഭൂമിയിലെ മഹാരഥന്മാരും
പോട്ടയിലെ അച്ചനും, മാത അമൃതാനന്ദമയിയും പറയുന്നു.
എനിക്കതില്‍ വിശ്വാസമില്ല.
പാപങ്ങള്‍ നാം വക്കുന്ന കടങ്ങളാണ്‌. തിരിച്ച്‌`കിട്ടും പലിശയോടെ.
ഞാനീ കൊലപാതകകൊടുമ്പാത്കങ്ങള്‍ തിന്നുതീര്‍ക്കുന്നു
രുചിഭേദങ്ങളോടെ.
പാരസ്പര്യം പരസ്പരം തിന്നു തീര്‍ക്കുന്ന ഈ ലോകത്തില്‍
മറ്റെന്തു ചെയ്‌വാന്‍?
തിന്നുക അല്ലെങ്കില്‍ ഇരയാവുക.
എന്റെ ഉളുമ്പു നാറ്റം ഉപ്പിട്ട്‌ കഴുകിയാല്‍ പോകുമൊ എന്നൊരു ദാര്‍ശനികത
എനിക്കേകുന്നു ഈ കവിത.
എന്ന്നോട്‌ പൊറുക്കരുതേ പിതാവെ ഞാന്‍ ചെയ്യുന്നതെന്തെന്ന്‌ ഞാനറിയുന്നു.

രാജ് said...

ഞാന്‍ ഇങ്ങനെ ശപിയ്ക്കട്ടെ? എന്ന അവസാനവരി ഏതൊക്കെ മൃഗവാസനകളുടെ അകംകരണ്ടാണ് പോകുന്നതെന്നോ...

ഒറ്റയ്ക്കാവട്ടെ എന്ന ശാപം വെറുതെ എഴുതിയാണോ? ഒരു മീന്‍ മാത്രമായി വാങ്ങുവാന്‍ കഴിയുന്നതില്‍ ഏറ്റവും ചെറിയത് അയല ആയിരുന്നു, അങ്ങനെ ആയിരുന്നുവോ ആ നാട്ടിലും, അതോര്‍ത്തുവോ?

സുല്‍ |Sul said...

വളരെ നന്നായിരിക്കുന്നു.
ഒരു അയലത്തല തിന്ന സുഖം.
-സുല്‍

ദേവന്‍ said...

മക്കള്‍ക്ക് മാറ്റി വെച്ച് വായില്‍ വെച്ച് കൊടുത്ത പരിഞ്ഞീല്‍എന്റെ മക്കളായിരുന്നു. :( :(

സ്കൂള്‍ പ്രേമത്തെക്കുറിച്ചെഴുതുന്ന ബ്ലോഗുകളൊക്കെ ഏതാ, ഞാനങ്ങോട്ട് പോട്ട്. പ്രമോദ് പന്തം കൊണ്ട് പൊള്ളിക്കുന്നു, രാംജി കുന്തം കൊണ്ട് കുത്തുന്നു.

umbachy said...

മുള്ള് കുടുങ്ങി

Anonymous said...

aduppathirikkunna malsyathinteyum, karichattiyilirikkunna kozhiyudeyum okke manogathangal kavithayakkunnathu or aru boran cliche yaanu. didnt expect this from one swallow. gopiyude chaala yude thalam thikachum vyathyasthamaanu.

Anonymous said...

ഇതു ക്ലീഷേ ആണെന്ന് പറയാന്‍ അനോണിമസ് ആകേണ്ട കാര്യം ഉണ്ടോ എന്റെ അനോണിമസേ.

ആ കമന്റിന് എന്റെ ഒരു ഒപ്പ്.

(പക്ഷേ ഈ അടുത്തകാലത്ത് ഏറ്റവും അധികം ചിരിച്ചത് ഒരു പശു മനുഷ്യനെ ഏതാണ്ടീ ലൈനില്‍ ചിന്തിച്ച് നല്ല തെറിപറയുന്ന ഒരു വീഡിയോകണ്ടിട്ടാണ്. യൂട്യൂബില്‍ ഒന്നു തപ്പട്ടെ. കിട്ടിയാല്‍ ലിങ്ക് ചെയ്യാം.)

Rammohan Paliyath said...

അനോനിയേ, ‘വണ്‍ സ്വാലോയില്‍ നിന്നും’ എന്ന പരിഗണന കൂടാതെ തന്നെ നിങ്ങളുടെ അഭിപ്രായത്തെ ആദരിക്കുന്നു. നല്ല മഴക്കാലത്ത് ആകാശത്തുന്ന് മീന്‍ വീഴുമെന്ന് കേട്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്. ചാളയെ ആകാശത്തിനും അപ്പുറത്തേയ്ക്ക് ഉയര്‍ത്തി ഗോപീകൃഷ്ണന്‍. എന്റെ മുന്‍കൂര്‍ ജാമ്യം കണ്ടില്ലായിരുന്നോ? പി. പി. രാമചന്ദ്രന്റെയും വിത്സന്റെയും കോഴിക്കവിതകളെയും നിങ്ങള്‍ ക്ലീഷേ ആക്കുന്നോ? എന്റെ അഭിപ്രായത്തില്‍ വിഷയം ക്ലീഷേ ആണൊ എന്നതല്ല എപ്പോഴും ഇഷ്യുവാകേണ്ടത് - അതെങ്ങനെ എക്സിക്യൂട്ട് ചെയ്തു എന്നും കൂടി നോക്കണം. ഈ അയലയുടെ വില(ക്കുറവ്) മറ്റാരേക്കാള്‍ എനിക്ക് നന്നായിട്ടറിയാം. അനാവശ്യമായ ഒരു മോഡസ്റ്റിയും ഇല്ലാത്ത എനിക്ക്. വേള്‍ഡ് കുമ്പളങ്ങ കൌണ്‍സിലിനു വേണ്ടിയുള്ള ഒരു പീയാര്‍ എക്സര്‍സൈസ് ആയി ഇതിനെ കാണാനാണ് എനിക്കിഷ്ടം. പിന്നെ, ആ തലക്കെട്ട് വായിച്ചപ്പോള്‍ നിങ്ങള്‍ ഒന്ന് പുഞ്ചിരിച്ചെങ്കില്‍, അതു തന്നെ ധാരാളം.

പെരിങ്ങ്സേ, നിങ്ങളുടെ നേരെ ഓപ്പോസിറ്റായിരുന്നു എന്റെ ബാല്യം - അച്ഛന്റെ വീട്ടില്‍. (അതെന്ത് നായര്‍, അല്ലേ?). അവിടെ മീന്‍ കയറ്റിയിരുന്നില്ല. അമ്മ വീട്ടിലെ വെക്കേഷന്‍ കാലത്താണ് മാന്തളിര് മാന്തളും ഏട്ടമുട്ടയുമെല്ലാമായി പരിചയമാവുന്നത്. വീട്ടില്‍ അംഗസംഖ്യ അധികമായിരുന്നതിനാല്‍ പൊട്യേനിയുടെ ഇലക്കുമ്പിള്‍ കവിഞ്ഞ് മലരാറുണ്ടായിരുന്നു ‘മത്സ്യം’ അയലയായാലും. മീങ്കാരനെ കാണുമ്പോഴുള്ള 90 ഡിഗ്രിയാവുന്ന പൂച്ചവാലിന്റെ വിറയലിനെ മൃഗവാസനയായി കണ്ടതോര്‍മയുണ്ട്. ഡൊമസ്റ്റിക്കേഷന്റെ ശാപമായിരിക്കാം അത്. ഉവ്വ്, കണ്ട്രോള്‍ പീട്യേടെ അടുത്തുള്ള മീങ്കാരന്റേന്ന് പണിക്കാര് ഒരയില വാങ്ങുന്നത് കണ്ടിട്ടുണ്ട്. അയലത്തല അളിയനും കൊടക്കാം എന്ന് ഒരു ചൊല്ലും കേട്ടിട്ടുണ്ട്. അതൊന്നും ഓര്‍ത്തല്ല ഇതെഴുതിയതെന്നു മാത്രം. അയില കുടമ്പുളിയിട്ടു കറി വറ്റിച്ച് പിന്നീട് വറുത്തെടുത്തതാണ് വിശേഷം എന്നുങ്കൂടി പറഞ്ഞാല്‍ മുലയെന്ന് കേള്‍ക്കുമ്പോളില്‍ ഒടുക്കം മുല്ലനേഴിയെ അപമാനിച്ച ഞാന്‍ ഇവിടെ സ്വയം അപമാനിച്ച് വൃത്തം പൂര്‍ത്തിയാക്കും. അതാണല്ലൊ ശരി.

സജീവ് കടവനാട് said...

'മസാല ചേര്‍ത്ത് മതം മാറ്റിയ നാറ്റമായിരുന്നു'ഈ മതം മാറ്റം ഉദ്ഭവകാലഘട്ടത്തിലേതാ അതോ പുത്യേതാ?
എന്തായാലും മുലയും ലിംഗവുമില്ലാത്തത് കഷ്ടായി.

Roby said...

ഗോപിയുടെ ചാള സൂചിപ്പിച്ചതു കാരണം അറിയാതെ ഒരു താരതമ്യം നടത്തിപോകുന്നു.

ചാള അതിന്റെ എല്ലാ അര്‍ഥങ്ങളോടെയും ഉള്ളീല്‍കുത്തുന്നത് അവസാനത്തെ വരികളിലാണ്.

ഇവിടെ അവസാനത്തെ വരികള്‍ ഒന്നുമാകുന്നില്ല..
എന്നാല്‍ ആദ്യത്തെ വരികള്‍ ചാള പോലെ തന്നെ...‘വളരെ നല്ലത്’.

പെരിങ്ങോടന്‍ പറഞ്ഞപ്പോള്‍ മറ്റു ചില അര്‍ഥങ്ങള്‍ പിടികിട്ടിയെങ്കിലും ആ വരികള്‍ എന്നോട് resonate ചെയ്തില്ല...

(ഇത് എന്റെ മാത്രം വായനയാണു കേട്ടോ...കവിതയെപറ്റി അഭിപ്രായം പറയാനൊന്നുമറിയില്ല എങ്കിലും...)

Rammohan Paliyath said...

ചാള അവസാനവരികളില്‍ കവിതയായി. അയല ഒരിടത്തും കവിതയായില്ല. പിന്നെ ലേബലിടാന്‍ വകുപ്പുള്ളതുകൊണ്ട് ബ്ലോഗുടമ ‘കവിത’ എന്ന് ലേബലിട്ടു എന്നു മാത്രം. നോ സെന്റിമെന്റ്സ്. അനാവശ്യമായി ആസ്വദിച്ചവര്‍ക്ക് സലാം. ചില എഴുത്തുകളുടെ വിധി അങ്ങനെയാണ്.

Rammohan Paliyath said...

കിനാവേ, കൊള്ളിപ്പൊടി കൊണ്ട് ചെരട്ടപ്പുട്ട് ചുട്ടത് മുന്നില്‍ വന്നിട്ടുണ്ടൊ? സ്വര്‍ണനിറമുള്ള മൊല പോലെയിരിക്കും. ചിലര്‍ അങ്ങനെയാണ്, എങ്ങനെയെങ്കിലും അവിടെത്തന്നെയെത്തും. ക്ഷമിച്ചുകള. അത്തരക്കാരെപ്പറ്റി രജനീഷിന്റെ ഒരു കഥയുണ്ട്. നാളെപ്പറയാം.

G.MANU said...

sarikkum nalla poem mashey

Anonymous said...

kurachu naalathekkengilum anonikale padikku purathu nirthiya swallow iniyippo oru anoni comment moderation kazhichu akathu kondu varumo ennu nokkiyathaanu. ee blogile titleukal maathram compile cheythal oru kavithayaakum. publish cheythaal oru bookumaakum. think about it.

anoniyaakunnathu parayunna kaaryathinanusarichalla. athoru personal choice maathramaanu. so long as you are not trying to make a statement or lead a movement...oru saduddesaparamaaya sallaapam maathram.

cliche ennu paranjengilum thalakettu vayichu punchirikkuka thanne undaayi. smilify cheyyippichathinu nanni.

Roby said...

"ചില എഴുത്തുകളുടെ വിധി അങ്ങനെയാണ്."എന്നൊക്കെ പറയുമ്പോള്‍ ഒരു സെന്റിമെന്റാലിറ്റി ഫീലു ചെയ്യുന്നു. സോറി മാഷെ.

ആദ്യവരികള്‍ ഞാനും ആസ്വദിച്ചു എന്നു പറഞല്ലോ..അപ്പോള്‍ ആ സലാം ഞാനും കൂടി എടുക്കട്ടോ

Rammohan Paliyath said...

അജ്ഞാതനാമാവേ,

കമന്റ്സ് മോഡറേഷന്‍ തുടങ്ങിയതിനു ശേഷം ഒരൊറ്റ കമന്റേ പബ്ലിഷ് ചെയ്യാതെ കളഞ്ഞുള്ളു, അതും അനോനിയുടേതായിരുന്നില്ല. തീരെ ഇറെല് വന്റായി മാത്രം തോന്നിയപ്പോള്‍ കളഞ്ഞതാണ്. അതില്‍ തെറിവിളിയൊന്നും ഉണ്ടായിരുന്നില്ല.

അനോനികള്‍ അനോനികളായിരിക്കുന്നതിനോട് ഇപ്പോള്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല. അത് പിന്നാലെ വിശദമാക്കാം.

മോഡറേഷന്‍ തുടങ്ങാന്‍ കാരണം വളരെ പെഴ്സണലായി, തറയായി ഒരാള്‍ കമന്റിട്ടതുകൊണ്ടാ‍ണ്. വീ‍ട്ടിലിരിക്കുന്നവരെ വരെ വലിച്ചിഴച്ചു. അയാള്‍ ടെക്നിക്കലി അനോനിയായിരുന്നില്ല. ആ കമന്റിടാന്‍ മാത്രം ഒരു ബ്ലോഗ് തുടങ്ങി. രക്ഷാകര്‍ത്താവിനെ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ അമ്മയുടെ ഭര്‍ത്താവിനെ കിട്ടാതെ വരുമ്പോള്‍ ‘അച്ഛനെ’ വാടകയ്ക്ക് എടുക്കുന്നത് കണ്ടിട്ടില്ലേ, അതുപോലെ.

നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി.

Rammohan Paliyath said...

അയ്യോ റോബീ, ‘ചില എഴുത്തുകളുടെ വിധി അങ്ങനെയാണ്’ എന്നെഴുതിയത് തികഞ്ഞ അഹങ്കാരത്തോടെയാണ്. അത്ര നന്നായിയെന്ന് എഴുതിയ ആള്‍ക്കുപോലും തോന്നാതിരുന്നത് വളരെ നന്നായെന്ന് ചിലരെങ്കിലും പറഞ്ഞതു കേട്ടപ്പോള്‍. അതിന് ഇങ്ങനെ ഒരു വ്യഖ്യാനം പ്രതീക്ഷിച്ചില്ല. എഴുതിയതിന്റെ പിശകുതന്നെ. അതാണ് പറഞ്ഞത്, എഴുതിയ ആള്‍ ഉദ്ദേശിക്കുന്നതാവില്ല ആളുകള്‍ പലപ്പോഴും വായിച്ചെടുക്കുന്നത്. ചിലപ്പോള്‍ ഒന്നുമുണ്ടാവില്ല, ആളുകള്‍ അങ്ങ് പുകഴ്ത്തും. ഒരു സങ്കീര്‍ത്തനം പോലെ എന്നൊരു നോവല്‍ വായിച്ചിട്ടുണ്ടോ? മഹാമോശം എന്നാണ് എനിക്ക് തോന്നിയത്. എന്തായിരുന്നു ആഘോഷം. ബഹുജനം പലവിധം.

ആദ്യവരി നിങ്ങളും ആസ്വദിച്ച സ്ഥിതിയ്ക്ക് സലാമിലെ ആദ്യവിരല്‍ നിങ്ങള്‍ക്കും കൂടി എടുക്കാം.

കൊച്ചുമുതലാളി said...

:) സോറി, തലക്കെട്ട് കണ്ട് തെറ്റ് ധരിച്ചു കയറിയതാണ്.

നല്ല കവിത :)

സജീവ് കടവനാട് said...

കിളിയേ,രജനീഷിന്റെ കഥയെവിടെ?

എനിക്കൊരു പേടി ഞാനായിട്ട് അനാവശ്യ ചര്‍ച്ച തുടങ്ങിവെക്കുമോന്ന്. മാഷ് മോഡറേറ്റ് ചെയ്യുമെന്നതാണ് സമാധാനം. സംഗതി ആ ചിരട്ടപുട്ട് തന്നെ. പുട്ട് മുലയാണെന്ന തോന്നല്‍ മനസിനകത്താണ്. എല്ലാവര്‍ക്കും ഒരുപോലെ തോന്നണമെന്നുമില്ല. പക്ഷേ, ദേ മുല, മുല...എന്ന് വിളിച്ചുകൂകി നടന്നാല്‍ അസ്വാഭാവികതയായില്ല്ലേ. അമ്പലത്തിലെ പ്രസാദത്തില്‍ നിന്ന് തുളസിയിലയും പൂവിതളുമൊക്കെ ചെവിയില് വെക്കുന്ന പോലെ തന്നെയല്ലേ ചെമ്പരത്തിപൂവ് വച്ചാലും എന്ന് ചോദിച്ചാല്‍. രണ്ടും ചെയ്യുന്നത് ഒന്നുതന്നെയാണെങ്കിലും...

ഇവിടെ ചിരട്ടപുട്ടിനെ കടിച്ചുകീറി രക്തവും മാംസവുമുണ്ടോ എന്ന് എല്ലാരും കൂടി നോക്കുകയായിരുന്നെങ്കില്‍ ദാ, അവിടെ, വെള്ളെഴുത്തിന്റെ ലേഖനത്തില്‍ (‘എഴുത്തോ നിന്റെ കഴുത്തോ...?’) സൂരജ് ഗുരു പ്രപഞ്ചം തന്നെ പൊള്ളത്തരമാണെന്ന് തെളിയിച്ചതിന്റെ ചരിത്ര രേഖ. പ്രപഞ്ചം! എന്തൊക്കെയോ കുറേ മൂലകങ്ങളൊക്കെ ചേര്‍ന്നൊരു സാധനം!! മനുഷ്യനെന്നാല്‍ കുറേ കോശങ്ങള്‍ മാത്രം. വാക്ക് എന്നാല്‍ കുറേ അക്ഷരങ്ങള്‍ മാത്രം. പ്+ഊ+റ് എന്ന്‍ മൂന്നക്ഷരങ്ങള്‍ ചേരുന്ന വാക്ക് കേള്‍ക്കുമ്പോള്‍ ചിരിക്കുന്ന വിഡ്ഢികളേ അവ വെറും അക്ഷരങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ എം ബി ബി എസ്സെങ്കിലും എടുക്കേണ്ടിയിരിക്കുന്നു ചുരുങ്ങിയതെന്ന് അദ്ദേഹത്തിന്റെ മെഡിക്കല്‍ ഭാഷ്യം. ഉദാഹരണത്തിന് അങ്ങേരുടെ ക്ലിനിക്കിലെ ജീവനക്കാരിയും അങ്ങേരും തമ്മില്‍ നടത്തിയ ലോലെവല്‍ പഞ്ചാരയും. ഇത് എഴുത്തോ വായനക്കാരന്റെ കഴുത്തോ...?

ചിരട്ടപുട്ടിലേക്ക് തന്നെ. ചിരട്ടപുട്ട് കണ്ടാല്‍ മാത്രമല്ല ചിരട്ട കണ്ടാലും അങ്ങിനെ തന്നെ തോന്നണം. ചെറിയകുട്ടികള്‍ മുതിര്‍ന്നപെണ്ണിനെ അനുകരിക്കാന്‍ ചിരട്ടമുലയുണ്ടാക്കുന്നതിലെ ലൈംഗികത കൂടി കണ്ടുപിടിക്കണം. ചെറിയ കുട്ടികളെ കണ്ടാല്‍ അവളുടെ വളര്‍ന്നുവലുതായാലത്തെ രൂപം മനസില്‍ വരണം. എന്‍ എസ് മാധവനെ ക്വാട്ടിയത് ഈ ബ്ലോഗില്‍ തന്നെയായിരുന്നല്ലോ. തലോടി തലോടി ആസ്വദിക്കണം. ഒടുവില്‍ ഹിപ്പോക്രസിയെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാനെന്ന് വിവക്ഷിക്കാം. 

Rammohan Paliyath said...

സജിയേ, രണ്ടു വട്ടം വായിച്ച് പബ്ലിഷി. നിങ്ങള്‍ ഊരുമ്പേരുമുള്ള ഒരാളായതുകൊണ്ട്. പിന്നെ, വാത്സല്യനിധിയായിരുന്ന കടവനാട് കുട്ടിക്കൃഷ്ണന്റെ മുഖവുമോര്‍ത്തു.

സദാചാരികള്‍ അത് പറയുമ്പോള്‍ സീരിയസ്സായിരിക്കുന്നതാണ് ഭംഗി. നിര്‍ദോഷമെന്ന് കരുതിയ ചില ഫലിതങ്ങള്‍ പറഞ്ഞ് കുറേപ്പേര്‍ ചിരിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്ന ഭാഷയില്‍ പരിഹാസം കലരരുത്. വ്യക്തിപരമായി തീരെയും കലരരുത്. മാധവന്‍ അയാളുടെ മകളെക്കുറിച്ചാണ് എഴുതിയത്. അതോര്‍ക്കുമ്പോള്‍ ഞാനെന്റെ മകളെ കുറിച്ചാണ് എഴുതിയത്. നിങ്ങളും അങ്ങനെ തന്നെ വേണം. നിങ്ങള്‍ക്ക് ഒരു മകളുണ്ടോ? അല്ലെങ്കിലാണ് അത് ഹിപ്പോക്രസിയാവുന്നത്. ഭൂരിപക്ഷത്തിനും അത്തരം ഫലിതങ്ങള്‍ ഇഷ്ടമാണ്. എന്നാലും എയറ് പിടിക്കും. അതില്ലാതെ എല്ലാരും ഒന്നയഞ്ഞതിനെയാണ് ഹിപ്പോക്രസിയില്ലായ്മ എന്ന് ഞാന്‍ വിളിച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ഗ്രൂപ്പ് ചേര്‍ന്നിട്ടൊ ഇഞ്ചിയുടെയോ പെരിങ്ങോട്നറെയുഓ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ അല്ല അത് ഡിലീറ്റിയത്. ഇനി അത്തരം ഫലിതങ്ങള്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയം ശരിയല്ലെങ്കില്‍ അത് പറയണം. കണ്വിന്‍സ്ഡ് ആയാല്‍ മനുഷ്യര്‍ തിരുത്തും എന്നാണ് എന്റെ വിശ്വാസം. അങ്ങനെ ഒരു സ്കോപ്പാണ് നഷ്ടപ്പെട്ടത്. സാരമില്ല, ഞാനത് ആ കമന്റുകളോടെ വീണ്ടും പോസ്റ്റും.
]
മകളാണെന്നറിയാതെ സംഭവിക്കുന്ന കാര്യങ്ങളോ? അതിനര്‍ത്ഥം മകളെ കേറിപ്പിടിക്കണമെന്നല്ല. ഒരാളുടെ ഇന്‍സെസ്റ്റ് മറ്റൊരാള്‍ക്ക് കസ്റ്റമായിരിക്കും ചിലപ്പോള്‍. ചില തമിഴര്‍ അമ്മാവനെ കെട്ടുന്നു. മുറപ്പെണ്ണിനെ കെട്ടിയാല്‍ കേരളത്തിലെ കാത്തൊലികസഭയുടെ വിധിപ്രകാരം അത് ഇന്‍സെസ്റ്റിന് തുല്യമാണ്. പൂച്ച പ്രസവരക്ഷയ്ക്കാണത്രെ കുഞ്ഞിനെ തിന്നുന്നത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. കടിച്ച് മുറിച്ച് തിന്നുന്നത്. ജീവിതം എത്ര സങ്കീര്‍ണമാണ് സജീ. നമുക്കതിനെപ്പറ്റി സംസാരിക്കാം. അസഹനീയത കാട്ടല്ലെ. തലയ്ക്കുള്ളില്‍ ലിംഗം കൊണ്ടുനടക്കുന്നതുകൊണ്ടാണ് അമിത സദാചാരവും അമിത ലൈംഗികതയും വരുന്നത്.

രജനീശന്റെ കഥ നാളെയാട്ടെ.

സജീവ് കടവനാട് said...

ഖകമേ,
അയ്യോ ഞാന്‍ പരിഹസിക്കാന്‍ വേണ്ടി എഴുതിയതൊന്നുമല്ല. ആ ചിരട്ടപുട്ടു കണ്ടപ്പോള്‍ എഴുതിന്നേയുള്ളൂ... വെള്ളെഴുത്തിന്റെ പോസ്റ്റിലെ സൂരജിന്റെ കമന്റ് കൂടെ മനസിലുണ്ടായതുകൊണ്ടാണ് അങ്ങിനെ എഴുത്തിയതും. പിന്നെ ആ‍ ദ്വയാര്‍ത്ഥപോസ്റ്റിനെ കുറിച്ച് എന്റെ വ്യക്തിപരമായ അഭിപ്രായം മോശമാ‍യി എന്നു തന്നെയാണ്.ഞാന്‍ സദാചാരത്തിന്റ്റെ അപ്പോസ്തലനായതുകൊണ്ടൊന്നുമല്ല. ‘ഒരാളുടെ ഇന്‍സെസ്റ്റ് മറ്റൊരാള്‍ക്ക് കസ്റ്റമായിരിക്കും ചിലപ്പോള്‍’ എന്ന മുട്ടാപ്പോക്ക് നയത്തോട് അനുഭാ‍വവുമില്ല.നിങ്ങളുടെ പോസ്റ്റുകളില്‍ ഞാന്‍ വാ‍യിച്ച്ഇട്ടുള്ളതില്‍ ഏറ്റവും മോശം പോസ്റ്റ് ആയിരുന്നു അത് എന്ന് എനിക്ക് തോന്നുന്നത് ഒരു പക്ഷേ താലയില്‍ ലിംഗമുള്ളതുകൊണ്ടായിരിക്കാ‍മ്.
ബ്ലോഗിലെ അഭിപ്രാ‍യങ്ങളെ വ്യക്തിപരമാ‍യ് കാണരുതേ...
സ്നേഹപൂര്‍വ്വം സജി.

deepdowne said...

"നല്ല പെട പെടയ്ക്കണ എന്ന് നിങ്ങള്‍
പുതുമയുടെ പരസ്യവാചകമാക്കിയത്
ശ്വാസം കിട്ടാതെയുള്ള എന്റെ
അവസാനത്തെ പിടച്ചിലായിരുന്നു."

"മക്കള്‍ക്ക് മാറ്റി വെച്ച്
വായില്‍ വെച്ച് കൊടുത്ത പരിഞ്ഞീല്‍
എന്റെ മക്കളായിരുന്നു."


thanks swallow. ethra naalaayi ingane enthenkilum vaayichchittu!

paachakablogile yahoo copyright vivaadam vannappol njaan paachakam cheyyaarulla ayila varuththathinte photo eduthittu blogil post cheythu athinte jeevante copyrightine kurichch ezhuthanamennu vichaarichchirunnu, pinne cheythilla.

nandi!

(oru net cafeyil aanu. english kshamikkanam)

Related Posts with Thumbnails