പെണ്ണുങ്ങള് വിളമ്പുന്ന ബാറില്‍ നാമിരിക്കുന്നു
ബീഫ് മൂത്തുപോയെന്ന് ആരാണോ ശപിക്കുന്നു
പെട്ടെന്ന് മൊബൈലിന്റെ സംഗീതം മുഴങ്ങുന്നു
‘മഹാഗണപതിം മനസാ സ്മരാമി’.
ദില്ലിയില്‍ ചങ്ങാതിതന്‍ അളിയന് മരിച്ചനാള്
വിവരമറിഞ്ഞ് ഞാന്‍ മൊബൈലില്‍ വിളിച്ചപ്പോള്‍
‘കോലക്കുഴല്‍ വിളി കേട്ടോ, രാധേ എന്‍ രാധേ...’
16 comments:
ഇപ്പൊ ആസ്ഥാനഗായകരുടെ സ്ഥാനം യന്ത്രങ്ങള്‍ ഏറ്റെടുത്തുവല്ലെ??
ആസ്ഥാനമെന്നല്ല, അസ്ഥാനമെന്ന് പറയൂ.
മൊബൈല്‍ കമ്പനിക്കാര്‍ക്ക് ഇങനെ ഓരോ മാര്‍ക്കറ്റിംഗ് തന്ത്രങള്‍ പറഞ്ഞുകൊടുത്തോളാന്ന് വല്ല ശപഥവുമെടുത്തിട്ടുണ്ടോ? അല്ല, ഇനി ഇതുപോലെ സമയ-സന്ദര്‍ഭോചിതമായ "caller tunes" ആയിരിയ്ക്കും അവരുടെ അടുത്ത പരുവാടി!
ഓരോ ചേയ്ഞ്ചിനും 15 രൂപാ മാത്രം!
:)
ഇതു പുതിയ പരിപാടി ഒന്നുമല്ല. എന്റെ കല്യാണത്തിനു താലി കെട്ടും വലം വെപ്പും കഴിഞ്ഞപ്പോള്‍ നാദസ്വരക്കാരന് വലിച്ചു കീച്ചിയത് “ചോളീ കെ പീച്ഛെ ക്യാ ഹേ....” ആണ്. നിഷ്കളങ്കനായ ഞാന്‍ പിന്നീട് പാടാന്‍ വച്ചിരുന്നത് അവന് ഷോറ്ട് സര്‍ക്യൂട് ആക്കി.
സുമേഷേ, ഇതു രണ്ടും ഉണ്ടായ സംഭവങ്ങളാണ്. സത്യം, സത്യം, സത്യം. അത്രേയുള്ളു ശപഥം.
ഇതും വായിക്കുമല്ലൊ
ഹഹ.. ഒരു സത്യം മതിയായിരുന്നു, കാരണം എനിയ്ക്കും ഇത് അനുഭവമുള്ള സംഭവം തന്നെ!
എന്നാലും ഒരു പക്ഷെ, ഞാന്‍ പറഞ്ഞപോലെ സെല്‍ കമ്പനിക്കാര് ചിന്തിച്ചുകൂടായ്കയില്ല!
ആനന്ദം അനന്താനന്ദം
ജീവാനന്ദം സംഗീതം
സംഗീതം മരണം പോലെ രംഗബോധമില്ലാത്തത്.
ഒരു മൂളിപ്പാട്ടില്‍ പിണക്കം മാറുന്നു, അടിയാകുന്നു, പരിഭവിക്കുന്നു..
അതുകൊണ്ട് അസ്ഥാനത്തായാലും ആസ്ഥാനത്തായലും അമരമായ സംഗീതം.
ബോംബേയില്‍ എന്റെ കൂട്ടുകാരന് നടത്തിയിരുന്ന ബാറില്‍ സായാഹ്നത്തില്‍ കയറിയപ്പോള്‍
എരിയുന്ന ദൂപങ്ങള്ക്കിടയില് കാവി പുതച്ച സന്യാസിനിമാര്‍.
അത്ഭുതം കൊണ്ട് വിടര്‍ന്ന കണ്ണാല്‍ ഞാന്‍ ആ വിപരീതാഭാസം നോക്കിക്കണ്ടു.
കാതടപ്പിക്കുന്ന പെര്‍ക്കഷനില്‍ അപരിമേയമായ സംഗീതമുണരുന്നു. ആയാ ഹെ തേര
സായി ബാബ....
നിമിഷ നേരത്തില്‍ സന്യാസിനി മാര്‍ ഭക്തിപൂര്‍വമുള്ള തലകൊണ്ടുള്ള ചഞ്ചക്കം ചാഞ്ചക്കം
അവസാനിപ്പിച്ച് ചാടിയെഴുന്നേല്ക്കുന്നു. കാവിശലാകകള്ക്കിടയിലൂടെ തുളുമ്പുന്ന നിതംബ ദര്‍ശനമേകുന്നു.
മദമാല്സാര്യ്മുണര്ത്തുന്ന മാറിടത്തിന്റെ ദ്രുതവേഗങ്ങള്....
ആയാ ഹെ തേര സായി ബാബ കാബറെ ആയി മാറുന്നു.....
അകത്തളത്തില്‍ ദുഖിതനും പീഡിതനും ചുങ്കക്കാരനും പറച്ചിപെറ്റ പന്തിരുകുലവും
നാറാണത്ത് ഭ്രാന്തനായ ഞാനും.
സമയമിതപൂര്‍വ്വ സായാഹ്നം അമരം സുരപഥ സംഗീതം ഹരിപദമനാദി മധ്യാന്തം...
സംഗീതം അനാദി. സ്ഥല കാല ഭേദവിചിന്തനമാവശ്യമില്ലത്തത്
പണ്ട് മാനിനു പിന്നില്‍ വസൂരിയണുക്കളായിരുന്നു. ഇപ്പോള്‍ ഇങ്ങനെ.. വൈരുദ്ധ്യങ്ങളുടെ ആകത്തൊകയാണു ജീവിതം എന്നല്ലേ അനുമാനിക്കേണ്ടത്, അല്ലതെന്തോന്ന്..?
ചരമസ്ഥലത്തിനു പറ്റിയ റിംഗ്ടോണ്‍,
ബാറിലേക്ക് വേറെ
എന്നിങ്ങനെ സെറ്റ് ചെയ്യാനുള്ള ഒപ്ഷന്‍
വേണം അല്ലേ...?
നല്ല റിംഗ് ടോണ്‍ ഉണ്ടെങ്കില്‍
തരണം..നീലപ്പല്ലുമായി ഞാന്‍ വരുന്നുണ്ട്...
അച്ഛന് മരിച്ചിട്ട് 10 ദിവസത്തെ എമര്‍ജന്‍സി ലീവിന് പോയി വന്ന ഒരു ഗള്‍ഫുകാരന്റെ നാട്ടിലെ ഭാര്യ വിശേഷമറിയിച്ച് ഫോണ്‍ വിളിച്ചു.
സന്തോഷം കൂട്ടുകാരോട് പറയാനാകാതെ പഹയന് കുഴങ്ങിയത്രെ.
അത് കേട്ട് ചിരിക്കണോ കരയണോയെന്ന് ഞാനും കുഴങ്ങി
വൈരുദ്ധ്യങ്ങളുടെ ...
ഉലെല്ലെല്ല്ലെല്ലെ ഒല്ലെ ഓ
ഉലെല്ലെ ഒലെല്ലെ ഓ ഓ
ഈയിടെ ഒരു അപ്പാപ്പനു റീത്തു വയ്ക്കാന്‍ വന്ന ഒരു രാഷ്ട്രീയ നേതാവ് റീത്തു വയ്ക്കുന്ന സമയത്തു മൊബൈല്‍ ചിലച്ചു. കേട്ട പാട്ടോ.. ചോക്ക്ലേറ്റിലെ "ഇഷ്ടമല്ലേ.ഇഷ്ടമല്ലെ..."
ബലിയ പെരുന്നാളിന് പുതിയ കുപ്പായം വാങ്ങിക്കൊടുക്കാത്തേന്റെ കെറുവുകൊണ്ടാണെങ്കിലും ഉമ്പാച്ചി പറഞ്ഞതില്‍ കാര്യമുണ്ട്. പരീക്ഷണമായി (നാഗല്‍ എന്ന ജര്‍മന്‍ സായിപ്പ് എഴുതിയ?) സമയമാം രഥത്തില്‍ പോലുള്ളവ നോക്കാവുന്നതാണ്. ജീവിക്കാന്‍ ഒരു മിനിമം ഹിപ്പോക്രസി അനുവദനീയമാണ്, അത്യാവശ്യമാണ്. മുലയെന്നു കേള്‍ക്കുമ്പോഴും റിംഗ് ടോണുകളും ഗ്രീറ്റിംഗ് ടോണുകളും കേള്‍ക്കുമ്പോളും.
വായനക്കാരേ,
പ്രശ്നത്തിന്റെ ഒരുവശം മാത്രമേ നമ്മളെല്ലാം ചിന്തിക്കുന്നുള്ളൂ.
ചരമസ്ഥലത്തിനു പറ്റിയ റിംഗ്ടോണ്‍,
ബാറിലേക്ക് വേറെ (റിംഗ് ബാക്ക് ടോണ്‍ അല്ല)
എന്നിങ്ങനെ സെറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ മിക്കവാറും എല്ലാ ഹാന്‍ഡ് സെറ്റുകളിലും ഉണ്ട്. 6970 രൂപയ്ക്ക് കേരളത്തില്‍ ലഭ്യമായ എന്‍ട്രി ലെവല്‍ 3ജി ഫോണ്‍ ആയ നോക്കിയ 6233 ഉദാഹരണം. ഉപയോഗിക്കുന്ന ആള്‍ക്ക് മുന്‍കൂട്ടി സെറ്റ് ചെയ്യാന്‍ സാധിക്കുന്ന നാലിലേറെ പ്രൊഫൈലുകള്‍ കേവലം ഒരു വോയ്സ് കമാന്‍ഡ് വഴി മാറ്റാന്‍ സാധിക്കും. അപ്പൊ കുറ്റം പറയേണ്ടത് മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്മാരെയോ അല്ലെങ്കില്‍ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളെയോ അല്ല, അത് ഉപയോഗിക്കുന്നവന്റെ വിവേകത്തെയാണ്.
ഓഫാണേ...
എനിക്കേറ്റവും ഇഷ്ടമുള്ള റിംഗ്ടോണ്‍ പഴയ നാടകങ്ങളില്‍ ശോകരംഗങ്ങളില് ഉപയോഗിച്ചിരുന്ന
റ്റെറ്റെറ്റെറ്റെ...റ്റേഎ എ എ..ആണ്
(കമന്റില്‍ ശബ്ദം വരുത്തുന്ന വല്ല വഴിയുമുണ്ടോ...:)സൊയമ്പന്‍ സാധനം.ഒരു മൊബൈലുണ്ടായിരുന്നുവെങ്കില് എന്നും അതു തന്നെ വെച്ചേനെ...
Post a Comment