
ഫാലിക് വര്‍ഷിപ്പുകാരായ ഹിന്ദുമത വിശ്വാസികള്‍ക്ക് പറ്റിയ സാധനമാണ്
ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മലഭാസിതശോഭിത ലിംഗം
ജന്മജദു:ഖ വിനാശന ലിംഗം
തത് പ്രണമാമി സദാശിവലിംഗം എന്നു തുടങ്ങുന്ന ലിംഗാഷ്ടകം. അതെഴുതിയതാരാണ് സുജാതാ?
മറ്റ് പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിനുള്ള മികവുകള്‍ പലരും ചൂണ്ടിക്കാട്ടാറുണ്ട്: ആര്‍ക്കും തുടങ്ങാം, അവനവന്‍ എഡിറ്റര്‍, ഇന്‍സ്റ്റന്റ്ലി ഇന്ററാക്റ്റീവ്, ഗ്ലോബല്‍ റീച്ച്, കടലാസ് വേണ്ട, അച്ചടി വേണ്ട, ലോജിസ്റ്റിക്സ് ഇല്ല... അങ്ങനെ പലതും. എന്നാല്‍ ഹൈപ്പര്‍ലിങ്ക് തന്നെയല്ലേ ബ്ലോഗിന്റെയും തുറുപ്പുഗുലാന്‍? അതുകൊണ്ട് ഇതാ ഒരു ഹൈപ്പര്‍ലിങ്കാഷ്ടകം. സാധാരണ അഷ്ടകങ്ങളില്‍ എട്ട് ശ്ലോകങ്ങളാണ് പതിവ്. ചേരുവകളുടെ വിലക്കയറ്റവും ദൌര്‍ലഭ്യവും കണക്കിലെടുത്ത് അത് എട്ട് വരികളില്‍ ഒതുക്കുന്നു.
മാനവചിത്തസമാനമിലിങ്കം
ക്ലിക്കില്‍ ജനാല തുറക്കണ ലിങ്കം
നെറ്റിലിരുപ്പത് നീട്ടണ ലിങ്കം
തത് പ്രണമാമ്യഹം ഹൈപ്പരലിങ്കം
കാടുകയറ്റി അലയ്ക്കണ ലിങ്കം
വീട് മറന്ന് നടത്തണ ലിങ്കം
വിസ്മയമെത്ര വിളമ്പണ ലിങ്കം
തത് പ്രണമാമ്യഹം ഹൈപ്പരലിങ്കം
10 comments:
ഫാവിയുണ്ട് മഹനേ.
-സുല്‍
മകനേ, കാലങ്ങള്‍ക്ക് മുമ്പ് ചിന്തയിലെ തര്‍ജ്ജനിയില്‍ എഴുതിയ ലേഖനങ്ങള്‍ വായിക്കൂ
ച്ഛായ്, ലജ്ജാവഹം! എവിടെ ഹൈപ്പര്‍ലിങ്കം?
:)
ഹഹഹ ഭാവിയുണ്ടുട്ടാ.............
അഹ്ഹാ.. എത്ര മനോഹരം.
ഓരോ താമശയേ....
ഹൈപ്പല്‍ ലിങ്ക് കവിത എന്ന പേരിട്ടത് ആരാണു റാംജി.. രൂപേഷ് പോളാണോ എനൊരു സംശയം.. അറിയാമെങ്കില്‍ പറഞ്ഞു തരിക
അല്ലാ എന്തായിത്..
ലിങ്ക് ഇന്നും ഒണ്ടാ..
കൊള്ളാട്രാ..;)
ഇതു കലക്കി... ക്ഷ ബോധിച്ചു...
Post a Comment