മലയാളത്തില്‍ ഒരു നല്ല ഗ്രാഫിക് നോവലേ ഉണ്ടായിട്ടുള്ളു - അരവിന്റെ ചെറിയ മനുഷ്യരും വലിയ ലോകവും. സിനിമാക്കാരനായിട്ടും അത് അരവിന്ദന്‍ സിനിമയാക്കിയില്ല. ആക്കിയിരുന്നെങ്കില്‍ത്തന്നെ ഗോപിയേയും നെടുമുടിയേയുമൊക്കെ അഭിനയിപ്പിച്ച ഒരു ഫീച്ചര്‍ ഫിലിമാകുമായിരുന്നു അത്.
എന്നാല്‍ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഗ്രാഫിക് നോവലിസ്റ്റുകളില്‍ പ്രമുഖയായ Marjane Satrapi (1969-ല്‍ ടെഹ്രാനില്‍ ജനനം, ഇപ്പോള്‍ പാരീസില്‍)യുടെ പ്രശസ്ത ഗ്രാഫിക് നോവലായ Persepolis ഈയിടെ സിനിമയായപ്പോള്‍ അത് ബ്ലാക്ക് & വൈറ്റില്‍ അനിമേഷന്‍ സിനിമയായി. അനിമേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഹ്യൂമര്‍ എന്നോ ചില്‍ഡ്രന്‍ എന്നോ മാത്രം ഓര്‍ക്കുന്ന നമുക്ക് ഈ സിനിമ ഒരു ഷോക്കായിരിക്കും. ഇക്കഴിഞ്ഞ ഓസ്കാര്‍ അവാര്‍ഡ് നോമിനികളുടെ കൂട്ടത്തിലും സ്ഥാനം പിടിച്ചിരുന്ന ഈ സിനിമ ഈയാഴ്ച ദുബായില്‍ റിലീസ് ചെയ്യപ്പെടുന്നു.
5 comments:
നന്നായി. ഞാന്‍ തിങ്കളാഴ്ച മുതല്‍ ദുബായിലുണ്ട്.
ഇറാനിലെ ഇസ്ലാമികവിപ്ലവത്തെ വിമര്‍ശിക്കുന്ന ആ നോവലിന്റെ സിനിമാരൂപം ദുബായില്‍ റിലീസ് ചെയ്യുന്നു എന്നറിയുന്നതില്‍ അത്ഭുതം. (സിനിമ കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല; നോവലേ വായിച്ചിട്ടുള്ളൂ.)
ആനിമേഷന്‍ സിനിമ തമാശ മാത്രമല്ലെന്ന് ഓര്‍മ്മപ്പെടുത്തുന്ന വേറൊരു സിനിമയാണ്
'Triplettes de Belleville'
Had enjoyed Satrapi's Persepolis, both the parts and have them with me.The film would be a different experience..Liked also Amruta Patil's Kari.Sabitha has good collection of graphic novels acfros the world, of course Saqrnath banerjee too, and Mouse..
just got a CD of the movie.
by the way, it's making news again in iran: http://www.google.com/news?ned=ml_in&hl=ml&q=persepolis
Post a Comment