Wednesday, February 27, 2008

സ്പില്‍ബെര്‍ഗിന് മനസ്സാക്ഷിയുണ്ടോ?


ബെയ്ജിംഗില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് അടിപൊളിയാക്കാനുള്ള കമ്മറ്റിയില്‍ നിന്ന് മനസ്സാക്ഷിക്കുത്തുമൂലം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് രാജിവെച്ചുപോലും. സുഡാനിലെ ദാര്‍ഫോറില്‍ അവിടത്തെ ഗവണ്മെന്റിന്റെ പിന്തുണയോടെ തുടരുന്നുവെന്ന് പാശ്ചാത്യലോകം ആരോപിയ്ക്കുന്ന മനുഷ്യക്കുരുതിയ്ക്ക് ചൈന നിശബ്ദ പിന്തുണ നല്‍കിവരുന്നതിലാണത്രെ സ്പില്‍ബര്‍ഗിന് മനസ്സാക്ഷിക്കുത്ത്. അങ്ങനെയാണെങ്കില്‍ ബുഷിന്റെ ഇറാക്ക് യുദ്ധമോ? അക്കാര്യത്തില്‍ അമേരിയ്ക്കക്കാര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ലേ?

ഇറാക്കില്‍ അമേരിക്കയും സുഡാനില്‍ ചൈനയും കളിയ്ക്കുന്ന കളികള്‍ എണ്ണയ്ക്കു വേണ്ടിത്തന്നെ. ഒളിമ്പിക്സിലെ കളികളും എണ്ണയും കൂട്ടിക്കുഴയ്ക്കണോ? വികസിത രാജ്യങ്ങള്‍ വര്‍ഷങ്ങളായി ‘സംഭാവന’ ചെയ്തിട്ടാണ് മലിനീകരണവും ഗ്ലോബല്‍ വാമിംഗുമെല്ലാം ഈ പരുവത്തിലായത്. ഇപ്പോള്‍ ചൈനയുടെയും മറ്റും ഊഴമാണ്. ചാരിത്ര്യം പ്രസംഗിയ്ക്കുമ്പോള്‍ ചളിപ്പെങ്കിലും വേണ്ടേ സര്‍?

8 comments:

Priya said...

അങ്ങനെ പറയരുത്. "ബോസ്സ് ഈസ് അള്വ്യെസ് റൈറ്റ് "

ഇപ്പൊ ലവന്മാരു താന് നമ്മ ബോസ്സ്

Priya said...
This comment has been removed by the author.
evuraan said...

മൈക്കല്‍ മൂറിനുള്ളതു പോലെ മറ്റുള്ളവരും വേണമെന്നിങ്ങനെ വാശി പിടിച്ചാലോ?

റോബി said...

Saving Private Ryan കണ്ടിട്ടില്ലേ. തനിക്ക് മനസ്സാക്ഷി പോയിട്ട് മനസ്സുപോലുമില്ലെന്ന് അതിലൂടെ അദ്ദേഹം വ്യക്തമാക്കിയതാണല്ലോ

Anonymous said...

ഉണ്ടായിരുന്നെങ്കില്‍ മൈക്കല്‍ മൂറിനത്രയും വേണ്ടാ,സീന്‍ പെന്‍ പറഞ്ഞപോലെ "If there's one thing that actors know — other than that there weren't any WMDs — it's that there isn't any such thing as 'best' in acting." എന്നെന്തെങ്കിലും പറയാമായിരുന്നില്ലേ കൊഡാക് തീയറ്ററില്‍ വെച്ച് :)

സംഗീതപ്രേമി said...

എന്തു മനസ്സാക്ഷിക്കുത്ത്, ഒക്കെ ഒരു പ്രഹസനം

വെള്ളെഴുത്ത് said...

ഇങ്ങനെയൊരു ‘നിര്‍ണ്ണയനവാദ‘ത്തിന് സ്കോപ്പുണ്ടോ ഈ സംഭവത്തില്‍ ? സ്പില്‍ബര്‍ഗ് അയാള്‍ക്കിഷ്ടപ്പെടാത്ത ‘ഒരു‘ കാര്യത്തിലുള്ള പ്രതിഷേധം അറിയിച്ചു. പുള്ളിയുടെ പ്രതിഷേധം ലോകശ്രദ്ധയെ അതിലേയ്ക്കു കൊണ്ടു വരികയും ചെയ്യും. അമേരിക്കയ്ക്കെതിരേ പറയാന്‍ നമ്മളെല്ലാരുമില്ലേ? ചൈനയെക്കുറിച്ചും ആരെങ്കിലും പറയണ്ടേ, അതോ അതുവേണ്ടന്നതിലാണോ ‘ഇവിടത്തെ പ്രതിഷേധം?’ അപ്പോള്‍ നീ അതു ചെയ്തോ ഇതു ചെയ്തോ എന്നൊക്കെ ചോദിച്ച് പുള്ളിയ്ക്ക് മനസ്സാക്ഷിയില്ലെന്നു വരുത്തിതീര്‍ക്കുകയാണൊ വേണ്ടത് എന്നൊരു സംശയം. ഈയൊരു സ്ട്രാറ്റജി അപകടം മനസ്സിലാക്കാതെയോ, ശരിയായി മനസ്സിലാക്കി തന്നെയോ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ കാര്യമായി തന്നെ എടുത്തുപയോഗിക്കുന്നുണ്ട്. അതു നമ്മുടെ രാഷ്ട്രീയം. കുറസാവ എന്തുകൊണ്ടാണ് ജപ്പാന്റെ‍ ഇമ്പീരിയലിസ്റ്റ്, മിലിട്ടന്റ് ദേശീയതയെപ്പറ്റി ഒരക്ഷരം മിണ്ടാതിരുന്നത് എന്ന് ചോദിച്ചിരുന്നു ആനന്ദ് മുന്‍പ്.

Anonymous said...

Quoting from here,
The answer has arrived to a provocative question posed by Mia Farrow, the actress trying to end strife in Darfur.
“Does Mr. Spielberg really want to go down in history as the Leni Riefenstahl of the Beijing Games?” she wrote on the Op-Ed page of The Wall Street Journal last March."

How does his decision -to protest- illustrate a lack of conscience?

Related Posts with Thumbnails