
നമ്മളെല്ലാം ഒരു ഹീറോസ്കോപ്പും കൊണ്ട് ജനിക്കുന്നു. ചിലരെല്ലാം അതൊരു ഹോറോസ്കോപ്പായി ചുരുക്കിക്കളയുന്നു.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
16 comments:
ചിലപ്പോൾ ഞാനും!
വാവേ...യ്
അസ്സല് ചവറ്!
അവസാനം....no scope
അനോനിമസ്സേ, അതു പറയാനുള്ള അവകാശം നിങ്ങൾക്ക് തരാനുള്ള അവകാശം പോലും എനിക്കില്ല. അത് നിങ്ങളുടേതാണ്. എന്ന് ഞാൻ പറയാൻ പോലും പാടില്ലെന്നും അറിയാം.
മറ്റൊരു കാര്യം പറയട്ടെ. ലതീഷിന്റെ ആ തകർപ്പൻ സിനിമാനിരൂപണപോസ്റ്റ് ഗംഭീരമായെന്ന് ഒരു അനോനി എഴുതിയിരുന്നു. ഉടനെ ലതീഷ് ഇങ്ങനെ തിരിച്ചു ചോദിച്ചു: “നന്നായി എന്നു പറഞ്ഞുകൊണ്ട് ഊമക്കത്തെഴുതുന്നതിനു പിന്നിലെ മനശ്ശാസ്ത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല”.
(സാധാരണയായി മോശം പറയാനാണല്ലോ അനോനിയായി പലരും വരുന്നത്).
ഉടനെ വന്നു ആ അനോനിയുടെ തകർപ്പൻ മറുപടി: “വേറെ ഒന്നുമല്ലന്റെ ചങ്ങായി. പേര് വെച്ച് നന്നായി എന്ന് പറഞ്ഞാൽ ചിലർക്കതൊരു ബാധ്യതയാണ്. ഇനി ലതീഷിനു ഞാൻ എഴുതുന്ന എന്തെങ്കിലും നന്നായി എന്ന് എപ്പോഴെങ്കിലും പറയേണ്ടി വരുമോ എന്ന്...തെറി വിളിക്കുമ്പോ പേരു വെക്കും.. അത് വേറെ കാര്യം. :) . ഇതിപ്പൊ ഞാൻ നിങ്ങടേ ഫാനായി എന്ന് പേരും വെച്ച് ഉറക്കെ വിളിച്ച് പറയുന്നത് കേട്ട്, നിങ്ങൾക്ക് വെയിറ്റ് കൂടാനല്ലേ?? അതങ്ങ് മനസ്സിലു വെച്ചാ മതി ആ പൂതി... അത്രേം പങ്ക കറങ്ങിയാ മതീ.”
പിന്നാലെ വന്നു മറ്റൊരു അനോനിയുടെ കമന്റ്: “അനോനി 1 പറഞ്ഞതുപോലെ ആരാ ഏതാന്ന് നോക്കി കമന്റിടല്‍ ബാധ്യത വേണ്ട എന്നത് ഉണ്ട് ഈ അനോണിത്തത്തിലും. പിന്നെ, ഹിറ്റ് കിട്ടുന്ന ബ്ലോഗില്‍ കേറി കമന്റിട്ട് ആളാവുന്നോ
എന്ന ചോദ്യം ഒഴിവാക്കലും മറ്റൊരു ഉദ്ദേശ്യം.”.
ലതീഷ് അത് ഇങ്ങനെ അവസാനിപ്പിച്ചു: “അനോണിമസ് ഒന്നേ, ആ പറഞ്ഞത് കറക്ടാണ്. താങ്കളോടും താങ്കളുടെ നിലപാട് ആവര്‍ത്തിച്ച അനോണിമസ് അഞ്ചിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു.”.
താങ്കൾക്ക് കാര്യം പിടി കിട്ടിയോ? താങ്കൾ എന്റെ സുഹൃത്തല്ല ശത്രുവാണെങ്കില്‍പ്പോലും മോശം അഭിപ്രായം പറയുമ്പോൾ അക്കാര്യത്തിൽ മാറ്റം വരികില്ല. അത് ഞാൻ എഴുതിയതിനെപ്പറ്റി, എന്നെപ്പറ്റിയല്ല, ഉള്ള താങ്കളുടെ അഭിപ്രായമായി കരുതിക്കോളാം.
മോഡറേഷൻ ഉണ്ടെങ്കിലും ഉദാര ജനാധിപത്യവാദിയാണെന്ന് തെളിയിക്കാൻ ഞാൻ തന്നെ അനോനി കമന്റിട്ടതാണോ ഇനി?
കമന്റുന്നില്ല
രാജി വെയ്ക്കുന്നതും ഒരു രാഷ്ട്രീയപ്രവർത്തനമാണ് എന്ന് പറഞ്ഞ പോലെ അഭിപ്രായം പറയാതിരിക്കുന്നതും ഒരു അഭിപ്രായം പറയലാണ്. :-0
ഹീറോസ്കോപ്പുമായി ജനിക്കുന്നു, ഹോറോസ്കോപ്പിന്റെ പിന്നാലെ
പൊവുന്നു,
ഒരു കോപ്പൂമാവതെ അവസാനം
സീറോസ്കോപ്പ്
നമ്മള് പറഞ്ഞും പറയാതെയുമിരുന്നു നമ്മുടെ യഥാര്‍ത്ഥ രാഷ്ട്രീയം വേറെയാരൊക്കെയോ വയറ്റുപിഴപ്പാക്കുന്നു
കൊള്ളാം രാംജി - ഈയിടെ ഒരു haiku style ആണല്ലോ! നന്നായിരിക്കുന്നു! 4 പേജ് എഴുതിയിട്ടും കിട്ടാത്ത ഒരു impact ചിലപ്പോള്‍ രണ്ടു വരിയില്‍ കിട്ടും - അതാണ് നല്ല എഴുത്തിന്റെ വിജയവും.
ഓ ടോ : ഞാന്‍ അനോണി ആയിട്ടാ പ്രശംസയും വിമര്‍ശനവും. ഈയിടെ wednesday എന്ന ഒരു ഹിന്ദി സിനിമ കണ്ടു. അതിലെ ഹീറോ+ വില്ലന്‍ 'കോമണ്‍ മാന്‍ ' ആണ്. നല്ല concept ആയിരുന്നു. സാധാരണക്കാരന് എന്തിനാ പേരും വിലാസവും?
hope urz is a hero Scope
എനിക്കൊന്നും മനസ്സിലായില്ല ..
വട്ടാണോ ? എനിക്കോ അതോ ....
horoscope ഇപ്പോള്‍ horror-scope ആണ്!
അഭിപ്രായം പറയാതിരിക്കലും ഒരഭിപ്രായം പറയലാണല്ലേ, ശരി അഭിപ്രായം പറഞ്ഞിരിക്കുന്നു.
മോഡറേഷൻ ഉണ്ടെങ്കിലും ഉദാര ജനാധിപത്യവാദിയാണെന്ന് തെളിയിക്കാൻ ഞാൻ തന്നെ അനോനി കമന്റിട്ടതാണോ ഇനി?
:) :)
മോഡറേഷന് ഉണ്ടെങ്കിലും ഉദാര ജനാധിപത്യവാദിയാണെന്ന് തെളിയിക്കാന്‍ ഞാന്‍ തന്നെ അനോനി കമന്റിട്ടതാണോ ഇനി?
-പെട്ടെന്ന് വഴി തെറ്റി എനിക്ക് പി എ നാസിമുദീന്റെ വൈകുന്നേരം ഭൂമി പറഞ്ഞത് എന്ന സമാഹാരത്തിലെ ‘സ്കീസോഫ്രേനിയ’ ഓര്‍മ്മ വന്നു. “പല്ലുവേദന വന്നാല്‍ ആകെ വിഷമിക്കും.
വിഷമിച്ചാല്‍ ആത്മഹത്യ ചെയ്യും.
ഞാനാത്മഹത്യ ചെയ്തില്ലേ?
അപ്പോഴീ കവിതയെഴുതുന്നതാരാണ്?”
Post a Comment