
മനുഷ്യര്‍ക്ക് പലപ്പോഴും കുറ്റം ചെയ്യുന്നതിനു മുമ്പേ ശിക്ഷ ലഭിക്കുന്നു (ഒരു കാലത്ത് റഷ്യയും അമേരിക്കയും അവരുടെ കോള്‍ഡ് വാറും ആയുധക്കച്ചവടവും ഘോഷിച്ച താഴ്വരയായിരുന്നു അഫ്ഗാനിസ്ഥാന്‍. അവിടന്ന് ഒരു നൂറ് ബിന്‍ ലാദന്മാര്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ) അവര്‍ പിന്നീട് കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. പിന്നെയും ശിക്ഷ ലഭിക്കുന്നു. അങ്ങനെ ജീവിതം അനീതിയും നീതിയില്ലായ്മയും ചേര്‍ന്നുള്ള സീസാകളിയാവുന്നു. ശിക്ഷ തരുന്നത് ഭരണകൂടമോ നിയമവ്യവസ്ഥയോ സമൂഹമോ ആവണമെന്നില്ല (ഉദാഹരണത്തിന് ഗവണ്മെന്റ് തരുന്ന ശിക്ഷയേക്കാള്‍ തീവ്രമായിരിക്കും ഏറ്റവും അടുത്ത ഒരു വ്യക്തി തരുന്ന ചെറിയ വേദനിപ്പിക്കല്‍ പോലും). ശിക്ഷ ഏറ്റുവാങ്ങുന്നത് വ്യക്തിയെന്ന നിലയില്‍ മാത്രം ആവണമെന്നുമില്ല (ഒരു സദ്ദാം കൊല്ലപ്പെടുമ്പോള്‍ ഒരു സമൂഹം മുഴുവന്‍ അതനുഭവിക്കുന്നു). പാപം ചെയ്യാത്തവര്‍ക്കുപോലും കല്ലെറിയാന്‍ യോഗ്യതയില്ലെന്നിരിക്കെ പാപം ചെയ്തവരും ചെയ്യാത്തവരും എറിഞ്ഞ മിസൈലുകളാല്‍ മഗ്ദലനയിലെ മറിയം (ഭുമീദേവി) പിന്നെയും പിന്നെയും ചാവുന്നു.
5 comments:
ഈ കുറിപ്പിന് ഒരു സല്യൂട്ട്!
നല്ല ചിന്ത.
ഇതു കൊള്ളാലോ..:)
വളരെ സത്യം.
.
Post a Comment