Tuesday, November 20, 2007

അതിജീവനകല



പ്രാണായാ‍മത്തെ പാക്കറ്റിലാക്കി ബ്രാന്‍ഡ് ചെയ്ത് ലേബലൊട്ടിച്ചതാണ് ആര്‍ട്ട് ഓഫ് ലിവിംഗ് എന്നൊരു ആരോപണമുണ്ടല്ലൊ. രണ്ടും പരീക്ഷിക്കാത്തതുകൊണ്ട് ശരിയോ എന്നറിയില്ല. ഇനി അങ്ങനെ പറഞ്ഞിട്ടുതന്നെയാണൊ രവിശങ്കര്‍ അത് പ്രചരിപ്പിക്കുന്നതെന്നും അറിയില്ല. 'ശ്രീ ശ്രീ' എന്ന് എന്തിനാണ് ആവര്‍ത്തനദോഷം എന്ന് ചോദിച്ചാല്‍ അതും അറിയില്ല. സാധാരണക്കാരേക്കാള്‍ ശ്രീ കൂടിയ ആളാണെന്ന് കരുതിയിട്ടാവുമോ സഞ്ജയന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ വെടീം വെച്ചിട്ട് ഈ 'ട്ടോ' പറച്ചില്‍? ഒരു വിഐപിയ്ക്ക് കത്തെഴുതിയപ്പോള്‍ അര്‍ത്ഥമറിയാതെ അങ്ങേരുടെ പേരിന്റെ മുന്നില്‍ 'സര്‍വശ്രീ' എന്നു കാച്ചിയ ഒരു വിദ്വാനെ അറിയാം. (മിസ്റ്ററിന്റെ പ്ലൂരലായ മെസ്സേഴ്സിന് പകരം ഉപയോഗിക്കാവുന്ന പ്രയോഗം മാത്രമല്ലേ 'സര്‍വശ്രീ'? മെസ്സേഴ്സ് റെക്കിറ്റ് & കോള്‍മാന്‍, മെസ്സേഴ്സ് ഉപ്പുകണ്ടം ബ്രദേഴ്സ്, M/s Menon & Sons എന്നെല്ലാം പറയുന്നത് ശരി. എന്നാല്‍ എല്ലാ കമ്പനികളുടെ പേരിനു മുമ്പിലും M/s എന്നു ചേര്‍ക്കുന്നത് തെറ്റല്ലേ? ആള്‍നാമങ്ങളെ കമ്പനിപ്പേരുകളാക്കിയിരുന്ന കാലത്തെ ശീലത്തെ പുതുയുഗത്തിലേയ്ക്ക് വലിച്ചിഴയ്ക്കല്‍? ടൈപ്പ്രൈറ്ററിന്റെ കാലത്തെ cc-യെ (കാര്‍ബണ്‍ കോപ്പി) ഈ-മെയിലിലേയ്ക്ക് എഴുന്നള്ളിച്ച പോലത്തെ അബദ്ധം? അതിജീവനകല (ആര്‍ട്ട് ഓഫ് സര്‍വൈവിംഗ്) എന്ന് പേരിടാവുന്ന ഒരു ബാങ്കോക്ക് മാര്‍ക്കറ്റ് ദൃശ്യം കണ്ടപ്പോള്‍ മനസ്സിലുണ്ടായ ഹൈപ്പര്‍ലിംഗങ്ങളില്‍ ക്ലിക്കുചെയ്തപ്പോള്‍ വന്ന കാര്യങ്ങാളാണിതൊക്കെ.

4 comments:

umbachy said...

ഈ സിസിയുടെ സംഗതി ഇതാണല്ലേ,
മനതിലായി ട്ടൊ...

വെള്ളെഴുത്ത് said...

ha ഹ ha .. ഇതിനു ദേശിവെര്‍ഷനുകള്‍ ഒരുപാടുണ്ട്.. മുണ്ടു മടക്കിക്കുത്തുന്നത് (പഴയ തോര്‍ത്തിന്റെ ഓര്‍മ്മ) ഫുള്‍ കൈ തയ്ചു മടക്കി വയ്ക്കുന്നത്. ചെരുപ്പുകള്‍ പുറത്തിടുന്നത്...

Anonymous said...

loved it. Not only this particular post. But have no clue how to write in malayalam. I meant transliterate.

Aisibi said...

:) ente mozhi software'nu entho oru kuzhappam, athaanu ee bhaashayil typunnath..
Athaayath, ee Art of Living, nammaley sree sreekk jeevikkaanulla oru art alle? Athaa kaaryam! Moopilaanu ath oru Art of Living aanallo?!

Related Posts with Thumbnails