
അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഉത്തരം കിട്ടി - ഒരാളുടെ 101 ഹോഴ്സ്പവര്‍ ശക്തിയും 5 ഡോങ്കി പവര്‍ (?) ദൌര്‍ബല്യവും ഏറ്റുമുട്ടിയാല്‍ 5 ഡോങ്കി പവര്‍ ദൌര്‍ബല്യം തന്നെ ജയിക്കും. ഇനിയിപ്പൊ ആ പഞ്ച ദൌര്‍ബല്യങ്ങളും തന്തയ്ക്ക് ജനിച്ചതുങ്ങളല്ലെങ്കില്‍പ്പോലും. എന്നാലും ശക്തിയുമല്ല ദൌര്‍ബല്യവുമല്ല എന്ന മട്ടിലുള്ള രണ്ടും കെട്ട അവസ്ഥയേക്കാള്‍ എത്ര ഭേദം! ആ അവ്സ്ഥയുടെ യൂണിറ്റ് മ്യൂള്‍പ്പവര്‍ (കോവര്‍കൈത). ചുമ്മാതാണൊ കോവര്‍കഴുതകളുടെ കൂട്ടത്തെ ഇംഗ്ലീഷില്‍ a barren of mules എന്നു പറയുന്നത്. ഇനി ഈ തിയറിയെ നമ്മുടെ ഉദാഹരണത്തിലേയ്ക്ക് തിരികെക്കയറ്റിയാലോ - വെല്ലിച്ഛന്റെ മക്കളും പാപ്പന്റെ മക്കളും അടികൂടുമ്പൊ ആ തക്കം നോക്കി ശകുനിയുടേയോ മറ്റോ അളിയന്റെ കുടുംബക്കാരാരെങ്കിലും മ്യൂട്ടിനി നടത്തിയിരുന്നെങ്കിലോ? പാക്കിസ്ഥാനീയശൈലിയില്‍ ജനറല്‍സ് ദ്രോണനോ ഭീഷ്മനോ മറ്റോ മിലിറ്ററി കൂ (coup d'etat) നടത്തിയിരുന്നെങ്കിലോ? ആ കോവര്‍ അവസ്ഥയേക്കാള്‍ ഭേദം തന്നെ ഗാന്ധാരീവിലാപം. ഉണ്ണീ മകനേ ദുര്യോധനാ തവ പൊന്നിന് കിരീടവും ഭൂഷണജാലവും...
അതുകൊണ്ട് ദൌര്ബല്യങ്ങള് തല പൊക്കുമ്പോള്‍ സൂക്ഷിക്കുക. ഭഗവാനെ വരെ അവ ദൂതിനയച്ചെന്നു വരും. ശക്തികളുടെ കഴുത്തരിയും, തുടകള്‍ തകര്‍ക്കും.
അതുകൊണ്ട് ദൌര്ബല്യങ്ങള് തല പൊക്കുമ്പോള്‍ സൂക്ഷിക്കുക. ഭഗവാനെ വരെ അവ ദൂതിനയച്ചെന്നു വരും. ശക്തികളുടെ കഴുത്തരിയും, തുടകള്‍ തകര്‍ക്കും.
14 comments:
ബിവേര്‍ ദ് ആന്ഗര് ഓഫ് എ ഡോവ് എന്നല്ലേ...
ആ പഞ്ച ദൌര്‍ബല്യങ്ങളും തന്തയ്ക്ക് ജനിച്ചതുങ്ങളല്ലെങ്കില്‍പ്പോലും.
ഇങ്ങേര് കുറച്ച് ദിവസമായിട്ട് ലെവന്മാരെ തന്തയില്ലാത്തവരെന്ന് വിളിക്കുന്നു. :) ആ കണ്ണ്പൊട്ടന്റേയും ല്യൂക്കൊഡെര്മക്കാരന്റെയും തന്തയാരാന്നുകൂടി പറയ്. അവര്‍ക്ക് രാജ്യ ഭരണാവകാശം പറയാന്‍ അര്‍ഹതയുണ്ടായിരുന്നോ? അന്നത്തെ രാജനീതി ഇന്നത്തേതിനോട് താരതമ്യം ചെയ്യാന്‍ പറ്റുമോ?
ദേ ഇപ്പോപ്പറയുന്നു - ദൌര്‍ബല്യമേവ ജയതേന്ന് :)
ദൗര്‍ബല്യങ്ങളാണ് ഹോര്‍സ് പവറില അളക്കേണ്ടത്.
വിവേകത്തെ ഡോങ്കി പവറിലും.
കാരണം വിവേകം എന്ന് വിവക്ഷിക്കുന്നത് ഒതുങ്ങിക്ക്കൂടലാണ്.
ചോറില്ലെങ്കില്‍ കഞ്ഞി, കഞ്ഞില്ലെങ്കില് കട്ടന്‍ എന്ന മട്ടിലുള്ള.
അതല്ലെ ഡോങ്കി പവര്‍.
ഹോര്‍സ് പവറില്‍ പന്തയക്കുതിരകളെ കുതിക്കു. അതയാത് നമ്മുടേ ഡിസയര്സ്.
ഡീസയരില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി എരിവില്ലാത്ത മെഴുക്കുപുരട്ടി.
ക്ലിയോപാട്രയുടെ നീണ്ടുവളഞ്ഞ അവയവങ്ങളില്‍ മൂക്കത്രെ ഉലകചരിത്രം മേല്‍ കീഴ് ചൊറിച്ച് മല്ലിയത്.
ഹെലെന്റെ സൗന്ദര്യം ട്രൊയ് തകര്‍ത്തത് നാട്ടില്‍ പാട്ടാണ്.
സീതക്ക് വേണ്ടി കടല്‍പ്പാലവും ലോകമഹായുദ്ധവും.
പാഞ്ചാലിക്കും ഭൂമിയുടെ അധീീശത്തിന്നും വേണ്ടി പാഞ്ഞാള്‍ യജ്ഞം മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയവ അരങ്ങേറി.
കുടുംബം, മക്കളുടെ വിദ്യാഭ്യാസം, തായ് മസ്സേജ് അങ്ങിനെ നീണ്ട് പോകുന്ന ഹോര്‍സ് പവറുകള്‍ ഏറെ.
ഇതൊന്നുമില്ലെങ്കില്‍ ജീവിതത്തിന്ന് കളര്‍ ബ്ലൈന്ഡ ്നൊസ്സു പുടിക്കും
ഇത്രയും പറഞ്ഞത് അളവുകോലിനോടുള്ള എതിരഭിപ്രായമാണ്.
ഇതിവൃത്തം കണ്ടിടത്തോളവും കോറിയിടത്തോളവും കൊല്ലാാം
ദൌര്‍ബല്യം എന്നും ജയിക്കുന്നു എന്നാണോ ദൌര്‍ബല്യം എന്നും ജയിക്കട്ടെ എന്നാണോ അതിന്റെയര്‍ത്ഥം? ഐ വാണ്ടഡ് റ്റു മീന്‍ ദ ഫോമര്‍. ഇക്കാര്യത്തില്‍ ആകെ വായിച്ചിട്ടുള്ളത് മാരാരുടെ ട്രാവലോഗാ. അത് വീണ്ടും നോക്കിയപ്പോള്‍ അതാ വിചിത്രവീര്യന്റെ എച്ച് ഐ വി, പരാശരന്റെ ‘ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ്’... എന്നാല്‍ പറഞ്ഞതെല്ലാം തിരിച്ചെടുത്തേക്കാം. അപ്പഴും നമ്മടെ തിയറി ഇന്ഡിപ്പെന്റ്ന്റായി നില്ക്കും കെട്ടോ
ദൗര്ബ്ബല്ല്യങ്ങളുടെ ജയമല്ലെ ഭൗതിക ജീവിതം.
നല്ല വീട്, വീടര്, കുഞ്ഞുങ്ങള്‍, കാറ്, തോട്ടം, കായ്കനികള്‍, വിലക്കപ്പെട്ട ടേസ്റ്റുള്ള കനികള്‍, വീണ്ടും വെട്ടിപ്പിടിക്കാനുള്ള മേടുകള്‍ മാടുകള്‍ അങ്ങിനല്ലേ അതിന്റെ പോക്ക്.
ഇതില്ലാതെ ദ ഗ്രെയ്റ്റ് സ്പിരിച്വല്‍ തിയറി ഇല്ലേ ആശയാണ് ഏറ്റവും വലിയ ജീവിത പരാജയം. അതുകൊണ്ട് ആശ കുഞ്ഞിനെ പരാജയത്തിന്റെ കൈപ്പുനീര് കുടിപ്പിക്കു. നിരാശയുടെ മാറിടം നെഞ്ചില്‍ ചേര്‍ത്തുപിടിക്കു.. സന്യാസത്തിലും സുഖം കാണുന്നവരുണ്ട്. നിര് വാണകര്..
കേപ്ഷനില് പറഞ്ഞ പക്ഷം പിടിക്കാന്‍ എനിക്കിഷ്ടം.
ദൗര്ബല്യമേവ ജയതേ.. ലക്ഷം ലക്ഷം പിന്നാലെ.
എച്ച് ഐ വി വിചിത്ര വീര്യനും പരാശരന്റെ ‘ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ് തകര്‍പ്പനും തട്ടുപൊളിപ്പനുമായിരിക്കുന്നു.
വിചിത്രവീര്യന്റെ എച്ച് ഐ വി, പരാശരന്റെ ‘ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ്’
വീണ്ടും കണ്ഫ്യൂഷന്. ആരോമാ തെറാപ്പിസ്റ്റ് പരാശരനോ, അതോ അങ്ങേരുടെ മകന് സാക്ഷാല്‍ വ്യാസന് പിള്ളയോ? :)
ഈ 101 കുതിരശക്തിയെ 5 കഴുതശക്തി കൊണ്ട് വഴി തെറ്റിപ്പിച്ച് വീഴ്ത്തുന്ന വിദ്യ ആയോധന കലകളുണ്ട്. പാഞ്ഞുവരുന്നവന്റെ ഒന്നാങ്ങു തെന്നിത്തള്ളി അവന്റെ ശക്തി തന്നെ എതിരായി പ്രയോഗിക്കുന്ന ആ “ഒഴിഞ്ഞ കൈ” മല്ലയുദ്ധം. ആ തരത്തില്‍ വേണേല്‍ ഉണ്ണിയ്ക്ക് ചാണൂരനെ വീഴ്ത്താം.
(അപ്പോള്‍ കുവലയാപീഠമോ എന്ന് ചോദിക്കരുത്, ഡിങ്കന് വീണ്ടും ചൂണ്ടാണി മര്‍മ്മം തേടി ഗൂഗിളേണ്ടി വരും.)
പിന്നെ ദ്രോണര് മിലിട്ടറി കൂ നടത്തിയോ എന്നറിയില്ല. (കാരണം തന്റെ മകന് അരിമാവു പാലായി കുടിക്കുമ്പോള്‍ പണ്ട് കളിയായി ദാനം ചെയ്ത പാതി രാജ്യം ഒന്നും ഇല്ലെങ്കിലും അല്‍പ്പം വല്ലോം കിട്ടോ എന്നാറിയന് ചെന്നപ്പോള്‍ ആക്ഷേപിച്ച പാഞ്ചാലന്‍ അങ്ങേപ്പുറം ഉള്ളപ്പോള്‍ അങ്ങേര്‍ക്ക് കൂവാന്‍ തോന്നില്ല) അങ്ങേര് കൂവിയതായി പ്രത്യക്ഷാല്‍ എവിടെയും കാണുന്നും ഇല്ല. എന്നാല്‍ ദേവവ്രതണ്ണn കൂവിയതായി വേണേല്‍ സമ്മതിക്കാം. കാരണം നല്ലൊരു പോരാളിയായ ലോറി ഡ്രൈവര്‍ എടുത്തു വളര്‍ത്തിയവനെ തേജോവധം ചെയ്ത് കുറെ ദിവസം യുദ്ധമുന്നണിയില്‍ നിന്ന് അകറ്റാനും, അര്ജ്ജുനശരമേല്ക്കുമ്പോള് ഞണ്ടിന്‍കുഞ്ഞ് അമ്മയെ പിളര്‍ന്നു വരുമ്പോലെ, കടിക്കുമ്പോലെ എന്നൊക്കെ പറഞ്ഞ് ഒരു മസോക്കിയന്‍ കൂവല്‍ നടത്താനും അങ്ങേര് ശ്രമിച്ചു എന്ന് പറഞ്ഞാലും ആക്ഷേപം ഇല്ല)
കാട്ടുമൃഗം കടിച്ച് കൊന്ന ചിത്രാംഗദന്റെ അനിയന്‍സ് വിചിത്രവീര്യന് എച്.ഐ.വി ആണൊ എന്നറിയില്ലെങ്കിലും ഒരുമാതിരിപെട്ട ക്ഷയം വന്നാണ് മരിച്ചതെന്ന് കേള്‍ക്കുന്നു. അതിപ്പോള്‍ ചെക്കന് ഏത് നേരോം രതിലീലകളാടിയിട്ടാകണം എന്നില്ല അവന്റെ പേരു തന്നെ “വിചിത്ര-വീര്യ” എന്നല്ലേ.
(വീര്യം=semen എന്നകാമത്രേ!
ഭക്ഷണം->രസം->മാംസം->രക്തം->മജ്ജ->വീര്യം എന്നാണല്ലോ പ്രമാണം. ആ വീര്യത്തെ ആണ് കുണ്ഡലിനി വഴി ഓജസ് ആക്കി മാറ്റുന്നതെന്ന് ചക്രധ്യാനക്കാര്) അപ്പോള്‍ ചെക്കന് ജനിക്കുമ്പം തന്നെ ധാതുക്ഷയം ഉണ്ടാകാം. അന്ന് “കാളന് നെല്ലായി” ഒന്നും ഇല്ലാത്തതിനാലും രഥത്തില്‍ പോകുമ്പോള്‍ സ്റ്റാന്‍ഡില്‍ വെച്ച് ആരും “അസ്ഥിസ്രാവം(വെള്ളപ്പോക്ക്),ശീഘ്രസ്ഖലനം,മൂലക്കുരു,ധാതുക്ഷയം മറ്റു ലൈംഗികരോഗങ്ങള്‍ എന്നിവ ഉടനടി മാറ്റുന്നു” എന്ന ഡമ്മി 1/8 സൈസ് നോട്ടീസ് കൊടുത്തും കാണില്ല...പാവം. ഈ അസുഖക്കാരന് എണ്ണം പറഞ്ഞ 3 എണ്ണത്തിനെ(അം ബ/ബിക/ബാലിക) കൊണ്ടിട്ട് കൊടുത്ത് “ദേ കെടക്കണു.. എനിക്കൊന്നും വയ്യ, എല്ലാന് നീയായ്ക്കോ” എന്ന് പറഞ്ഞവനെ ആദ്യം ചന്തിക്കിട്ട് പൂശണം.
പിന്നെ പരാശരനല്ല, കറുത്തതുരുത്തുകാരന് (അതോ കടുത്തുരുത്തിക്കാരനോ?) തന്നെ ആണ് ഒരു ഇറച്ചിവെട്ടുകാരനായതും, ഭരണിയില്‍ ഉണ്ണി(മാങ്ങ)കളായി ഇട്ടതും. ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ് ക്രെഡിറ്റ് ഗൊസ് റ്റു കറുത്തതുരുത്തുകാരന്... ഫാദര്‍ പാരാശ് പാവം.
ത്രിശങ്കു എന്ന പേരു തന്നെ കണ്ഫ്യൂഷനില്പ്പെട്ടവന് എന്നല്ലേ? ത്രിശങ്ക വേണ്ട, ഡിംഗവര് പറഞ്ഞതു തന്നെ ശരി, അംബ/ബിക/ബാലികാപീഡനങ്ങള്ക്ക് നിയോഗിക്കപ്പെട്ട ദുര്ഗന്ധശരീരന് തന്നെ പരാശരമഹര്ഷി. (ആള് മിടുക്കനാണ്, പണ്ടെന്നെ ട്രൈ ചെയ്തതാണ് എന്ന് സര്‍ട്ടിഫൈ ചെയ്തത് സാക്ഷാല്‍ സത്യവതി).
അഭയാര്‍ത്ഥിയേ, ദൌര്‍ബല്യം കഴുതയ്ക്ക് തന്നെ ഇരിക്കട്ടെ. ദൌര്‍ബല്യങ്ങളുടെ രാജാവായ കാമത്തിന് കഴുതതന്നെയല്ലൊ പേരു കേട്ടത്. ഡിസയറും വീക്ക്നെസ്സും സെയിമാ? അയ്യോ ഇപ്പൊ എനിക്ക് കണ്‍ഫ്യൂഷനായി. ദൈവമേ, ഈ കമന്റന്മാര് എന്നെ വഴി തെറ്റിയ്ക്കുന്നു, എന്നെ രക്ഷിക്കണേ. ശരി മിണ്ടാതെ ഇരിക്കാമെങ്കില്‍ അളവുകളസങ്ങള് മാറ്റിമാറ്റിയിടാം.
ഒരുമാതിരിപ്പെട്ട ക്ഷയം തന്നല്ലേ എച്ച് ഐ വി? രാജയഷ്മാവ് എന്നാണ് മാരാര്‍ എഴുതിയിരിക്കുന്നെ. കപ്പല്മൂച്ചി എന്നൊരു മാവുണ്ട്. അന്നത്തെ എച്ച് ഐ വി എന്നാണ് എനിക്ക് മനസ്സിലായത്. കേക്കാനും ഒരു രസമില്ലെ - രാജയഷ്മാവ്! കാരണം മറ്റതു തന്നെയായിരുന്നു എന്നാണ് മാരാര്‍ വിശദീകരിച്ചിരിക്കുന്നത്.
അഞ്ച് തന്താരുടെ പേര് എംടി പൊളിച്ചെഴുതിയിരുന്നല്ലോ? അതില്‍ ദേവവ്രതന് ഉണ്ടായിരുന്നോ? എന്തായാലും അങ്ങോര് കൂ നടത്തിയെന്ന് വിശ്വസിക്കാന്‍ വയ്യ. എന്നാല്‍ തെന്നലയെന്ന് വിളിച്ച് ഒതുക്കാനും വയ്യല്ലെ? ശരിയാ!
കറുത്തതുരുത്തുകാരനെ തിരിഞ്ഞില്ല. (കാക്കാത്തുരുത്തി അറിയാം. കൊടുങ്ങല്ലൂര്‍ വടക്ക്. ഒരു പാട്ടുണ്ട്! *#$!^,)*&)
ആക്ച്വലി അപ്പോ ദുര്ബ്ബലരു ജയിക്കണ്ടേ? കഥ തിരുത്തണോ?
അംബ/ബിക/ബാലികാപീഡനങ്ങള്ക്ക് നിയോഗിക്കപ്പെട്ട ദുര്ഗന്ധശരീരന് തന്നെ പരാശരമഹര്ഷി
അതെങ്ങനെ ശരിയാകും ഒറ്റവിഴുങ്ങലുകാരോ, ഓന് അല്ലല്ലോ പുത്രന് കറുത്തതുരുത്തുകാരന്(Krishna dwaipayana) അല്ലെ അതില്‍ രണ്ടെണ്ണത്തിനെയും നോക്കിപ്പീഡിപ്പിച്ച് ഗര്‍ഭിണികളാക്കിയത്. മുന്നാമത്തോള് രംഗത്ത് വന്നില്ലല്ലോ പകരം ബോഡി ഡബിളിനെ അയച്ചില്ലെ (ഒരുമാതിരി മിസ്അനാര/ബാണ്ഡിറ്റ് ക്വീന്‍ സ്റ്റൈലില്‍)
പിന്നെ ഗാന്ധാരി വയറുന്തിയിട്ടു പ്രസവിച്ച മാംസപിണ്ഡം കഷ്ണങ്ങളാക്കിയത് പരാശരനല്ല അതും കറുത്തതുരുത്തുകാരന് (ഏലിയാസ് ജാക്കി) വ്യാസന് അല്ലെ? കൊടുങ്ങല്ലൂര്‍ പാട്ടില്‍ ഡോളെര്‍ ആണൊ പൌണ്ട് ആണോ കൂടുതല്‍? പൌണ്ടാണിപ്പോളത്തെ വിലനിലവാരം വെച്ച് നല്ലത് ല്ലേ?
പാവം പരാശ്. പണ്ടൊരു പീഡനക്കേസില്‍ പെട്ടു പോയി എന്നു വച്ച് മൂന്നെണ്ണത്തിനെയല്ലേ പുതീയതായി തലയില്‍ കെട്ടിവച്ചു കൊടുത്തത്. അതിലൊരെണ്ണം തീയില്‍ ചാടേം ചെയ്തു. പരാശിന്റെ കാര്യം കട്ട പൊക.
കടിഞ്ഞാണ്‍ പൊട്ടിയ (വള്ളി പൊട്ടിയ)വികാര്ങ്ങള് ദൗര്‍ബല്യം.
കടിഞ്ഞാണ്‍ പൊട്ടുക കുതിരയുടേതല്ലെ.
മനസ്സൊരു മാന്ത്രികക്കുതിര എന്ന് മലയാള സിനിമാപ്പാട്ടുമുണ്ട്(എല്ലാമായി).
വൈശ്വാനരന്‍ എന്ന അഗ്നേയാശ്വം വിശപ്പിനെ കത്തിക്കുന്നു.
അങ്ങിനെ കുതിരയും വികാരങ്ങളും(ദൗര്‍ബല്യം) ഇരണ്ടല്റൈ ഒണ്ണു താന്‍.
ഇതാണ് ഞമ്മന് തോന്നുന്നത്.
അപ്പോള്‍ പ്രാചീന ചീനനനായ ഹൂ യാന്‍ സാങ്ങ് മുതല്‍ ദൗര്‍ബല്ല്യം ചിനക്കുന്ന കുതിരയല്ലെ.
കഴുത കരഞ്ഞാണ്(വൈനിംഗ്) കാമേഷ്ട്ടി നടത്തുന്നത്. അതായത്
ആശാ സംഹാരം. ആശയെ കുഴിച്ചിടല്‍. നിര്‍വാണ മാര്‍ഗ്ഗത്തില്‍ കഴുത.
ഒരു സത്യം പറയട്ടെ ഈ കേപ്ഷനാണ് എന്നെക്കൊണ്ട് ഇത്രയും വഴി ചിന്തിപ്പിച്ചത്.
മൊത്തത്തില്‍ കണ്ഫൂഷ്യസ്സായി.
റാം മോഹനാണ് ഞങ്ങളെ കണ്ഫൂഷ്യസാക്കിയത് .
എല്ലാരും അഭിപ്രായം പറഞ്ഞാല്‍ ഡിസയറും( ഈ കുന്ത്രാണത്തിന്ന് പറ്റിയ ഒരു മലയാള പദം ഇല്ലേ?) ദൗര്‍ബല്യവും ഒന്നാണോന്ന്ള്ള കന്ഫൂഷ്യസ് മാറികിട്ട്യേനെ.
ഇനി ഇപ്പൊ ഇത് വോട്ടിനിടുന്നതാണ് നല്ലത്.
വോട്ടിനിടുമ്പോള്‍ അടിക്കുറിപ്പില്‍ ഇത് ചേര്ക്ക്കുക. നിങ്ങളില്‍ ദൗര്ബല്യമില്ലത്തവര് എതിര് വോാട് ചെയ്യുക.
ദൗര്ഭല്യമില്ലാത്തവനായി ഒരാളും ലോകാന്ത്യത്തോളം ഉണ്ടാവില്ലെന്ന് ഞാന്‍ ഇതിനാല്‍ തെര്യപ്പെടുത്തുന്നു.
ഈ അസുഖക്കാരന് എണ്ണം പറഞ്ഞ 3 എണ്ണത്തിനെ(അം ബ/ബിക/ബാലിക) കൊണ്ടിട്ട് കൊടുത്ത് “ദേ കെടക്കണു.. എനിക്കൊന്നും വയ്യ, എല്ലാന് നീയായ്ക്കോ” എന്ന് പറഞ്ഞവനെ ആദ്യം ചന്തിക്കിട്ട് പൂശണം.
:D
ഓന് അല്ലല്ലോ പുത്രന് കറുത്തതുരുത്തുകാരന്(Krishna dwaipayana) അല്ലെ അതില്‍ രണ്ടെണ്ണത്തിനെയും നോക്കിപ്പീഡിപ്പിച്ച് ഗര്‍ഭിണികളാക്കിയത്. മുന്നാമത്തോള് രംഗത്ത് വന്നില്ലല്ലോ പകരം ബോഡി ഡബിളിനെ അയച്ചില്ലെ (ഒരുമാതിരി മിസ്അനാര/ബാണ്ഡിറ്റ് ക്വീന്‍ സ്റ്റൈലില്‍)
പിന്നെ ഗാന്ധാരി വയറുന്തിയിട്ടു പ്രസവിച്ച മാംസപിണ്ഡം കഷ്ണങ്ങളാക്കിയത് പരാശരനല്ല അതും കറുത്തതുരുത്തുകാരന് (ഏലിയാസ് ജാക്കി) വ്യാസന് അല്ലെ?
ഇത് ഉദ്ദേശിച്ചാണ് കഴിഞ്ഞ പോസ്റ്റില്‍ ഇങ്ങനെ ഒരു കമെന്റിട്ടത്.
കൌരവരുടെം കൂടെയുണ്ടായിരുന്നവരില്‍ ആരെല്ലാമാണ് കോഴ വാങ്ങി ഒത്തുകളിച്ചത്? എനിക്കിപ്പ അറിയണം.
റണ്ണിങ്ങ് കമെന്റ്രി പറഞ്ഞ സഞ്ജയന്പിള്ളയോട് തന്നെ ചോദിക്കണം.
വ്യാസന്പിള്ള കഥാബീജം വിതച്ചതുമുതലുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. :)
പാലരുവി നടുവില്‍ പണ്ടൊരു പൌര്‍ണ്ണമാസി രാവില്‍ ലത് നടന്നില്ലായിരുന്നെങ്കില്‍...
പരാശരന് ആരോമാ തെറാപ്പി നടത്തി മത്സ്യഗന്ധിയെ സത്യവതിയാക്കിയില്ലായിരുന്നുവെങ്കില്...
(സത്യവതിയെ ശന്തനു മോഹിച്ചത് കൊണ്ടാണല്ലോ ഗംഗാധത്തന് ഭീഷമരായത്)
‘എന്നാ ഇങ്ങള് എന്നെ കെട്ടിക്കോളീന്‘ എന്ന് ഭീഷമരോട് അംബ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ .......
കഥ എന്താകുമായിരുന്നു?
സോറി ഡിങ്കന്, അത് പരാശരനല്ല, സമ്മതിച്ചു, പരാശരന്റെയും സത്യവതിയുടേയും മകന് വ്യാസന് തന്നെ. പ്രായശ്ചിത്തമായി കെ. പി. കറുപ്പന് എഴുതിയ എന്റെ ഒരു പ്രിയ ശ്ലോകം ഇവിടെ സമര്‍പ്പിക്കാം. അക്ഷരത്തെറ്റുകളുണ്ടെങ്കി അറിയാവുന്നവര്‍ തിരുത്തണേ. (ഓര്‍മയില്‍ നിന്നാ).
മാലോകര്‍ക്ക് മദിപ്രമോദമരുളും ശ്രീമന്മഹാഭാരതം
ചേലോലും തദുപഞ്ജമായി വിലസും ശാകുന്തളം നാടകം
ഈ ലോകോത്തരസൃഷ്ടിരണ്ടുമതുലം ചേലൊത്ത വാലത്തി തന്നാ-
ലോലാമല നീലനീരദമിഴിത്തുമ്പിന്റെ വമ്പല്ലയോ?
സത്യവതിയുടെയും അമൃതാന്ദമയിയുടേയും ജാതിക്കാരനായ കറുപ്പനെ ഒരു ഗാര്ഡന് പാര്‍ട്ടിയ്ക്ക് അക്കാരണത്താല്‍ത്തന്നെ കൊച്ചിരാജാവ് (ദിലീപല്ല) ക്ഷണിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് കറുപ്പന് എഴുതിയ ‘ഉദ്യാനവിരുന്ന്’ എന്ന കാവ്യത്തില്‍ നിന്ന്
Post a Comment