

ആമയും മുയലും ഓട്ടപ്പന്തയം നടത്തിയതെന്നാ? ബിസിയിലെപ്പഴേലും? ശ്രീബുദ്ധനും മഹാഭാരതത്തിനും മുമ്പ്? എന്തായാലും അതൊന്നും റെലവന്റല്ല. ജയിച്ചതാരാണെന്നറിയാലോ - ആമ, അതുമതി. തിരുവിതാംകൂറ്കാര് പറേമ്പോലെ അപ്പം (അപ്പോള്‍) മൊട്ടക്കറി അപ്പം തിന്നാമതി, മൊയല്, മലബാറ്കാര് പറയുന്ന പോലെ കുയീക്കെടക്കട്ടെ. (ജയിക്കുന്നതിലല്ല കാര്യം, കളിക്കുന്നതിലാണ് എന്ന് പറഞ്ഞയാള്‍ ഒരിക്കലും ജയിച്ചുകാണില്ല എന്ന് മാര്‍ട്ടിന നവരത്തിലോവ. ആയമ്മയ്ക്ക് ഒരുമ്മ. അവരെ നവരത്നലാവ എന്നു വിളിക്കണം).
പക്ഷേ മൊയല് കുഴീക്കെടന്നില്ലല്ലൊ. സിംഹവുമായി മുട്ടിയപ്പൊഴെല്ലാം മൊയല് ജയിച്ചു. ഓര്‍മയില്ലേ തന്നെ തിന്നാന്‍ വന്ന സിംഹരാജനെ മൊയലന് കിണറ്റീച്ചാടിച്ചത്. കട്ടുറുമ്പും കൊമ്പനാനയും മുട്ടിയ കഥകളിലൊക്കെ ആന തോറ്റ കഥയേ നമുക്കറിയൂ. നാലഞ്ച് മനുഷ്യന്മാരും കൊറേ കൊരങ്ങന്മാരും ചെന്ന് ഒരു രാക്ഷസ സാമ്രാജ്യത്തെ അപ്പാടെ തൊടച്ച് നീക്കുവാ? ങ്ഹാ, ആ കഥ പിള്ളേരെ ഒറക്കാന്‍ പറയാന്‍ കൊള്ളാം.
കയ്യിലൊരു കവിണയുമായി ദാവീദ് എന്ന പയ്യന് ഗോലിയാത്ത് എന്ന മല്ലനെ തോല്‍പ്പിച്ചെന്നോ? ഹ, ഹ ഹ! ചിരിച്ചട്ടെനിക്ക് ശ്വാസം മുട്ടണ്.
ടോം & ജെറിയുടെ ഒരു എപ്പിസോഡിലെങ്കിലും ടോം ജയിച്ചില്ലേലും തോല്‍ക്കാതിരിക്കുന്നത് കണ്ടിട്ടെനിക്ക് മരിച്ചാമതി.
(പണ്ടൊരു ചിത്രകാരന് സുഹൃത്ത് ചാരായമടിച്ച് ഫിറ്റായി, അതിന്റെ മോളില് കഞ്ചനുമടിച്ച് എര്‍ണാളം ഡര്‍ബാള്‍ ഹാള്‍ ഗ്രൌണ്ടില് നടക്കുന്ന ചിന്മയാനന്ദന്റെ ഗീതാജ്ഞാനയജ്ഞത്തിന് കേറി. ചോദ്യോത്തര സെഷനില്‍ മൂപ്പര് ഒറ്റച്ചോദ്യം - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു ചെറിയ എലിയുടെ പൊറത്തെങ്ങനെയാണ് ആനത്തടിയന്‍ ഗണപതി സഞ്ചരിക്കുന്നത്? ഉത്തരമെന്തായിരുന്നെന്ന് പറഞ്ഞുകേട്ടില്ല. എന്തായാലും ടോമാന്റ് ജെറി കാണുമ്പൊ അത്ഭുതമാണ് - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു എലിയെ നാം സ്നേഹിച്ചു പോവുന്നു. മിക്കി ഒരു മൌസാണെന്ന് മറക്കുന്നു. ടോമിന്റെ സഹോദരങ്ങളെ പാലുകൊടുത്ത് കിടക്കയില്‍ കിടത്തി വളര്‍ത്തുമ്പോഴും ടോമിനെ വെറുക്കുന്നു.)
നിങ്ങള്‍ പറയുമായിരിക്കും കൌശലത്തിന്റെ വിജയം, ബുദ്ധിയുടെ വിജയം, ശക്തിയല്ല ബുദ്ധിയാണ് കാര്യം, തിന്മയുടെ മേല്‍ നന്മയുടെ അള്‍ട്ടിമേറ്റ് വിജയം, സത്യമേവ ജയതേ, ധര്‍മയുദ്ധം എന്നെല്ലാം.
പണ്ട് പണ്ട് ഒരിടത്തൊരു രാജാവിന് കണ്ണുകാണില്ലായിരുന്നു. അതുകൊണ്ടങ്ങേര് ഭരണച്ചുമതല തല്ക്കാലം അങ്ങോരുടെ ല്യൂക്കൊഡെര്‍മക്കാരന്‍ അനിയനെ ഏപ്പിച്ചു. ഒരു മാതിരി റീജന്റ് ഏര്‍പ്പാട്. ചേട്ടന് രാജാവിന്റെ മക്കള്‍ മുതിര്‍ന്നാല്‍ ഭരണം ആ മക്കളിലാരെയെങ്കിലും തിരിച്ചേല്‍പ്പിക്കുമെന്നല്ലേ നമ്മള് പ്രതീക്ഷിക്കുക? പോരാത്തതിന് ഒന്നും രണ്ടുമല്ല നൂറ്റിയൊന്നുപേരായിരുന്നു ചേട്ടന് രാജാവിന് ആണ്മക്കള് (‘കാന്താരിയുടെ വക നൂറാണും ദുശ്ശളയും, പിന്നെ ഒരു സെറ്റപ്പിലെ മറ്റൊന്നുമടക്കം 101’ എന്ന് വെട്ടം മാണിഗ്രൂപ്പു നോക്കി ദേവന്. കാന്താരി - അവരല്ലേ അണ്ണാ പാതിവ്രത്യത്തിന്റെ മുഴുത്തിങ്കള്‍!). അനിയന് പഞ്ചപാണ്ഡവന്മാര് കട്ടില്ക്കാല് പോലെ മൂന്ന് എന്ന് പറഞ്ഞിട്ട് ‘2’ എന്ന് കയ്യോണ്ട് കാണിച്ചട്ട് ‘1’ എന്നെഴുതിക്കാണിച്ചപോലെ അഞ്ച് പേര്. അഞ്ചുപേര്‍ക്കും അഞ്ച് വ്യത്യസ്ത അച്ഛന്മാര്! (ഒരാള്‍ പോലും അനിയന്റെയല്ലെന്നാണറിവ്). കാലം പോയപ്പോള്‍ ചേട്ടന് രാജാവിന്റെ മക്കള്‍ മുതിര്‍ന്നു. രാജ്യം ന്യായമായും അവര്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നായി. അപ്പൊ ഈ അഞ്ചുപേരും എന്തുചെയ്തു? ഒരു തരത്തിലും അവകാശം പറയാന്‍ അര്‍ഹതയില്ലാത്തവരെങ്കിലും തൃശൂരെ ചോമ്മാര്ടെ ഭാഷേപ്പറഞ്ഞാ പാപ്പന്റെ അഞ്ചുമക്കളും (ശെരിക്കിനും പാപ്പന്റെയല്ലെങ്കിലും) വെല്ലിച്ഛന്റെ മക്കളുമായി അടിയായി. എളാങ്കും വെട്ടുകത്തീമായിട്ട് ആമ്പല്ലൂരും പാങ്ങിലുമൊക്കെ നടക്കണ കായ്ക്കണ പ്ലാവിനോ കായ്ക്കാറായ മാവിനോ വേണ്ടീള്ള അതിര്‍ത്തിത്തര്‍ക്കല്ല, നല്ല ഒന്നാന്തരം യുദ്ധം. ചെക്കന്മാരെ (പാവര്‍ട്ടി സെന്റ് ജോസഫില്‍) തല്ലൂട്ടം പഠിപ്പിച്ച മാഷ്മ്മാരൊക്കെ വെല്ലിച്ഛന്റെ മക്കടെ സെറ്റായിരുന്നു. പോരാത്തേന് പാപ്പന്റെ ഭാര്യയ്ക്ക് കല്യാണത്തിന് മുമ്പ് ഒരു ചെത്തുകാരനിലുണ്ടായി, കണ്ടശ്ശാങ്കടവുകാരന്‍ ഒരു ലോറിഡ്രൈവറ് എടുത്തുവളര്‍ത്തിയ ഉശിരന്‍ ഒരു അവിഹിതസന്തതിയും ഇരട്ടിവാശിയില്‍ അവര്ടെ കൂടെ നിന്നു. എന്നട്ടും മറ്റം സെന്റ് ഫ്രാന്‍സിസ് (കൊള്ളിപറി മറ്റം എന്നും ചില രേഖകളില്‍ കാണാം) സ്ക്കൂള് ഗ്രൌണ്ടില് നടന്ന അടികലശലില് (കുന്നംകുളങ്ങര അങ്ങാടീല് അച്ചു മൂത്താനും വേറോതോ കക്ഷിയും തമ്മില്‍ നടന്ന മട്ട്) ജയിച്ചത് അഞ്ചു സഹോദരര്‍.
ഇതൊക്കെ കേള്‍ക്കുമ്പൊ ചെലപ്പൊ ചിരീം വരാറില്ല. എല്ലാടത്തും ഒരു മാച്ച് ഫിക്സിംഗിന്റെ മണം. അംബാനി സഹോദരരേയും മഹാജന് ബ്രദേഴ്സിന്റെയുമൊക്കെ ഒറിജിന്‍ ഈ ഭ്രാതൃഹത്യകള്‍ (fratricides) തന്നെ. ഗോലിയാത്തിന്റെം സിംഹത്തിന്റെം സിംഹളരാജന്റെം മുയലിന്റെം കൌരവരുടെം കൂടെയുണ്ടായിരുന്നവരില്‍ ആരെല്ലാമാണ് കോഴ വാങ്ങി ഒത്തുകളിച്ചത്? എനിക്കിപ്പ അറിയണം.
വേറൊരു ചാന്‍സും ഞാന്‍ കാണുന്നു. ഈ കഥകളെല്ലാം എഴുതിയവരും നമ്മള് വായനക്കാരെപ്പോലെ ദുര്‍ബലരായിരിക്കും. ദുര്‍ബലരും ശക്തരും തമ്മില്‍ യുദ്ധം ചെയ്താല്‍ ഒരിക്കലുമതിനെ യുദ്ധമെന്ന് വിളിക്കാനാവില്ലെന്നും എല്ലാം വാക്കോവറുകളായിരിക്കുമെന്നും എല്ലാര്ക്കും അറിയാം. എന്നാലും ദുര്‍ബലര്‍ ജയിച്ചു എന്ന് ചുമ്മാ കഥയിലെങ്കിലും പറഞ്ഞൊരു കോമ്പ്ലക്സ് തീര്‍ക്കല്‍? വായനക്കാര്‍ മാത്രമല്ല എക്കാലത്തെയും മനുഷ്യജീവികളില്‍ നൂറില്‍ തൊണ്ണൂറ്റിഒമ്പതേമുക്കാലും ദുര്‍ബലരാണെന്ന സത്യം മനസില്ലാക്കിയ ബുദ്ധികൂര്‍മ്മത? മെലിഞ്ഞവരുടെ മനശ്ശാസ്ത്രം? ഫ്രോയിഡോ കേസരിയോ വിജയന്മാഷോ ഉണ്ടായിരുന്നെങ്കി ചോദിക്കാമായിരുന്നു ഇതിന്റെ മനോനില. എലിയ്ക്ക് വിഷം വെയ്ക്കുമ്പോഴും ജെറിയെയും മിക്കിയേയും സ്നേഹിക്കുന്നതിലെ ഹിപ്പൊപ്പൊട്ടാമന്‍ ഹിപ്പൊക്രേസി!
പക്ഷേ മൊയല് കുഴീക്കെടന്നില്ലല്ലൊ. സിംഹവുമായി മുട്ടിയപ്പൊഴെല്ലാം മൊയല് ജയിച്ചു. ഓര്‍മയില്ലേ തന്നെ തിന്നാന്‍ വന്ന സിംഹരാജനെ മൊയലന് കിണറ്റീച്ചാടിച്ചത്. കട്ടുറുമ്പും കൊമ്പനാനയും മുട്ടിയ കഥകളിലൊക്കെ ആന തോറ്റ കഥയേ നമുക്കറിയൂ. നാലഞ്ച് മനുഷ്യന്മാരും കൊറേ കൊരങ്ങന്മാരും ചെന്ന് ഒരു രാക്ഷസ സാമ്രാജ്യത്തെ അപ്പാടെ തൊടച്ച് നീക്കുവാ? ങ്ഹാ, ആ കഥ പിള്ളേരെ ഒറക്കാന്‍ പറയാന്‍ കൊള്ളാം.
കയ്യിലൊരു കവിണയുമായി ദാവീദ് എന്ന പയ്യന് ഗോലിയാത്ത് എന്ന മല്ലനെ തോല്‍പ്പിച്ചെന്നോ? ഹ, ഹ ഹ! ചിരിച്ചട്ടെനിക്ക് ശ്വാസം മുട്ടണ്.
ടോം & ജെറിയുടെ ഒരു എപ്പിസോഡിലെങ്കിലും ടോം ജയിച്ചില്ലേലും തോല്‍ക്കാതിരിക്കുന്നത് കണ്ടിട്ടെനിക്ക് മരിച്ചാമതി.
(പണ്ടൊരു ചിത്രകാരന് സുഹൃത്ത് ചാരായമടിച്ച് ഫിറ്റായി, അതിന്റെ മോളില് കഞ്ചനുമടിച്ച് എര്‍ണാളം ഡര്‍ബാള്‍ ഹാള്‍ ഗ്രൌണ്ടില് നടക്കുന്ന ചിന്മയാനന്ദന്റെ ഗീതാജ്ഞാനയജ്ഞത്തിന് കേറി. ചോദ്യോത്തര സെഷനില്‍ മൂപ്പര് ഒറ്റച്ചോദ്യം - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു ചെറിയ എലിയുടെ പൊറത്തെങ്ങനെയാണ് ആനത്തടിയന്‍ ഗണപതി സഞ്ചരിക്കുന്നത്? ഉത്തരമെന്തായിരുന്നെന്ന് പറഞ്ഞുകേട്ടില്ല. എന്തായാലും ടോമാന്റ് ജെറി കാണുമ്പൊ അത്ഭുതമാണ് - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു എലിയെ നാം സ്നേഹിച്ചു പോവുന്നു. മിക്കി ഒരു മൌസാണെന്ന് മറക്കുന്നു. ടോമിന്റെ സഹോദരങ്ങളെ പാലുകൊടുത്ത് കിടക്കയില്‍ കിടത്തി വളര്‍ത്തുമ്പോഴും ടോമിനെ വെറുക്കുന്നു.)
നിങ്ങള്‍ പറയുമായിരിക്കും കൌശലത്തിന്റെ വിജയം, ബുദ്ധിയുടെ വിജയം, ശക്തിയല്ല ബുദ്ധിയാണ് കാര്യം, തിന്മയുടെ മേല്‍ നന്മയുടെ അള്‍ട്ടിമേറ്റ് വിജയം, സത്യമേവ ജയതേ, ധര്‍മയുദ്ധം എന്നെല്ലാം.
പണ്ട് പണ്ട് ഒരിടത്തൊരു രാജാവിന് കണ്ണുകാണില്ലായിരുന്നു. അതുകൊണ്ടങ്ങേര് ഭരണച്ചുമതല തല്ക്കാലം അങ്ങോരുടെ ല്യൂക്കൊഡെര്‍മക്കാരന്‍ അനിയനെ ഏപ്പിച്ചു. ഒരു മാതിരി റീജന്റ് ഏര്‍പ്പാട്. ചേട്ടന് രാജാവിന്റെ മക്കള്‍ മുതിര്‍ന്നാല്‍ ഭരണം ആ മക്കളിലാരെയെങ്കിലും തിരിച്ചേല്‍പ്പിക്കുമെന്നല്ലേ നമ്മള് പ്രതീക്ഷിക്കുക? പോരാത്തതിന് ഒന്നും രണ്ടുമല്ല നൂറ്റിയൊന്നുപേരായിരുന്നു ചേട്ടന് രാജാവിന് ആണ്മക്കള് (‘കാന്താരിയുടെ വക നൂറാണും ദുശ്ശളയും, പിന്നെ ഒരു സെറ്റപ്പിലെ മറ്റൊന്നുമടക്കം 101’ എന്ന് വെട്ടം മാണിഗ്രൂപ്പു നോക്കി ദേവന്. കാന്താരി - അവരല്ലേ അണ്ണാ പാതിവ്രത്യത്തിന്റെ മുഴുത്തിങ്കള്‍!). അനിയന് പഞ്ചപാണ്ഡവന്മാര് കട്ടില്ക്കാല് പോലെ മൂന്ന് എന്ന് പറഞ്ഞിട്ട് ‘2’ എന്ന് കയ്യോണ്ട് കാണിച്ചട്ട് ‘1’ എന്നെഴുതിക്കാണിച്ചപോലെ അഞ്ച് പേര്. അഞ്ചുപേര്‍ക്കും അഞ്ച് വ്യത്യസ്ത അച്ഛന്മാര്! (ഒരാള്‍ പോലും അനിയന്റെയല്ലെന്നാണറിവ്). കാലം പോയപ്പോള്‍ ചേട്ടന് രാജാവിന്റെ മക്കള്‍ മുതിര്‍ന്നു. രാജ്യം ന്യായമായും അവര്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നായി. അപ്പൊ ഈ അഞ്ചുപേരും എന്തുചെയ്തു? ഒരു തരത്തിലും അവകാശം പറയാന്‍ അര്‍ഹതയില്ലാത്തവരെങ്കിലും തൃശൂരെ ചോമ്മാര്ടെ ഭാഷേപ്പറഞ്ഞാ പാപ്പന്റെ അഞ്ചുമക്കളും (ശെരിക്കിനും പാപ്പന്റെയല്ലെങ്കിലും) വെല്ലിച്ഛന്റെ മക്കളുമായി അടിയായി. എളാങ്കും വെട്ടുകത്തീമായിട്ട് ആമ്പല്ലൂരും പാങ്ങിലുമൊക്കെ നടക്കണ കായ്ക്കണ പ്ലാവിനോ കായ്ക്കാറായ മാവിനോ വേണ്ടീള്ള അതിര്‍ത്തിത്തര്‍ക്കല്ല, നല്ല ഒന്നാന്തരം യുദ്ധം. ചെക്കന്മാരെ (പാവര്‍ട്ടി സെന്റ് ജോസഫില്‍) തല്ലൂട്ടം പഠിപ്പിച്ച മാഷ്മ്മാരൊക്കെ വെല്ലിച്ഛന്റെ മക്കടെ സെറ്റായിരുന്നു. പോരാത്തേന് പാപ്പന്റെ ഭാര്യയ്ക്ക് കല്യാണത്തിന് മുമ്പ് ഒരു ചെത്തുകാരനിലുണ്ടായി, കണ്ടശ്ശാങ്കടവുകാരന്‍ ഒരു ലോറിഡ്രൈവറ് എടുത്തുവളര്‍ത്തിയ ഉശിരന്‍ ഒരു അവിഹിതസന്തതിയും ഇരട്ടിവാശിയില്‍ അവര്ടെ കൂടെ നിന്നു. എന്നട്ടും മറ്റം സെന്റ് ഫ്രാന്‍സിസ് (കൊള്ളിപറി മറ്റം എന്നും ചില രേഖകളില്‍ കാണാം) സ്ക്കൂള് ഗ്രൌണ്ടില് നടന്ന അടികലശലില് (കുന്നംകുളങ്ങര അങ്ങാടീല് അച്ചു മൂത്താനും വേറോതോ കക്ഷിയും തമ്മില്‍ നടന്ന മട്ട്) ജയിച്ചത് അഞ്ചു സഹോദരര്‍.
ഇതൊക്കെ കേള്‍ക്കുമ്പൊ ചെലപ്പൊ ചിരീം വരാറില്ല. എല്ലാടത്തും ഒരു മാച്ച് ഫിക്സിംഗിന്റെ മണം. അംബാനി സഹോദരരേയും മഹാജന് ബ്രദേഴ്സിന്റെയുമൊക്കെ ഒറിജിന്‍ ഈ ഭ്രാതൃഹത്യകള്‍ (fratricides) തന്നെ. ഗോലിയാത്തിന്റെം സിംഹത്തിന്റെം സിംഹളരാജന്റെം മുയലിന്റെം കൌരവരുടെം കൂടെയുണ്ടായിരുന്നവരില്‍ ആരെല്ലാമാണ് കോഴ വാങ്ങി ഒത്തുകളിച്ചത്? എനിക്കിപ്പ അറിയണം.
വേറൊരു ചാന്‍സും ഞാന്‍ കാണുന്നു. ഈ കഥകളെല്ലാം എഴുതിയവരും നമ്മള് വായനക്കാരെപ്പോലെ ദുര്‍ബലരായിരിക്കും. ദുര്‍ബലരും ശക്തരും തമ്മില്‍ യുദ്ധം ചെയ്താല്‍ ഒരിക്കലുമതിനെ യുദ്ധമെന്ന് വിളിക്കാനാവില്ലെന്നും എല്ലാം വാക്കോവറുകളായിരിക്കുമെന്നും എല്ലാര്ക്കും അറിയാം. എന്നാലും ദുര്‍ബലര്‍ ജയിച്ചു എന്ന് ചുമ്മാ കഥയിലെങ്കിലും പറഞ്ഞൊരു കോമ്പ്ലക്സ് തീര്‍ക്കല്‍? വായനക്കാര്‍ മാത്രമല്ല എക്കാലത്തെയും മനുഷ്യജീവികളില്‍ നൂറില്‍ തൊണ്ണൂറ്റിഒമ്പതേമുക്കാലും ദുര്‍ബലരാണെന്ന സത്യം മനസില്ലാക്കിയ ബുദ്ധികൂര്‍മ്മത? മെലിഞ്ഞവരുടെ മനശ്ശാസ്ത്രം? ഫ്രോയിഡോ കേസരിയോ വിജയന്മാഷോ ഉണ്ടായിരുന്നെങ്കി ചോദിക്കാമായിരുന്നു ഇതിന്റെ മനോനില. എലിയ്ക്ക് വിഷം വെയ്ക്കുമ്പോഴും ജെറിയെയും മിക്കിയേയും സ്നേഹിക്കുന്നതിലെ ഹിപ്പൊപ്പൊട്ടാമന്‍ ഹിപ്പൊക്രേസി!
63 comments:
തൃശൂരെ ചോമ്മാര്ടെ ഭാഷേപ്പറഞ്ഞാ പാപ്പന്റെ അഞ്ചുമക്കളും (ശെരിക്കിനും പാപ്പന്റെയല്ലെങ്കിലും) വെല്ലിച്ഛന്റെ മക്കളുമായി അടിയായി.
എളാങ്കും വെട്ടുകത്തീമായിട്ട് ആമ്പല്ലൂരും പാങ്ങിലുമൊക്കെ നടക്കണ കായ്ക്കണ പ്ലാവിനോ കായ്ക്കാറായ മാവിനോ വേണ്ടീള്ള അതിര്‍ത്തിത്തര്‍ക്കല്ല, നല്ല ഒന്നാന്തരം യുദ്ധം.
‘മുള്ള് മൂത്ത മീനിനും വരിക്കപ്ലാവിന്റെ ചക്കക്കും‘ എന്ന് എം.ടി. പറയിപ്പിച്ചതിന്റെ കട്ടക്ക് നിക്കണം ഐറ്റം!
ഉം. സ്വാലോ പറഞ്ഞോണം സംഗതി ഫിക്സിങ്ങ് തന്നെയാകണം!
നല്ല ചുണയുള്ള (മാങ്ങച്ചുണ ഫെയിം)തരം പൊസ്റ്റ്! ആര്‍ഭാടം.
ചേട്ടനു കാര്യം മനസിലാവാത്തോണ്ട് ബൈബിള്‍ കഥ പറഞ്ഞുതരാം. മഹാഭാരതം ഒക്കെ വല്ലൊ ഹിന്ദുക്കളും പറയട്ടെ.
ഈ ഗോലിയാത്ത് എന്നുപറയുന്നത് നല്ല ഊക്കന്‍ മല്ലനായിരുന്നു. അവന് ഊക്കന്‍ മല്ലനായതു ഒരുപാട് അശുക്കളെ കൊന്ന് ല്ലങ്ങോട്ട് (കാലപുരിയിലോട്ട്) അയച്ചതോണ്ടാ. ഈ ചത്തവരുടെ കാര്യം വല്ലോം ബൈബിളില്‍ എഴുതിയിട്ടുണ്ടോ? ആര്‍ക്കെങ്കിലും വല്ലൊ താല്പര്യവുമുണ്ടോ?
ഇനി കവിണയില്‍ നിന്നും എയ്ത കല്ലു ഗോലിയാത്തിന്റെ നെഞ്ചത്താണു കൊണ്ടത് എന്നും ഗോലിയാത്തിനു ച്ചെരെ നൊന്തതേയുള്ളൂ, ചത്തില്ല എന്നും വയ്ക്കുക. ആരെങ്കിലും ബൈബിളില്‍ ഈ കഥ എഴുതുമോ? ഗോലിയാത്ത് നൂരഞ്ചു പേരെ കൊന്നോ നൂറ്റാറു പേരെ കൊന്നോ എന്നതൊന്നും ഒരു വിഷയമാവില്ല.
സാഹിത്യത്തിലും നോക്കിയാല്‍ മതി. സാധാരണ സംഭവം ഒന്നും ഒരിക്കലും കഥയാവില്ല. ആമയും മുയലുമായി ഉള്ള ഓട്ടത്തില്‍ മുയല് ജയിച്ചെങ്കില്‍ അന്നേ ആരെങ്കിലും ആ കഥ വലിച്ചുകീറി കളഞ്ഞേനെ. ടോം ആന്റ് ജെറിയില്‍ ടോം ജെറിയെ ഒരു വെട്ടമെങ്കിലും പൊരിച്ചടിച്ചെങ്കില് ഹന്നയും ബാര്‍ബറയും ഏതെങ്കിലും ഓള്‍ഡ് ഏജ് ഹോമില്‍ കപ്പലണ്ടി കൊറിച്ചേനെ.
ചുരുക്കത്തില്‍ - അസാധാരണമായി നടക്കുന്ന 0.0001% സംഭവങ്ങള്‍ ആണ് നിലനില്‍ക്കുന്ന കഥകളാവുന്നത്. മാര്‍ക്വേസിന്റെ കുറെ പുസ്തകങ്ങളുണ്ട്. അതൊക്കെ വായിച്ചുപടി. തീം എല്ലാം അസാധാരണമാണ്. കല്യാണം കഴിഞ്ഞ് ആദ്യരാത്രിയില്‍ തന്നെ ഹീമോഫീലിയ വന്നു മരിച്ചുപോയ പെണ്‍കുട്ടി (മഞ്ഞില്‍പ്പതിഞ്ഞ നിന്റെ ചോരപ്പാടുകള്‍), മരിച്ചുകഴിഞ്ഞിട്ടും മുടി വളരുന്ന 12 വയസ്സുള്ള പെണ്‍കുട്ടിയും പള്ളി വികാരിയുമായുള്ള പ്രണയം (of love and other demons).
ഈ സാധാരണ ജീവിതത്തില്‍ അസാധാരണമായ എന്തെങ്കിലും വേണ്ടേ ഓര്‍ക്കാന്‍. അല്ലാതെ മുണ്ടന്‍ (mundane) കാര്യങ്ങള്‍ എഴുതിയാല്‍ ആരേലും മൈന്ഡുമോ, ഈ ബ്ല്ലോഗ് വായിക്കുമോ?
ഇനിയും ജ്ഞാനം ഉപദേശിക്കണം ന്നുണ്ട്. സമയമില്ല.
ഇതുമതി ജ്ഞാനം, ധാരാളം. പ്രേമത്തേയും മറ്റ് ഭൂതങ്ങളെയുമ്പറ്റി എന്ന കുഞ്ഞുപുസ്തകം വായിച്ചിട്ടുണ്ട്. എനിക്ക് അതിനേക്കാള്‍ ഇഷ്ടമായത് അശോകന് ചരുവിലിന്റെ ‘രണ്ട് നൂല്‍പ്പുകാര്‍’ എന്ന അതിലും ചെറിയ കഥയാണ്. വെറും സാധാരണജീവിതം പകര്‍ത്തിയ ഒരു കഥ. കല്ല്യാണം കഴിയാത്ത രണ്ട് സഹോദരിമാരുടെ കഥ. വായിച്ചിട്ടില്ലെങ്കില്‍ ജേപ്പിജി പൂശിത്തരാം പിന്നെപ്പഴേലും. മനുഷ്യന് പട്ടിയെ കടിക്കുന്നത് സാധാരണ വാര്ത്തയാണാക്കാറ്, സാഹിത്യമല്ല. സാഹിത്യകാരനാണ് അസാധാരണന്, അയാളുടെ രചനാരീതിയാണ് അസാധാരണം, സാഹിത്യമല്ല. ആകെ മൂന്നോ നാലോ തീമേയുള്ളെന്ന് കേട്ടിട്ടില്ലെ?മുണ്ടന്‍ ഒരു സലാം.
കൌരവരുടെം കൂടെയുണ്ടായിരുന്നവരില്‍ ആരെല്ലാമാണ് കോഴ വാങ്ങി ഒത്തുകളിച്ചത്? എനിക്കിപ്പ അറിയണം.
റണ്ണിങ്ങ് കമെന്റ്രി പറഞ്ഞ സഞ്ജയന്പിള്ളയോട് തന്നെ ചോദിക്കണം.
വ്യാസന്പിള്ള കഥാബീജം വിതച്ചതുമുതലുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. :)
കൊറച്ച് കൂട്ന്നുണ്ട്
ഇതിപ്പ....ന്താ പറയാ ന്റെ സ്വാളൊ ചേട്ടാ...
ന്നാലും ആനേം ഉറുമ്പും ടോമും ജെറീം എല്ലാരും വേണം!
പോരാത്തേന് പാപ്പന്റെ ഭാര്യയ്ക്ക് കല്യാണത്തിന് മുമ്പ് ഒരു ചെത്തുകാരനിലുണ്ടായി, കണ്ടശ്ശാങ്കടവുകാരന്‍ ഒരു ലോറിഡ്രൈവറ് എടുത്തുവളര്‍ത്തിയ ഉശിരന്‍ ഒരു അവിഹിതസന്തതിയും ഇരട്ടിവാശിയില്‍ അവര്ടെ കൂടെ നിന്നു.
ഹഹഹ്ഹഹഹ്... എന്താപ്പാ ഒരു വീശ്.
ഇതിഷ്ടപ്പെട്ടു. നവരത്നലോവ പറഞ്ഞ ജനുസ്സില്പ്പെടുന്നവരല്ലേ കഥയെഴുത്തുകാര്‍? ഒരെണ്ണമെങ്കിലും യുദ്ധം ചെയ്തു ജയിച്ചതു കേട്ടിട്ടുണ്ടോ? പെണ്ണുകേസില്‍ തല്ലുണ്ടാക്കി ചത്തുപോയ കവി പുഷ്കിനെപ്പറ്റി കേട്ടിട്ടില്ലേ? ഇനി യുദ്ധം ചെയ്യുന്നവര്‍ കഥയെഴുതിയാല്‍ അതു വായിക്കാന്‍ കൊള്ളുമോ?
ജെറി നടത്തുന്ന വഞ്ചനകളില്‍ മനം നൊന്തു് അവനെ വെറുക്കുകയും ടോമിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷവുമുണ്ടു്. ശുദ്ധഹൃദയര്.
എഴുത്തുകാരനെയും കിറുക്കുതട്ടുകാരനേയും കാണിച്ചതു ദുര്‍ബല്‍/ബീര്‍ബല്‍ കോണ്ട്രാസ്റ്റ് കാണിക്കാനാണോ?
ചില തെറ്റുകളാണെന്നു തോന്നുന്ന കാര്യങ്ങള്‍ പറയട്ടേ:
കണ്ണുപൊട്ടനു ആണ്മക്കള് നൂറ്റൊന്നേ ഉള്ളൂ. ദുശ്ശള പെണ്ണൊരുത്തിയാകുന്നു.
“നന്മയുടെ മേല്‍ തിന്മയുടെ അള്‍ട്ടിമേറ്റ് വിജയം“: എന്നു തന്നെയാണോ ഉദ്ദേശിച്ചതു്?
ബുദ്ധികൂര്‍മത, മനഃശ്ശാസ്ത്രം എന്നിവ തെറ്റു്. ബുദ്ധികൂര്‍മ്മ, മനശ്ശാസ്ത്രം എന്നിവ ശരി.
unreal ആണ് കലയും സാഹിത്യവും എന്ന പഴയ ചര്‍ച്ച വീണ്ടും തുടങ്ങല്ലെ. മേതിലിന്റെ ഫൊട്ടോ എന്തിനാണ്. മേതിലാണൊ ഗീതാഞ്ജാനത്തിന് പോയത്.
സിമി:- മാര്‍ക്കെസിന്റെ കഥയില്‍ ഹീമോഫീലിയ വന്നല്ല പെണ്‍കുട്ടി മരിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്നുദിവസമായ, ഹീമോഫീലിയ പണ്ടേ ഉള്ള, രണ്ടുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി കൈയ്യില്‍ ഒരു റോസമുള്ളു കൊണ്ടു മരിക്കുന്നതാണ്. ഹീമോഫീലിയ അല്ല ആ കഥയെ അസാധാരണമാക്കുന്നത്. മാര്‍ക്കേസ് എന്നു സിമി കേള്‍ക്കുന്നതിനു വളരെ മുന്‍പ് റാംമോഹന് മാര്ക്കെസൊക്കെ വായിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.
ലോവയല്ല ഉമേഷ്ജീ, ലാവ- ലാന്സറുള്ള ലാസറിന്റെ ലാ, ലോയെടുത്ത ലോനപ്പന്റെ ലോയയല്ല :)
അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു ചെറിയ എലിയുടെ പൊറത്തെങ്ങനെയാണ് ആനത്തടിയന്‍ ഗണപതി സഞ്ചരിക്കുന്നത്? ഉത്തരമെന്തായിരുന്നെന്ന് പറഞ്ഞുകേട്ടില്ല.
ഒറ്റവിഴുങ്ങലുകാരോ, അതാണ് ലഖിമ എന്ന സിദ്ധി എന്ന് ആരും മറുപടി പറഞ്ഞില്ലെ. ഇല്ലെങ്കില്‍ ഡിങ്കന്റെ അടുത്ത് Hatha Yoga പഠിക്കാന്‍ വരാന്‍ പറയൂ. ലക്ഷ്മി എങ്ങനെ താമരയില്‍ ഇരിക്കുന്നു എന്നും, ബ്രഹ്മാവ് അരയന്നത്തില്‍ പറക്കുന്നതെന്നും ഒക്കെ ഡിങ്കന് ലഖിമ (ലാക്മെ അല്ല.. കേട്ടോ) വഴി പഠിപ്പിക്കാം. കോഴ്സ് ഫീസ് തരണേ... പ്രൊ. വാഴക്കുന്നം ഇതിന്റെ വേറിട്ട ഒരു പ്രയോഗം(കണ്കെട്ട് ആണെന്ന് പറയപ്പെടുന്നു.. തിരുവേഗപ്പുരയില് പഞ്ചാരമണല്‍ ഉണ്ടാക്കിയതും അങ്ങനാണോ?) വഴി വെള്ളത്തില്‍ വരെ നടന്നിട്ടുണ്ടത്രെ
കാന്താരിയുടെ വക നൂറ്റിയൊന്നും ഒരു സെറ്റപ്പിലെ മറ്റൊന്നുമടക്കം 102’
യുയുത്സൂനേ ആണൊ ഉദ്ദേശിച്ചത്? “ഇനി ആര്‍ക്കെങ്കിലും കൌരവ സേനേന്ന് ഞങ്ങടോടിക്ക് വന്ന് സെറ്റ് ചേരാം“ എന്ന് മി.യുധി വിളിച്ചപ്പോള്‍ കൂറുമാറിയ (വിശാലന്റെ ഭാഷയില്‍ പറഞ്ഞാല്‍ അഫ്ഗാനിസ്ഥാനേക്കാളും ഭേതാണ് ഇറാക്ക് എന്നും പറഞ്ഞ്) കക്ഷി? ആ പരാമര്‍ശം കലക്കി.
അംബാനി സഹോദരരേയും മഹാജന് ബ്രദേഴ്സിന്റെയുമൊക്കെ ഒറിജിന്‍ ഈ ഭ്രാതൃഹത്യകള്‍ ഇത് പണ്ടെ ഉള്ളതാ... ആ കായിനും ഹാബേലും മുതല്ക്കേ ഉള്ളത്. മനുഷ്യന് ഒരു വസ്തൂനെ അളവികോലില്ലാതെ കൃത്യമായി നടുമുറിക്കാനും, വളയം ഇല്ലാതെ കൃത്യമായി വൃത്തം വരയ്ക്കാനും കഴിയാത്ത കാലം വരെ ഇത് ഉണ്ടാകും (ഉണ്ടാകണം!)
അസ്ഹര്‍-ഉ-ദീനും, മേതില്‍ രാധാകൃഷ്ണനും ചുമ്മാ നില്‍ക്കണതിന്റെ സാംഗത്യം എന്താണാവോ? ഓടിത്തോറ്റ മുയലോ അതോ കിണറ്റിന് കരയില്‍ ചിരിച്ച മുയലോ അതോ ചാന്ദ്രകളങ്കം മുയലോ
കൊള്ളാലോ പരിവാടി സ്വാളോ അണ്ണാ. ടോമിനേക്കാള്‍ ഇഷ്ടം ജനങ്ങള്‍ക്ക് ജെറിയോടോ? അതങ്ങ് സെന്റ്.സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ടോമിനേക്കാള്‍ ക്യൂട്ടും നിഷ്കുവുമായ ഒരു ക്ര്യാരക്റ്റര് വേറെ ഉണ്ടോ?
ഇനി യുദ്ധം ചെയ്യുന്നവര്‍ കഥയെഴുതിയാല്‍ അതു വായിക്കാന്‍ കൊള്ളുമോ
കോവിലനേയും, പാറപ്പുറത്തിനേയും ഒക്കെ വായിച്ചിട്ടില്ലേ ഉമേഷ് ജീ?
ലാസ്റ്റ് മൊമന്റില്‍ ദേവദത്തവും മുണ്ടിന്റെ കോന്തലേല് ചെരുവി, എനിക്ക് ബന്ധുക്കളേം ഗുരുക്കന്മാരേം കൊല്ലാമേലെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാന്‍ തുടങ്ങിയ കൊച്ചനെ "സകലതും മായയാണ്, സകലതും കര്‍മ്മമാണ്, സകലതും ഞാന്‍ തന്നെ, ആക്ച്വലി ഒന്നും ഇല്ല, ആകപ്പാടെ ഉള്ള സത്യം യുദ്ധം മാത്രമാണ് " എന്നൊക്കെ പറഞ്ഞ് വശത്താക്കിയ കിഷന് സിംഗ് യാദവ് ഈ ഗെയിമില്‍ എന്ത് ഉദ്ദേശിച്ചായിരുന്നു?
ഡിങ്കാ,
പട്ടത്തുവിള മുതല്‍ ആനന്ദു വരെ ലിസ്റ്റില്‍ പെടുത്തോ. ( പട്ടാളക്കാരുടെ മാത്രമല്ല, കൊള്ളക്കാരുടെ സാഹിത്യവും, വാത്മീകി മുതല്‍ ജാക്ക് ലണ്ടന്‍ വരെ, ഫേയിമസ് ആണു കേട്ടോ.)
ചോരശാസ്ത്രം പറ്റുമോ (സിദ്ധാര്ത്ഥന് നന്ദിഹി)
ചേട്ടാ.. ഏം. ടി. ക്കു പഠിക്കുകയാണോ?
ഇതാണ് സ്വാളോ ആ സുഭദ്രേടെ ചെക്കന് ('ആര്‍ച്ചയുടെ മകന് എന്നു പറ' സ്റ്റൈല്‍ തന്നെ) ആവേശം മൂത്ത് തരത്തിലുള്ളോരോടല്ലാ കളിക്കണേന്ന് ഓര്‍ക്കാണ്ട് ചെന്നു കേറിയ സിറ്റ്വേഷന്.
ന്തായാലും, മാച്ച് ഫിക്സിംഗല്ലേലും കൊടിയ ചതികള്‍ ഒന്നുകില്‍ യുദ്ധത്തിലോ അല്ലെങ്കില്‍ കമന്റ്ററിയിലോ, അതുമല്ലെങ്കില്‍ ഇതില്‍ രണ്ടിലുമോ നടന്നിട്ടുണ്ടെന്ന് ഞാന്‍ കട്ടായം പറയും ! അതിബലവാന്മാരെങ്കിലും ശുദ്ധഹൃദയരായിപ്പോയോണ്ട് പറ്റിച്ചതാ.
ഉമേഷ്, തിരുത്തുകള്‍ക്ക് ഥാങ്ക്സ്. തിന്മയുടെ മേല്‍ നന്മയുടെ അള്‍ട്ടിമേറ്റ് വിജയം എന്നാണുദ്ദേശിച്ചത്. എഴുതി വന്നപ്പൊ ഓപ്പോസിറ്റായി. തിരുത്തിയിട്ടുണ്ട്. ധൃതരാഷ്ട്രന് 102ആണ്‍മക്കളുണ്ടെന്ന് എഴുതുമ്മുമ്പേ ദേവനെ വിളിച്ച് റെഫര്‍ ചെയ്ത് അറിഞ്ഞതാണ്. വെട്ടം മാണിയുടെ കാര്യം എഴുതിയിരുന്നല്ലൊ. 101 ആണ് + 1 പെണ്ണ് ഗാന്ധാരിയില്‍, പിന്നെ ഒരു വൈശ്യ സ്ത്രീയില്‍ ഒരാണും. അയാള്ടെ പേര് ദേവനോട് ചോയ്ച്ചട്ട് പറയാം. എന്തായാലും എനിക്കും അതൊരു പുതിയ അറിവായിരുന്നു. ‘ബുദ്ധികൂര്‍മത’ അറിഞ്ഞുവരുത്തിയ പരിഷ്കാരമാണ്. ചില്ല് കഴിഞ്ഞുള്ള ഇരട്ടിപ്പുകള്‍ പരമാവധി ഒഴിവാക്കുകയാണ് പുതിയ രീതി. അതല്ലേ നല്ലത്? എന്തു തോന്നുന്നു? എനിക്കും ആദ്യം ശീലിച്ചതിനോട് പ്രതിപത്തിയുണ്ടായിരുന്നു. എന്നും എപ്പോഴും മനസ്സില്‍ പാടുന്ന ആശാന്റെ ഈരടിയുണ്ട്: ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍ക്ക് ഇന്നത്തെയാചാരമാകാം നാളത്തെ ശാസ്ത്രമതാകാം അതില്‍ മൂളായ്ക സമ്മതം രാജന്! അതിന്റെ ബലത്തില്‍ പരിഷ്കാരികള്‍ക്ക് വഴങ്ങി. ദേശാഭിമാനി പത്രത്തിലാണ് ഈ രീതി അധികം. ചിലത് മാറ്റാന്‍ തോന്നുന്നില്ല. എന്നാലും മാറ്റിയത് നന്നായി എന്ന് തോന്നിയ ചില വാക്കുകള്‍: സ്വര്‍ഗം, സ്വര്‍ണം, വര്‍ഗം...
വടൂസേ, മെലിഞ്ഞവരുടെ മനശ്ശാസ്ത്രം എന്ന കഥ ഓര്ത്തതിനാണ് മേതിലിന്റെ ചിത്രം. രാംജിയുടെ മോന് ചിക്കുവിനെ ഓര്‍മയുണ്ടൊ? പെയ്ന്റിംഗില് ഒപ്പിടാത്ത ഒന്നാന്തരം സെല്‍ഫ്-ടോട്ട് പെയ്ന്റര്‍. പുള്ളിയാണ് ചിന്മയനോട് കോര്‍ത്തത്. ചിക്കു രണ്ടു കൊല്ലം മുമ്പ് മരിച്ചു പോയി. നമ്മുടെ എസ്സാര്വീടെ അപ്പുറമായിരുന്നു താമസം. ഫിലിം മേക്കര്‍ രാജീവ് മേനോനായിരുന്നു ലാന്‍ഡ് ലോഡ്. (പഴയ ഗായിക കല്യാണി മേനോന്റെ മകന്)
കല ഭാവനാസൃഷ്ടിയാകണോ, അണ്‍റിയലാണോ എന്നൊന്നുമല്ല ഇവിടെ പറഞ്ഞത്. എല്ലാ കളികളും യുദ്ധങ്ങളും പുന:സൃഷ്ടിക്കപ്പെടുമ്പോള്‍ ദുര്‍ബലര്‍ മാത്രം ജയിച്ചുകാണുന്നു. അതിന്റെ പിന്നിലെ മനശ്ശാസ്ത്രം തിരയാന്‍ ശ്രമിച്ചതാണ്. പിന്നെ, മഹാഭാരതത്തില്‍ വിശേഷിച്ചും ഒരു മാച്ച് ഫിക്സിംഗും മണത്തു.
ബുദ്ധികൂര്‍മത എന്നു് ‘മ’യ്ക്കു ദ്വിത്വമില്ലാതെ എഴുതിയതല്ല ഞാന്‍ തെറ്റാണെന്നു പറഞ്ഞതു്. ‘കൂര്” എന്ന തനിമലയാളക്രിയാധാതുവിന്റെ (കൂര്‍ത്ത എന്നു വിശേഷണം) നാമരൂപം കൂര്‍മ്മ (കൂര്‍മ) എന്നാണു് - കൂര്‍മ്മത എന്നു വേണ്ട. കൂര്‍മത എന്നു വെച്ചാല്‍ കൂര്‍മ്മത്തിന്റെ (ആമയുടെ) അവസ്ഥ എന്നര്‍ത്ഥമുള്ള സംസ്കൃതപദമാണു്.
ഇതിനെപ്പറ്റി ബൂലോഗത്തില്‍ പൊരിഞ്ഞ അടി നടന്നിട്ടുണ്ടു്. ഇവിടെയും ഇവിടെയും
ഇവിടെയും (item 3) കാണൂ.
ധൃതരാഷ്ടര്ക്കും ഗാന്ധാരിക്കും കൂടി 101 മക്കളാണു്. 100 ആണും ഒരു പെണ്ണും. ഈ നൂറ്റൊന്നാമന്‍ ആരെന്നതിനു ദേവന് മറുപടി പറയണം. വൈശ്യസ്ത്രീയിലുണ്ടായവന്‍ വേറെ.
സോറി ഡിങ്കന്, വൈകിയതിന് വീണ്ടും ക്ഷമാപണം. ലഖിമ എന്നു പറയുന്ന സംഭവം ഒള്ളതാ? സീരിയസ്സ? എങ്കില്‍ ആദ്യം ചെയ്യേണ്ടത് ആ ഡിങ്കന് എന്ന പേരു മാറ്റുകയാ. കാരണം ബാലമംഗളം സ്റ്റൈലന്‍ പേരും ആപസ്തംഭസൂത്രം പോലത്തെ ജ്ഞാനവും ചേരുകയില്ല.
ഉമേഷ്, ബാക്കി ഒരുത്തന്റെ കാര്യം ദേവനെ വിളിച്ചു ചോദിക്കാം ഞാന്‍. ഒന്നു രണ്ടാഴചയായി കുടുംബത്തെ നാട്ടില്‍ വിട്ട് കടയപ്പം തീറ്റിയുമായി കഴിയുകയാണ് കക്ഷി. കൂര്‍മ്മം - അടിയില്‍ പങ്കുചേരാന്‍ ഞാനില്ല. നിങ്ങളെ വിശ്വാസം. തിരുത്തിയിരിക്കുന്നു.
ഫ! പുല്ലേ... ന്ന് വിളിക്കണ സിനിമയുടെ വിജയവും ഈ സൈക്കോളജിയിലെവിടെയോ തന്നെയാണ്. രാമായണത്തിന്റേയും മഹാഭാരതത്തിന്റേയുമൊക്കെ ആത്മീയപരിവേഷത്തെ ചോദ്യം ചെയ്യാന്‍ ഉപയോഗിച്ച വ്യത്യസ്തമായ ശൈലി അഭിനന്ദനീയം തന്നെ. ആ നവരത്ലോവയും കലക്കി. ഉമ്മ.
എലി ആനരൂപന്റെ വാഹനമാകുന്നതിന്റെ യുക്തി “ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി” എന്ന പുസ്തകത്തില്‍ വായിച്ചതൊര്‍ക്കുന്നു. എതിര്‍ത്തു തോല്‍പ്പിച്ച രാജാവിന്റെ 'totem' ഓ കൊടിയടയാളമോ ആണത്രെ അമര്‍ച്ചയുടെ ലക്ഷണമായ ‘വാഹനം’ ആക്കുന്നത്.
സിംഹം വാഹനമായ ഗണപതി സ്വരൂപങ്ങളുമുണ്ട്.
ഹയ്യോ ഇതിപ്പഴാ കണ്ടത്. മാപ്പ്, എന്റെ കമ്യൂണിക്കേഷന്‍ പിഴ. നൂറ്റൊന്നെന്ന് ഞാന്‍ ഉദ്ദേശിച്ചത് ദുശ്ശളയേയും ചേര്‍ത്താണേ. പണ്ട് ഡ്രോപ്പ് റ്റു ഫൈവ് തൌസന്‍ഡ് ഫീറ്റ് എന്നുദ്ദേശിച്ച് കണ്ട്രോള് ടവറിലെ ഒരു വിവരദോഷി ഡ്രോപ്പ് ബൈ ഫൈവ് തൌസന്‍ഡ് ഫീറ്റ് എന്നു പറഞ്ഞതിന്റെ ഫലമായി രണ്ടു വിമാനം കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. ഈ കമ്യൂണിക്കേഷന്‍ ഗ്യാപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാന്‍ നൂറ്റൊന്ന് ഏത്തം ഇടട്ടെ.
ലവന്മാരുടെ ലിസ്റ്റ് ലോണ്ടേ
(വെട്ടം മാണിയുടെ പുരാണിക്ക് എന്‍സൈക്ലോപ്പീഡിയ എടുത്തുവച്ച് നോക്കിയടിച്ചത്)
ഗുരുപാദങ്ങളില്‍ കുരുവംശത്തിലെ കുരുകൊണ്ടുപോയവന്മാരുടെ ലിസ്റ്റ് മൊത്തം വച്ച് സമസ്താപരാധം ഏറ്റുപറയുന്നു.
ലഘിമ യെക്കുറിച്ച് ഇത്തിരികൂടി(ഭാരതീയ ശാസ്ത്രമഞ്ജുഷ നോക്കി പകര്‍ത്തിയത്)
അഷ്ടൈശ്വര്യങ്ങള്‍:യോഗസിദ്ധികൊണ്ട് ലഭിക്കുന്ന അമാനുഷികപ്രഭാവങ്ങള്-
അണിമ-സ്വശരീരത്തെ അണുവിലും അണുവാക്കുന്ന ശക്തി.
മഹിമ-ദേഹത്തെ വലുതിലും വലുതാക്കുന്നത്.
ലഘിമ-ശരീരത്തെ പഞ്ഞിപോലെ ലഘുവാക്കുന്നത്
ഗരിമ-പര്‍വ്വതത്തേക്കാള്‍ ഘനമുള്ളതാക്കുന്നത്
ഈശിത്വം-സര്‍വ്വപ്രാണികളേയും സ്വാധീനിക്കുന്ന ശക്തി
വശിത്വം-സര്‍വ്വത്തേയും വശത്താക്കുന്ന ശക്തി
പ്രാപ്തി-സപ്തലോക ഗമനശക്തി
പ്രാകാമ്യം-സര്വ്വസുഖാനുഭവം
ജന്മനാതന്നെ മേല്‍വിവരിച്ച അഷ്ടൈശ്വര്യങ്ങള്‍ ലഭിച്ചവരായിരുന്നു കൃതയുഗത്തിലെ മനുഷ്യര്‍.അതുകൊണ്ട് യോഗമന്ത്രതന്ത്രാനുഷ്ടാനങ്ങള് ഒന്നുംകൂടാതെ വായുവേഗത്തിലുള്ള ആകാശഗമനം അവര്‍ക്ക് സധ്യമായിരുന്നു.
ഹൊ, ഉമേഷ് നടത്തിയതു പോലെ ഒരു തിരുത്തല്‍ ഉപദേശിക്കാനുള്ള അവസരം നഷ്ടപ്പെട്ടു
ലഖിമ യല്ല ലഘിമ എന്ന് താമസിച്ചു പോയി
ഹഹഹ! ഇവരൊക്കെകൂടീയാണോ ഇപ്പോഴത്തെ മലയാളം സിനിമ പിടിക്കുന്നേ? ചുമ്മാതല്ല!
എലിയോട് അറപ്പു തോന്നാത്തത് എന്ത് പ്രകാരമാണ്? എളിമ? ലോകമേ തറവാട് എന്ന വിശാലവീക്ഷണം? വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കുന്നത് ഇക്കോസിസ്റ്റത്തിലുള്ള ‘ബഹു’മാനം കൊണ്ടാണെങ്കില്‍, എങ്കില്‍ ഒരു തിരി എന്റെയും വക! ഭൂമിയുടെ എല്ലാ അവകാശികള്‍ക്കും. കൃതയുഗത്തില്‍ എലികള്‍ എന്തെങ്കിലും രോഗം പരത്തിയിരുന്നോ ആവൊ? അന്ന് രോഗങ്ങളേ ഇല്ലായിരുന്നോ? മനുഷ്യന് തന്നെ?
വെള്ളെലി ആയിരുന്നുകാണും :-)
ദാണ്ടെ ശശി തരൂര്‍ പറയുന്നു.
"why does Ganesh ride a rat?" For in most of the pictures in our prayer room, the deity is shown on this unusual mount. At the simplest level the sight of an elephantine god on a tiny mouse visually equates the importance of the greatest and smallest of God's creatures. And, as my grandmother explained, each animal is a symbol of Ganesh's capacities: "like an elephant, he can crash through the jungle uprooting every impediment in his path, while like the rat he can burrow his way through the tightest of defenses:" A god who thus combines the attributes of elephant, mouse and man can remove any obstacle confronting those who propitiate him
അവിഘ്ന നമസ്തു:
ജനകന്റെ മകളല്ലൊ
സീതംബിട്യാര് (തമ്പുരാട്ടി)
അവളെല്യൊ രാവണച്ചന്‍
കട്ടോണ്ട് പോയത്
എന്തട രാവണ
സീതേ കക്കാന്‍ കാരണം
നിന്നോടാര് പറഞ്ഞിട്ടോ
നിന്റെ മനസ്സ്യേ തോന്നീട്ടൊ
എന്നോടാര് പറഞ്ഞിട്ട്വല്ല
എന്റെ മനസ്സില്‍ തോന്നീട്ടാ (രാവണന്റെ സത്യസന്ധമായ മറുപടി).
നിന്റെ മനസ്സ്യേ തോന്ന്യാ പിന്നെ
നീയാവണ്ണം ചെയ്യാമൊ??
...
ഇങ്ങിനെ പോകുന്ന രാമായണം കളിപ്പാട്ടുമുണ്ട്.
പുരാണങ്ങളൂം ഉപനിഷദുകളും വായിച്ചാല്‍ നമ്മുടെ നന്മ തിന്മകളുടെ
(നാം കരുതുന്ന)വിവേചന ശക്തി ഇല്ലാതാകും.
ശക്തനേയും അശക്തനേയും തിരിച്ചറിയാതാകും.
പാതിവ്രാത്യമെന്ത് , വ്യഭിചാരമേത് എന്ന് മനസ്സിലാകാതാകും.
ചുരുക്കത്തില്‍ നാമൊരു പൗരാണികനാകും.
അതല്ലേ നല്ലത്? അല്ലെന്ന് പറയുന്നില്ല. കാരണം ഞാനിതൊക്കെ വായിച്ചു പോയി.
ദൈവികമായ വ്യഭിചാരം, ദൈവീകമായ തോന്നിവാസം, ദൈവീകമായ കയ്യടക്കല്‍.
മുനിവര്യന് കമണ്ടലുവുമായി പുഴയില്‍ പോകുന്നു.ദേവന്മാരുടെ ലീഡ് ബൈ എക്സാമ്പീള് ഒളിസേവക്കഹല്യ സമക്ഷമണയുന്നു.
ദാവിദും ഇതില്‍ നിന്നൊന്നും വിഭിന്നനല്ല. വ്യഭിചരിച്ചും, രക്തം പുരണ്ട കൈകളുമായി
നില്‍ക്കുമ്പോഴും സംകീര്ത്തനമെഴുതുന്നു.
ന്യായന്യായ ധര്‍മ്മാധര്‍മ്മ ചിന്തകളില്‍ വ്യാപരിക്കാതെ വെറും ഇഹലോക വാസിയായി പരലോക്കം പുക്കുവോളവും ജീവിക്കുകയാണ് പുതിയ ശാസ്ത്രവും പഴയ ശാസ്ത്രവും.
ട്രൂത്ത് വില്‍ നോട്ട് പ്രിവയില്. ധര്‍മ്മങ്ങള്‍ക്ക് വിജയമുണ്ടെന്നത് മൂഢ സ്വര്‍ഗം സ്വപ്നം കാണൂന്നവര്ക്ക് കൊള്ളാം.
സ്ട്രഗിള്‍ ഫോര്‍ എക്സിസ്റ്റന്‍സ്.
പിടിച്ചടക്കുക
ഹിറ്റ്ലര്‍ പറഞ്ഞത് പോലെ "തോറ്റവന് ജയിച്ചവനോട് യുദ്ധത്തിന്റെ കണക്ക് ചോദിക്കില്ല".
ശ്രീനിവാസന് ഏതൊ സിനിമയില്‍ പറയുന്ന ഡയലോഗും ഇതു തന്നെ" അറവ് മാട് അറക്കുന്നവനോട് എന്തിനെന്റെ ചംകില് കത്തി വക്കുന്നു എന്ന് ചോദിക്കില്ല".
അതുപോലെ ഞാനും ഈ കത്തി നിങ്ങളുടെ കണ്ണില്‍ വക്കുന്നു
മാച്ച് ഫിക്സിംഗ് നടത്തിയ സ്വാളോ അറിയാതെ, അമ്പയര്‍മാരും ഒഫീഷ്യള്സുമായ വിശാലന്,സിമി,ദേവന്, വക്കാരി, ഉമേഷ്, ഡിങ്കന്, എതിരന്‍, അഭയാര്‍ത്ഥി ഇത്യാദിയുള്ളവര് നടത്തിയ ഹൈജാക്കിംഗിനെ (ഷാര്‍ജ ക്രിക്കറ്റില്‍ നടത്താറുള്ള പോലെ)ഞാന്‍ തിരിച്ചറിയുന്നു.
“നിങ്ങളെന്തറിയുന്നു , ഹേ പുസ്തകപ്പുഴുക്കളേ
പഞ്ചപാണ്ഡവരല്ലോ സീതതന്‍ കണവന്മാര്
മൂവരുമൊന്നിച്ചന്നാ രാവണക്കുരങ്ങന്റെ
ലങ്കയില്‍ ചെന്നിട്ടെന്തുണ്ടായി?
അവിടെ കുരുക്ഷേത്രമുണ്ടായി
ഗുരുവിന് ക്ഷേത്രമുണ്ടായി”
സുജിത് വിവരിച്ച അഷ്ടൈശ്വര്യങ്ങള്‍ പുതിയ അറിവാ. താങ്ക്സ്.
സ്വാളോ.. എലി അറപ്പുളവാക്കുന്നവ എന്ന് എല്ലായിടത്തും പറയുന്നു. എന്നാല്‍ എലിയെ വളര്‍ത്തുന്നവരും ഉണ്ട്, പ്രത്യേകിച്ചും വെള്ളെലിയെ.
അഭയാര്‍ത്ഥിയുടെ കമന്റിന് കൂപ്പുകൈ. കൈതമുള്ള് പറഞ്ഞത് തെരിഞ്ഞില്ല. ചെലേപ്പൊ എന്റെ ഐക്യു പോലും അവമ്മാര് ഇതോടെ ഹൈജാക്കി വെച്ച് പൊക്കിയെടുത്ത് കാണും. വക്കാരിയേ, ലാസ്റ്റ് ലൈന്‍ ശരിയായിപ്പോയല്ലൊ - ഗുരുവിന്റെ ആള്ക്കാര് വന്നത് ലങ്കയില്‍ നിന്നാണെന്ന് കേള്‍ക്കുന്നു. (അതുകൊണ്ട് വയലാന്‍ രവി ഗുരുവായൂര്‍ കേറല്ലെ കെട്ട. ചുരിദാറിട്ടാലും). കൃഷ്ഷേ, അത് വെള്ളെലി തന്നെയായിരിക്കും. അതിനെ വളര്‍ത്തുന്നവര്‍ കയ്യിലും തോളിലുമെല്ലാം എടുക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, റാറ്റിനെ കണ്ടാല്‍ അറച്ചുപോവും. ചുണ്ടെലിയുടെ (നച്ചനെലി, മൌസ്?) കാര്ട്ടൂണ്മുഖം ഓക്കെ. പക്ഷേ മണം സഹിച്ചൂടാ. എല്ലാരും തന്ന പുതിയ അറിവുകള്‍ക്ക് നന്ദി. (വീണ്ടും വരിക. ബ്ലോഗന്നൂര് മുനിസിപ്പാലിറ്റി)
ദാവീദിന്റെ ട്രാജഡി അനുഭവിക്കണേല്‍ സീ ജേ തോമസിന്റെ ‘ആ മനുഷ്യന് നീ തന്നെ’ എന്ന നാടകം വായിക്കണം. മലയാളം അറിയാവുന്നവര്‍ എന്തായാലും അത് വായിക്കണമെന്നാ എന്റെ റെക്കമെന്‍ഡേഷന്‍. രാമായണത്തിന്റെ ഏറ്റവും ഗ്രെയ്റ്റായ ഇന്റര്പ്രിറ്റേഷന്സാണ് സി. എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകത്രയം. ഇതിന്റെ സംസ്കൃതപരിഭാഷ വേണ്ടതായിരുന്നു. സീജേയുടെ നാടകത്തിന് ലാറ്റിന്‍, ഇംഗ്ലീഷ്, ഹീബ്രു, അറബി പരിഭാഷകളും.
ഇതിപ്പൊള്‍ ഗുന്തര്‍ പുല്ലന്റെ പൂച്ചയും എലിയും കളിയായല്ലൊ രാംജി..
ഇതല്ലെ നമ്മുടെ ആളുകളുടെ പ്രശ്നം.. മ്മള് ഇന്ത്യക്കാര്‍ എന്തെങ്കിലും തമാശ എഴുതിയല്‍( ഒരു കുരങ്ങന് ഒരു മലയെ ഒറ്റക്കയ്യില്‍ താങ്ങി കൊണ്ട് പോകുക,ഒരു ആട്ടിടയന് ഒരു ചക്രം കൊണ്ട് സൂര്യനെ മറയ്ക്കുക,ഓരൊ തല വെട്ടിമാറ്റുമ്പോഴും അവിടെ വേറെ ഒരു തല മുളച്ചു വരിക,ഒരു കൊച്ചു ബാലന് മദയാനയുടെ പുറത്ത് കയറി അതിന്റെ മസ്തകത്തില്‍ അടിച്ചു കൊല്ലുക..ഹോ എന്തോരം തമാശകളാ..ആലോചിക്കുമ്പോള്‍ രോമം ഇല്ലത്തവനു പോലും അഞ്ചം വരും) അതിനെ ഇങ്ങനെ റെഡിക്യൂള് ചെയ്യും.ന്നാലൊ ഒരു പന്നിവാല് ഉള്ള കുഞ്ഞ് ജനിച്ചുവെന്നൊ,ഒരുത്തന്റെ തലയ്ക്ക് ചുറ്റും ഒരുപാട് ചിത്രശലഭങ്ങള്‍ സദാസമയവും പറക്കുന്നു എന്ന് പറഞ്ഞാലോ,ഒരുത്തന് ഒരു ദിവസം വെളുക്കുമ്പോള്‍ എണീറ്റപ്പോള്‍ ഒരു ഷഡ്പദമായി മാറി എന്ന് എഴുതിയാലോ, അതിനെ ഒക്കെ ബലെ ഭേഷ്..ഇതാണ് ഉദാത്ത സാഹിത്യം എന്ന് പറഞ്ഞ് പുകഴ്ത്തും.ഭാരതീയ എഴുത്തുകാരും ഈ വിദേശി എഴുത്തുകാരെപ്പോലെ പ്രശസ്തിയും വരുമാനവും(പുസ്തകം വിറ്റുള്ള) ആഗ്രഹിക്കുന്നവരണെന്നും,അവര്‍ അങ്ങനെ ആഗ്രഹിച്ചാല്‍ അതില്‍ തെറ്റില്ലെന്നും എന്നാ ആളുകള്‍ സമ്മതിച്ചു തരിക.. ഹൊ എന്തൊരു ലോകം.ആല്‍മരവും ഒരു പെണ്കിടാവും കൂടെ ആകാശയാത്ര ചെയ്യുന്നതിലും പിന്നെ അവര്‍ തമ്മില്‍----നടക്കുന്നതിലും ഒന്നും ഒരു പ്രശ്നമില്ലേ ?
(ഇയ്യിടെ ഒരു സുഹൃത്ത് പറഞ്ഞു..ലോകത്തിലെ ഏറ്റവും പേടി തൊണ്ടന്മാര് കലാകാരന്മാരും എഴുത്തുകാരുമാണെന്ന്)
ലഖിമ->ലഘിമ തിരുത്തിയവര്‍ക്ക് നന്ദിയുണ്ട്.
പിന്നെ ഒറ്റവിഴുങ്ങലുകാരോ , അബദ്ധവശാല്‍ പതജ്ഞലീടെ പൊത്തകം ഒന്ന് നോക്കീ എന്ന് വെച്ച് ഇട്ടപേര് മാറ്റണോ? അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. പേരിലും ഇരിക്കട്ടെ ഒരു വിപ്ലവം. വിപ്ലവം പലതരത്തിലാണല്ലോ ഒരു സന്യാസിക്ക് ബുള്‍ഗാന്‍ താടി വിപ്ലവം ആകാം.
I underline bold and italics തഥാഗതന്' s last line (ലോകത്തിലെ ഏറ്റവും പേടി തൊണ്ടന്മാര് കലാകാരന്മാരും എഴുത്തുകാരുമാണെന്ന്).
Even though, I dare to add that they eventually dare to take the ordeal of all the devilish things.Sing Elamma sabbakthani and allow others to crucify them.
തഥാഗതാ, ഇപ്പഴാണ് കൈതമുള്ള് പറഞ്ഞത് മനസ്സിലായത്. കമന്റുകളുടെ ഗതിവിഗതികള്‍ക്കനുസരിച്ച് എങ്ങോട്ടൊക്കെയോ പോയി. (എന്റെ) പാവം മാനവഹൃദയം. ഇന്ത്യന്‍ മിത്തോളജിയിലെ മാജിക്കല്‍ റിയലിസത്തെ ഞാനൊരിക്കലും ആസ്വദിക്കാതിരുന്നിട്ടില്ല. പോപ്പുലറായ ഒരു പാട് കലാ-സാഹിത്യസൃഷ്ടികളില്‍ എന്താണ് സ്ഥിരമായി ദുര്‍ബലര്‍ മാത്രം ജയിക്കുന്നത്? എന്താണ് (അണ്-ഇവന് മത്സരങ്ങളാണൈങ്കില്പ്പോലും) മെറിറ്റോ ശക്തിയോ വിജയിക്കാത്തത്? പിന്നെ ലോകത്തിലെ ഏറ്റവും പേടിത്തൊണ്ടന്മാര് കലാകാരന്മാരാണെന്നതിനോട് യോജിപ്പില്ല. അവര്‍ എല്ലാമാണ്. ചില സമയം ഏറ്റം പേടി. ചിലപ്പോള്‍ ഏറ്റവും ധൈര്യം. അങ്ങനെ...
ലോകത്തിലെ ഏറ്റവും പേടി തൊണ്ടന്മാര് കലാകാരന്മാരും എഴുത്തുകാരുമാണെന്ന്
തഥാഗതന് ജീ, അങ്ങനെ അല്ലാത്ത എത്രയോ പേരുണ്ട്
പാപ്പയെ എങ്കിലും ഒഴിച്ച് നിര്‍ത്താമോ?
(പേടിത്തൊണ്ടന്മാര് അല്ലാത്ത ഒരു നീണ്ട നിരയുണ്ട്. ഒരു ഉദാ. മാത്രം ആണിത്). അല്ല ഇനി “പുലിറ്റ്സര്‍” സമ്മാനം കിട്ടാന്‍ പുലിയെ പിടിക്കണം എന്ന് ക്രൈറ്റീരിയ വെയ്ക്കോ?
(ധീരന്മാര്ക്ക് മാത്രം)
ഹഹ റംജി
ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേന്നും(പാലക്കാടന്‍ ശൈലിയില്‍). അതിനു നിങ്ങള്‍ ബേജാറാകണ്ട ട്ടൊളിന്
അതാ ഡിങ്കന് ഓടി പടിഞ്ഞാട്ട്
ഹെമിങ്വേയും ലോര്‍ക്കയും ഒക്കെ ഇക്കൂട്ടത്തില്‍ കൂട്ടാന്‍ പറ്റുന്നവര്‍ അല്ല മാഷെ
ഇതിലെ ഇതുവരെയുള്ള കമന്റുകളിലെ അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ഒരു ശ്രമം:
ഗീതാഞ്ജാനം (വഡവോസ്കി - ഗീതാജ്ഞാനം ശരി)
ലഖിമ (ഡിങ്കന് - ലഘിമ ശരി)
വാത്മീകി (ദേവന് - വാല്മീകി ശരി)
അവിഘ്ന നമസ്തു: (സിമി - അവിഘ്നമസ്തു ശരി. അവിഘ്നം + അസ്തു. അവസാനം വിസര്‍ഗ്ഗമില്ല. ഉണ്ടെങ്കിലും അതു കോളന്‍ അല്ല. പാവം സിമി! ആകെ മലയാളത്തില്‍ അത്രയേ എഴുതിയുള്ളൂ:) )
ദൈവീകം (അഭയാര്‍ത്ഥി, സ്റ്റൈല്‍ കണ്ടിട്ടു് അക്ഷരത്തെറ്റു കുറഞ്ഞ ഗന്ധര്‍വ്വനാണെന്നു തോന്നും:) ദൈവികം ശരി)
പതജ്ഞലി (വീണ്ടും ഡിങ്കന് - പതഞ്ജലി ശരി)
:)
എന്റഞ്ജലി, കാര്‍ത്തിക ഒന്നും ഈ ല്‍മ ജായിന് ചെയ്യുന്നത് സപ്പോര്‍ട്ട് ചെയ്യുന്നില്ലല്ലോ. എന്താണോ?
ഇമ്പോസിഷന്‍ ഏതായാലും എഴുതി
വാല്മീകി- വാല്‍മാക്രിയുടെ വാല്
വാല്മീകി - വാല്റസിന്റെ വാല്
വാല്മീകി -വാല്‍നക്ഷത്രത്തിന്റെ വാല്
വാല്മീകി- വാല്‍ക്കണ്ണാടിയുടെ വാല്
വാല്മീകി- തിരണ്ടിവാലിലെ വാല്
നന്ദി ഗുരുക്കളേ.
ഇക്കൂട്ടത്തില്‍ വാത്മീകിയെ ഒരു സ്റ്റൈലെന്നു കരുതി വെറുതെ വിട്ടുകൂടെ ഉമേഷേ? പതിനാറാം നൂറ്റാണ്ടിന് മുമ്പ് എഴുതപ്പെട്ടത് മാത്രം വായിച്ചിരുന്ന ഒരു ക്ലാസിക് മലയാളം മാഷുണ്ടായിരുന്നു ഞങ്ങള്‍ക്ക് മഹാരാജാസില്‍. മാരാരുടെ ശൈലിയില്‍ ആഴമുള്ള നിരൂപണങ്ങള്‍ എഴുതുന്ന എം. തോമസ് മാത്യു. അങ്ങേരുടെ ഒരു കിത്താബിന്റെ പേര്: എന്റെ വത്മീകമെവിടെ? എന്നായിരുന്നുവെന്നാണോര്മ.
ഉത്തരം മുട്ടിയതിലെ മു മായ്ച്ച് കിയാക്കി അത് പോസ്റ്റാക്കി. http://valippukal.blogspot.com/2007/12/blog-post_03.html
ഒരു ദേവസ്യ കമെന്റോഹം അറിയാതെ ഇവിടെ പേസ്റ്റാക്കി. ഡിലിറ്റുന്നു.
തസ്യ ക്ഷമാപണം.
ഉമേശന് സാറിന്റെ വീക്ഷണ ചാതുര്യത്തിന്നും ചാരുതക്കും പ്രണാമം.തിരക്കിനിടയിലും മലയാളത്തോട് അങ്ങ് കാണിക്കുന്ന സ്നേഹം എടുത്ത് പറയതക്കത് തന്നെ.
ഇനി ഇവര്‍ക്കൊക്കെ ഇമ്പോസിഷന്‍ കൊട്.
എന്റെ കാര്യത്തില്‍ റിസര്‍വേഷന്‍ മൂന്നു കൊല്ലം മുന്‍പേ അനുവ്ദിച്ചിട്ടുള്ളതാണ്.
ഏ മേന്‍ ഓഫ് സ്പെല്ലിംഗ് മിസ്റ്റേക്ക്സ് എന്ന പട്ടവും എനിക്കുണ്ട്.
ദേ ദേവന് വല്മീകി വാല്‍മാക്രി എന്നൊക്കെ പറഞ്ഞ് വല്മീകത്തിനുള്ളില് ഒളിക്കുന്നു. പിടിച്ചോ......
അപ്പോള്‍ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല്‍ മ്യാച്ച് ഫിക്സ് ചെയ്തത് ബിബീഷണനാണ്. രാബണനും കുംബബ കര്‍ണ്ണനും ബ്രമോദ് മഹാജന്മരാണ്.
വിഭീഷണന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് - ഇന്ത്യയിലെ മുസ്ലീം-ഹിന്ദു സഹോദരങ്ങളെ തമ്മിലടിപ്പിയ്ക്കാന്‍ ശ്രീരാമന് കഴിഞ്ഞല്ലോ. അതില്‍ പണ്ടേ അങ്ങേര് എക്സ്പെര്ട്ടായിരുന്നെന്ന് (വിഭീഷണന്, സുഗ്രീവന്) ആനന്ദ് അക്കാലത്ത് ഒരു ലേഖനത്തില്‍ എഴുതിയിരുന്നു.
:) കൊള്ളാം..
എല്ലായിടത്തും ഒരു മാച്ച് ഫിക്സിങ്ങ് മയം..
എല്ലാരും കോര്‍ ഇഷ്യൂസ് ഒക്കെ അടിച്ചു മാറ്റിയതു കൊണ്ട്, ആരും കാണാത്ത ഒരു വാചകത്തില്‍ പിടിച്ചു തുടങ്ങാം. :-)
കുന്നംകുളത്തങ്ങാടിയില്‍ അച്ചു മൂത്താനെ അടിച്ചു മലത്തിയിട്ടത് കാവശ്ശേരി ഗോപാലന് നായരാണ്. പത്തിരുപത് കൊല്ലം അച്ചു മൂത്താന് ആരോടും തോറ്റിരുന്നില്ല. അടി തുടങ്ങിയപ്പോള്‍ ഗോപാലന് നായര്‍ സ്ലിപ്പ് ചെയ്തു കളിച്ചു. മൂന്നര നാഴിക നേരം കൈവീശിയിട്ടും അച്ചുമൂത്താന് ഒരടി പോലും ഗോപാലന് നായരുടെ ദേഹത്ത് വീഴ്ത്താന്‍ പറ്റിയില്ല എന്ന് ചരിത്രം. പിന്നെ അടവുകള്‍, നിരാശക്ക് വഴി മാറിയ ഒരു താപ്പില് നായര്‍ ഒറ്റ പൂശ്. ദാ കിടക്കണു മൂത്താന് താഴെ. വെറ്റിലയും പാക്കും വെച്ച് വണങ്ങി, കൈ കൊടുത്ത് പിരിഞ്ഞ അച്ചു മൂത്താന് പിന്നൊരിക്കലും കുന്നംകുളത്തങ്ങാടിയില്‍ തല്ലാന്‍ വന്നില്ലത്രേ.
പറഞ്ഞു വന്നത്, വിജയിച്ചത് ശരിക്കും ദുര്‍ബലരല്ല. സ്വന്തം ബലം അറിയാതെ, മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയവരാണ്. ആനയെ താങ്ങുന്ന എലിക്കും ഉണ്ടാവില്ലേ അങ്ങിനെ ഒരു ചൈനീസ് കണക്ഷന്?
കണ്ണൂസെ അതു കലക്കി (നൊമ്മടെ ദേശത്തിന്റെ മാനം കാത്തു) ആ രാജേട്ടന് ഇത് വായിക്കണം(old medical shop) .. കോരി തരിക്കും
അച്ചുമൂത്താന്റെ കഥ അമ്മ പറഞ്ഞ അറിവാണ്. ഒരു സ്ഥിരം എതിരാളിയുണ്ടെന്ന് തോന്നുന്നു - ആ പേരായിരിക്കണം ഞാന്‍ മറന്നത്. ശ്രീരാമേട്ടനുണ്ടായിരുന്നെങ്കി വിളിച്ച് ചോയ്ക്കായിരുന്നു. ജൂനിയറിന് അറിയൊ ആവോ! വെള്ളിയാഴ്ച അമ്മ്യോടന്നെ ചോയ്ച്ചട്ട് ബാക്കി കാര്യം. കണ്ണൂസിന്റെ കഥ ഏതായാലും വിശ്വസിച്ചു. എന്തായാലും ജയിച്ചടക്കണത് ഒരു നായരായിപ്പോയല്ലൊ. ആദ്യായിട്ടായിരിക്കും ഒരു തല്ലൂട്ടത്തില് ഒരു നായര്‍ ജയിച്ചെടക്കണെ. അവസാനായിട്ടും. :-)
എല്ലാ കാവശ്ശേരി ബ്ലോഗേഴ്സും ബുദ്ധന്റെ പര്യായികളാ? ഏട്ടേന്ന് വിളിക്കണോരാ?
ഷാര്‍ജയില്‍ വെച്ച് ഒരു കാവശ്ശേരിക്കാരന് രണ്ടെണ്ണം വിട്ടതിന്റെ പൊറത്ത് എന്റെ ഒരു പരിചയക്കാരനുമായി കശപിശയായി. ‘എന്റെ വാപ്പ ഒരാളെ കൊന്നട്ടുണ്ട്. അറിയാമോ’ എന്നായി കാവശ്ശേരിക്കാരന്റെ ഭീഷണി. ‘ആരെയാ, അന്റെ അമ്മയെ ആണോ’ എന്ന് തിരിച്ച് ചോദിച്ചപ്പോ ചങ്ങാതി ഡിം. കാവശ്ശേരിക്കാരെല്ലാം പുലികളാ. എന്റെ മോള്‍ടെ ബേബി സിറ്ററും കാവശ്ശേരിയാ. തല മറന്ന് ഷാമ്പൂ തേയ്ക്കരുതല്ലൊ.
ങ്ഹാ, ആ ചെത്തുകാരന്റെ പേരുകിട്ടീന്ന് പറയാനാ. രവി. രവി.
രാംജി ഞാന്‍ കാവശ്ശേരിക്കാരന് അല്ല.. കണ്ണൂസും സിദ്ധാര്ത്തനുമാണ് അവിടെ നിന്നുള്ള കേമന്മാര്.ഞാന്‍ ഇവരുടെ അയല്‍ ദേശമായ,സാക്ഷാല്‍ കെ പി കേശവ മേനോന്റേയും,കോമ്പി കുട്ടി അച്ചന്റേയും ശശി തരൂരിന്റേയും നാട്ടില്‍ നിന്ന്.
തരൂര്‍ രാജ വംശം പണ്ട് പാലക്കാട് ഭരിച്ചിരുന്നവരാണ്. ഞാന്‍ ആ രാജ്യത്തിലെ ഒരു സാധാരണ പ്രജ.കാവശ്ശേരി 4 കിലോമീറ്റര്‍ ദൂരെ ഉള്ള ഒരു സാമന്ത രാജ്യമാണ്. പിന്നെ ഞങ്ങടെ പര ദേവതയായ മാങ്ങോട്ട് ഭഗവതി കാവശ്ശേരിക്കാരുടെ പരദേവതയായ പരക്കാട്ട് ഭഗവതിയുടെ അനിയത്തിയാണ്
പിന്നെ അച്ചുമൂത്താന്റെ കഥ അച്ചട്ട് ശരിയാണ്.
മൂത്താനോട് ഏറ്റു മുട്ടിയ വേറെ ഒരു തല്ലുകാരന്‍ ഉണ്ടായിരുന്നു തരൂരില്‍.. വണ്‍ മിസ്റ്റര്‍ കണ്ടുവച്ചന്.അന്ന് അദ്ദേഹത്തിനു നഷ്ടമായത് മേല്‍ നിരയിലെ രണ്ട് പല്ലുകളാണ്. കാലന്തരത്തില്‍ പോലീസുകാരുടെ താഡനമേറ്റ് അദ്ദേഹം കാല പുരി പൂണ്ടു
aaraa kombikutti achan? paradevathayo bharadevathayo kooduthal shari? i don't know ketto.ariyaan vendi chodichatha.
അച്ചുമൂത്താന്റേയും, ഗോപാലന് നായരുടേയും തല്ലിന്റെ കഥ ഇവിടെ വിക്കിയിലുണ്ട്.
ഗോപാലന് നായര്‍ അന്ന് തല്ലു നിര്‍ത്തിയോ എന്ന് എനിക്ക് സംശയം. 81-ലോ മറ്റോ കാവശ്ശേരി പൂരത്തിന്റെ ദിവസം ഭഗവതിയുടെ മുന്പില് കുഴഞ്ഞു വീണു മരിക്കുന്നതിന് ഒരു മൂന്ന്-നാലു കൊല്ലം മുന്‍പു വരെ അദ്ദേഹം കുന്നംകുളത്ത് പോയിരുന്നു എന്നാണെനിക്ക് തോന്നുന്നത്. വെറുതെ പോയിരുന്നതാവാം ചിലപ്പോള്‍, ആട്ടക്കളത്തിലിറങ്ങിയിരിക്കില്ല.
കാവശ്ശേരിക്കാര് പൊതുവെ പാവങ്ങളാണ് രാംജി. പിന്നെ ഒരല്‍പ്പം പൊങ്ങച്ചവും ദുരഭിമാനവും ക്ഷമിച്ചു കളയാവുന്നതല്ലേ ഉള്ളൂ. :)
രാംജിയുടെ ബോസിനിയും കാവശ്ശേരിക്കാരിയാണല്ലോ.
ഏട്ടേ, ശശി തരൂര്‍ ശരിക്കും തരൂര്‍കാരന്‍ ആണോ? ചിറ്റിലഞ്ചേരിയിലാണ് അങ്ങേരുടെ വീട് എന്നാണ് തോന്നുന്നത്. തരൂര്‍ എന്നൊരു തറവാട് ചിറ്റിലഞ്ചേരിയിലുണ്ട്. തരൂര്‍ ദേശത്തുനിന്ന് കുറ്റിയും പറിച്ചു പോയ ഇടത്തിലച്ചന്മാര് തന്നെ ആയിരിക്കും.
കളിക്കമ്പക്കാര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ (വായനശാല സുനില്‍, ഹരി എന്നിവര്‍ ശ്രദ്ധിക്കുക) കഥകളി സംഗീതത്തിലെ കാവശ്ശേരി ശൈലിയും ദേശവും തമ്മിലുള്ള ബന്ധം അറിയുമോ എന്ന് പറയുക. ഞാന്‍ കുറേ തെരഞ്ഞിട്ട് കിട്ടാതെ പോയ ഒരു കണക്ഷ്ന് ആണത്.
രാംജിയുടെ വിഷയം ടോട്ടലി ഹൈജാക്ഡ്!
enthenkilum oru vishayaasakthi undallo, atlhu mathi. 3 bossumarude bharyamaril oralaanu kavassery. aa boss ivide ninnu vittozhinju. achumoothande athmaavu kavasserikkaareennu kunnamkulatthukarane rakshiykkan vannathayirikkum. enthayalum, whereever you go, there is a kavasserikkaran. pattinde karyam ariyilla. 1000 malabarikalum pattikkamthodikkarum karalmannakkarum aadiyaalum thakazhikkaran thottam krishan nambooriyolam varilla tto.
കണ്ണൂസെ
അയാളുടെ തറവാട് തരൂരില്‍ തന്നെ..
പിന്നെ കോമ്പി കുട്ടി അച്ചന്.. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനം ഏറ്റ് വീര ചരമം വരിച്ച ഒരു മഹാത്മാവ്. അധികം ഒന്നും അറിയപ്പെടാത്ത ഒരു വ്യക്തിയാണ്. തരൂര്‍ വായനശാലയ്ക്ക് അദ്ദേഹത്തിന്റെ പേരാണ്..
പരദേവത എന്നും ഭരദേവത എന്നും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.. ഏതാണ് പൂര്ണ്നമായും ശരി എന്ന് എനിക്കും അറിയില്ല
വികെ എന്‍ പറഞ്ഞ ചന്ദ്രഗുപ്ത കടമ്പഴിപ്രമ്മാരാണൊ ഈ മൂത്താമ്മാര് എന്ന് ലോപിച്ചത്?
തന്നെ രാംജി. പാലക്കാട് മൂത്താന്മാരുടെ സര്‍നേം ഇപ്പോള്‍ ഗുപ്ത എന്നാണ്.
ഇക്കഴിഞ്ഞ ദിവസം,എന്റെ നാലര വയസ്സുകാരന് പേരക്കുട്ടി അപ്പു എന്ന ഹരിവംശ് കൂട്ടുകാരുമായി ഓട്ടപ്പന്തയം കളിക്കുമ്പോള്‍ ..'I must win..Imust win..'എന്ന് പറഞ്ഞ് ഓടുന്ന സുഹൃത്തിനോട് പറഞ്ഞു:'That's not important --' 'What is not important ?' -സുഹൃത്ത് -'winning is not important.' ഓട്ടം പാതിയില്‍ നിര്‍ത്തി സുഹൃത്ത് വീണ്ടും ചോദിച്ചു -'Then,what is important?' -അപ്പുവിന്റെ മറുപടി : 'Running is important ' സുഹൃത്ത് അപ്പുവുമായി തെറ്റിയത് എന്തിനാണെന്ന് അവന്റെ അമ്മ അന്വേഷിച്ചപ്പോള്‍ ആണ് കഥ അറിഞ്ഞത്--Martina Navraathilova യെ വായിച്ചപ്പോള്‍ ഓര്‍ത്തതാണ് -
പഴയ കാര്യങ്ങളുടെ remix ഇഷ്ടപ്പെട്ടു രാംമോഹന്‍ --:)
Post a Comment