
നമ്മള് തിന്ന
മീനുകളുടെ കൊച്ചുമക്കള്‍
നമ്മുടെ ചിതാഭസ്മം നോക്കി ചിരിക്കും.
നമ്മള് തിന്ന
എരുമകളുടെ കൊച്ചുമക്കള്‍
പള്ളിപ്പറമ്പിലെ പുല്ലു തിന്നും.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
23 comments:
മീനിനേം എരുമേം തിന്നില്ലേലും ഇതൊക്കെതന്നെയാ കൊച്ചാട്ടാ... എന്നാപ്പിന്നെ തിന്നുന്നതല്ല്യോ പുത്തി.
നമ്മള് വിതയ്ക്കും വയലുകളേല്ലാം നമ്മടതാകും പൈങ്കിളീയേ...:)
on a serious vein...
ഇരയും ഇരപിടിയനും തമ്മിലുള്ള പാരസ്പര്യം ഇത്ര അങ്ങു ലഘൂകരിക്കുന്നതില്‍ ഒരു പ്രതിലോമകത ഇല്ലേ രാംജി. പ്രതികരണേച്ഛയുടെ വരിയെടുക്കുന്ന ഒരു തരം സ്യൂഡോ ഓപ്റ്റിമിസം എബൌട്ട് ഹിസ്റ്ററി?
ഹിസ്റ്ററി ഈസ് നോ ലെവലര്‍... ആ മത്തായിച്ചേട്ടന് പോസ്റ്റിലും ഞാന്‍ ഇതുപറയാന്‍ ശ്രമിച്ചിരുന്നു.
തന്നെ. കാര്‍ബണ്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരിക്കും. നമ്മള് മീന്‍ തിന്നും മീന്‍ നമ്മള് തിന്നും. നമ്മള് കരിക്കിന് വെള്ളം കുടിക്കും ചുടലത്തെങ്ങ് ചാരം തിന്നും. നമ്മളു തന്നെ തെങ്ങും മീനും നമ്മളും.
അതുതന്നെയാണ് ദേവേട്ടാ പൌരസ്ത്യദര്ശനങ്ങള് മിക്കതും പറഞ്ഞുകൊണ്ടിരുന്നതും...ഈ കാര്‍ബണ്‍ സൈക്കിളിന്റെ സഹായം ഒന്നും ഇല്ലാതെ തന്നെ: എല്ലാം ഒന്നെന്ന്. ബൌദ്ധിക/സാസ്കാരിക മൂലധനമോ പ്രകൃതിവിഭവങ്ങളോ കുറവല്ലാതിരുന്നിട്ടും ഈ രാജ്യങ്ങളെല്ലാം ഏകാധിപതികളെയും ഫ്യൂഡല്‍ പ്രഭുക്കന്മാരെയും സേവിച്ച് കുമ്പിളില്‍ കഞ്ഞിയും കുടിച്ച് കിടന്നു. പരമ്പരാഗത ദര്‍ശനങ്ങളെ മടക്കി കൌപീനം ഉടുത്ത ജപ്പാനും ചൈനയും ഇരുപതാം നൂറ്റാണ്ടിലെങ്കിലും രക്ഷപെട്ടിട്ടുണ്ട്.
പക്ഷേ അവസാനത്തെ കളിയില്‍ ആര്‍ക്കും രക്ഷയില്ലല്ലൊ ഗുപ്തരേ.
ഓ.ടോ: ഈ ആഡ്സെന്‍സ് പരസ്യം കൊണ്ട് എന്തെങ്കിലും കാശ് കിട്ടുമോ ? ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ ? സംശയം കൊണ്ട് ചോദിച്ചതാ ..ഞാന്‍ ഓടി ..
വ്യക്തിയും ചരിത്രവും തമ്മിലുള്ള ബന്ധത്തെ വ്യക്തതയില്ലാതെ കാണുന്നതാണ് പ്രശ്നത്തിന്റെ ഒരു വശം എന്ന് തോന്നുന്നു. ജീവിതത്തിനുംചരിത്രത്തിനും ഒരേ നിയമങ്ങള്‍ ഏര്‍പ്പെടുത്തി ശീലിച്ചതാണ് പരമ്പരാഗത ചിന്തയുടെ പിഴവുകളില്‍ ഒന്ന്. വിശദീകരിക്കാന്‍ ആവുമോ എന്ന് നോക്കട്ടെ.
മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ വന്ചിത നടുവില്‍ എന്ന വരിയില്‍ ചരിത്രത്തെസംബന്ധിച്ച നിഷേധിക്കാനാവാത്ത സത്യം ഉണ്ട്. (രാംജി ഒടുവിലെ കമന്റില്‍ പറഞ്ഞകാര്യം) അതു തന്നെ വ്യക്തിയുടെ ജീവിതപാഠം ആക്കി വച്ചു നോക്കൂ. മന്നവനും യാജകനും പരിവര്‍ത്തനം ആവശ്യമില്ലാത്ത, എന്നും ചുമലിലേറ്റേണ്ട, സോഷ്യല്‍ ക്ലാസ്സിഫികേഷന് ആയി മാറുന്നതു കാണാം.റാം മോഹന്‍ പാലിയത്തും ഗുപ്തനും ഒരിക്കല്‍ മരിക്കും എന്ന് പറയുന്നതുപോലെ അല്ല ഇത്. മരണം വരെ മാറ്റം വരേണ്ടതില്ല എന്ന് കല്പിക്കപ്പെടുന്ന ഒരു ജീവിതാവസ്ഥയെ മനസ്സാവരിക്കലാണ്. പുരോഗതിയെ, പരിവര്ത്തനോന്മുഖതയെ നിഷേധിക്കുകയാണ് ഇതിലെ സ്യൂഡോ ഓപ്റ്റിമിസം.
ഭാസ്കരപട്ടേലരും തൊമ്മിയും ഒരിക്കല്‍ മരിക്കും എന്നുപറയുന്നതുകൊണ്ടോ തൊമ്മിയുടെ മകന് പട്ടേലരുടെ ശവകുടീരത്തില്‍ മൂത്രമൊഴിക്കും എന്ന് പറയുന്നതുകൊണ്ടോ വിധേയത്വത്തിലെ അനീതി പരിഹരിക്കപ്പെടുന്നില്ല എന്ന് ചുരുക്കം.
അനീതി പരിഹരിക്കപ്പെടും എന്നര്‍ത്ഥമാക്കിയില്ല. അനീതിയെ ന്യായീകരിച്ചുമില്ല. അത്തരം ഉപബോധരാഷ്ട്രീയവിവക്ഷളെപ്പറ്റിയെങ്കിലും ബോധവാനാണ്, എപ്പോഴും. ഉപഗുപ്തന് ചെയ്യുന്നതല്ല ഗുപ്തന് പറയുന്നതു തന്നെയാണ് ശരി.ഉപഗുപ്തനെ കാണുമ്പോള്‍ ചോദിക്കാം നമുക്ക് എന്തേ ഇതൊക്കെ ഇങ്ങനെ എന്ന്. ഒരു പുംബീജം അടുക്കേണ്ട കടവില്‍ പതിനായിരങ്ങള്‍ വന്ന് ചാവേറ് നടത്തുന്ന കാലിന്റെടയിലെ തിരുനാവായില്‍ എന്തിനായിരുന്നു ആ ധാരാളിത്തം എന്നുള്ളതിനും (ഉപ)ഗുപ്തന് ഉത്തരം തരുമോ ആവോ?
പ്രകൃതിയുടെ സാമാന്യനിയമങ്ങളെയും (അണ്ഡബീജ സന്തുലനത്തിലെ ധാരാളിത്തം: a natural mode of asuuring that at least one reaches the egg, based on survival of the luckiest :))ദുരന്തങ്ങളെയും (which are exceptions to the so called laws: still born children, epidemies..) അനുകരിച്ച് ബോധമനസ്സുകളുടെ ഉപജീവനത്തിനോ അതിജീവനത്തിനോ സഹജീവനത്തിനോ നിയമങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല എന്നാണു ഗുപ്തന്റെ ഉത്തരം. (അധികരിച്ചാവാം; ആയേതീരൂ)
ചരിത്രത്തിന്റെയും ജീവിതത്തിന്റെയും നിയമങ്ങള്‍ ആയിരിക്കുന്നത്രപോലും സമാനതലത്തിലല്ല പ്രകൃതിയുടെയും ജീവിതത്തിന്റെയും നിയമങ്ങള്‍ എന്നതാണ് കാരണം.
btw ഉപഗുപ്തന് എന്നുദ്ധേശിച്ചത് കാലന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ആണെങ്കില്‍ തെറ്റീന്ന് തോന്നുന്നു. ആള് ചിത്രഗുപ്തനല്ലേ... ഉപഗുപ്തന് ഒരു ബുദ്ധശിഷ്യനല്ലേ... നമസ്കാരമുപഗുപ്ത..... ആ ലൈനിലെ ക്ഷിതീദേവിക്കുവേണമിന്നധികം പേരെ ബ്രാന്‍ഡ്.
രണ്ടു വരികളില്‍ ഒരു മഹാകാവ്യമോ...
ഗൌരവ വായനക്ക് ,വീക്ഷണങ്ങളേ വിരുധ്ധ് തലത്തിലാവാഹിക്കുന്ന,വിജ്ഞാനത്തിന്റെ വലിപ്പു തുറന്നിടുന്ന ഈ ബ്ലോഗിനഭിവാദ്യങ്ങള്.
അത്ര കടുപ്പിച്ച് എഴുതീതല്ല മിസ്റ്റര്‍ ഗുപ്ത (ജോസ് പ്രകാശിന്റെ സ്റ്റൈലില്‍)
ലതൊരു പ്രകൃതിക്കോമഡി എന്നേ ഉദ്ദേശിച്ചുള്ളു. താത്വികമായി വിശകലനം ചെയ്താല്‍ (രാവിലേ ചായ കിട്ടിയില്ല, ആപ്പീസില് ചായ മെഷീന് അടിച്ചു പോയി അതിന്റെ കുഴപ്പമാണ്) എന്റിറ്റി എന്ന ചെറിയൊരു ബോധം ഓടുന്ന പ്രോഗ്രാം അങ്ങോട്ട് മാറിക്കിട്ടിയാല്‍ തിന്നുന്നത് പശുവായാലും മനുഷ്യന് ആയാലും ഒക്കെ പോളി കാര്‍ബണുകളും മറ്റും രൂപം മാറിക്കളിക്കുന്നതല്ലിയോ. ആരു ആരെ തിന്നെന്ന്?
മറ്റേ ഇഫക്റ്റ് ഉണ്ടാക്കുന്നത് ലതല്ല, ലിതാണ്:
ആകെ മൊത്തം ടോട്ടലില്‍ കര്‍മ്മത്തിന്റെ ഫലം വേറേതോ ജന്മത്തില് വരും എന്നതും , ദു:ഖിതനും പീഡിതനും നിരാശ്രയനും തണ്ടു ചുമക്കുന്നവനും പട്ടിണിക്കാരനും ജഗത്തെയും ജഡത്തെയും വെടിഞ്ഞു കഴിയുമ്പോള്‍ എന്തരോ നല്ല സെറ്റ് അപ്പ് വരുമെന്നും, രാജാവും തെണ്ടിയും (വെറും തെണ്ടിയായ രാജാവും തെണ്ടിപ്പോയ രാജാവും രാജാവായ തെണ്ടിയും മറ്റു ക്വാംബിനേഷനുകളും അടക്കം) ഒക്കെ കര്‍മ്മഫലം ആണെന്നും ചുമ്മ അതേല് നെലവിളിച്ചിട്ടു കാര്യമില്ല എന്നതും മതങ്ങള്‍ പറയുംസ്. ഓഷോയുടെ വാക്കുകളില്‍" മതങ്ങള്‍ ഈ പ്രചരണത്തിലൂടെ ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ ഇടയില്ലെ ബമ്പ് ബഫര്‍ ആയി പ്രവര്‍ത്തിക്കുന്നു." ഇതില്ലെങ്കില്‍ പാവപ്പെട്ടവന്റെ ബോഗി പണക്കാരന്റെ ബോഗിയില്‍ ചെന്നിടിച്ച് അവന്റെ ജീവിതം ബമ്പി റൈഡ് ആക്കിക്കൊണ്ടേയിരിക്കും. കഷ്ടപ്പെടുന്നവനോട് നിന്റെ കാര്യം കട്ട പൊഹയാ മോനേ എന്ന് പറഞ്ഞാല്‍ വലിയ വിപ്ലവം ഉണ്ടാകും അതോണ്ട് അവനു സ്വര്‍ഗ്ഗമെന്ന കറുപ്പു കൊടുത്തങ്ങനെ മയക്കിയിട്ടിരിക്കുന്നു എന്നല്ലിയോ മറ്റേ വെള്ളമടിക്കാരന് വെള്ളക്കാരന് താടിയും പറയണത്.
കോമഡി ഓക്കെ... ജൈവനിയമങ്ങളില് (ബയളോജിക്കല്‍ ലോസ്) നിന്ന് നേരെ ജീവിത നിയമങ്ങളിലേക്ക് കയറുന്നതിനെതിരെ ആയിരുന്നു എന്റെ കമന്റ്.
മറുവശത്ത് ലക്ഷ്യം മോക്ഷമോ (coming from philosophical monism)ഹിസ്റ്റോറിക്കല്‍/മറ്റീരിയല്‍ റിട്രിബ്യൂഷനോ (as opposed to spiritual retribution in the other world)ആണെങ്കില്‍ സാമൂഹ്യമാറ്റത്തിനു വേഗത കുറയും എന്നുതന്നെ ആണ് 'ഫിനെമിനോളജി' ഓഫ് റിലീജിയന്‍സ്. ഉദാഹരണത്തിന് ദ്വൈതമതങ്ങളും മിശിഹാഭൂമിയിലേക്ക് വരും എന്ന് വിശ്വസിക്കാത്ത മതങ്ങളും (യഹൂദ മതം ഉദാ.) മാറ്റത്തിനു കൂടുതല്‍ അനുകൂലമാണ്/വിധേയമാണ്. അതായത് കര്‍മം മാത്രമാണ് വില്ലന്‍ എന്ന ധാരണ ശരിയാകണമെന്നില്ല. കര്‍മമാണ് പ്രധാന വില്ലന്‍. അല്ലെങ്കില്‍ ഏറ്റവും കടുപ്പമുള്ള കറുപ്പ്.
ഹിസ്റ്റോറിക്/മറ്റീരിയലിസ്റ്റിക് റിട്രിബ്യൂഷന്‍ ദര്‍ശനങ്ങളെ ഷോര്‍ട്ട് ടേമിലേക്ക് -അതായതു ചിതവരെ പോകുന്നതിനു മുന്നിലേക്ക്- കൊണ്ടുവരികയേ ചെയ്തുള്ളൂ മാര്‍ക്സ് എന്നും നിരീക്ഷിക്കാവുന്നതാണ്. ഫലം ഷോര്‍ട്ട് റ്റേം ഡോഗ്മാറ്റിസ്ം ദാറ്റ് റെസിസ്റ്റെഡ് ചെയ്ഞ്ച് വൈല് ഇറ്റ് ലാസ്റ്റെഡ്.
(off: അച്ചുമാമ കണ്ടത്തിലെ വാഴവെട്ടുന്നതും കമ്പ്യൂട്ടറിനെതിരെ പ്രസംഗിക്കുന്നതും ഒക്കെ കേട്ട് മാര്‍ക്സിന്റെ പോളി കാര്‍ബണ്‍സ് പോലും ചിരിച്ചിട്ടുണ്ടാവും. കാരണം കമ്യൂണിസത്തിന്റെ യൂറോപ്യന്‍ വേര്‍ഷന്‍ ഉല്പാദനത്തിന്റെ കാര്യത്തില്‍ പ്രോ ആക്റ്റീവ് ആയി നീങ്ങിയതുകൊണ്ട് വിവര/വ്യാവസായിക മേഖലകളില്‍ ഡോഗ്മാറ്റിക് ആയിരുന്നില്ല. ഡോഗ്മാറ്റിസ്ം വിതരണം, സാമൂഹ്യക്രമം എന്നിവയില്‍ മാത്രം ഒതുങ്ങി.)
കോമഡി ഓക്കെ...
പക്ഷേ അവസാനത്തെ കളിയില്‍
ആര്‍ക്കും രക്ഷയില്ലല്ലൊ...
അവിടെയാണോ നമ്മള് വിതയ്ക്കാതെ കൊയ്തതു്.?
അവസാനത്തെ കളി. ഒരുതത്വ സംഹിതയ്ക്കും ഉത്തരമില്ലാതെ അവസ്സാന കളിയിലെ സ്കോറ് കാണാനൊക്കില്ലെന്നറിഞ്ഞ് ചുമ്മാ കുത്തിയിരിക്കുന്നു. ഫുല്ല്. ഞാന്‍ എല്ലാം കാണും. ഫൂ....:)
എന്നെങ്കിലും എപ്പോഴെങ്കിലും എവിടെവച്ചെങ്കിലും എങ്ങനെയെങ്കിലും ഒരു സ്വര്‍ണ്ണക്കട്ടി നിനക്കു കിട്ടും എന്നു പറയുന്നതും നാളെ ഒരു കട്ടന്‍ ചായ ഞാന്‍ നിനക്ക് വാങ്ങി തരും എന്നു പറയുന്നതും രണ്ടല്ലേന്നേ?
വിഷന്‍ മിഷന് ഗോള്‍സ് ഓബ്ജക്റ്റീവ്സ് സ്ട്രാറ്റെജീസ് പ്രൊസീഡ്യൂര്സ് റൂള്‍സ് ഫോര്‍കാസ്റ്റ് ബഡ്ജറ്റഡ്മിനിസ്ട്റേഷന് ഒന്നും ഉണ്ടാക്കി മിനക്കെടണ്ട ആദ്യത്തതിനു.
ആദ്യത്തെ പാര്‍ട്ട് പിടികിട്ടിയില്ല. ജൂതരുടെ പതിമൂന്നിന പരിപാടിയിലും മിശിഹാ വീണ്ടും വരും, ദൈവം നല്ലതിനു ഫലം തരും (കാലശേഷം) സ്വര്‍ഗ്ഗം ലവനു കിട്ടും എന്നൊക്കെയല്ലേ? ഒരു ഏകദൈവമതത്തിനും അതു വിരുദ്ധമായ നിലപാടല്ലല്ലോ? മാത്രമല്ല ഹിന്ദു കര്‍മ്മഫലം പൂര്വ്വന്മം വരും ജന്മം എന്നൊക്കെയും ബുദ്ധജൈനാദി ദേവനില്ലാക്കളരി ടൈം കോണ്ടിന്യുത്തില് എപ്പഴെങ്കിലും പണ്ട് കിട്ടിയതോ ഇനി കിട്ടാനിരിക്കുന്നതോ ആയ ക്രെഡിറ്റിന്റെ ഡെബിറ്റാണു ഇപ്പം പട്ടിണിക്കാരനും സൂക്കേടുകാരനും ആകുന്നതെന്ന ജസ്റ്റിഫിക്കേഷനും ഒരുപോലെ അല്ലേ ഫലത്തിലെന്ന് ഒരു ഓഷോ ന്യായത്തില്‍ തോന്നുന്നില്ലേ?
(ഏതോ ഒരു സിനിമയില്‍ മാള പറയുമ്പോലെ, കല്യാണം- ഷഷ്ടിപൂര്‍ത്തി , രണ്ടും ഒന്നു തന്നെയല്ലേ?)
ദേവേട്ടാ ..എളുപ്പത്തില്‍ ക്ലിയറ് ചെയ്യാവുന്നത് ഞാന്‍ എഴുതിവന്നതിലെ കൊനഷ്ടാണ്. മിശിഹാ ഭുമിയില്‍ വരും എന്ന് വിശ്വസിക്കാത്ത എന്നെഴുതിയിട്ട് അതിനു നേരേ വിപരീത ഉദാ. പറഞ്ഞു. ഉദാസീനത എന്നൊക്കെ പറയും. ‘യൂദരെപ്പോലെ മിശിഹാ ഭൂമിയില്‍ രാജ്യം സ്ഥാപിക്കും എന്ന് വിശ്വസിക്കാത്ത‘ എന്നാണുദ്ദേശിച്ചത്. ക്ഷമ.
ബാക്കിക്ക്:
ആദ്യപാര: ആ മിഷന്-വിഷന്‍ ഡിജില്ഗുണാബി തന്നെയാണ് കാഷ്വല്‍ റിട്രിബ്യുഷന്‍/വിന്‍ഡിക്കേഷന്‍ ഫിലോസഫികളും കമ്യൂണിസവും തമ്മിലുള്ള വ്യത്യാസം എന്ന് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഞാന്‍ റ്റെമ്പൊറല്‍ റ്റെര്മിനോളോജിയും(long term-short term) ദേവേട്ടന് ഓര്‍ഗനൈസേഷണല്‍ റ്റെര്മിനോളോജിയും ഉപയോഗിച്ചു എന്നേ ഉള്ളൂ. നമ്മള് ഒരേ കൊതുമ്പുവള്ളത്തില്‍ ആണെന്ന് തോന്നുന്നു.
മുന്‍പത്തെ കമന്റിലെ ആദ്യത്തെ പാര്‍ട്ട്. മോക്ഷം എന്ന സങ്കല്പം ഉള്ളത് അദ്വൈത ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ്: ഏത് മതത്തിലായാലും. എല്ലാം ഒന്നില്‍ നിന്ന് വരുന്നു. ‘ഒന്നി’ലേക്ക് മടങ്ങുന്നു. ദ്വൈതദര്‍ശനത്തില്‍ മനുഷ്യന് ദൈവത്തില്‍ നിന്ന് വേര്‍പെട്ട ഐഡന്റിറ്റി ഉള്ള സൃഷ്ടിയാണ്. ദൈവത്തിന്റെ ഇടപെടലിലൂടെ അവന് ‘രക്ഷ’(മോക്ഷമല്ല) പ്രാപിക്കുന്നു. ഈ ‘രക്ഷക്കു’ ശേഷവും സൃഷ്ടി സൃഷ്ടിയായും സ്രഷ്ടാവ് സ്രഷ്ടാവായും തുടരും. അദ്വൈത ദര്‍ശനം ഉള്ള സംസ്കാരങ്ങള്‍ (കാര്‍മിക് ഡോക്ട്രിന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും) സാമുഹ്യ മാറ്റത്തെ വല്ലാതെ പ്രതിരോധിക്കും.
ഇനി ദ്വൈതദര്ശനങ്ങളില് തന്നെ വാഗ്ദാനം ചെയ്യപ്പെടുന്ന രക്ഷ ഒരേ രീതിയിലല്ല. ഉദാഹരണത്തിനു ക്രിസ്തുമതം അതിന്റെ തുടക്കത്തിലും ആധുനികരൂപങ്ങളിലും സ്വര്ഗത്തെക്കുറിച്ചു സംസാരിക്കുന്നത് ആത്മീയപദാവലി ഉപയോഗിച്ചിട്ടാണ്. ഭൌതികജീവിതവിജയത്തിലുള്ള പ്രലോഭനം/പ്രചോദനം ഇവിടെ നഷ്ടപ്പെടുന്നില്ല. മനുഷ്യന്റെ സമഗ്രവികസനം എന്ന് സ്വന്തം മിഷനെ നിര്‍വചിക്കുന്ന സഭകള്‍ ഉണ്ട്. (പ്രവര്‍ത്തിയില്‍ വരുന്നത് എന്താണെന്നുള്ളത് മറ്റൊരു ചോദ്യം). ഇവ സാമൂഹ്യമാറ്റത്തോട് കൂടുതല്‍ നന്നായി പ്രതികരിക്കുന്നവയാണ്.
അതേസമയം മരണാനന്തരജീവിതത്തെക്കുറിച്ച് മറ്റീരിയലിസ്റ്റിക് ആയി ചിന്തിക്കുന്ന ഗ്രൂപ്പുകള്‍ ക്രിസ്തുമതത്തിലും ഇസ്ലാമിലും ഉണ്ട്, ഉദാഹരിക്കാന്‍. whatever be their economic status, they generally resist change. ഇതാണ് ഞാന്‍ ആദ്യം പറയാന്‍ ശ്രമിച്ചതിന്റെ അര്‍ത്ഥം.
വോക്കേ, ഇപ്പം ഒരുമാതിരി തിരിഞ്ഞു കിട്ടി.
ദ്വൈതദര്‍ശനത്തില്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യപ്പെടുന്നില്ലേ? മോക്ഷം എന്നത് അദ്വൈതത്തിനു ചേരുന്നൊരു കണ്‍സപ്റ്റ് അല്ല എന്ന് എനിക്കു ഒരു വിചാരം ( വിശിഷ്ടാദ്വൈതം എന്ന ചെറിയാന് നായര്‍ക്കല്ലേ ശരിക്കും അതു സ്യൂട്ട് ആകൂ?)
അദ്വൈതം താത്വികമായി വളരെ മനോഹരമാണെങ്കില്‍ പ്രായോഗികമായി എവിടെയോ നില്ക്കുന്നു. ബുദ്ധമതത്തിന്റെ നൈഷധരീതിയോളം അപ്രായോഗികമായി. പറഞ്ഞു പഴകിയ അദ്വൈതിയെ പട്ടി കടിക്കാന്‍ ഓടിച്ചാല്‍ അയാളോടി മരത്തില്‍ കേറും എന്നതിന്റെ ചിത്ര രൂപം ഷാവ്ലിന് ചുവര് ചിത്രത്തില്‍ കാണാം, ശ്രീബുദ്ധന് പ്രസംഗിക്കുമ്പോള്‍ ഇരുവശത്തും വാളുമായി നില്ക്കുന്ന സെക്യൂരിഗാര്ഡുകള്.
ക്രിസ്തുമതം മറ്റേതുമതത്തെക്കാളും കാലത്തോടും പുരോഗതിയോടും ( പൂര്‍ണ്ണമായല്ല, തമ്മിലെ ഭേദപ്പെട്ട തൊമ്മിച്ചന്) അഡാപ്റ്റ് ചെയ്തിട്ടുണ്ട്. അണോര്ഗനൈസ്ഡ് മതങ്ങള്‍ വെറും തത്വചിന്തകള്‍ മുകളിലും തോന്നിയവന് തോന്നിയപോലെ വിളിച്ചുകൊണ്ടുപോകാവുന്ന ഓട്ടോറിക്ഷയായി പ്രായോഗിക തലത്തിലും കിടന്നു. അത്രയല്ലേയുള്ളു? അല്ലേ? ആണോ? അതിനപ്പുറം ആനന്ദ് പറയുമ്പോലെ വാളെടുത്തതും രാജാവിന്റെ കൊടി പുതച്ചതും നിലനിന്നു. രാജാവിനൊപ്പം വളര്‍ന്നു, രാജാവു മരിച്ചപ്പോള്‍ മരിച്ചു.
സുന്ദരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളുടെ ഒരു സംഹിതയാണ് തിരുക്കുറല്‍. ആളുകള്‍ പക്ഷേ ജൈനരായത് ചെങ്കുട്ടുവന്റെ വിശ്വാസം കണ്ടാണെന്ന് അതെന്നു വീണെന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാവും (ശങ്കരാചാര്യന്‍ തോല്‍പ്പിച്ചു , വിഹാരങ്ങള്‍ കത്തിച്ചു എന്നതൊക്കെ കാരണമല്ല, ഒരു ഔട്ട് കം മാത്രമാണെന്ന് സമ്മതിക്കാത്തവര്‍ ചേരചോളപാണ്ഡ്യരുടെ വിശ്വാസത്തിന്റെ പാറ്റേണ്‍ അനുസരിച്ച് ഒരു ജനത മുഴുവന്‍ മാറുന്നതിനു വണ്‍ റ്റു വണ്‍ കോറിലേഷന്‍ ഉണ്ടോന്നു നോക്കിക്കേ).
ദേവേട്ടാ ഉപനിഷത്തുകളുടെ സ്വാധീനം ഉള്ള അദ്വൈത ദര്‍ശനങ്ങളില്‍ (ബുദ്ധിസം അക്കൂട്ടത്തില്‍ വരും എന്ന് കരുതിയാണിങ്ങനെ) എല്ലാം ജീവന് മുക്തി വിദേഹ മുക്തി എന്നിങ്ങനെ വേര്‍തിരിച്ച് മോക്ഷസങ്കല്പം ഉണ്ട് എന്ന് പൊതുവായി പറയാം. (വാക്കിന്റെ ധാതുവില്‍ മാത്രം ഒതുങ്ങുന്നതല്ല മുക്തിയും മോക്ഷവും തമ്മിലുള്ള അടുപ്പം). ബുദ്ധമതത്തില്‍ ഉപനിഷത്തുകളുടെ സ്വാധീനം എത്രത്തോളം ആയിരുന്നാലും ശരി ബുദ്ധന് ജീവന്മുക്ത തന്നെ.
ചില ചോദ്യങ്ങളും നിരീക്ഷണങ്ങളും കൌതുകം ആവുന്നുണ്ട്. പഴയവായന ഒക്കെ ഒന്നു പൊടിതട്ടി എടുത്ത് എഴുതാന്‍ നോക്കാം. പക്ഷെ എന്റെ ഇപ്പോഴത്തെ ജോലികള്‍ ഒന്ന് ഒതുങ്ങാനുണ്ട്.
ബുദ്ധദേവ് ഭട്ടാചാര്യരുടെ മോക്ഷത്തീയറി അഹ-പര-ബ്രഹ്മാത്രയ സങ്കല്‍പ്പത്തിന്റെ ഒരു ആന്റിത്തീസിസ് ആണ്, ആ നിലയ്ക്ക് ഉപനിഷത്തുക്കളുടെ അടിസ്ഥാനത്തില്‍ തന്നെ എന്നു പറയാം (വിഗ്രഹം പൂജിക്കുന്നവനും അത് തല്ലിപ്പൊട്ടിക്കുന്നവനും ഒന്നു തന്നെ ചെയ്യുന്നു , അതിനെ ബിംബമായി കാണുന്നെന്ന് എം എന്‍ വിജയന്മാഷ്) .
തിരക്കൊക്കെ തീര്‍ക്ക് മിസ്സ് ചിത്ര ഗുപ്ത. നമുക്ക് അദ്വൈതാമല ഭാവസ്പന്ദിത വിദ്യുന്മേഘാലയ പൂകാം. വല്യേ പിടിയൊന്നും എനിക്കില്ല, ന്നാലും അണ്ണിക്കുഞ്ചിനും ഒക്കണതു പോലെ.
Post a Comment