Wednesday, February 6, 2008

ഓ, അതാണോ


സ്നേഹമോ?
ഓ, ഏകാന്തതയോടുള്ള പേടിയ്ക്ക് ആരോ കൊടുത്ത ഓമനപ്പേര്!

16 comments:

വല്യമ്മായി said...

അപ്പോള്‍ ഏകാന്തമായിരുന്ന് ആരേയും സ്നേഹിക്കാന്‍ പറ്റില്ലേ :)

Rejesh Keloth said...

സ്നേഹിക്കാനുള്ള മനസ്സില്ലായ്മയ്ക്ക് പണ്ടാരാണ്ടോ കൊടുത്ത ചെല്ലപ്പേരല്ലേ, ഈ ഏകാന്തത...?

സു | Su said...

ഏകാന്തതയോളം നല്ല കാന്തയില്ലുലകത്തില്‍ എന്ന് കുഞ്ഞുണ്ണിമാഷ്.

ഏകാന്തതയെ ഒഴിവാക്കാനൊരു കാരണമായി സ്നേഹിക്കുന്നു എന്നോ? സ്നേഹം നടിക്കുന്നു എന്നോ? !

akberbooks said...

വരികള്‍ കടലാകുന്നു.

സന്തോഷ്‌ കോറോത്ത് said...

എന്താ ഈ ഏകാന്തത എന്ന് പറഞ്ഞാല് ? എന്താ ഈ സ്നേഹം ?

അഭയാര്‍ത്ഥി said...

സ്നേഹം (പ്രണയം) അന്ധമാണ്‌ (വില്യം ശൈക്ക്‌ പി യാര്‍).
അന്ധനാക്കപ്പെട്ടവന്‍ കണ്ണുപൊട്ടന്‍
കന്യ, കുമാരി, കാശ്മീര തുടങ്ങിയവര്‍
കണ്ണുപൊട്ടന്ന്‌ ഒരിത്‌പോലെ എന്നൊരു പഴം പാല്‍ പാട്ടുണ്ട്‌.
ഏകാന്തന്‍- ഒറ്റക്കിരുന്ന അന്തം വിടുന്നവന്‍.
പ്രണയത്തില്‍ പെട്ടവന്‍- ഏകതാനമായി അന്ധനാക്കപ്പെട്ടവന്‍.
ഇരുട്ടില്‍ തടയുന്നവന്‍, പ്രേരണകളില്‍ സ്വയം മറന്ന്‌ ഇരുള്‍ ഗര്‍ത്തങ്ങളില്‍
വഴിനടത്തപ്പെടുന്നവന്‍.

കാരണം എന്തെന്നോ?.

പ്രേമത്തിന്ന്‌ കണ്ണില്ല. കണ്ണില്ലാത്ത വസ്തു വഴി നടത്തുന്നു.
നിങ്ങളൂടെ അകക്കണ്ണും പുറംകണ്ണും കുത്തിപ്പൊട്ടിച്ച്‌
മസ്തിഷ്ക്കജ്വരത്തിലെ വിഭ്രമതകള്‍ വെളിച്ചമെന്ന്‌ കരുതി
വര്‍ത്തിക്കുന്നു.

അങ്ങിനെ തമോഗര്‍ത്തങ്ങളുണ്ടാകുന്നു.
തമോഗര്‍ത്തങ്ങള്‍ നിങ്ങളിലെ പ്രകാശകിരണങ്ങളെ വളച്ച്‌തിന്റെ
ന്യൂക്ലിയസ്സിലേക്കൊടുക്കുന്നു. നിങ്ങള്‍ കെട്ടവനാകുന്നു.

ഏകാന്തതയില്‍ പുല്ലും പുഴുവും ചുമരും എന്തിന്‌ ചുമ്പിച്ചെറിഞ്ഞ
ഉപയോഗശൂന്യമായ മൗസും കപടതകളില്ലാതെ സംവദിക്കുന്നു.

പ്രയാസി said...

ഏകനായിരുന്ന് ആക്രാന്തം കാണിക്കുന്നതിനാണൊ ഈ ഏകാന്തത എന്നു പറയുന്നത്..:)

siva // ശിവ said...

Do you know what is love...no, I think no one know real love...what you have written here is not love...not love..

സാക്ഷരന്‍ said...

ആള്ക്കൂട്ടത്തിലും സ്നേഹമില്ലേ ?

Kaithamullu said...

സ്വാര്‍ത്ഥതക്ക് ആരോ കൊടുത്ത കള്ളപ്പേരല്ലേ സ്നേഹം?

simy nazareth said...

appo ekaanthathayodulla snehamo?

ധ്വനി | Dhwani said...

അപ്പോള്‍ മൗനപ്രണയമോ?

പപ്പൂസ് said...

ഇതാണ് ഞാനെന്നെ സ്നേഹിക്കാത്തത്...

ഞാനില്ലാത്ത ഒരു ഏകാന്തത ഞാന്‍ അറിഞ്ഞിട്ടില്ല!

ശ്രീവല്ലഭന്‍. said...

ഏകാന്തതയോടുള്ള പേടിയ്ക്ക് ആരോ കൊടുത്ത ഓമനപ്പേര് സ്നേഹം!

പേടിയോടെ എകാന്തതക്ക് ആരോ കൊടുത്ത ഓമനപ്പേര് സ്നേഹം!

പേടിയ്ക്ക് ഏകാന്തതയില്‍ ആരോ കൊടുത്ത ഓമനപ്പേര് സ്നേഹം!

ആരോ കൊടുത്ത സ്നേഹത്തിന് പേടി കിട്ടിയപ്പോള്‍ ശരണം ഏകാന്തത!

ഓമനപ്പേരിനു സ്നേഹത്തോടെ ആരോ ഏകാന്തതയില്‍ കൊടുത്തത് പേടി!

മൊത്തം കണ്‍ഫ്യുഷന്‍ ! :-)


(സോറി ഫോര്‍ ദ ഓഫ് കമന്റ്സ്! )

സ്നേഹതീരം said...

സ്നേഹവും ഏകാന്തതയും...
തനിച്ചാവുമ്പോഴാണ്, പലപ്പോഴും സ്നേഹത്തിന്റെ വിലയറിയുന്നത്. ഏകാന്തതയെ പേടിച്ചിട്ടാണ്, മനുഷ്യര്‍ സ്നേഹിക്കുന്നത് എന്നു തോന്നിയിട്ടില്ല. ശരിയായ സ്നേഹം ജനിക്കുന്നത് കാര്യകാരണങ്ങള്‍ ‍തിരിച്ചറിയാന്‍ കഴിവുള്ള ബുദ്ധിയിലല്ല, ഹൃദയത്തിലാണ്.

കുറെ നല്ല ചിന്തകള്‍ക്ക് വഴിയൊരുക്കിയ നല്ലൊരു പോസ്റ്റിനു അഭിനന്ദനങ്ങള്‍.

simy nazareth said...

ആ പടം (എമിരേറ്റ് ടവേഴ്സ്) കലക്കി. അതൊരാണും പെണ്ണുമാണെന്ന് ഒരുപാടുപേര്‍ക്ക് അറിഞ്ഞൂടാ.

Related Posts with Thumbnails