ഡിസംബര്‍ പതിനാറാം തീയതിയാണെന്റെ ബര്‍ത്ത്ഡേ എന്നു പറയുന്നത് മനസ്സിലാക്കാം, എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ പതിനാറിന് എനിയ്ക്ക് 41 വയസ്സായി എന്ന് ഇപ്പോള്‍ പറയുന്നതെന്തിന്? ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്ന ക്ഷമാപണത്തോടെയാണ് ഈ പിറന്നാള്‍ പ്രഖ്യാപനം. ബ്ലോഗന്നൂരൊന്നും ആരും പറഞ്ഞുകേള്‍ക്കാഞ്ഞതുകൊണ്ട് എന്നെപ്പോലെ തന്നെ മിക്കവാറും മറ്റെല്ലാവരും ഇക്കാര്യത്തില്‍ ട്യൂബ്ലൈറ്റുകളാണെന്ന ആത്മവിശ്വാസവും ഈ ബിലേറ്റഡ് ബര്‍ത്ത്ഡേ ആഘോഷത്തിന് ധൈര്യം പകരുന്നു. അതെ, ഇക്കഴിഞ്ഞ ഡിസംബര്‍ 17-ന് ബ്ലോഗിംഗിന് പത്തു തികഞ്ഞു.
പെഴ്സണല്‍ ബ്ലോഗിംഗിന്റെ പിതാവായി ജസ്റ്റിന് ഹാള്‍ എന്നൊരാള്‍ വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യബ്ലോഗിന്റെ സ്രഷ്ടാവ് Jorn Barger ആണെന്ന കാര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും അഭിപ്രായവ്യത്യാസമില്ല.1997 ഡിസംബര്‍ 17-ന് ബാര്‍ഗര്‍ തുടങ്ങിയ web log ആണ് ലോപിച്ച് blog ആയത്. താല്‍പ്പര്യമുള്ള വെബ്ബുകളുടെ ലോഗിംഗ് ആയിരുന്നു സ്ഥിരമായി അപ്ഡേറ്റ് ചെയ്തിരുന്ന ആദ്യ ബ്ലോഗിലൂടെ ബാര്‍ഗര്‍ തുടക്കമിട്ടത് - തന്റെ വെബഥസഞ്ചാരങ്ങളുടെ ലോഗ്. അത് എവിടെ എത്തി? ഇന്ന് ഒരു ദിവസം 1.2 ലക്ഷം ബ്ലോഗുകള്‍ പുതുതായി പിറവിയെടുക്കുന്നുവെന്നാണ് കണക്കെന്ന് ബീബീസി. ഒരു സെക്കന്റില്‍ 17 പോസ്റ്റുകളും വെബ്ലിഷ് ചെയ്യപ്പെടുന്നു. അതായത് ഒരു ദിവസം ഏതാണ്ട് 15 ലക്ഷം.
ചുമ്മാതാണോ 2006 ഡിസംബര്‍ 13-ന്റെ ലക്കത്തില്‍ ടൈം മാഗസിന് അക്കൊല്ലത്തെ പെഴ്സണാലിറ്റിയെ തെരഞ്ഞെടുത്തപ്പോള്‍ അത് 'നിങ്ങളാ'യത്. കവറില്‍ സാധാരണ personality of the year-ന്റെ പടം കൊടുക്കുന്ന സ്ഥലത്ത് അവരൊരു മിറര്‍ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. നോക്കുന്നയാളുടെ മുഖം അങ്ങനെ ടൈമിന്റെ മുഖചിത്രമായി. യൂ-ട്യൂബ്, ബ്ലോഗിംഗ് തുടങ്ങിയ uploading സംഗതികളിലൂടെ ഏതു മനുഷ്യനും പ്രധാനവ്യക്തിയാകാന്‍ കഴിയുമെന്ന ഡിജിറ്റല്‍ ഡെമോക്രസിയുടെ പാരമ്യം. അവിടെ വെച്ച് ബ്ലോഗെടുത്തവരെല്ലാം വെളിച്ചപ്പാടായി, സിറ്റിസണ്‍ ജേര്‍ണലിസം യാഥാര്‍ത്ഥ്യമായി.
രണ്ടാമതൊന്നാലോചിയ്ക്കാതെ പോസ്റ്റുകള്‍ പടച്ചുവിടുന്നതിനെ വയറിളക്കത്തോടാണ് ഉമേഷ് ഉപമിച്ചത്. എങ്ങനെ വിടാതിരിക്കും - ബ്ലോഗും ഒരു സാജിറ്റേറിയനല്ലേ! എന്നെപ്പോലൊരു പുല്‍ച്ചാടി. അതല്ലേ ഡിസംബര്‍ 16-ന് ജനിച്ച എന്റെ ബ്ലോക്രാന്തത്തിന്റെയും രഹസ്യം.

8 comments:
ഇക്കഴിഞ്ഞ ഡിസംബര്‍ 17-നായിരുന്നു ബ്ലോഗിംഗിന്റെ പത്താം പിറന്നാള്‍. ചിത്രത്തില്‍ ആദ്യബ്ലോഗറായ Jorn Bargerഉം നിങ്ങളുടെ മുഖചിത്രമുള്ള ടൈം മാഗസിനും.
രസകരമായി..:)
രാം മോഹന്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്റെ പോസ്റ്റില്‍ ഒരു പോസ്റ്റെഴുതുമ്പോള്‍ എനിക്കുണ്ടാകുന്ന രണ്ടു തരം അനുഭവത്തെപ്പറ്റിയാണു പറഞ്ഞതു്. ശിശുജനനവും വയറിളക്കവും എന്റെ പോസ്റ്റുകളെപ്പറ്റി മാത്രമാണു്. അല്ലാതെ രാം മോഹനും കുട്ടികളും വയറിളക്കവുമായി യാതൊരു ബന്ധവുമില്ല.
രാം മോഹനെ പരാമര്‍ശിച്ചതു തലക്കെട്ടുകളെപ്പറ്റി പറഞ്ഞപ്പോഴാണു്. ഞാന്‍ ആരോഗ്യലേഖനം എന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു തലക്കെട്ടു കൊടുത്തു് ആളുകളെ ആകര്‍ഷിച്ചപ്പോള്‍. അതും രാം മോഹന്റെ തലക്കെട്ടുകളെപ്പറ്റിയല്ല, തലക്കെട്ടുകളെപ്പറ്റിയുള്ള അഭിപ്രായത്തെപ്പറ്റി മാത്രമാണു്.
തലക്കെട്ടിനോടു മാത്രം ബന്ധമുള്ള ചിത്രം കൊടുക്കാമായിരുന്നു എന്നതു് രാം മോഹനെപ്പറ്റിയുള്ള പരിഹാസമായിരുന്നു. പക്ഷേ, അതൊരു നിര്‍ദ്ദോഷമായ ഫലിതമായിരുന്നു എന്നാണു് എന്റെ ഇപ്പോഴും ഉള്ള വിശ്വാസം.
പിന്നെ, ബ്ലോഗന്നൂരില്‍ ജന്മദിനത്തോടനുബന്ധിച്ച ചിന്തകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടു്. ഒരു ഉദാഹരണം ഇവിടെ.
ഡിസംബര്‍ 18.....
ഉമേഷ്, തൊപ്പി പാകമുള്ളവരൊക്കെ എടുത്തിട്ടു, അത്രേയുള്ളു.
അങ്ങനെ ഉദ്ദേശിച്ചില്ല എന്നു പറയേണ്ടത് താങ്കളുടെ മര്യാദ. അതെനിയ്ക്കാണ് ഏറ്റവും ചേരുക എന്നു പറയേണ്ടത് എന്റെ കടമ. :-)
ഈ പിറന്നാള്‍ ചിന്തകള്‍ ബ്ലോഗിന്റെ പിറന്നാളിനെപ്പറ്റി മാത്രമായിരുന്നു. പിന്നെ തലേന്ന് എന്റേതായതുകൊണ്ട് ക്ലബ്ബ് ചെയ്തെന്നു മാത്രം. ബ്ലോഗിംഗിന്റെ പിറന്നാളാണ് ബ്ലോഗന്നൂര് ആരും പറഞ്ഞുകേട്ടില്ലെന്ന് പറഞ്ഞത്.
സിമിയേ, ഇപ്പൊ പിടി കിട്ടി, ജ്ഞാനസ്നാനം ചെയ്തോനെങ്കിലും നീയെങ്ങനെ സിമിയായെന്ന്.
കൊള്ളാം. പോസ്റ്റ് നന്നായി.
:)
njaanum oru tubeliye aanu.....ormipichath nannaayi...
അപ്പോ സാജിറ്റേരിയന്സെല്ലാം അടങ്ങിയിരിക്കാത്തവരാണല്ലേ :)
Post a Comment