Monday, October 27, 2008

ഒരു സൗജന്യ ഉപദേശം


കുട്ടികളോടും ദരിദ്രരോടും ശത്രുക്കളോടും മണ്ടന്മാർ എന്ന് നിങ്ങൾ കരുതുന്നവരോടും അപരിചിതരോടും നന്നായി പെരുമാറുക. നാളെ അവരെല്ലാം ആരാകുമെന്ന് ആർക്കറിയാം!

16 comments:

തറവാടി said...

ഇഷ്ടമുള്ള ഉപദേശങ്ങളില്‍ ഒന്ന്.

ഗോപക്‌ യു ആര്‍ said...

ശരിയാണ്
സ്വയം ചെയ്യുന്നുണ്ഡൊ?

Rammohan Paliyath said...

എടുക്കാച്ചുമടല്ലെ സർ പാസ് ചെയ്യുന്നത്?

[ nardnahc hsemus ] said...

ശരിയാ...
നുമ്മളാണെങ്കീ ഒന്നും ആവാനും പോണില്ല.. അപ്പൊ അദന്നെ നല്ലത്

B Shihab said...

നന്നായിരിക്കുന്നു..,ഉപദേശങ്ങല്‍

മൃദുല said...

ചുരുങ്ങിയത്
എന്നോടെങ്കിലും
നന്നായി പെരുമാറുക.
നാളെ ഈ വാവ ആരാകുമെന്ന് ആർക്കറിയാം!

നജൂസ്‌ said...

ഇതേതായാലും നന്നായി. എല്ലാരും അറിഞ്ഞിരിക്കട്ടെ,

സജീവ് കടവനാട് said...

എല്ലാവരോടും നന്നായി പെരുമാറിയാലെന്താ, ചത്തു പോവുമോ? #@#@###@#@#....

ജിവി/JiVi said...

നാളെ അവര്‍ ആരെങ്കിലും ആയിക്കഴിഞ്ഞാല്‍ പോയി കാലു നക്കാനുള്ള വഴക്കം ഉണ്ടാക്കിയെടുത്താല്‍ പോരെ?

കുട്ടനാടന്‍ said...

ഫ്രെയിം ചെയ്തു സൂക്ഷിക്കാൻ പറ്റിയ സൂക്തങ്ങൾ...

അനുഭവം ഗുരു

സു | Su said...

ആരെങ്കിലും, “ആരോ” ആകുമെന്നോർത്തിട്ടുള്ള ബഹുമാനത്തിലും, അങ്ങനെ ആരെങ്കിലും ആയാൽ, നമുക്ക് നന്നായി പെരുമാറാമായിരുന്നു പണ്ട്, അങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ, എന്ന തോന്നലിൽനിന്നുണ്ടായേക്കാവുന്ന ചമ്മൽ മറയ്ക്കാനുമാണോ നമ്മൾ ഇപ്പോൾ മറ്റുള്ളവരോട് നന്നായി പെരുമാറേണ്ടത്? ആണോ രാമാ/രാംജീ?

മേരിക്കുട്ടി(Marykutty) said...

അത് കൊളളാം..നല്ല ഉപദേശം!

Rammohan Paliyath said...

പോസ്റ്റ് ചെയ്ത് ഇത്തിരി കഴിഞ്ഞപ്പോൾ കിനാവ് പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു നോക്കിയതാ. അക്കാര്യത്തിൽ അനുഭവം ഗുരുവുണ്ട്. എല്ലാരോടും നന്നായി പെരുമാറിയാൽ ചിലര് തലേക്കേറി നെരങ്ങും.

ഏതായാലും ഇക്കാര്യത്തിൽ അനുഭവമില്ല കുട്ടനാടൻസേ, അനുഭവം വരുന്നതിനുമുമ്പെ കാലേകൂട്ടി തയ്യാറാകാമെന്നു വെച്ചു.

സു/Su, അങ്ങനെയും വേണമെങ്കിൽ പറയാം. അതുപക്ഷേ ചമ്മലിൽ മാത്രം ഒതുങ്ങിയെന്നു വരില്ല. അന്നത്തെ നമ്മുടേ അവസ്ഥ, അപമാനം, അങ്ങനെ എന്തെല്ലാം. ചമ്മൽ പിന്നെ ഓർത്തു നോക്കാൻ രസമുള്ള കാര്യമാ. മോഹൻലാൽ നന്നായി അഭിനയിച്ചു കാട്ടും. അതല്ല മറ്റു പലതും.

കുറുമാന്‍ said...

എല്ലാരോടും നന്നായി പെരുമാറിയാൽ ചിലര് തലേക്കേറി നെരങ്ങും - ദാ ഈ പറഞ്ഞതിനോട് 100% യോജിക്കുന്നു.
അനുഭവം ഗുരു (എന്നാ‍ലും ചിലതൊന്നും പിന്നേം പഠിക്കാതെ വിടും)

കുഞ്ഞന്‍ said...

ശരിയാണ് നല്ലത് കേള്‍ക്കാനല്ലെ നമ്മളും കൊതിക്കുന്നത്. എന്നാല്‍ ഒന്നാം ക്ലാസ്സില്‍ പഠിച്ച ഒരു കഥ ഓര്‍മ്മ വരുന്നു. ഭയങ്കരനായ സര്‍പ്പം വഴിയെപോകുന്നവരെയെല്ലാം ഉപദ്രവിക്കുമായിരുന്നു. അതുകാരണം ആളുകള്‍ ആ വഴിയെ സഞ്ചരിക്കാറില്ലായിരുന്നു. ഒരു ദിവസം ഒരു സന്യാസി ഈ കഥയൊന്നുമറിയാതെ ആ വഴിവന്നു. സര്‍പ്പം പത്തിവിരിച്ച് ചീറ്റിക്കൊണ്ട് സന്യാസിയെ കടിക്കുവാനായി ഓടിയടുത്തു. എന്നാല്‍ യാതൊരു ഭയവുമില്ലാതെ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന സന്യാസിയെക്കണ്ട് സര്‍പ്പം അത്ഭുത സ്തബ്ദനായി. അപ്പോള്‍ സന്യാസി ചോദിച്ചു നീ ഇങ്ങനെ ഉപദ്രവിച്ചു നടന്നാല്‍ നിന്റെ പാപങ്ങള്‍ എവിടെയൊളിപ്പിക്കും? സന്യാസിയുടെ വാക്കുകള്‍ സര്‍പ്പത്തെ ചിന്താകുലനാക്കി. അവന്‍ സന്യാസിയുടെ കാലില്‍ വീണ് ഈ പാപത്തില്‍നിന്നും രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു. അങ്ങിനെ സന്യാസി ആ സര്‍പ്പത്തെ നല്ലവനായി നടക്കുവാനുള്ള വഴികള്‍ ഉപദേശിച്ചു കൊടുത്തുകൊണ്ട് അവിടെനിന്നും പോയി മറഞ്ഞു. അതിനു ശേഷം ആ സര്‍പ്പം ആരേയും ഉപദ്രവിച്ചില്ല. കുറേ നാളുകള്‍ക്കു ശേഷം ആ സന്യാസി തിരികെ ആ വഴിവന്നു. അന്നേരം ആ പഴയ സര്‍പ്പത്തെക്കുറിച്ചോര്‍ത്തു. സര്‍പ്പത്തെ അന്വേഷിച്ചു നടന്ന സന്യാസി കണ്ടത് നിറയെ വൃണങ്ങളുമായി അവശതയായി കിടക്കുന്ന സര്‍പ്പത്തെയാണ്. ഇതു കണ്ട സന്യാസി സര്‍പ്പത്തോടു ചോദിച്ചു എന്താണ് നിനക്ക് സംഭവിച്ചത്? സര്‍പ്പം പറഞ്ഞു അന്ന് അങ്ങ് പറഞ്ഞതനുസരിച്ച് ഞാന്‍ നല്ലവനായി മാറി. ആരേയും ഉപദ്രവിക്കാറില്ല. ആയതിനാല്‍ ആദ്യമാദ്യം ആളുകള്‍ ഭയത്തോടെ എന്റെ അടുത്തു വരുകയും പിന്നീട് എന്നെ ഉപദ്രവിക്കാനും തുടങ്ങി അങ്ങിനെയാണ് എനിക്കീ ഗതി വന്നത്. അപ്പോള്‍ സന്യാസി പറഞ്ഞു ഞാന്‍ നിന്നോട് പറഞ്ഞത് ആരേയും ഉപദ്രവിക്കരുതെന്നാണ്. എന്നാല്‍ സ്വയരക്ഷക്കായി നിനക്ക് അവരെ പേടിപ്പിക്കാമായിരുന്നു അങ്ങിനെ ചെയ്തിരുന്നെങ്കില്‍ ആളുകള്‍ നിന്നെ ഉപദ്രവിക്കാനായി അടുക്കുകയില്ലായിരുന്നു...

അപ്പോള്‍ റാംജി പറഞ്ഞ ഈ ഉപദേശം ഏതു രീതിയിലെടുക്കണം..?

മോഡറേഷന്‍ വേണമാ..?

അശ്വതി/Aswathy said...

പക്ഷെ കുട്ടികളോട് ഞാന്‍ പറയുന്നതു.
അറിയാത്തവരെ നോക്കരുത്, മിണ്ടരുത്,ചിരിക്കരുത് ...
കാലത്തിന്റെ പോക്കു അങ്ങനെ അല്ലെ?

Related Posts with Thumbnails