Thursday, October 30, 2008

മരീചികകൾ ഉണ്ടാകുന്നത്


പതിനാറാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടണോ
എൺപത്തിനാലാം വയസ്സിൽ കന്യകയായി മരിക്കണോ?

16 comments:

സന്തോഷ്‌ കോറോത്ത് said...

എന്തായാലും എൺപത്തിനാലാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടെണ്ടാ !

Kaithamullu said...

To be or not to be is the question!

-എത്ര പഴക്കമുള്ള തുറന്നിട്ട വലിപ്പ്!

umbachy said...

ഇതിനിയും ആവര്‍ത്തിക്കരുത്
കൊല്ലും ഞാന്‍

Anonymous said...

തുറന്നിട്ട ‘വളി’പ്പുകള്‍ എന്നാക്കേണ്ടി വരുമോ ഇതിന്റെ പേര്?

( അനോണിയായി വന്നതു ബ്ലൊഗ് ID ഇല്ലാത്തത് കൊണ്ടാണ്)..

ഷാ.

പപ്പൂസ് said...

റേഡിയോബട്ടണ്‍? - രണ്ടിലൊന്ന് നിര്‍ബന്ധമാണോ? ;-)

Kiranz..!! said...

പഴയൊരു സിനിമയിൽ ഉമ്മറിന്റെ ഡയലോഗ് ഇങ്ങനെ..!

“ഗീതേ,നീ വാതിൽ തുറക്കുന്നോ,അതോ ഞാൻ ചവിട്ടിപ്പൊളിക്കണോ “ ?

രണ്ടായാലും ബലാത്സംഗം ഉറപ്പ് !

Mahi said...

അതെ അതെ ഇങ്ങനെയൊക്കെ തന്നെ

വെള്ളെഴുത്ത് said...

ബുദ്ധം ശരണം ഗച്ഛാമി. വേണ്ടത് ബുദ്ധന്‍ പറഞ്ഞതുപോലെ മദ്ധ്യമമാര്‍ഗം. സുവര്‍ണ്ണവഴി.

Rammohan Paliyath said...

മുള്ളേ/ഉമ്പാച്ചീ, ഭൂമി ഉരുണ്ടായതുകൊണ്ട്, ഭൂമിയിലെ ജീവിതവും ഉരുണ്ടതായതുകൊണ്ട് പഴയ പോയന്റുകളിൽത്തന്നെ വീണ്ടും ചെന്നെത്തുന്നതാകും. ചിലർക്കെങ്കിലും പുതുതാകും. അതിനെല്ലാം ഉപരിയായി, ഒന്നു രണ്ട് പഴയ കുഞ്ഞിക്കഥകൾ പോസ്റ്റിയപ്പോൾ, അത് ചിലർക്ക് രസിച്ചുവെന്നറിഞ്ഞപ്പോൾ, 84ആം വയസ്സിൽ കന്യകയായി മരിച്ച കല്യാണിക്കുട്ടിയമ്മട്ടീച്ചറെപ്പറ്റി ഒരു കഥ എഴുതാമെന്ന് മോഹിച്ചപ്പോൾ, ഇത് വീണ്ടും ഓർത്തതാണ്.

വെള്ളെഴുത്തേ, നിങ്ങൾ പറഞ്ഞ ബുദ്ധമാർഗത്തിലാണ് മിക്കതുങ്ങളുടെം നടപ്പ്. ഭർത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിക്കണോ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടണോ എന്നതാണ് അവരുടെ ചോദ്യം.

അനോനിഷാ, വളി ഇഷ്ടമല്ലെന്നാണോ പറഞ്ഞു വരുന്നത്? ഹിപ്പോക്രസിയുടെ കടുത്തശത്രുവാണ് വളി. ഉള്ളിൽ ഒന്നും പുറത്ത് മറ്റൊന്നും, അതല്ലേ പെർഫ്യൂമുകളുടെ ലൈൻ.

രണ്ട് വായ്നാറ്റങ്ങൾ ചേർന്നൊന്നാവും വായ്പ്പുണ്ണുകൾ
അന്യഗ്രഹത്തിൽ ജീവൻ കണ്ടെത്തും
ഉടയാടകൾക്കുള്ളിൽ തുടകൾ തേടുന്നോരേ
മുഖകാന്തികൾക്കുള്ളിൽ തലയോടുകളല്ലോ
എന്ന് എഴുതിയിട്ടുള്ള ഒരു വളിവയറൻ നായരുടേതാണീ ബ്ലോഗ്. you have been warned.
കീഴ് ശ്വാസം കൈക്കുടന്നയിലാക്കി നാസാരന്ധ്രങ്ങളിലൂടെ ആത്മാവിലേയ്ക്ക് വലിച്ചു കയറ്റുന്ന ഷെനെ (Jean Genet) ആണ് നമ്മുടെ ഹീറോ.

Anonymous said...

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവം പുരുഷസംയോഗമാണെന്നെ
തെറ്റിദ്ധാരണയിലാകും താങ്കൾക്കീ സംശയം വന്നത്,അല്ലേ?
പതിനാലാം വയസ്സിൽ ബലാൽത്സഗത്തിലൂടെ അമ്മയാകണോ അതോ 84ആം വയസ്സിലും
അമ്മയാകാതെ തന്നെ മരിയ്ക്കണോ
എന്നായിരുന്നു ചോദ്യമെങ്കിൽ,പിന്നെയും ഒരു നിമിഷം സ്ത്രീകളൊന്നാലോചിച്ചേനെ.
ഏതായാലും പുരുഷന്മാരാണല്ലൊ ഇവിടെ ഇതിനുള്ള ഉത്തരം ഏറ്റെടുത്തിരിയ്യ്കുന്നതു! തമാശ തന്നെ!!

Rammohan Paliyath said...

അനോനിമസ്സേ, നിങ്ങളുടെ ചോദ്യം തന്നെ കൂടുതൽ പ്രസക്തം. അത് അതിന്റെ ബയോളജിക്കൽ അർത്ഥത്തിൽ ഗംഭീരവുമാണ്. ഏതായാലും ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവം പുരുഷസംയോഗമാണെന്നെ
തെറ്റിദ്ധാരണ എനിക്കില്ല. നാച്വറലും ബേസിക്കുമായ ഒരു അർജാണല്ലൊ അത് - ഏറെപ്പേർക്കൊന്നും അത് വിജയകരമായി തടുക്കാൻ സാധ്യമല്ല. അതുകൊണ്ട് അത് അഡ്രസ്സ് ചെയ്യപ്പെടേണ്ടതു തന്നെ. ആവിഷ്ക്കരിക്കപ്പെടേണ്ടതു തന്നെ. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്. അപ്പം കൊണ്ടല്ലാതെ അതു പറഞ്ഞവന്റെ അപ്പനുപോലും ജീവിക്കാനാവില്ലെങ്കിലും.

Rammohan Paliyath said...

വാർത്താലാപ് ഏക്:

ദാരിദ്ര്യം കാരണം കോളേജ് വിദ്യാഭ്യാസമില്ലാതെ പോയതിന്റെ കൊതിക്കെറുവുകൊണ്ടാകാം ഹൈസ്ക്കൂൾ ഹിന്ദിട്ടീച്ചറായിട്ടും കോളേജിൽ മറ്റ് ടീച്ചേഴ്സിന്റെ വിദ്യാഭ്യാസ യോഗ്യതകളെപ്പറ്റി അമ്മ വീട്ടിൽ ഡിസ്കസ് ചെയ്തിരുന്നു. അങ്ങനെയാണ് 9-ലെ ഹിന്ദിട്ടീച്ചർ എമ്മേക്കാരിയാണെന്നറിഞ്ഞത്.

ഒരു ദിവസം ഹിന്ദിട്ടീച്ചറോട് ഞാൻ: ടീച്ചറേ, അമ്മയാവുന്നതോ സുഖം എമ്മെയാവുന്നതോ?

ടീച്ചർ: അമ്മയോടു പോയി ചോദിക്കടാ.

ഭൂമിപുത്രി said...

ഈ പോസ്റ്റിന്റെ മർമ്മം നോക്കിയടിച്ച അനോണിച്ചോദ്യത്തിന് ഒരു പിന്തുണ പ്രഖ്യാപിയ്ക്കാൻ വന്നതാൺ..പോകുന്നു

Anonymous said...

i think u got it good from the anonymous girl. just right for the male psycho to assume women r dying to have sex with any male anyhow! but for ur info it's a new world out there - some of my unmarried girl friends real dilemma is shld they adopt a baby or become biological mothers by sperm donation!
the question for u is will the female partner be able to kill the last chauvinist on earth successfully or may be they need to wait for daughter/daughter in law to do it completely??

Anonymous said...

ബയോളജിക്കൽ അമ്മ, ബയോളജിക്കൾ അമ്മ എന്നു പറഞ്ഞത് എന്തിനാണെന്നു കുറച്ചാലോചിച്ചപ്പോൾ മനസ്സിലായി. അമ്മ എന്ന പദത്തിനു നാം മനസ്സിലാക്കിയ കുറേ അർഥങ്ങളുടെ ഒരു സമൂഹത്തെ യാണു ആ പദം കൊണ്ടു നാം വിവക്ഷിക്കുന്നതു.കാർത്തിക എന്നാൽ എരു നക്ഷത്രസമൂഹമാണെന്നതുപോലെ.അതിലേതിനാണു പ്രാധാന്യം കൊടുക്കേണ്ടതെന്നു ഓരോരുത്തരും സ്വന്തം അനുഭവസംസ്കാരത്തിൽനിന്നു തീരുമാനിക്കട്ടെ.
അമ്മ എന്നു പറയുമ്പോൾ ചിലറ്ക്കു ഓറ്മ്മവരുന്നതു വികലാംഗനായ കുഞ്ഞിനെ കടിച്ചുകീറുന്ന തള്ളപ്പൂചയെ ആകാം.പക്ഷേ അങ്ങനെ അല്ലാത്ത ചിലരുണ്ട്. അവരിൽ ചിലറ്ക്കു അനുഭവങ്ങളെക്കൂടി കടത്തിവെട്ടുന്ന വിശ്വാസപ്രമാണങ്ങളുണ്ട്.20 വയസ്സിനിടയിൽ11 പ്രാവശ്യം വെള്ളപ്പൊക്കംകൊണ്ടു വീട് വിട്ട് ക്യാമ്പിൽ താമസിക്കേണ്ടിവന്ന മഹേന്ദ്ര ഛെത്രി എന്റെ സുഹൃത്താണു.കുറച്ചുകൂടി സുരക്ഷിതമായ സ്ഥലത്തുവീടുണ്ടാക്കാൻ കടമെടുത്ത്പ്പോൾ ജാമ്യം നിന്നതു ഒരാൾഞാനാൺ. ആ കുടുംബത്തിലെ ആദ്യത്തെ ഉദ്യോഗസ്ഥൻ.വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയാൽ ആദ്യം ചെയ്യുന്നതു ഒരു ഫറ്ലോങ് ദൂരെ ഗങ്ഗാതീരത്ത് പോയി ഗങ്ഗാ മാതാവിന്നു ആരതി ചെയ്യലാണു.അയാൾക്കു പുഴ എന്നതു H2O ഒഴുകുന്നതു മാത്രമല്ല.അതു മറ്റെന്തൊക്കെയോ ആണു. ആ അർത്തത്തിനോടടുത്തുനില്ല്ക്കുന്ന പദം ‘മാ’ ആണു.
എന്തുചെയ്യാ‍ം രാം മോഹൻ? ഇന്ത്യയിലിന്നും വളരെയദികം ആൽക്കർക്കു മനസ്സിലാകും, ഗോമാതാവെന്നും ഗങ്ഗാമാ‍താവെന്നും ഭൂമാതാവെന്നും ഭാരതമാതാവെന്നുമൊക്കെ പറഞ്ഞാൽ.പയ്യിന്റെ തള്ള പയ്യല്ലേ, നിങ്ങളുടെ അമ്മ മനുഷ്യസ്ത്രീയല്ലേ എന്നൊന്നും ആരും ചോദിക്കാറില്ല. മാതൃത്വത്തിന്റെ ‘ഗ്ലോറിഫികേഷ’നും ആ ഗ്ലോറിഫൈഡ് സ്റ്റേറ്റിനോട് പുഴകളേയും പയ്യിനേയും നാടിനേയും ചേർത്ത് പറയുന്നതു ചിലർക്കു സഹിക്കുകയില്ലെന്നു ഈയിടെ മനസ്സിലായി. കേരളത്തിലെ ഒരു പ്രമുഖസങ്ഘടന നടത്തിയ പ്രകടനത്തിലെ ഒരു മുദ്രാവാക്യം “പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ വലുതല്ല” എന്നായിരുന്നു.
(ഊരോ പേരോ കാര്യമാക്കാത്ത, വലിയ ബിരുദങ്ങളില്ലാത്ത, എന്നാ‍ാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ചു താമസിച്ച, ഇന്ത്യക്കു പുറത്തു പോകാനവസരം കിട്ടിയിട്ടില്ലാത്ത എനിക്കു വേണ്ടി സുഹൃത്തെഴുതുന്നതു

Rammohan Paliyath said...

ലാസ്റ്റ് അനോനീ, പൂച്ച തിന്നുന്നത് വികലാംഗനെയോ ആരോഗ്യമില്ലാത്തവനേയൊ അല്ല. ഒന്നിനെയെങ്കിലും സ്ഥിരമായി തിന്നുന്നുണ്ട്. അമ്മയുടെ വില കുറയ്ക്കാനല്ല അതോർത്തത്. പ്രകൃതിയുടെ വികൃതി പരാമർശിച്ചെന്നു മാത്രം.

ലൈംഗികതയെപ്പറ്റിയായിരുന്നു എന്റെ രണ്ടു വരി. അതിനേക്കാൾ മികച്ച ചോദ്യമായി മാതൃത്വത്തെപ്പറ്റിയുള്ളത് എന്നേ ഞാൻ പറഞ്ഞുള്ളു. ഉത്തരമായി എന്ന് പറഞ്ഞില്ല.

Related Posts with Thumbnails