Thursday, October 2, 2008

നഗരദാഹത്തോട് [An Ode to the Urban Thirst]


പുഴയിലെ വെള്ളം അതു ചുമന്നെത്തും
കുഴലുകള്‍ പോലെ വിശുദ്ധമെങ്കിലും
നഗരരാത്രികള്‍ പൊറുക്കും വീടിന്റെ
തലയ്ക്കു മോളിലെ ചെറുവാട്ടര്‍ട്ടാങ്കി-
ന്നകം മനസ്സുപോല്‍ മലിനമാണെങ്കില്‍
പൊരിയും ദാഹമേ, എരിയും വേനലില്‍
കരിഞ്ഞു നീ വീണു മരിച്ചുപോയെങ്കില്‍!

1 comment:

ജ്യോനവന്‍ said...

നല്ല കവിത. ആവര്‍ത്തിച്ചു വായിക്കാന്‍ നല്ല രസം.
എന്നാല്‍ ചെറിയൊരു സംശയം. പുഴയിലെ വെള്ളം കഴിഞ്ഞ് ഒരു കോമ വേണോ?
പൊരിയും ദാഹമേ എന്നതിനോ ദേഹമേ എന്നതിനോ കൂടുതല്‍ ചേര്‍ച്ച?
തലക്കെട്ടിനോട് നീതിപുലര്‍ത്തുമ്പോള്‍ 'ദാഹമേ' ശരിയെന്ന് തോന്നിച്ചു.
ആകെ കണ്‍ഫ്യൂഷ്യനടിച്ചുപോയി,,,,!
:)

Related Posts with Thumbnails