Saturday, November 3, 2007

ഈ ഭൂമിയുടെ ഒരു കാര്യം


തൊഴിലില്ലാത്ത മുഴുക്കുടിയന്‍ ഭര്‍ത്താവ്. ആരോഗ്യവും സൌന്ദര്യവുമുള്ള ഭാര്യ. അങ്ങനെ സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ഭൂമിയില്‍ ഇതിനെയും മനുഷ്യര്‍ ജീവിതമെന്നു വിളിക്കുന്നു.

7 comments:

പ്രയാസി said...

:):):)

Sherlock said...

ഒണ്ണുമേ പുരിയലേ സാമീ...

വേണു venu said...

അതുകൊണ്ടല്ലെ ഇതെന്തൊരു ജീ്വിതം എന്ന ചോദ്യം തന്നെ ഉണ്ടായതു്.:)
ഓ.ടോ
ഈ ദുരവസ്ഥ അനുഭവിക്കുന്ന ആണും പെണ്ണും മറ്റവരെക്കാള്‍‍ എണ്ണത്തില്‍‍ കുറവാണെന്നു തോന്നാറുണ്ടു്.

വെള്ളെഴുത്ത് said...

അപ്പോള്‍ മിസ്സ്. നളിനി, മിസ്സിസ്. ലീല എന്നീ രണ്ടു സുപ്രസിദ്ധകളുടെ കാര്യമോ? ഇത്രത്തോളമില്ലെങ്കിലും മേല്‍പ്പടി മാതൃകാജീവിതങ്ങള്‍ ഇതു പോലെയൊക്കെ വരുമല്ലോ.. കാവ്യ പുസ്തകമാണല്ലോ ജീവിതം !

Rammohan Paliyath said...

ഞാനൊന്നും ഉദ്ദേശിച്ചില്ല. ചിലപ്പോള്‍ സംഭവിക്കാനുള്ളത് ലീലയ്ക്കോ നളിനിക്കോ സംഭവിച്ചപോലെയായിരിക്കും. വാസവദത്ത എന്നതൊരു സിംഗ്ല് ഓപ്ഷനല്ലല്ലൊ. അശോകന്‍ ചരുവിലിന്റെ ‘രണ്ട് നൂല്‍പ്പുകാര്‍’ എന്നും ‘പൂങ്കുന്നം’ എന്നും പേരുള്ള കഥകളുമുണ്ട്. അങ്ങനെയും ആവാം. (പൂങ്കുന്നം’ പോരെങ്കില്‍ രാമചന്ദ്രന്റെ ഈ കടവിലെ മുതല)

Harish said...

നന്നായിട്ടുണ്ട്‌

ഞാനൊക്കെ ബ്ളോഗില്‍ സ്ഥിരം വായനക്കാരന്‍ അല്ലെങ്കിലും മറ്റാരും പ്രസിദ്ധീകരിക്കാത്തവ വായിക്കാനായി മാത്രം ബ്ലോഗിലെത്തുന്നു.
തീര്‍ച്ചയായും മാദ്ധ്യമങ്ങളുടെ നിലപാടു മോശമായി വരികയാണു. പത്രവും ടെലിവിഷനും ബഹിഷ്കരിക്കുന്നതിലേക്കാണു ആളുകള്‍ ചിന്തിക്കുന്നത്. ബ്ലോഗാണതിനു ബദല്‍ . ചെലവേറിയ , ഒരാഗോളീകൃത ബദല്‍ .

Harish said...

കറണ്ട് ബില്‍ , വാട്ടര്‍ ബില്‍ , മൊബൈല്‍ ബില്‍ , കേബിള്‍ ബില്‍ .......

ബിലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ.... എന്നെ കല്ലെറിയല്ലേ.

കടപ്പാട്: ശ്രീജിത്ത് അരിയല്ലൂര്‍

Related Posts with Thumbnails