Wednesday, November 14, 2007

ചെയര്‍മാന്‍ മാവോ മൂന്നാറില്‍

നളചരിതം മൂന്നാര്‍ ദിവസത്തിലെ അച്യുതാനന്ദനെ എല്ലാം തച്ചുടച്ച സാംസ്കാരിക വിപ്ലവക്കാലത്തെ മാവോവിനോടാണത്രെ എറണാകുളത്തെ ഒരു സൈക്കോളജിസ്റ്റ് ഉപമിച്ചത്. എങ്കില്‍ പിണറായി സഖാവിനെ ഡെങ്ങ് സിയാവോപിങ്ങിനോടുപമിക്കാം. “പൂച്ച കറുത്തതാണോ വെളുത്തതാണൊ എന്നൊന്നും നോക്കണ്ട, എലിയെപ്പിടിക്കുമോ എന്ന് നോക്കിയാല്‍ മതി” “To get rich is glorious" ഇതൊന്നും പിണറായി പറഞ്ഞതല്ല, സഖാവ് ഡെങ്ങ് പറഞ്ഞതാണ്. ഡെങ്ങും മാവോയും ഒരേ സമയത്ത് അധികാരം കയ്യാളിയില്ല എന്നതാണ് പ്രധാന വ്യത്യാസം. അതൊരു വ്യത്യസം തന്നെയാണേയ്.

4 comments:

Promod P P said...

മാവോ ..

എന്നാലും നമ്മുടെ ആ വസന്തത്തിന്റെ ഇടിമുഴക്കത്തിന്റെ ഓരോ കാര്യങ്ങളേ

മൂന്നാര്‍ ഇടിച്ച് നിരത്തല്‍ കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ തന്നെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്ന ജന സഹസ്രത്തെ കണ്ട് വികാരാധീനനായി പൊട്ടിക്കരയാന്‍ റൊമാന്റിക്കായ അച്യു‌മാവോയ്ക്ക് കഴിഞ്ഞില്ല എന്നതാണ് സാംസ്കാരിക വിപ്ലവവും മൂന്നാര്‍ ഓപറേഷനും തമ്മിലുള്‍ല കാതലായ(തമിഴ് കാതല്‍ അല്ല) വ്യത്യാസം

ചെയര്‍മാന്‍ മാവോ നീണൂരി വാഴ്ക

sajith90 said...

ഒരു സ്റ്റേറ്റില്‍ അധികാരം കിട്ടിയപ്പോള്‍ CPM കാണിക്കുന്ന ധിക്കാരം എന്നെ ഭയപ്പെടുത്തുന്നു. ഇന്‍ഡ്യ മുഴുവന്‍ അധികാരം കിട്ടിയാല്‍?? ജനാധിപത്യം പരിയാരം മോഡെല്‍ ആവും. നിങ്ങളുടെ സ്ഥലം നാളെ വാജ്യ identity card ഉപയോഗിച്ച്‌ അവര്‍ രെജിസ്റ്റര്‍ ചെയ്തു കളയും

vimathan said...

വിപ്ലവാനന്തര കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം, മുതലാളിത്ത പക്ഷക്കാര്‍ ആയി മാറിയിരിക്കുന്നു എന്നാരോപിച്ച്, വിദ്യാര്‍ത്ഥികളോടും , ചെറുപ്പകാരോടും, bomb the headquarters എന്ന്, താന്‍ ചെയര്‍മാന്‍ ആയ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ തന്നെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത, സമൂഹത്തില്‍, വ്യത്യസ്ഥ അഭിപ്രായങള്‍ ഉയര്‍ന്ന് വരാന്‍, “നൂറ് പൂക്കള്‍ വിരിയട്ടെ” എന്ന് ആഹ്വാനം ചെയ്ത ചെയര്‍മാന്‍ മാവോയെ അച്ചുമാമനുമായി താരതമ്യം ചെയ്തത് അല്പം കടന്നു പോയോ?

absolute_void(); said...

മാവോയെ നമ്മള്‍ വിപ്ലവത്തിന്‍രെ രക്തനക്ഷത്രമായേ കണ്ടിട്ടുള്ളൂ. ചൈന കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ മാനിപ്പുലേറ്ററും താന്തോന്നിയും പെണ്ണുപിടിയനുമായ ഒരു ചെയര്‍മാനെക്കുറിച്ച് അദ്ദേഹത്തിന്‍റെ സ്വകാര്യ ഡോക്ടറുടേതായി ഒരു പുസ്തകമുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ അച്ചുമ്മാന്‍ എത്ര ഭേദം. ചൈനയില്‍ മാവോയുടെ കടുംപിടിത്തം സാറ്റിസ്ഫൈ ചെയ്യാനും ചെയര്‍മാനെ സുഖിപ്പിക്കാനും പ്രവിശ്യകള്‍ മത്സരിച്ചതിനെ തുടര്‍ന്ന് വന്ന മഹാക്ഷാമം ലോകം കണ്ട ഏറ്റവും ദുരിതമയമായ മനുഷ്യനിര്‍മ്മിത ക്ഷാമമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. അച്ചുമ്മാന്‍ അത്രയൊന്നും ചെയ്തില്ലല്ലോ. ടൈറ്റിലുണ്ടോന്നു നോക്കാതെ കെട്ടിപ്പൊക്കിയ കോട്ടകൊത്തളങ്ങളല്ലേ പുള്ളി പൊളിച്ചടുക്കിയുള്ളൂ... അപ്പോഴേക്കും പൊള്ളിയോ?

Related Posts with Thumbnails