പി. കുഞ്ഞിരാമന് നായരെ ബാലചന്ദ്രന് ചുള്ളിക്കാട് സവര്‍ണകവി എന്ന് വിളിക്കുന്നതിന് വളരെക്കാലം മുമ്പു തന്നെ ചുള്ളിക്കാടിനുള്ള മറുപടി നല്ല ഒന്നാന്തരം കവിതയില്‍ എഴുതപ്പെട്ടിരുന്നു - ആറ്റൂര്‍ രവിവര്‍മ പി.യെപ്പറ്റി എഴുതിയ മേഘരൂപന്‍ എന്ന കവിതയില്‍.
അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന് വാലിന്
രോമം കൊണ്ടൊരു മോതിരം.
കവികളെപ്പറ്റി കവികളെഴുതുന്ന കവിതകളുടെ കൂട്ടത്തിലെ ഏറ്റവും മനോഹരമായ കവിതകളിലൊന്നാണ് മേഘരൂപന്‍. ഇടശ്ശേരിയെപ്പറ്റി സച്ചിയുടേയും എം. ഗോവിന്ദന്റേയും കവിതകളുണ്ട്; എന്നാലും വിഷ്ണുനാരായണന്റെ ‘ഇടശ്ശേരിയുടെ ഓര്മ’യാണ് തകര്‍പ്പന്‍. വൈലോപ്പിള്ളിയെപ്പറ്റി ചുള്ളിയുടേയും സച്ചിയുടേയും മാസ്റ്റര്‍പീസുകള്‍ മത്സരിക്കുന്നു. ഏആറിന്റെ മരണത്തില്‍ കുമാരനാശാനെഴുതിയ പ്രരോദനം ആര്‍ക്ക് മറക്കാനാവും? ഇതൊന്നും അറിയാത്ത ആളല്ല ബാലചന്ദ്രന്. പിന്നെ ആനവാല് മോതിരം, ആനക്കൊമ്പ് എന്നെല്ലാം പറഞ്ഞാല്‍ ‘അതെല്ലാം സവര്‍ണരുടെ മൃഗയാവിനോദങ്ങളല്ലേ ബാലാ’ എന്ന് സുഹൃത്തായ കേഈയെന് മൊഴിഞ്ഞാലോ എന്ന പേടി കൊണ്ടായിരിക്കും. ഇവര്‍ക്ക് നല്ലത് ആനപ്പിണ്ടമാണ്. ആനയെ കാണാന്‍ പോയ അന്ധന്മാര് ഇവരേക്കാള്‍ എത്രയോ ഭേദം. അന്ധരെ പറഞ്ഞു മനസ്സിലാക്കാം, അന്ധത നടിക്കുന്നവരെയോ?
അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന് വാലിന്
രോമം കൊണ്ടൊരു മോതിരം.
അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന് വാലിന്
രോമം കൊണ്ടൊരു മോതിരം.
കവികളെപ്പറ്റി കവികളെഴുതുന്ന കവിതകളുടെ കൂട്ടത്തിലെ ഏറ്റവും മനോഹരമായ കവിതകളിലൊന്നാണ് മേഘരൂപന്‍. ഇടശ്ശേരിയെപ്പറ്റി സച്ചിയുടേയും എം. ഗോവിന്ദന്റേയും കവിതകളുണ്ട്; എന്നാലും വിഷ്ണുനാരായണന്റെ ‘ഇടശ്ശേരിയുടെ ഓര്മ’യാണ് തകര്‍പ്പന്‍. വൈലോപ്പിള്ളിയെപ്പറ്റി ചുള്ളിയുടേയും സച്ചിയുടേയും മാസ്റ്റര്‍പീസുകള്‍ മത്സരിക്കുന്നു. ഏആറിന്റെ മരണത്തില്‍ കുമാരനാശാനെഴുതിയ പ്രരോദനം ആര്‍ക്ക് മറക്കാനാവും? ഇതൊന്നും അറിയാത്ത ആളല്ല ബാലചന്ദ്രന്. പിന്നെ ആനവാല് മോതിരം, ആനക്കൊമ്പ് എന്നെല്ലാം പറഞ്ഞാല്‍ ‘അതെല്ലാം സവര്‍ണരുടെ മൃഗയാവിനോദങ്ങളല്ലേ ബാലാ’ എന്ന് സുഹൃത്തായ കേഈയെന് മൊഴിഞ്ഞാലോ എന്ന പേടി കൊണ്ടായിരിക്കും. ഇവര്‍ക്ക് നല്ലത് ആനപ്പിണ്ടമാണ്. ആനയെ കാണാന്‍ പോയ അന്ധന്മാര് ഇവരേക്കാള്‍ എത്രയോ ഭേദം. അന്ധരെ പറഞ്ഞു മനസ്സിലാക്കാം, അന്ധത നടിക്കുന്നവരെയോ?
അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന് വാലിന്
രോമം കൊണ്ടൊരു മോതിരം.
7 comments:
ചിത്രത്തില്‍ പി.യും ഇടശ്ശേരിയും
ഹോ ഞാന്‍ എഴുതാന്‍ വച്ചിരുന്ന പോസ്റ്റെടുത്തു ചാമ്പി. ഇനി ഞാന്‍ എന്ന ചെയ്യും!
സവര്‍ണ്ണ ഹിന്ദുരാജാക്കന്മാരുടെ ഭരണം വരണമെന്നു കുഞ്ഞിരാമന് നായര്‍ എഴുതി. പാഞ്ഞാളിലെ അതിരാത്രയജ്ഞത്തെ അദ്ദേഹം സ്തുതിച്ചു.ഗുരുവായൂര്‍,മൂകാംബിക, പദ്മനാഭസ്വാമിക്ഷേത്രം എന്നിവയെ സ്തുതിച്ചു കാവ്യങ്ങളെഴുതി.ആര്‍ഷസംസ്കാരത്തെ അദ്ദേഹം വാനോളം പുകഴ്തി.വിമോചന സമരത്തെ അദ്ദേഹം പിന്തുണച്ചു.
വിമോചനസമരത്തെ പിന്തുണച്ചവര്‍ പിന്നീട് 67-ലെ ഈയെമ്മെസ് മന്ത്രിസഭയില്‍ അംഗങ്ങളായി. വീക്ഷണത്തില്‍ പേനയുന്തിയതിനേക്കാള് മോശമല്ല അതിരാത്രം. ബാലമണിയമ്മയുടെ പിറന്നാളിന് ചോറ്റാനിക്കരപ്പോയി കുളിച്ച് തൊഴുത് പ്രസാദവുമായി വന്നു ബാലന്. എന്നും ഭാഗവതം വായിക്കുന്നതിന്റെ ഗുണഗണങ്ങളെപ്പറ്റി വാചാലാനായി നല്ല ചെറുപ്പകാലത്ത് നടന്നു. ചോരയുള്ളൊരകിടിന്‍ ചുവട്ടിലും പാല് തന്നെ കിടാവിന്ന് കൌതുകം.
കെ. ഇ. എന്‍ കുഞ്ഞഹമ്മദ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വാടക ബുദ്ധിജീവിയാണ്. അയാളെവിടെ, ചുള്ളിക്കാടെവിടെ? ചുള്ളിക്കാട് ലോകമഹാകവിയാണെന്നൊന്നുമല്ല പറയുന്നത്. മലയാളികളെ സംബന്ധിച്ചെങ്കിലും അങ്ങേര് പാവങ്ങളുടെ ലോര്‍കയാണ്. അത് മറക്കണ്ട.
പിന്നെ കുഞ്ഞിരാമന്‍നായരെ സവര്ണ്ണകവിയായി വിശേഷിപ്പിച്ചെങ്കില്‍ അത് കാര്യകാരണസഹിതം വിശദമാക്കി അദ്ദേഹം അവതരിപ്പിച്ചിട്ടുമുണ്ട്. അതിനോട് വിയോജിച്ചോളൂ. പക്ഷെ അങ്ങനെ പറയാന്‍ പാടില്ലെന്ന് പറയാമോ?
എങ്ങനെയാണ് കവിത ആസ്വദിക്കേണ്ടതെന്ന അനേകം പാഠങ്ങളിലൊന്ന് ആറ്റൂര്‍ പണ്ടേ തന്നുവെന്ന് ചൂണ്ടിക്കാണിച്ചതല്ലേയുള്ളു ഞാന്‍? ബാലചന്ദ്രന് എനിക്ക് ലോകമഹാകവിയാണ്. ആശാനെയും നെരൂദയേയും പോലെ. നെരൂദയുടെ മോസ്റ്റ് സോറോഫുള്‍ ലൈന്‍സിന്റെ ഇംഗ്ലീഷ് പരിഭാഷയേക്കാള്‍ പ്രകാശവര്‍ഷങ്ങള്‍ക്ക് ഉയരെയാണ് ബാലചന്ദ്രന്റെ മലയാളം പരിഭാഷ. അത് നെറൂദയുടെ ഒറിജിനലിനെത്തന്നെ അതിശയിച്ചോ എന്നേ സംശയമുള്ളു. സ്പാനിഷ് അറിയാത്തതുകൊണ്ട് പറയാന്‍ വയ്യ. കവിതയെഴുത്ത് ഒന്നാന്തരം. വിമര്‍ശനത്തില്‍ യുക്തിയില്ലെന്നേ പറഞ്ഞുള്ളു. പിന്നെ ഒരു സംഘടനയുടെ വാടകബുദ്ധിജീവിയാകുന്നതിനേക്കാള് ട്രാജഡിയാണ് അവനവന്റെ വാടകബുദ്ധിജീവിയാകുന്നത്. അതിന്റെ വാടകയല്ല, വാടയാണ് അസഹനീയം. പി.യുടെ റിവൈവല്‍ കണ്ടിട്ട് ഉണ്ടായ പരിഭ്രമമാണ് ബാലചന്ദ്രന്. ആരും കവിത വായിക്കുന്നില്ല, സ്വയം ഒരു വലിയ കവിയേയല്ല എന്നെല്ലാമുള്ള തിയറികളില്‍ അഭിരമിച്ച് വരുമ്പൊളാണല്ലൊ പി.യുടെ പെട്ടെന്നുള്ള റിവൈവല്‍. കവിത്വത്തിന് പുറത്ത് പിന്നെയും എന്തെങ്കിലും വേണെങ്കില്‍ കേരളീയതയും പ്രകൃതിസ്നേഹവും മാത്രം മതി പിയെ അനശ്വരനാക്കാന്‍. പി. വിസ്കി കുടിച്ചിരുന്നു എന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇത്രയും എഴുതുന്നത്. സീരിയലില്‍ അഭിനയിച്ചു കളഞ്ഞ സമയത്ത് ആനന്ദധാര പോലെ നാല് കവിത എഴുതിയിരുന്നെങ്കി മരണശേഷം കുറെ വര്‍ഷം കഴിഞ്ഞും റിവൈവ് ചെയ്യപ്പെടുമായിരുന്നേനെ എന്ന നഷ്ടബോധവും അങ്ങനെ റിവൈവ് ചെയ്യപ്പെട്ടിട്ടെന്തിന് എന്ന പ്രായോഗിക(കു)ബുദ്ധിയും ചേരുന്നുണ്ടായ സങ്കടവുമാണ് ബാലചന്ദ്രനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.
നായ നക്കിയ പിണ്ഠം പോലെ
നിത്യവും പാഴാവുന്നു രാമൂ കവിജന്മം,
കെ.ഇ.എന്‍
ജനാബ് കുഞ്ഞമ്മദ് ആവും
സഖാവ് കുഞ്ഞമ്മദ് ആവും
പല പല ജന്മം ജലത്തില്‍ കഴിഞ്ഞതും
മരത്തില്‍ കഴിഞ്ഞതും
മലത്തില്‍ കഴിഞ്ഞതും
മറക്കുമോ മാനുഷനുള്ള കാലം?
Post a Comment