ഞാന്‍ മത്തായിച്ചേട്ടനോട് അനീതി കാണിച്ചു.
അതിനു പകരം എനിക്കു കിട്ടാനുള്ള അനീതി
മത്തായിച്ചേട്ടന് തന്നെ എനിക്കു തരണമെന്ന്
ഞാന്‍
നിര്‍ബന്ധം പിടിക്കാമോ?
മത്തായിച്ചേട്ടന് അവസരം കിട്ടിയില്ലെങ്കില്‍
കെല്പ്പില്ലെങ്കില്
ക്ഷമിച്ചെങ്കില്‍
എങ്കില്‍
കെ. സി. മേനോനോ അര്‍വിന്ദ് പ്രസാദോ അമാന്ത ജെ. ബീസ്ലിയോ സാബുവോ ഷീജയോ മേരിച്ചേടത്തിയോ
അതെനിക്ക് തിരിച്ചു തരും.
ഞാനതുകൊണ്ട് തൃപ്തിപ്പെട്ടോണം.
എന്ത്യേ?
ഇനി ഇവരുടെ കാര്യം.
ഇവര്‍ ഒറ്റയ്ക്കോ കൂട്ടായോ വരും.
മത്തായിച്ചേട്ടനെ കൂടെക്കൂട്ടിയെന്നും വരും.
അളന്നോ അളക്കാതെയോ തരും.
അളവില്‍ ഏറ്റക്കുറച്ചിലും കാണും.
ഇതൊക്കെയാണല്ലോ ഈ അനീതിയുടെ ഒരു നീതി.
യേഥ്!
13 comments:
അനീതി അങ്ങിനെയാണ് .
ആരും കണക്കു വച്ചില്ലെങ്കിലും എന്നെങ്കിലുമത് ടാലിയാകും !!!ആരെങ്കിലും ടാലിയാക്കും.
നീതിയുമതുപോലെത്തന്നെ...
ക്രെഡിറ്റ്ക്കാര്ഡിനു വേറെ കൌണ്ടറില്പ്പോണം.
കേമായി കവിത.
അനീതിയുടെ ഈ എടപാടില്‍ നമുക്കൊരു നഷ്ടമുണ്ടാവില്ലെന്ന് ഉറപ്പു വരുത്തണ്ട കാര്യം ല്ലാ ല്ലേ.
ന്നാലും ഒരു സംശയം.അനീതി ആദ്യം നമ്മള് കൊടുത്തിട്ടാണൊ നമുക്കു കിട്ടുക? അതോ അനീതി ആദ്യം നമ്മള്‍ക്കു കിട്ട്യേതിനു ശേഷാണൊ മത്തായിച്ചേട്ടനു കൊടുക്കാന്‍ പോവുക...
ഒന്നിലും ഒരു നീതിയില്ല, അതാണ് വിഷ്ണവെ ഗുരവിഷ്ണവേ ഈ അ-നീതി! അതോണ്ട് എന്താ ച്ചാ ആയിക്കോളിന്.
ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്റ്. അത്രയേ ഉള്ളൂ ജീവിതത്തില്‍ എല്ലാം. ഇന്നലത്തെ സങ്കടത്തിനു കാരണം മിനിങ്ങാന്നത്തെ സന്തോഷമോ ഇന്ന് വരാനിരിക്കുന്ന സന്തോഷമോ ആവാം. ഇന്ന് സന്തോഷിച്ചാലോ, ഓവറാക്കേണ്ട, കാരണം അത് ഇന്നലത്തെ സങ്കടത്തിനെ ബാലന്‍സ് ചെയ്യിക്കുന്നത് മാത്രമാവാം, അല്ലെങ്കില്‍ ചുമ്മാ ഒന്ന് സൂക്ഷിച്ചോ, നാളെ ചെറുതായൊന്ന് സങ്കടപ്പെട്ടേക്കാം.
ഇത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ആരും ഒന്നും ഓവറാക്കില്ല. ജീവിതം അങ്ങിനെ ഒരു നേര്രേഖാമേനോനായി ഒഴുകിയൊഴുകിയൊഴുകിയീ പുഴയെവിടെ ചേരും...ദൂരെദൂരെയലയടിക്കും കടലില്‍ പോയി ചേരും
ഞാനൊരു ബലൂണും കൊണ്ട് വരുമ്പോ നിങ്ങോട് ആര് പറഞ്ഞ് വക്കാരീ ഒരു തൂശീം കൊണ്ട് വരാന്‍? എന്തൊരു അനീതി!
ഓണ്‍ സെക്കന്റ് തോട്ട്സ്, സണ്ലൈറ്റേ, നുമ്മ കണ്ണീരായിരിക്കുമ്പ നുമ്മെ ഉള്ളം കയ്യില്‍ എടുത്ത ആളുകളെ അവര്‍ കണ്ണീരായിരിക്കുമ്പ നുമ്മ കയ്യിലെടുത്തേച്ചും ടോയ്ലറ്റിലോട്ട് ഒഴിച്ച് നുമ്മ കയ്യ് കഴ്കീതോര്ത്തട്ട് എഴ്തിപ്പോയതണ്. നിങ്ങ ഷെമി.
കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണല്ലോ വയ്പ്പ്.
ചരിത്രത്തിനു നീതിയൊന്നും ഇല്ല വക്കാരീ . ഇറ്റ് ഇസ് എ ബ്ലഡി റ്റൈറന്റ്...
സ്വാളോ അണ്ണന് പറഞ്ഞപോലെ പരകായം കയറി ഒരു ധര്‍മരാജാവും നമ്മളെത്തേടി വരുമെന്നും തോന്നുന്നില്ല. കര്‍മം ഉള്ളില്‍ നിന്ന് ആത്മാവിനെ കാര്‍ന്നുതിന്നുന്ന തീയാണ്. ആ തീകെടുത്തിയാല്‍ കാമിയും വൈരാഗിയും സുരനും അസുരനും എല്ലാം ഒന്നുതന്നെ. അവനവന് തന്നെ വിധി.
ഇഷ്ടപ്പെട്ടുപോയി :)
രാംജി മത്തായിച്ചേട്ടനോട് കാണിച്ച അനീതി, ഷീബയോ മേരിച്ചേടത്തിയോ തിരിച്ചു തരുന്നത് മത്തായിച്ചേട്ടനും കാണണമെന്നാണ് എന്റെ ഒരു ആഗ്രഹം. അല്ലെങ്കില്‍ ആ അനീതിയുടെ നീതിക്ക് ഒരു നീതിയില്ലാതായിപ്പോയും. നമ്മടെ നാട്ടിലൊക്കെ പണി പാടത്തും കൂലി വരമ്പത്തുമല്ലേ!
അത് മത്തായിച്ചേട്ടന് തീരുമാനിച്ചോളും. അങ്ങോര്‍ക്ക് കാണണ്ടെങ്കിലോ? നിങ്ങളാരാ അങ്ങോരെ പിരി കയറ്റാന്‍! ഹും! അങ്ങോര് പണ്ടേ ക്ഷമിച്ചതാ, അപ്പഴാ നിങ്ങടെ ഒരു നീതിസാരം. പനങ്കള്ള് കിട്ടാത്തേന് പയ്യിനോടാ കലി?
Post a Comment