കേരളീയനുമാത്രം സ്വന്തമായ വെയിലിന്റെ പല ഭാവങ്ങളുണ്ട്. സായിപ്പിന് ആലോചിക്കാന്‍ പോലും പറ്റാത്തത്.മഞ്ഞപതിറ്റടിയെക്കുറിച്ച് വായിച്ചിരിക്കുമല്ലോ. പി.കുഞ്ഞിരാമന് നായരുടെ ആത്മകഥയില്‍ മഞ്ഞപതിറ്റടിയെക്കുറിച്ച് പറയുന്നു.വൈകുന്നേരം തൊടിയിലെ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങി വീടിന്റെ പടിഞ്ഞാറേക്കോലായില്‍, മുറിക്കകത്ത് ജാലകത്തിലൂടെ വന്നു വീഴുന്ന വെയിലിന്റെ മഞ്ഞക്കഷണം.മനോഹരമായ ഈ കാഴ്ചയുടെ ആരാധകനായിരുന്നു പി.
മധ്യഹ്നമനോഹരി മയങ്ങിടുമ്പോള്‍ എന്ന് മറ്റൊരു പി. (ഭാസ്ക്കരന്‍) പാടിയതും ഓര്‍ക്കുന്നു. തണുപ്പുരാജ്യക്കാര്ക്ക് സൂര്യന് വെളിച്ചം മാത്രമാണ്. വെയിലു കൊണ്ടവര്‍ക്കല്ലേ അതെന്താണെന്നറിയൂ.
6 comments:
അദ്ദാണ്...
സണ്രെയ്സ്, സണ്‍ബീം, സൂരാംശൂ, അരുണകിരണം, കൊറോണ, സൂര്യകിരീടം,
അറോറ, ബോറിയാലിസ്, ആദിത്യന്, അംശുമാന് ....
എവിടേയുണ്ടോ സണ്‍ലൈറ്റ് അവിടെയുണ്ട് ലൈഫ് ബോയ്
വെണ്മയെത്രയൊ ഉജാല
നാലുതുള്ളീ മാത്രം ഹു ഹും
കേരളീയനുമാത്രം സ്വന്തമായ വെയിലിന്റെ പല ഭാവങ്ങളുണ്ട്. സായിപ്പിന് ആലോചിക്കാന്‍ പോലും പറ്റാത്തത്.മഞ്ഞപതിറ്റടിയെക്കുറിച്ച് വായിച്ചിരിക്കുമല്ലോ. പി.കുഞ്ഞിരാമന് നായരുടെ ആത്മകഥയില്‍ മഞ്ഞപതിറ്റടിയെക്കുറിച്ച് പറയുന്നു.വൈകുന്നേരം തൊടിയിലെ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങി വീടിന്റെ പടിഞ്ഞാറേക്കോലായില്‍, മുറിക്കകത്ത് ജാലകത്തിലൂടെ വന്നു വീഴുന്ന വെയിലിന്റെ മഞ്ഞക്കഷണം.മനോഹരമായ ഈ കാഴ്ചയുടെ ആരാധകനായിരുന്നു പി.
മധ്യഹ്നമനോഹരി മയങ്ങിടുമ്പോള്‍ എന്ന് മറ്റൊരു പി. (ഭാസ്ക്കരന്‍) പാടിയതും ഓര്‍ക്കുന്നു. തണുപ്പുരാജ്യക്കാര്ക്ക് സൂര്യന് വെളിച്ചം മാത്രമാണ്. വെയിലു കൊണ്ടവര്‍ക്കല്ലേ അതെന്താണെന്നറിയൂ.
"വൈകുന്നേരം തൊടിയിലെ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങി വീടിന്റെ പടിഞ്ഞാറേക്കോലായില്‍, മുറിക്കകത്ത് ജാലകത്തിലൂടെ വന്നു വീഴുന്ന വെയിലിന്റെ മഞ്ഞക്കഷണം."
വായിച്ചപ്പോള്‍ കുളിരുകോരി.
അല്ലേലും ഈ വെയിലിനെ എങ്ങനാ ആംഗലേയത്തില്‍ പറയുക? ഇന്നു പുറത്തു നല്ല വെയിലാന്നു ഒന്നു പറയാന്‍ മോഹിച്ചു അവസാനം "ടൂ ഹോട്ട് ഔട്ട് സൈഡ് " എന്നാക്കി ഒപ്പിച്ചു.
Post a Comment