Monday, December 24, 2007

ബോഡി, മുന്‍ലാദന്‍, ബിഷ്...


നമ്മള്‍ ചിലരിവിടെ ദ്വയാര്‍ത്ഥപ്രയോഗങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഗുജറാത്തിലെ ഹിന്ദു ഫണ്ടകള്‍ നരഭോജി മോഡിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തു. മൂന്നാല് കൊല്ലം മുമ്പ് അമേരിക്കയിലെ കൃസ്ത്യാനികള്‍ ബോണ്‍ എഗെയ്ന്‍ കൃസ്ത്യാനിയായ ബുഷിനെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഒരുപാട് മുസ്ലീം ജനഹൃദയങ്ങളില്‍ ബിന്‍ ലാദന്‍ ഹീറോ. ഇവരെയൊന്നും തുലനം ചെയ്യുകയല്ല, ജനാധിപത്യം എപ്പോഴും നീതിയാവണമെന്നില്ല എന്ന് പറയാന്‍ മാത്രം.

അവന്‍ വീണ്ടും വരുമോ? ഇത്തവണ ഒരു ചമ്മട്ടിയുമായ്?

25 comments:

G.MANU said...

ഈയിടെ ഒരു കോണ്‍ഫറന്‍സില്‍ വച്ച്‌ ഒ.എന്‍.വി കുറുപ്പ്‌, ഗുജറാത്തിലെ ഒരു അനുഭവം പങ്കുവച്ചു.

അവിടുത്തെ കലായയത്തിലെ ഒരു മലയാളി അധ്യാപകന്‍ രാത്രി പമ്മിവന്നു മുഖം കാണിച്ച്‌ സങ്കടം പറഞ്ഞുവത്രേ.. കുട്ടികളെ പഠിപ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട പുതിയ വിപരീത പദ പാഠങ്ങളെ കുറിച്ച്‌

പകല്‍ - രാത്രി
കറുപ്പ്‌ - വെളുപ്പ്‌
ശത്രു - മിത്രം
ഹിന്ദു - മുസ്ളീം

കണ്ണൂസ്‌ said...

ഇന്നലെ ഒരു സുഹൃത്ത് ഗുജറാത്തിനെ പശ്ചിമ ബംഗാളുമായി തുലനം ചെയ്തു സംസാരിച്ചു. അങ്ങേരുടെ അഭിപ്രായത്തില്‍ മോഡിയുടെ ഈ നാലാം ജയം, ബംഗാളിലെ സി.പി.എം.ഇന്റെ തുടര്‍ച്ചയായ ജയങ്ങള്‍ക്ക് സമാനമാണ്‌. സി.പി.എം. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലും ഒരു ബംഗാള്‍ നേതാവ് ഒരിക്കലും പ്രധാനമന്ത്രി ആവില്ല എന്നാണ്‌ ആളുടെ ലൈന്‍. അതേ ഉദ്ദേശം തന്നെ ആവുമത്രേ ബി.ജെ.പിക്ക് മോഡിയുടെ കാര്യത്തിലും. വികസനം, വര്‍ഗീയം എന്നൊക്കെയുള്ള വ്യക്തതകളുടെ മുകളില്‍ ഒളിഞ്ഞിരിക്കുന്ന എന്തോ ഒരു മോബ് സൈക്കോളജി കാണും ഈ ജനവിധിയിലും.

ജനവിധി എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്‌. അത് ജനാധിപത്യത്തിന്റെ പരാജയമല്ല. പോള്‍ പ്രോസസ്സ് അട്ടിമറിക്കപ്പെട്ടിട്ടില്ലെങ്കില്‍, അത് മാനിച്ചു കൊടുത്തേ മതിയാവൂ.

മോഡിയെ കേന്ദ്രത്തില്‍ കൊണ്ടു വരുന്ന ബി.ജെ.പി. മണ്ടത്തരത്തിന്‌ കാത്തിരിക്കുകയാണ്‌ ഞാന്‍. നരാധമന്‍ ആരുമല്ലാതാവാന്‍ ആ ഒരു വഴിയേ തത്‌കാലം കാണുന്നുള്ളൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസേ മോഡിയേ കേന്ദ്രത്തില്‍ കൊണ്ടുവരികയൊന്നും വേണ്ട . എന്റെ വിശ്വാസം അടുത്ത 5 വര്‍ഷം കൊണ്ട്‌ മോഡി സ്വയം മാറ്റത്തിന്‌ വിധേയനാകും. സ്വയം ഒരു വികസന നായകനായി മോഡി അവരോധിക്കപ്പെടുന്നതിന്‌ കാത്തിരിക്കുക. തന്റെ മേല്‍ വന്നിട്ടുള്ള പാപക്കറ മായിച്ചു കളയാന്‍ മോഡി ശ്രമിക്കുക തന്നെ ചെയ്യും . ഞാന്‍ ഇങ്ങനെ വിശ്വസിക്കാന്‍ കാരണം ഇത്തവണ മോഡിക്ക്‌ സംഘപരിവാരിന്റെയോ ബജ്‌റംഗ്‌ ദള്ളിന്റേയോ എന്തിന്‌ BJP യുടെ കേന്ദ്രനേതൃത്വത്തിന്റേയോ പിന്തുണ ഇല്ലായിരുന്നു. എല്ലാവരും മോഡിയേ ഭയക്കുന്നു. അപ്പോള്‍ ഈ പ്രതിഛായ നഷ്ടം തരണം ചെയ്യാന്‍ മോഡി സ്വീകരിക്കുക പുതിയ മാര്‍ഗ്ഗമാകും. അതാണ്‌ അദ്ദേഹത്തിന്റെ മുന്നിലുള്ള ഏറ്റ്വും സുരക്ഷിത മാര്‍ഗ്ഗം.

പിന്നെ എന്തികൊണ്ട്‌ മോദി ജയിച്ചു എന്നതും ഈ അവസര്‍ത്തില്‍ ചിന്തിക്കേണ്ടതാണ്‌. ഭൂരിപക്ഷ വര്‍ഗ്ഗീയതക്ക്‌ എതിര്‌ എന്ന് പറയുന്നവര്‍ കളിച്ച സ്യൂഡോ സെക്യൂലിറസത്തിന്റെ സ്വഭാവിക പരാജയമാണ്‌ നാം കണ്ടത്‌. ഇടത്‌ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതുപോലെ ആയിരുന്നു കാര്യങ്ങള്‍ എങ്കില്‍ മോഡി പച്ച തൊടില്ലായിരുന്നു. 15 വര്‍ഷം ഭരിക്കുന്ന ഒരു പാര്‍ട്ടിക്കെതിരായ സ്വഭാവിക വികാരം, കേശൂഭായ്‌ പട്ടേലിന്റെ നേതൃത്വത്തില്‍ വന്‍ വിമത സംഘം ഒപ്പം തെഹല്‍ക്ക വെളിപ്പെടുത്തലുകള്‍ പിന്നെ കോടതി വിധികള്‍. ഇവയെല്ലാം തരണം ചെയ്യാന്‍ മോഡിക്ക്‌ കഴിഞ്ഞിട്റ്റുണ്ടെങ്കില്‍ എന്തുകൊണ്ട്‌ ഇവ മുതലെടുക്കാന്‍ മറ്റുള്ളവര്‍ക്ക്‌ കഴിഞ്ഞില്ല എന്ന ചോദ്യം ഉയരുന്നു. ബൂത്തുപിടുത്തമോ അക്രമണമോ ഉണ്ടായിട്ടില്ല. തികച്ചും ജനാധിപത്യപരമായ്‌ പ്രചരണം. പിന്നെ എപ്പോഴാണ്‌ മോഡി വര്‍ഗ്ഗീയ കാര്‍ഡ്‌ ഇറക്കിയത്‌ സോണിയായുടെ പ്രസംഗത്തിന്‌ ശേഷം. അപ്പോള്‍ കോണ്‍ഗ്രസ്‌ വിതച്ചത്‌ മോഡി കൊയ്തു എന്നെ കരുതാനാകൂ.

ദൈവം said...

ഒരു ജനത അവര്‍ക്കാവശ്യമുള്ളതും അര്‍ഹതപ്പെട്ടതും തിരഞ്ഞെടുക്കുന്നു.
അത് നീതിയെന്നോ അനീതിയെന്നോ വിധിക്കാന്‍ നമ്മളാ‍രാണ്?

Rammohan Paliyath said...

റിയല്‍ ജനാധിപത്യവും ഒരു ഡ്രീമാണ്, മാര്‍ഗമാണ്, യുട്ടോപ്യയാണ്. ഒരര്‍ത്ഥത്തില്‍ അത് പ്രകൃതിവിരുദ്ധം പോലുമാണ്. കുടുംബവ്യവസ്ഥ പ്രകൃതിവിരുദ്ധമായപോലെത്തന്നെ. അത് നന്നായിരിക്കാനുള്ള ഒരാഗ്രഹം. അതായത് രാവിലെ എണീറ്റ് ഗുജറാത്തിലെ മുസ്ലീം ഷേവ് ചെയ്യാന്‍ തലനോക്കുമ്പോള്‍ അതവിടെ കാണണമെന്ന് ഒരാഗ്രഹം. അതെന്തായാലും അത്.

krish | കൃഷ് said...

കിരണ്‍ പറഞ്ഞതിനോട് ഏറെക്കുറെ യോജിക്കുന്നു.

ഇടതുപക്ഷവും മറ്റും ഇപ്പോള്‍ പറയുന്നത് മോഡിയെ ഇലക്ടറലി/ജനാധിപത്യപരമായി തോല്‍പ്പിക്കാനാവില്ലെന്നാണ്. മോഡിയെ ഐഡിയോളജി കൊണ്ടേ തോല്‍പ്പിക്കാന്‍ പറ്റു എന്ന്.
നന്ദിഗ്രാമിലും മറ്റ് ചില സ്ഥലങ്ങളിലും നടപ്പാക്കുന്നത് ഇത്തരം ഐഡിയോളജിയാണോ എന്ന് സംശയം.

മൂര്‍ത്തി said...

കൃഷ് പറഞ്ഞത് അത്ര കൃത്യമല്ല. സി.പി.എമ്മിന്റെ സൈറ്റില്‍ കാണുന്നത് ഇങ്ങനെ..

The BJP has won the assembly elections in Gujarat. The results show that where the impact of communal politics is deep, electoral efforts alone are insufficient to defeat the communal forces. What is required is a determined and uncompromising struggle against the communal ideology of Hindutva and the capacity to launch sustained struggles of all sections of the people who suffered from the rightwing economic policies of the Modi government.
തിരഞ്ഞെടുപ്പ് മാത്രം കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം മാത്രം പോരാ എന്നല്ലേ ഉദ്ദേശിച്ചിട്ടുള്ളൂ ഇതില്‍.

krish | കൃഷ് said...

മൂര്‍ത്തി, ടി.വി.യിലെ വാര്‍ത്തകളില്‍ നിന്നും ക്വോട്ട് ചെയ്തതാണ്. ഒരേ വാര്‍ത്ത ചാനലുകളില്‍ പല വിധത്തിലും നിര്‍വചിക്കാറുണ്ട്. നിരവധി ഉദാഹരണങ്ങള്‍. ഇത്തരത്തില്‍ ഒരു സ്റ്റേറ്റ്മെന്റ് ടിവിയില്‍ കണ്ടിരുന്നു. ഞാന്‍ സിപിയെന്റെ സൈറ്റില്‍ പോയിരുന്നില്ല. അതുകൊണ്ട്, തെറ്റാണെങ്കില്‍ ക്ഷമി.
ഓരോ പാര്‍ട്ടിയും അവരവരുടെ ഐഡിയോളജി നടപ്പാക്കുന്നു.

കണ്ണൂസ്‌ said...

കിരണ്‍, മുപ്പത് കൊല്ലം ബി.ജെ.പി വെറുതേ പ്രസംഗിച്ചു നടന്നേ ഉള്ളൂ. പക്ഷേ, ഒരു വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആള്‍ ആണ്‌ മോഡി. അയാള്‍ അഞ്ചു കൊല്ലത്തിനുള്ളില്‍ "മാറും" എന്ന് വിശ്വസിക്കുന്നതെന്ത്? എങ്ങിനെ മാറാന്‍? അഥവാ മാറിയാല്‍ ഈ പാപക്കറ ക്ഷമിക്കാവുന്നതാണോ?

അതാണ്‌ ഞാന്‍ പറഞ്ഞത് മോഡിയുടെ വിജയത്തില്‍ (ബി.ജെ.പി അല്ല വിജയിച്ചത്, മോഡിയാണ്‌) ഉള്ളത് ഒരു മോബ് സൈക്കോളജി ആണ്‌. നടക്കുന്നത് നല്ലതിന്‌ എന്ന് ഒരു ജനത വിശ്വസിക്കാന്‍ നിരബന്ധിക്കപ്പെടുന്ന അവസ്ഥ. വര്‍ഗീയതയയും, വികസനവും, വംശഹത്യയും ഒന്നും അവര്‍ക്ക് ഒരു പ്രശ്നം അല്ലാതാവുന്നു. ചെറിയ ഒരളവിലെങ്കിലും ഇതേ വികാരമാണ്‌ ബംഗാള്‍ ജനതയേയും നയിക്കുന്നത് എന്നാണ്‌ എന്റേയും അഭിപ്രായം.

ഇടതു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല ഗുജറാത്തിലെ അവസ്ഥ എന്നാണ്‌ എന്റെ പരിമിതമായ അനുഭവം. കലാപ സമയത്ത് ഗുജറാത്തിലുണ്ടായിരുന്ന ഒരാളുടെ അനുഭവങ്ങള്‍ കേട്ടവരില്‍ ഞാനും പെരിങ്ങോടനും സിദ്ധാര്‍ത്ഥനും ഉണ്ട്. ജാം‌നഗറിലെ എസ്സാര്‍ റിഫൈനറിയില്‍ ജനറല്‍ മാനേജര്‍ ലെവലില്‍ പോസ്റ്റിംഗ് കിട്ടിയ ഒരു ദുബായ് മലയാളിക്ക് കോണ്ട്രാക്റ്റ് ലെറ്റര്‍ കിട്ടിയതിന്റെ രണ്ടാം ദിവസം മുതല്‍ അതേ ഇ-മെയിലില്‍ വധഭീഷണികളും കിട്ടിത്തുടങ്ങി. ആള്‍ റിസ്ക് എടുക്കാന്‍ തയ്യാറാവാതെ ഇവിടെത്തന്നെ തുടരുന്നു.

മൂര്‍ത്തി said...

മൂന്നു കൈ മാറുമ്പോള്‍ മുഹൂര്‍ത്തം മൂത്രമാകുന്ന അവസ്ഥ വരാതിരിക്കാന്‍ പറഞ്ഞെന്നേയുള്ളൂ. :)

കിരണ്‍ തോമസ് തോമ്പില്‍ said...

മോഡി മാറും എന്നത്‌ എന്റെ വിലയിരുത്തല്‍ മാത്രമാണ്‌. മാറാതിരിക്കാം. പക്ഷെ ഇനി മോഡിക്ക്‌ വര്‍ഗ്ഗീയ കാര്‍ഡ്‌ ഇറക്കാതെ തന്നെ മുന്നോട്ടു പോകാനുള്ള വഴി തുറന്നിരിക്കുകയാണ്‌. ഇത്തവണ സോണിയ പ്രകോപനം ഉണ്ടാക്കുന്നത്‌ വരേ മോഡി വര്‍ഗ്ഗീയ കാര്‍ഡ്‌ എടുത്തില്ല എന്നോര്‍ക്കുക. മോദിയുടെ കരിയറിലെ നിര്‍ണ്ണായകമായ 5 വര്‍ഷമാണ്‌ ഇനി വരാനുള്ളത്‌. അവിടെ അയാള്‍ വര്‍ഗ്ഗീയതയില്ലാതെ വിജയച്ചാല്‍ ഇതേ മോഡി റോള്‍ മോഡലാകും.

വെള്ളെഴുത്ത് said...

ഞാന്‍ കിരണിനോടൊപ്പമാണ്. മോദിയ്ക്ക് മാറിയേ പറ്റൂ. അല്ലെങ്കില്‍ നമുക്കിഷ്ടപ്പെടാത്ത ‘മോദി‘ എന്ന തെരെഞ്ഞെടുപ്പ് നടത്തിയ ജനത്തിനെ മൊത്തം വിദ്വേഷം വച്ച് നമ്മള്‍ കുറച്ചുപേര്‍ ചെന്ന് ഹത്യ നടത്തണം. ദുഷിച്ചസമൂഹത്തിന്റെ ചോര അങ്ങനെയൊഴുക്കി ശുദ്ധമാക്കണം. ആദ്യത്തേതാണ് കൂടുതല്‍ ജനാധിപത്യപരം.
“ഒരാള്‍ എന്തായിരുന്നോ അത് എന്നെന്നേയ്ക്കും അങ്ങനെയായിരുന്നിരിക്കില്ല.
ഒരാള്‍ എന്താണോ അത് എക്കാലത്തേയ്ക്കും അങ്ങനെയാവില്ല.
ഒരാള്‍ എന്താവുമോ അത് അങ്ങനെതന്നെയാവുമെന്നതിന് ഉറപ്പൊന്നുമില്ല.”
-ഒര്‍ട്ടേഗാ യെ ഗാസെറ്റ്

കണ്ണൂസ്‌ said...

പ്രശ്നം മോഡി മാറുമോ ഇല്ലയോ എന്നതല്ല. സ്വന്തം സ്വഭാവം മാറ്റിയാലും അയാള്‍ ചെയ്തതൊന്നും ന്യായീകരിക്കാന്‍ പറ്റുന്നതല്ല. കാര്യമായി വര്‍ഗീയ കാര്‍ഡ് കളിക്കാതെയോ, ഒരു Euphoria സൃഷ്ടിക്കാതെയോ അയാള്‍ ഈ തെരഞ്ഞെടുപ്പ് ജയിച്ചുവെന്നതാണ്‌ പ്രധാന കാര്യം. അത് അയാളുടെ ആസന്നമോ അനിവാര്യമോ ആയ മാറ്റത്തെയല്ല, മറിച്ച് അയാള്‍ എങ്ങനെയായാലും അംഗീകരിക്കാനുള്ള ഒരു പ്രവണത ജനതക്ക് ഉണ്ടായി എന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. പാകിസ്ഥാനില്‍ ജന: മുഷ്‌റഫും, വെനിസ്വേലയില്‍ ഷാവെസും, പാലായില്‍ മാണിയും ഒക്കെ ജയിക്കുന്നതു പോലുള്ള ഒരു മാനസിക അടിമത്തം. ഇനി മോഡിക്ക് ജയിക്കാന്‍ ഒരു കാര്‍ഡും വേണ്ട - വികസനവും വര്‍ഗീയവും ഒന്നും. അതിന്‌ കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അടുത്ത genocide അതുകൊണ്ടു തന്നെ മോഡിക്ക് നടത്തുകയും വേണ്ട. പക്ഷേ, എങ്ങിനെ മാറിയാലും അയാള്‍ ഒരിക്കലും വെള്ള പൂശപ്പെടരുത്. സി.പി.എം സൈറ്റില്‍ നിന്ന് മൂര്‍ത്തി ഉദ്ധരിച്ച വാചകങ്ങളും ഇതു തന്നെയാണ്‌ അര്‍ത്ഥമാക്കുന്നതെന്ന് തോന്നുന്നു.

ഈ മാനസിക അടിമത്തം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്ക് ഇല്ല എന്നതു കൊണ്ടാണ്‌ മോഡി ദേശീയ രാഷ്ട്രീയത്തില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങിനെ ഒരു അഹങ്കാരം അയാള്‍ ചെയ്താല്‍ എന്താണ്‌ ആ മനുഷ്യന്‍ എന്ന് ജനത്തിന്‌ ശരിക്കും വിലയിരുത്താന്‍ പറ്റും.

Teena C George said...

ഈ കമന്റ് ഇവിടെ ചേര്‍ക്കുന്നത് ശരിയാണോ എന്ന് അറിയില്ല... ഏങ്കിലും...


തുറന്നിട്ട വലിപ്പുകള്‍ക്ക് എന്ത് സംഭവിച്ചു???

ഗുപ്തന്‍ said...

ഇവിടെ സദാചാരം വില്‍ക്കുന്നു എന്ന പോസ്റ്റിനും ഇതെ ഭാഷയായിരുന്നു റ്റീനാ... (ലിങ്ക് ചെയ്യുന്നില്ല മനഃപൂവം) അതായത് ഈ അഭിപ്രായം...പ്രായം എന്നൊക്കെ പറയുന്നതേ...

പറഞ്ഞുവന്നദെന്താ‍ന്ന് വച്ചാല്‍ ‘വലിപ്പുകളിലുമുണ്ട് സ്കെലിട്ടനുകള്‍! ഹല്ല പിന്നെ.‘ ഇദ് തന്നെ...

മാഷേ സ്വാറി

Unknown said...

എന്തൊക്കെ പറഞ്ഞാലും 5.5 കോടി ഗുജറാത്തികളുടെ ജനാധിപത്യപരമായ തീരുമാനത്തിനെ മാനിച്ചേ മതിയാവൂ. മോഡിയുടെ ഭരണനേട്ടങ്ങളും സുതാര്യമായ പ്രവര്‍ത്തന രീതികളും വിജയത്തില്‍ വഹിച്ച പങ്ക് കുറച്ച് കാണാവുന്നതല്ല. തുടക്ക്ത്തില്‍ ഒരു ഹിന്ദു ഹാര്‍ഡ്‌ലൈനര്‍ ആയിട്ടല്ല മോഡി പാര്‍ട്ടിക്കുള്ളില്‍ പോലും അറിയപ്പെട്ടിരൂന്നത്. 2002 ലെ സംഭവങ്ങളെ തുടര്‍ന്ന് എല്ലാ പാപവും മോഡി എന്ന വ്യക്തിയില്‍ ചാര്‍ത്തി മാധ്യമങ്ങളും പാര്‍ട്ടികളും അയാളെ ക്രൂശീച്ചു.

മോഡി എന്ന ഷ്രൂഡ് ആയ രാഷ്ട്രീയക്കാരന്‍ റ്റേണ്‍‌ഡ് ദി ടേബിള്‍സ്. ആ അതിമാനുഷ തീവ്രഹിന്ദു ഇമേജ് സ്വന്തം വളര്‍ച്ചയ്ക്ക് ഉപയോഗിച്ചിടത്താണ് മോഡിയുടെ വിജയം. 5 വര്‍ഷം കൊണ്ട് മോഡി ഗുജറാത്തിന് നല്‍കിയ വളര്‍ച്ച കണ്ടില്ലെന്ന് നടിയ്ക്കാന്‍ ഒരു ഗുജറാത്തിയ്ക്കും കഴിയുമായിരുന്നില്ല.തീവ്ര്വാദത്തിനെതിരെയുള്ള (മുസ്ലിങ്ങള്‍ക്കെതിരെ എന്നും വായിക്കാം) കര്‍ശന നിലപാടുകളും അഴിമതിയൂടെ കറ പുരളാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ഭൂരിപക്ഷം ഗുജറാത്തികള്‍ക്കും സ്വീകാര്യമായി.

‘മെര്‍ച്ചന്റ്സ് ഓഫ് ഡെത്ത്’ എന്നത് പോലെയുള്ള സോണിയാ ഗാന്ധിയുടെ ബ്ലണ്ടറുകള്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിയ്ക്കേണ്ടതെങ്ങനെ എന്ന് മോഡിയെ ആരും പഠിപ്പിയ്ക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല.

കണ്ണൂസേട്ടന്‍ പറഞ്ഞ്ത് പോലെ കേന്ദ്രത്തില്‍ വരുക എന്നത് മാത്രമേ തല്‍ക്കാലം മോഡിയുടെ പതനത്തിനുള്ള വഴിയായി കാണുന്നുള്ളൂ.

Mr. K# said...

5.5 കോടി ഗുജറാത്തികളാണോ അതൊ ഗുജറത്തിലെ ഹിന്ദു ഫണ്ടകളാണോ മോഡിയെ തിരഞ്ഞെടുത്തത് സ്വാളോ?

വര്‍ഗീയം എടുത്തു കളിക്കാത്ത ഒരു രാഷ്ട്രീയ കക്ഷി ഉണ്ടൊ ഇന്‍ഡ്യയില്‍?

Inji Pennu said...

നരേന്ദ്ര മോഡിയുടെ മെത്തേഡ്സ് കാണുമ്പോള്‍ എനിക്ക് അലാബാമയിലെ ജോര്‍ജ് വാലസിനെയാണെപ്പോഴും ഓര്‍മ്മ വരിക.
സെഗ്രിഗേഷന്‍ നൌ, സെഗ്രിഗേഷന്‍ റ്റുമോറോ, സെഗ്രിഗേഷന്‍ ഫൊറെവര്‍ എന്നും പറഞ്ഞ് നടന്നിരുന്ന ആശാന്‍ പിന്നീട് കാലം മാറിയപ്പോള്‍ ബ്ലാക്ക്സിനെ കൂട്ടു പിടിച്ചത്.
ഒരു പക്കാ ഇന്ത്യന്‍ ജോര്‍ജ് വാലസ് ആണ് നരേന്ദ്രമോഡിയും. ഗുജറാത്തിലെ മുസ്ലീങ്ങള്‍ ബിസിനസ്സിലും പൈസയിലും വിദ്യാഭ്യാസത്തിലും മുകളിലോട്ട് വരുമ്പോള്‍ ഏത് ജോര്‍ജ് വാലസും മാപ്പ് പറയുന്ന കാലം.

ഗുപ്തന്‍ said...

"PRESIDENT, n. The leading figure in a small group of men of whom --and of whom only --it is positively known that immense numbers of their countrymen did not want any of them for President."

ഇത് അംബ്രോസ് ബീഴ്സിന്റെ ഡെവിള്‍സ് ഡിക്ഷനറിയില്‍ നിന്ന്. ജനാധിപത്യപ്രക്രിയയിലെ ഇലക്ഷന്‍ ജയിക്കുന്ന ആര്‍ക്കും ബാധകമാണ് ഈ ഡെഫിനിഷന്‍. മള്‍ടി പാര്‍ട്ടി സംവിധാനത്തില്‍ immense numbers എന്ന് Bierce പറഞ്ഞത് majority എന്ന് തിരുത്താനാവും മിക്കപ്പോഴും. Representative democracy-ഇങ്ങനെയുള്ള ‘പ്രസിഡന്റ്’മാരുടെ ഒരു സംഘം ആണ് അധികാരം നിശ്ചയിക്കുന്നത്.

സമ്മദിദായകന്‍ എന്നാല്‍ മറ്റൊരാള്‍ തെരഞ്ഞെടുക്കുന്ന ആള്‍ക്ക് വോട്ട് ചെയ്യനുള്ള അനിഷേധ്യമാ‍യ അവകാശമുള്ള ആള്‍ എന്നാണ് ചെകുത്താന്റെ ഡിക്ഷനറിയിലെ മറ്റൊരു നിര്‍വചനം...

അപ്പോള്‍ പറഞ്ഞു വന്നതെന്താന്നു വച്ചാല്‍... ഒന്നൂല്ല... ഞാന്‍ ഈ നാട്ടുകാരന്‍ അല്ല..

********

ഈ തെരഞ്ഞെടുപ്പ് അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ കൊണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ വ്യക്തിത്വത്തിന്റെ പ്രശ്നങ്ങള്‍ ആയി മാറും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ബി ജെ പി യെക്കുറിച്ച് ചിന്തിച്ചുമാത്രം നമ്മളില്‍ അധികം പേരും ആകുലപ്പെടുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല.

1. നമ്മളീപറയുന്ന നരാധമന്‍ ആണ് മോഡി എങ്കില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ആ വിഷയത്തെക്കുറിച്ച് സോണിയാക്ക് വെളിപാടുണ്ടാകുന്നതുവരെ നിശബ്ദത പാലിക്കുകയും അതുകഴിഞ്ഞ് തത്തിക്കളിച്ച് നാണം കെടുകയും ചെയ്തു


2. ഈ മദാമ്മാ ഗാന്ധി അല്ലാതെ സംസ്ഥാനത്തെ ജനത്തിനു നേതൃത്വം കൊടുക്കാന്‍ കഴിവുള്ള ഒരു നേതാവിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ എന്തുകൊണ്ട് (ഗുജറാത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും) കോണ്‍ഗ്രസിനു കഴിയുന്നില്ല?

പ്രാദേശികനേതൃത്വത്തിന്റെ ഈ പരിപ്പില്ലായ്മ ജനത്തെ ആശയക്കുഴപ്പത്തില്‍ ആക്കുന്നുണ്ട്ട് എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ലോക്സഭാ ഇലക്ഷനില്‍ 92-90 നു അസ്സംബ്ലി സെഗ്മന്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയത സംസ്ഥാനം ആണ് ഗുജറാത്ത് എന്നുമാത്രം ഓര്‍ത്തിരുന്നാല്‍ മതി.

Roby said...

ഗുജറാത്തിലേത്‌ ഏറെക്കുറെ പ്രതീക്ഷിച്ച റിസല്‍ട്ട്‌ തന്നെയല്ലേ...
പോളിംഗ്‌ ശതമാനം 60-തില്‍ താഴെ. അതില്‍ തന്നെ ബിജെപിയ്ക്‌ കിട്ടിയത്‌ 50%. എന്നു വച്ചാല്‍ ആകെ വോട്ടിന്റെ 30%. ഗുജറാത്തില്‍ ഹിന്ദുക്കള്‍ ജനസംഖ്യയുടെ 89% ശതമാനമുണ്ട്‌. ഹിന്ദുക്കളെല്ലാം കൂടി മോഡിയെ ജയിപ്പിച്ചു എന്ന സങ്കുചിത ന്യായമല്ല പറഞ്ഞു വരുന്നത്‌.
അവിടുത്തെ സാമാന്യ ഹിന്ദു ജനതയുടെയിടയില്‍ രൂഢമൂലമായ ഒരു മുസ്ലിം വിരോധമുണ്ട്‌. ഇവിടെ ആദ്യകമന്റില്‍ മനു പറഞ്ഞതു പോലെ സര്‍ക്കാരിന്റെ തന്ത്രപരമായ ഇടപെടലിനാല്‍ അത്‌ ഇരട്ടിയായിട്ടുമുണ്ട്‌.
2002-ല്‍ ഗുജറാത്തിലൂടെ പോയപ്പോള്‍ അവിടുത്തെ സ്ഥിതി മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെലേതിനേക്കാള്‍ പരിതാപകരമായിരുന്നു. മോഡി ലൈന്‍ വികസനം (അതിനെക്കുറിച്ച്‌ വ്യക്തമായി അറിയില്ല, നായിഡു മോഡല്‍ തന്നെയെന്നു കരുതുന്നു) പ്രത്യക്ഷത്തില്‍ എന്തെങ്കിലും ഗുണഫലങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അത്‌ അവിടുത്തെ സാമ്പത്തിക കാലാവസ്ഥയില്‍ ഇരട്ടി ഫലം ചെയ്യും...ഇലക്ഷന്‌.
ഇനിയൊരു mass killing-നുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും slow and targeted killing ആണ്‌ സാധ്യത കൂടുതല്‍. കണ്ണൂസിന്റെ അഭിപ്രായങ്ങളോടു യോജിക്കുന്നു.

മൂര്‍ത്തി said...

മോഡിയെ അഭിനന്ദിച്ചു കൊണ്ട് സ്വരാജ് പോള്‍, ഗുലാം നൂണ്‍ തുടങ്ങിയ ബിഗ് എന്‍.ആര്‍.ഐ കളുടെ പ്രസ്താവന റീഡിഫില്‍ കണ്ടു.

കാവലാന്‍ said...

"അവന്‍ വീണ്ടും വരുമോ? ഇത്തവണ ഒരു ചമ്മട്ടിയുമായ്?"

അത്യാഗ്രഹമാണു മോനേ അടി കാണാം എന്ന അതിമോഹം!. ചമ്മട്ടി കഴുത്തില്‍ കെട്ടിത്തൂക്കി ചമ്മട്ടിപ്പുരകളിലൊളിച്ചു രക്ഷപ്പെടാം എന്ന അതിമോഹം!!.

ഇനിയഥവാ വരികയാണെങ്കില്‍ ചമ്മട്ടിയാവില്ല കൈയ്യില്‍ ഒരൊന്നൊന്നര ഹൈഡ്രജന്‍ബോംബോ,വാക്വം ബോബോ കൊണ്‍ടായിരിക്കും. അതു കെട്ടിത്തൂക്കിനടക്കാന്‍ തക്കം ആരെയും അവശേഷിപ്പിക്കാനുള്ള ബുദ്ധിശൂന്യത അന്നവന്‍ കാണിക്കുകയില്ല

umbachy said...

ഞാനും
മോഡിയും
ഒ.ബി.സിയാണ്.
ഒബിസിത്തരം തൂത്താല്‍ പോകില്ല

നിഷാന്ത് said...

ഞാന്‍ ഹോസ്റ്റലില്‍ താമസിക്കുന്ന സമയം. ഞങ്ങള്‍ മൂന്നുപേരായിരുന്നു സുഹൃത്തുക്കള്‍. ഞാന്‍ ഒഴികെയുള്ള രണ്ടുപേരും ആന്ധ്രയില്‍ നിന്ന്. അവര്‍ അടുത്ത സുഹൃത്തുക്കള്‍, എന്നേക്കാളും മുമ്പെ വന്നവര്‍. അതിലൊരാള്‍ മുസ്ലിമും അപരന്‍ ഹിന്ദു ബ്രാഹ്മണനുമായിരുന്നു.

കാര്‍ഗില്‍ യുദ്ധും കഴിഞ്ഞ സമയമാണ്. ഇന്ത്യ വീണ്ടും പടയൊരുക്കം തുടങ്ങുന്നുവെന്നു പത്രങ്ങള്‍ പറയുന്നു.

അന്നൊരിക്കല്‍ പതിവുപോലെ വൈകുന്നേരം നടക്കാന്‍ പോകാന്‍ ഞാന്‍ നമ്മുടെ ബ്രാഹ്മണസുഹൃത്തിനെ വിളിച്ചു. എന്തൊ തിരക്കു പറഞ്ഞ് അങ്ങേരു മാറി.

അന്നതു കാര്യമാക്കിയില്ലെങ്കിലും എക്സ്ക്യൂസുകള്‍ പലതായപ്പോള്‍ കാര്യം തിരക്കിയ എന്നോടു അവന്‍ പറഞ്ഞതെന്താണെന്നോ? തന്റെ രാജ്യത്തെ വഞ്ചിക്കുന്ന ഒരുത്തനൊടു കൂടാന്‍ അവനു വയ്യത്രെ!

വിഷം എല്ലായിടത്തും വ്യാപിച്ചാല്‍ ഡയാലിസിസ് നടത്തേണ്ടി വരും!

എന്നാലും....

മുഹ്സിന്‍ said...

/*കിരണ്‍ തോമസ് തോമ്പില്‍ said...
കണ്ണൂസേ മോഡിയേ കേന്ദ്രത്തില്‍ കൊണ്ടുവരികയൊന്നും വേണ്ട . എന്റെ വിശ്വാസം അടുത്ത 5 വര്‍ഷം കൊണ്ട്‌ മോഡി സ്വയം മാറ്റത്തിന്‌ വിധേയനാകും. സ്വയം ഒരു വികസന നായകനായി മോഡി അവരോധിക്കപ്പെടുന്നതിന്‌ കാത്തിരിക്കുക. തന്റെ മേല്‍ വന്നിട്ടുള്ള പാപക്കറ മായിച്ചു കളയാന്‍ മോഡി ശ്രമിക്കുക തന്നെ ചെയ്യും . ഞാന്‍ ഇങ്ങനെ വിശ്വസിക്കാന്‍ കാരണം ഇത്തവണ മോഡിക്ക്‌ സംഘപരിവാരിന്റെയോ ബജ്‌റംഗ്‌ ദള്ളിന്റേയോ എന്തിന്‌ BJP യുടെ കേന്ദ്രനേതൃത്വത്തിന്റേയോ പിന്തുണ ഇല്ലായിരുന്നു. എല്ലാവരും മോഡിയേ ഭയക്കുന്നു. അപ്പോള്‍ ഈ പ്രതിഛായ നഷ്ടം തരണം ചെയ്യാന്‍ മോഡി സ്വീകരിക്കുക പുതിയ മാര്‍ഗ്ഗമാകും. അതാണ്‌ അദ്ദേഹത്തിന്റെ മുന്നിലുള്ള ഏറ്റ്വും സുരക്ഷിത മാര്‍ഗ്ഗം.*/

താങ്കളുടെ ദീര്‍ഗവീക്ഷണം അപാരം തന്നെ. മോഡി മാറിയാലും ഇലെങ്കിലും അങ്ങനെയൊരു പ്രചാരണമാണ് അയാള്‍ നടത്തുന്നത് .

Related Posts with Thumbnails