Thursday, February 14, 2008

താല്‍ക്കാലികം, എങ്കിലും


കൌമാരത്തിനും യൌവനത്തിനും ബാല്യത്തേക്കാളും വാര്‍ധക്യത്തേക്കാളും അധികമായി എന്താണുള്ളത് എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടിയത് ഇന്നാണ് - ഈ വാലന്റൈന്‍സ് ഡേയ്ക്ക്. 365 ദിവസവും പൂവാലന്റൈന്‍സ് ഡേ ആശംസിക്കുന്നു. ഈ ഐഡിയ നടപ്പാക്കാന്‍ ഫോട്ടോഷോപ്പില്‍ സഹായിച്ച സാനു രാജുവിന് നന്ദി.

8 comments:

Umesh::ഉമേഷ് said...

യൌവ്വനം - യൌവനം, ഉള്ളെ - ഉള്ളേ.

http://malayalam.usvishakh.net/blog/spelling-mistakes/

സു | Su said...

ബാല്യം ശരിയായിരിക്കും. വാര്‍ദ്ധക്യം ശരിയാണോ?

വെള്ളെഴുത്ത് said...

ഞാന്‍ എനിക്കും അതു തന്നെ ആശംസിക്കുന്നു

simy nazareth said...

കലക്കി!

Rammohan Paliyath said...

ഉള്ളത് എന്ന അച്ചടിപ്രയോഗമാക്കി - അതല്ലേ ഭംഗി? വ്വ മാറ്റാന്‍ നാളെ ഫോട്ടോഷോപ്പുകാരന്‍ സാനു രാജുവിന്റെ സഹായം വേണം. ഇന്നിവിടെ വീക്കെന്‍ഡ് ഹോളിഡെ. താങ്ക്സ് ഉമേഷ്.

സു, ചുമ്മാ ഒരു അക്ഷരക്കളി, അത്രേയുള്ളു. വാര്‍-ദ്ധക്യം ഇപ്പോള്‍ വൃദ്ധസദനങ്ങളിലും ബോംബെയിലെ മക്കളുടെ കൂടെ വിമ്മിട്ടപ്പെട്ടും നാട്ടില്‍ മക്കളുടെ ഫ്രൈഡേ ഫോണ്‍വിളി കാത്തും മിക്കവാറും ആണ്‍-തുണ നേരത്തേ പോകയാല്‍ ഒറ്റയ്ക്കും പോയകാലമോര്‍ത്ത് പ്രണയാര്‍ദ്രം എന്നാണോ ഉദ്ദേശിച്ചത്?

എതിരന്‍ കതിരവന്‍ said...

ശരിയാ ശരിയാ. പക്ഷെ സംസ്കൃതവാക്ക് ഉപയോഗിക്കുന്നവര്‍ക്കുമാത്രം സായിപ്പിന്റെ പിങ്ക് ഹൃദയം.

Suraj said...

"കൌമാരത്തിനും യൌവനത്തിനും ബാല്യത്തേക്കാളും വാര്‍ധക്യത്തേക്കാളും അധികമായി എന്താണുള്ളത് എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടിയത് ഇന്നാണ്.. "

ലേശം ഹോര്‍മോണുകളുടെ ആധിക്യം...പിന്നെ അതിന്റെ രസതന്ത്രം കാരണം ഹൃദയത്തിനു കീഴടങ്ങിക്കൊടുക്കുന്ന തലച്ചോറും... ;)

Unknown said...

Poovalentine Annaraknna, enikkoru, (wo)manpazham thayo...

Related Posts with Thumbnails