Thursday, June 5, 2008

തലമുടിയുടെ രാഷ്ട്രീയത്തോട്


തലയില്‍ കൂട്ടമായിരിക്കുമ്പോള്‍ക്കൊള്ളാം
കറിയിലൊറ്റയ്ക്ക് കിടന്നിടൊല്ല നീ.

37 comments:

Rammohan Paliyath said...

ബ്ലോഗില്‍ നിന്നുള്ള പ്ലേഗിയറിസത്തില്‍ പ്രതിഷേധിക്കുന്നതിനും ഇഞ്ചിപ്പെണ്ണ് തുടങ്ങിയവരോട് അനുഭാവം പ്രകടിപ്പിക്കുന്നതിനും കഷണ്ടി നടിക്കുന്ന ഒരാളുടെ ശ്രമം. സമര്‍പ്പണം: എല്ലാ രാമ്മോഹന്മാര്‍ക്കും.

In protest against kerals.com's plagiarism and cheap tricks that followed and in support to 'Ginger and Mango' and others who suffered:

An Ode to the Politics of Hair

It's alright when you sit on the head, in group.
But never fall down in a curry, alone.

Viswaprabha said...

tracking

അഭയാര്‍ത്ഥി said...

കണ്ടോന്റെ തെഫ്റ്റെന്നേറെ കേക്കുണു.
ഏറ്റവും അനുകരണമുണ്ടായിട്ടുള്ള മൊട്ടത്തലച്ചി മോണിക്ക ല്യുവിന്‍സ്കിസായുടെ പഠമിട്ടതേതായാലും
ഉചിതമായി.
ടൈഫോയ്‌ഡ്‌ പിടിച്ച സമയത്താണത്രെ ഇത്‌ വരക്കപ്പെട്ടിട്ടുള്ളത്‌.

ലോകം മുഴുവന്‍ കാപ്പിയടിയാണ്‌. റേഡിയം തുറന്നാല്‍ ഇഷ്ട്ടം പോലെ പാട്ടുകള്‍ ഒഴുകിയെത്തുന്നു.
എഴുത്യോന്‍ ആര്‌,സംഗതികള്‍ ആരുടെ, പാടിയവായ ആരുടെ, ആടിയ കാല്‍ ആരുടെ എന്നൊന്നും നോക്കതെ
റേഡിയോക്കാരും, ടീവിക്കാരും വെച്ചുപൂശൂന്നു.

ഓണ്‍ ലൈനില്‍ തപ്പിയാല്‍ കിട്ടാത്തതൊന്നുമില്ല. ശേക്സ്പിയരുടെ സമ്പൂര്‍ണ്ണം സാമ്പിള്‍ സോഫ്റ്റ്‌ വെയറന്‍,
ഗെയിംസ്‌, മെഡികല്‍ കണ്‍സള്‍ട്ടിംഗ്‌ എന്നുവേണ്ട എന്തരു വേണം.

അതല്ലെ നെറ്റ്‌ വലയുടെ സംകല്‍പ്പവും. ന്യ്യുട്ടന്റെ ഗ്രാവിറ്റിയെ , നോബലിന്റെ ടിയെണ്ട്ടി, മേരിക്കൂറീടെ റേഡിയം,
മെന്‍ഡ്ലീഫിന്റെ പട്ടിക ഐന്‍സ്റ്റീനിന്റെ , മാര്‍കോണിയുടെ , ആലുവാലിയ എഡിസന്റെ- ഇവരുടെയൊക്കെ കണ്‍കണ്ട പിടുത്തങ്ങള്‍
നാം ഉപയോഗിക്കുന്നു. ഉപ്പുകുറുക്കുന്നു, അരിപൊടിക്കുന്നു, കടുക്‌ വറുക്കുന്നു. ഒക്കേയും ആരൊക്കേയൊ ചെയ്തതിന്റെ തുടര്‍ച്ച.
പേര്‌, വീട്‌, ദുബായ്‌ വാട്ടര്‍ ഏന്‍ഡ്‌ എക്സണ്ട്രിസിറ്റി , കാറ്‌ ബസ്സ്‌, ടീ വി ഇങ്ങിനെ ആരുടെയൊക്കേയൊ
കോണ്ട്രിബൂഷന്‍സ്‌ നാമുപയോഗിക്കുന്നു. ഒരു നാണക്കേടുമില്ലാതെ. നാം അവരോട്‌ മാപ്പ്‌ പറയുന്നുമില്ല. അവര്‍ കണ്ടോന്റെ തെഫ്റ്റിന്‌ കേസുകൊടുക്കുന്നുമില്ല.

ലോകം ഒരു വിക്കി ഞെക്കി പീടികയും നാമെല്ലാം അതിലേക്ക്‌ മുതല്‍ക്കൂട്ടുന്നവരും അല്ലെങ്കില്‍ കുറഞ്ഞ പക്ഷം വ്യോയേര്‍സുമാകുന്നു.

മോഷണം ഒരു കലയാണ്‌ അത്‌ കേരള ഡോട്ട്‌ കോമിന്‌ ശരിക്കറിയില്ല എന്നതാണിവിടുത്തെ പ്രശ്നം. കളവു മുതലോടെ പീടികൂടിയാല്‍
കാവല്‍ക്കാരനായിരുന്നെന്ന്‌ നടിക്കുക.

ഈ മൊണോലിസയും, ഷേക്സ്പിയറും, കുറുമാനും, ഞാനുമൊക്കെ, തലയുടെ കാര്യത്തില്‍ ഒരേപോലെ എന്നത്‌ എന്നെ ആശ്ചര്യ്പ്പെടുത്തുന്നു.

Viswaprabha said...

അഭയാര്‍ത്ഥീ,
കേരള ഡോട്ട് കോമല്ല, കേരള്‍‌സ് ഡോട്ട് കോം ആണ്.

കേരള്‍സ് ഡോട്ട് കോം എന്നു തന്നെ വേണം ട്ടോ.

വെറുതെ ആ തൊമ്മിച്ചനെയും മറ്റും (kerala .com) ഇതിലേക്കു വലിച്ചിഴയ്ക്കല്ലേ!

:-)

എതിരന്‍ കതിരവന്‍ said...

എല്ലാ “ രോമമോഹന്മാര്‍ക്കും” എന്നാണ് ഞാന്‍ വായിച്ചത്. ഇതൊരു 'മുടി'ഞ്ഞ പ്രശ്നമാണോ സാര്‍?

Rammohan Paliyath said...

രോമമോഹം, ‘മുടി’ഞ്ഞപ്രശ്നം... ഹ ഹ ഹ!
ചിലപ്പോള്‍ ചിലര്‍ക്ക് എല്ലാം മുടിഞ്ഞ പ്രശ്നങ്ങള്‍ തന്നെ. അത്രേയുള്ളു ജീവിതം. ചില നേരങ്ങളില്‍, ചില മനുഷ്യര്‍...

ഈ ഇഷ്യുവുമായി ബന്ധപ്പെടുത്താതെയും വായിച്ചു നോക്കാവുന്നതാണ്. കറിയില്‍ മുടിനാര് കിട്ടിയാല്‍ ആര്‍ക്കായാലും കോള്‍മയിര് ഉണ്ടാകുമല്ലൊ.

Anonymous said...

It's alright when you sit on the head, in group.
But never fall down in a curry, alone.

hu ha ha ........

oru mudi kittiyal chatti thalli
pottikkunna kudumbanathanmarkkum
koodi ithu samarppikkamayirunnu.....

Anonymous said...

‘കിടന്നിടാവു’ എന്നതിന് ‘കിടക്കണേ’,‘കിടക്കണം’എന്നൊക്കെയാണ് അര്‍ഥം.അതല്ലല്ലോ ഉദ്ദേശിച്ചത്?
കിടക്കരുത് എന്നര്‍ഥം കിട്ടാന്‍ ‘കിടന്നിടാ’ എന്നാണ് വേണ്ടത്.
(തിരുത്തുന്നുണ്ടെങ്കില്‍ ഈ കമന്റു പിന്നെ ഡിലീറ്റണേ.)

Anonymous said...

‘....കിടന്നിടായ്ക നീ’ എന്നോ ‘കിടന്നിടൊല്ല നീ’ എന്നോ തിരുത്തിയാല്‍ വൃത്തവും തെറ്റില്ല.

ലുട്ടാപ്പി::luttappi said...

ഹ ഹ

മൊട്ടത്തല കണ്ടപ്പൊളെക്കും ഗൂഗിൾ അമ്മച്ചി മുടി കിളുർക്കാനുള്ള മരുന്നുമായി വലതു ഭാ‍ഗത്തു വന്നിരിപ്പുണ്ടു.....

Rammohan Paliyath said...

അയ്യോ, അതങ്ങനെയാണോ അനോനീ? താങ്ക്സ്. എങ്കില്‍ ‘കിടന്നിടാതെ നീ’ എന്നുമാക്കാം. ‘കിടന്നിടൊല്ല നീ’ എന്നാക്കുന്നുണ്ട്. കമന്റെന്തിന് ഡിലീറ്റണം, അതവിടെ വേണം. അതല്ലേ ബ്ലോഗിനെ ബ്ലോഗാക്കുന്നത്?

ലുട്ടാപ്പീ, ഇത് ഗൂഗ് ള്‍ പെണ്ണിന്റെ പണിയല്ല. എന്റെ സ്വന്തം ക്ലയന്റാ. ഗൂ ഗ് ളിനെ അമ്മച്ചി എന്നു വിളിക്കാതെ. അവള് ലോകം ഭരിക്കുന്നെന്ന് കരുതി, നമ്മളെക്കാള്‍ ചെറുപ്പമല്ലിയോ?

Rammohan Paliyath said...

അനോനീ, ഇതേത് വൃത്തം? വംശസ്ഥം, കളകാഞ്ചി ഓര്‍ സ്വാഗത? നിറന്ന പീലികള്‍ നിരക്കവേ കുത്തി...? ജതങ്ങള്‍ വംശസ്ഥമതാം ജരങ്ങളും?

keralafarmer said...

അഭയാര്‍ത്ഥിക്ക് വെളിച്ചം വേണ്ട.

The Blogger Profile you requested cannot be displayed. Many Blogger users have not yet elected to publicly share their Profile.

Dinkan-ഡിങ്കന്‍ said...

അരോമരാജ്യം വായിച്ചിട്ടുണ്ടോ സ്വാളോ?

അരോമരാജ്യം
==========
പിഴുതുകളയുക പിഴുതുകളയുക
രോമങ്ങളൊക്കെയും പിഴുതുകളയുക
അരോമരാജ്യം സമാഗതമാക്കുക
കേട്ടപാതി ഒരു പൂര്‍ണ്ണമനുഷ്യന്‍
മീശ വടിച്ചു
ഒരു പൂര്‍ണ്ണ നഗ്ന
താലോലിച്ചുവെച്ച ഓമല്‍ വനപ്രദേശം വടിച്ചു
മുടി വളരാത്ത കുഞ്ഞുങ്ങളൊക്കെയും
രക്ഷപ്പെട്ടു.
രോമങ്ങളൊക്കെയും പിഴുതും വടിച്ചും
ഓരോ കുടുംബവും ഇതിനോടകം
സുരക്ഷിതരായിട്ടുണ്ട്
പക്ഷേ രോമങ്ങളിടെ സജീവതയെക്കുറിച്ചോര്‍ത്ത്
രാജ്യം കണ്ണീര്‍ വാര്‍ക്കുകയാണ് പ്രഭോ
രോമരാജ്യങ്ങളിലെല്ലാം
മനുഷ്യര്‍
എന്തോരു കോള്‍മയിരാണെന്നോ കൊള്ളുന്നത്
ചക്രവാളങ്ങളില്‍ രോമരാജ്യങ്ങള്‍ കൊണ്ട്
വര്‍ണ്ണ ചിത്രം മെനയുന്ന ചിത്രകാരന്മാരേ
ദാ അങ്ങവിടെ
അത്ഭുത രോമങ്ങള്‍ നിളിര്‍ത്തതു കണ്ടു പേടിച്ച കുട്ടികള്‍
അക്ഷരമെഴുതിപ്പടിച്ച പേപ്പര്‍ ഉപേക്ഷിച്ച്
എണീറ്റ് പോയിരിക്കുന്നു
ഒരു ചീത്ത രക്ഷിതാവ്
ജഡപിടിച്ച തലയുമായി
കിടില്‍ കെട്ടി സമരം ചെയ്യുന്നു
പ്രഭോ പുല്ലും മുളയ്ക്കാത്ത അങ്ങയുടെ രാജ്യമിന്ന്
രോമങ്ങളാല്‍ സമൃധം
തടവറയില്‍ നിന്നും തൂക്കുമരത്തിലേക്കു വന്നവര്‍
സ്ത്രീകളെ കണ്ടു പടിക്കട്ടെ
അവാവശ്യ രോമങ്ങള്‍ കളയാനുള്‍ല യന്ത്രം
അവര്‍ കൈവശമാക്കിയിരിക്കുന്നു
രോമക്കുനകള്‍ കത്തുന്ന ഗന്ധമേറ്റ്
അന്തപ്പുരസ്ത്രീകള്‍ക്ക് മനം പുരട്ടലുണ്ടായതായി
വാര്‍ത്ത വന്നിരുന്നത്
കാണാതിരിക്കുന്നില്ല
പക്ഷേ താടി വടിച്ച പുരുഷന്മാരുടെ ഘോഷയാത്ര
നയനാനന്ദകരവും വിജയപ്രദവുമായിരുന്നെന്ന്
ഇന്നാട്ടിലെ സ്ത്രീകള്‍ ശരിവെച്ചു കഴിഞ്ഞതു നോക്കുക
സ്ത്രീകള്‍ വജ്രകിരീടവും
അണിഞ്ഞിരിക്കുന്നു
ഒരു ചേഞ്ച് നല്ലതുതന്നെ
തൂവലിനെ രോമവകുപ്പില്‍ നിന്നും ഒഴിവാക്കിയതായി
പ്രഖ്യാപിക്കാം
പ്രജകളേ...
മേലില്‍ പരാതിക്കു വകയില്ല
ലളിതവും രോമവിമുക്തവുമായ
അരോമരാജ്യം സ്മാഗതമായിരിക്കുന്നു
കോല്‍മയിരുകളില്ലാത്ത
ശുദ്ധവും
നഗ്നവുമായ
ജനജീവിതം
ആസന്നം

ഡാലി said...

ഞെട്ടിച്ചു കളഞ്ഞില്ലേ!!

തലമുടിയുടെ രാഷ്ട്രീയത്തെ കുറിച്ച് മറ്റൊരാള്‍

Umesh::ഉമേഷ് said...

വൃത്തമറിയാതെയാണോ പദ്യമെഴുതുന്നതു പാലിയത്തച്ചാ?

വൃത്തം അന്നനട. “നിറന്ന പീലികള്‍...” തന്നെ. ദാ ഇതാണു ലക്ഷണം:

ലഘു പൂര്‍വ്വം ഗുരു പരം
ഈ മട്ടില്‍ ദ്വ്യക്ഷരം ഗണം
ആറെണ്ണം മദ്ധ്യയതിയാല്‍
അര്‍ദ്ധിതം, മുറി രണ്ടിലും
ആരംഭേ നിയമം നിത്യം
ഇതന്നനടയെന്ന ശീല്‍.

അയല്‍ക്കാരന്‍ said...

തലയിലെ മുടിയൊരു തുണിയാല്‍ മറയ്ക്കുവോര്‍, മുടിയില്ലാത്തലയിലൊരു തലപ്പാവ് കെട്ടുവോര്‍.

പണ്ടെന്നോ ഒരു അരോമ സിനിമ കണ്ടതിന്റെ ഓര്‍മ്മയില്‍. ഗില്ലറ്റും ഗില്ലറ്റിനുമില്ലാത്ത ലോകത്തെ കാതോര്‍ത്ത്.................

Unknown said...

കമിഴ്ന്നു കാല്‍തെറ്റി-
- ക്കറിയില്‍‌ വീണാലോ
‘തമിഴ്‌പ്പദം’ കൂട്ടി
- വിളിക്കതന്നെ നാം.


:-)
കാര്യമായിപ്പറഞ്ഞതല്ല.

Rammohan Paliyath said...

ഡിങ്കന്‍സെ, അരോമരാജ്യം ഇപ്പോള്‍ വായിച്ചു. തകര്‍ത്തു.

ഡാലിയേ, മഞ്ജിത്തിന്റെ 2006-ലെ പോസ്റ്റ് ശെരിക്കിനും ഞെട്ടിച്ചു. തൃശൂരെങ്ങാണ്ടുള്ള ഒരു ചെരുപ്പു കടേന്ന് ചെരുപ്പും വാങ്ങി ഇറങ്ങുമ്പൊ ചോദിക്കാതെ തന്നെ കടയുടമ ഡിസ്ക്കൌണ്ട് തന്ന പോലെ ഞെട്ടി. ;-0

കീഴ്ശ്വാസത്തെപ്പറ്റി ഏറെ പറയാനുണ്ട്. അത് പിന്നീട് ഒരു പോസ്റ്റാക്കാമെന്നല്ല, ഒരു പുസ്തകമാക്കാമെന്നാണ് വാഗ്ദാനം. അതിന് മഞ്ജിത് പറഞ്ഞ പോലെ അമേരിക്ക വരെ പോകയോ കേട്ടുകേള്‍വിയെ ആശ്രയിക്കയോ വേണ്ട: ഒരു സാമ്പിള്‍ മാത്രം ഇവിടെ: പാലിയത്ത് അപ്പുണ്ണി നായര്‍ എന്ന വകയിലെ ഒരു കാരണവര്‍ (മരിച്ചിട്ട് ഒരു ഇരുപത് കൊല്ലമെങ്കിലും ആയിക്കാണും) ഫാര്‍ട്ട് ചെയ്യുമ്പോള്‍ അടുത്തുള്ള ഏതെങ്കിലും സ്വന്തം താവഴി മരുമകന്റെ കയ്യെടുത്ത് ചന്തിമേല്‍ ചേര്‍ത്തു വെച്ചിട്ട് ‘നിനക്കൊരു സമ്മാനം തരാം’ എന്നു പറഞ്ഞിട്ടാണത്രെ ‘അധികാരം’ പ്രകടിപ്പിച്ചിരുന്നത്. [ഞങ്ങളൊക്കെ വേറെ താവഴിയായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ വയസ്സാം കാലത്ത് എന്റെ കൈ കൊണ്ട് ഒന്ന് കിട്ടിയേനെ] ഷാപ്പില്‍ തന്നെയായിരുന്നു കിടപ്പ് എന്നതുകൊണ്ട് താവരം അപ്പുണ്ണി നായര്‍ എന്നായിരുന്നു അങ്ങേരുടെ വിളിപ്പേര്. താവരം = ടാവേണ്‍. പഴയ മലയാളമാ.

അങ്ങേരുടേയും കാരണവരായിരുന്ന താവരം അപ്പു നായരുടെ കയ്യീന്ന് അവകാശമായി കിട്ടിയതാണ് ആ പേര്. പിന്നീടും അത് നിലനിര്‍ത്തുന്നവരുണ്ടായി, ഉണ്ട്... തറവാടിന്റെ സുകൃതം എന്നല്ലാതെ എന്താ പറയ്യാ എന്റെ പരദേവതകളേ...

കീഴ്ശ്വാസം കൈക്കുടന്നയിലെടുത്ത് നാസാരന്ധ്രങ്ങളിലൂടെ ആത്മാവിലേയ്ക്ക് വലിച്ചു കയറ്റുന്നതിനെപ്പറ്റി എഴുതിയിട്ടുണ്ട് ജീനിയസ്സുകളുടെ ജീനിയസ്സായിരുന്നെ ഷെനെ (Jean Genet).

അവനനില്‍ നിന്ന് പുറപ്പെടുന്ന ദുര്‍ഗന്ധങ്ങളെ അവനവന് ഇഷ്ടപ്പെടുന്നതിനെപ്പറ്റിയും എഴുതാന്‍ ഓങ്ങിവെച്ചിട്ടുണ്ട്.

Rammohan Paliyath said...

ഉമേഷേ, വൃത്തം ആദ്യം നോക്കി പദ്യമോ ശ്ലോകമോ അല്ലേ എഴുതാന്‍ പറ്റൂ? ഇത് കവിതയല്ലേ, യേഥ്? :-)

വൃത്തം നോക്കി ഉള്ളൂര്‍, വെണ്ണിക്കുളം, നാലാങ്കല്‍, പാലാ തുടങ്ങിയ പ്രദേശങ്ങള്‍ എഴുതും. നമ്മള്‍ മൂക്കും മുലയും മുടിയുമെല്ലാമുള്ള മനുഷ്യന്റെ എഴുത്തെഴുതാനുള്ള ശ്രമമാണ്. വൃത്തമൊക്കെ താനേ വരും. ഇനി ഒന്ന് വന്നില്ലെങ്കിലും പുല്ലാ. (അരവൈദ്യന്മാരുടെ ഹുങ്കുമുണ്ടെന്ന് കൂട്ടിക്കോളണേ). പണ്ട് വൃത്തമില്ലെങ്കിലും വൃത്തിയുണ്ടായാല്‍ മതി എന്നൊരു ഇരുകാലി എഴുതി ബാലപംക്തിക്കയച്ചു. കുഞ്ഞുണ്ണിയായിരുന്നു അന്നത് നോക്കിയിരുന്നത്. പിന്നീട് ഒരാറുമാസം കഴിഞ്ഞപ്പോള്‍ അതങ്ങേരുടെ പേരില്‍ അടിച്ചു വന്നു. കാര്‍ഡെഴുതി ചോദിച്ചപ്പോള്‍ ഒരു വൃദ്ധന്റെ ഓര്‍മക്കുറവായി ക്ഷമിക്കാന്‍ മറുപടി വന്നു. സങ്കടമായി.

ശരിയാണ്, എഴുതിക്കഴിഞ്ഞ് വൃത്തം നോക്കാമായിരുന്നു. പക്ഷേ ഈ താളത്തെപ്പറ്റി എഴുത്തച്ഛന്റെ കര്‍ണപര്‍വം വായിച്ച കാലം മുതലേ കണ്‍ ഫ്യൂഷനുണ്ട്. [അതിലാണ് ഞാന്‍ വായിച്ച മോസ്റ്റ് ബീഭത്സ രംഗന്‍ - ദുശ്ശാസനവധം. ചില ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്ക് ചില കര്‍ണാടക രാഗങ്ങളൊട് സിമിലാരിറ്റി ഉള്ളപോലെ ചില സംസ്കൃത വൃത്തങ്ങള്‍ക്ക് ദ്രാവിഡ വൃത്തങ്ങളോട് സാമ്യമുണ്ടല്ലൊ. അതുപോലെ അന്നനടയ്ക്ക് വംശസ്ഥത്തിനോട് സാമ്യമില്ലേ? മാറിപ്പോകുന്ന സാമ്യം?

സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങളും അതത് വൃത്തത്തിലായതുകൊണ്ടും വൃത്തം തിരിക്കല്‍ ശാസ്ത്രീയമായി ചെയ്യാവുന്നതുകൊണ്ടും അതില്‍ താല്‍പ്പര്യമുണ്ട്. അതല്ലല്ലോ ദ്രാവിഡമ്മാരുടെ സ്ഥിതി. നമ്മുടെ ഭാഷയുടെ വേണ്ടതിലേറെയുള്ള പരിമിതികള്‍ സാഹിത്യത്തിലും ധാരാളം.

Rammohan Paliyath said...

ഉമേഷേ, ഉമേഷ് തന്നെയായിരുന്നോ ആ അനോനി? കിടന്നാവു എന്നാലല്ലേ കിടന്നോളൂ എന്നര്‍ത്ഥം വരൂ? കിടന്നിടാവൂ എന്നാല്‍ കിടക്കല്ലേ എന്നു തന്നെയല്ലേ അര്‍ത്ഥം? ശങ്ക ബാക്കി.

Rammohan Paliyath said...

കാണാപ്പുറമേ, പരിഹാസത്തിന്റെ മൊത്തക്കച്ചവടം നടത്തുന്ന ഈ ബ്ലോഗില്‍ അപ്പൊളജറ്റിക്കാവല്ലെ. തിരിച്ചടിയ്ക്ക് ഒരു ഹാറ്റ്സ് ഓഫ്!

അനോനീ/ഉമേഷേ, വിടര്‍ന്നാവു നീ സുസ്മിതേ എന്ന് ഓയെന്‍ വി. ആ പ്രയോഗം അതു മാത്രമേ ഓര്‍മയിലുള്ളു.

ദേ ഒരു വെടിയുണ്ട വരുന്നു. മാറിയേക്കാം.

എതിരന്‍ കതിരവന്‍ said...

ഭാഷാവൃത്തങ്ങള്‍ക്കു പരിമിതിയോ? ഒന്നാന്തരമായി പാടാനുള്ളവയാണത്.
‘ശൂലം കപാലം കടുന്തുടി രുദ്രാക്ഷം..’
എന്നതിലെ വൃത്തം
‘മാണിക്യ വീണയുമായെന്‍ മനസ്സിന്റെ..’
എന്നുപയോഗിച്ചപ്പോള്‍ നമ്മള്‍ പാടിയത് മറന്നോ?

തണുപ്പകറ്റാന്‍ രോമം വേണ്ടെന്നായ മനുഷ്യന്റെ ഇനി അടുത്ത പരിണാമസൂചകമാണത്രെ മുടിയില്ലായ്മ (ഡെസ് മണ്ടന്‍ പറഞ്ഞതാണോ?) അതുകൊണ്ട് കഷണ്ടിക്കാര്‍ പരിണാമപരമാ‍ായി മുന്നോട്ടു പോയവരാണ്. (തമനു, കുറുമാന്‍...പ്രൂഫ്). Star Trek പോലത്തെ സിനിമകളില്‍ വരും കാല മനുഷ്യരെ മൊട്ടത്തലയന്‍/യി ആയി ചിത്രീകരിച്ചു കഴിഞ്ഞു. പേഴ്സിസ് ഖംബട്ട എന്ന ഇന്‍ഡ്യന്‍ സുന്ദരി മൊട്ടത്തലയുമായി ഇത്തരം ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടപ്പോള്‍ ഗള്‍ഫ് ഗേറ്റ് കമ്പനി ഉണ്ടായിരുന്നില്ല.

Dinkan-ഡിങ്കന്‍ said...

അധോവായുപുരാണത്തില്‍ ദാലിയെ മറന്നോ? ശരീരദുര്‍ഗന്ധപരീക്ഷണങ്ങളിലും കക്ഷി ഏര്‍പ്പെട്ടിരുന്നില്ലേ? ശരീരത്ത് ചീഞ്ഞപഴച്ചാറൊഴിച്ച് ഈച്ചയെ അരിപ്പിച്ച് ഓര്‍ഗാസതുല്യമായ അവസ്ഥയിലെത്തുന്ന ആ “കുന്തമീശക്കാരന്റെ” ആത്മകഥ കിടിലനല്ലേ?
Of.To
മഞ്ചരിയും,മഞ്ഞച്ചേരയും, മഞ്ചേരിയും തിരിച്ചറിയാത്തതിനാല്‍ വൃത്തമില്ലാതെ ചാടുന്നു :)

Unknown said...

ഒറ്റവിഴുങ്ങേ(ങ്ങാ/ങ്ങീ?),

(1) ‘തൊപ്പിയിളക്ക‘ത്തിനു നന്ദി.

(2) “കിടന്നിടാവു“ - പറഞ്ഞപ്പോള്‍ പെട്ടെന്നു ശരിയാണെന്നു തോന്നിപ്പോകുനു. പിന്നെയും കണ്‍ഫ്യൂഷനാക്കിക്കളഞ്ഞല്ലോ. ഉമേഷ്ജി എന്തു പറയുന്നുവെന്നറിയാന്‍ കാത്തിരിക്കുകയാണു ഞാനും.

ഈ ‘ആവു’ എന്നത്‌ ഒരു പോസിറ്റീവ്‌ അവസരത്തില്‍ മാത്രമാണു യോജിക്കുന്നതെന്നു തന്നെയാണു തോന്നുന്നത്‌. ഒരു അനുമതി - അപേക്ഷ - അങ്ങനെയൊക്കെ. എന്തെങ്കിലും ‘ചെയ്താവു’ എന്നു പറഞ്ഞാല്‍ ചെയ്താലും - ചെയ്തോളൂ - എന്നൊക്കെ.

നേരേമറിച്ച്‌ നിഷേധാര്‍ത്ഥത്തില്‍ വരുമ്പോള്‍ ‘ആവു’ ഒഴിവാക്കുന്നതു തന്നെയാണു നല്ലതെന്നു തോന്നുന്നു. നെഗറ്റിവ് അവസരത്തില്‍ - “ചെയ്യാതിരുന്നോളൂ“ എന്നു നാം പറയാറില്ലല്ലോ. നേരേമറിച്ച് -‌ ചെയ്യരുത് - ചെയ്യാതിരിക്കൂ - എന്നൊക്കെ അല്പം കൂടി അധികാര/ആജ്ഞാസ്വരത്തിലുള്ള പ്രയോഗമല്ലേ ഉണ്ടാവുക? അത്തരം അവസരങ്ങളില്‍ ‘ആവു’വിനു പകരം - ചെയ്തിടായ്ക - ചെയ്തിടൊല്ല - എന്നതൊക്കെത്തന്നെയാണു നല്ലതെന്നു തോന്നുന്നു.

പിന്നെ, അവസാനകമന്റില്‍ക്കണ്ട നീട്ട് വീണ്ടും പ്രശ്നമുണ്ടാക്കും എന്നുതോന്നുന്നു. കിടന്നിടാ‘വൂ’ എന്നു നീട്ടിയാല്‍ വീണ്ടും അര്‍ത്ഥം മാറില്ലേ? താളവും തെറ്റും. (അത്‌ അറിയാതെ വന്ന പിഴവു മാത്രമാണെന്നുറപ്പാണ്. അങ്ങനെ ഉദ്ദേശിച്ചിരുന്നില്ലെന്നു വ്യക്തം. )

(3) ഒരുപോസ്റ്റല്ല - പുസ്തകം തന്നെയാക്കാനുള്ള വകുപ്പുള്ള സംഗതിയേപ്പറ്റി എഴുതുന്നെങ്കില്‍ ബഷീറിന്റെ “ഭര്‍” എന്ന കഥയേപ്പറ്റി പരാമര്‍ശിക്കാതെ വിടരുതെന്നപേക്ഷ.

(4) മുടിസംബന്ധിയായ പോസ്റ്റും അപ്പുണ്ണിനായരേക്കുറിച്ചുള്ള കമന്റും വന്നപ്പോള്‍ ഓര്‍ത്തൊരു കാര്യം. ശ്രി. മന്നത്തുപദ്മനാഭന്‍, NSS-സ്ഥാപനത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ എപ്പോളോ പറഞ്ഞതായി വായിച്ചിട്ടുള്ളൊരു കാര്യം. സംഘടനയ്ക്കു വേണ്ടി നടന്നുനടന്ന്‌ ആകെ ക്ഷീണിച്ചുവെന്നും മുടിയെല്ലാം കൊഴിഞ്ഞിരിക്കുന്നുവെന്നും ആകെ അഞ്ചോ ആറോ മുടിമാത്രമാണല്ലോ ഇനി അവശേഷിക്കുന്നത്‌ എന്നും ആരോ ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞുവത്രേ.

“അതെയതെ. സമുദായത്തിനുവേണ്ടി നടന്നു നടന്ന്‌ ഇപ്പോള്‍ മുടിയാറായി!”

Umesh::ഉമേഷ് said...

ഞാനായിരുന്നില്ല ആ അനോണി.

ഞാന്‍ അനോണി ആകാറില്ല. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ രണ്ടു പ്രാവശ്യമേ അനോണിയായിട്ടുള്ളൂ. ഒന്നു് ഇവിടെ. മറ്റൊന്നു് മുല്ലപ്പൂവിന്റെ ഒരു പോസ്റ്റില്‍ വക്കാരിയുടെ ഭാര്യ വക്കാരിണിയായി ജപ്പാനില്‍ നിന്നെഴുതിയതു്. (തപ്പിയിട്ടു കിട്ടുന്നില്ല.) രണ്ടും തമാശയ്ക്കു വേണ്ടി.

ഇനി ലോഗിന്‍ ചെയ്യാന്‍ എന്തെങ്കിലും കാരണം കൊണ്ടു നിവൃത്തിയില്ലെങ്കില്‍ (ലൈവ് ജേര്‍ണലിലും മറ്റും) താഴെ പേരു വെച്ചിരിക്കും.

തെറി വിളിക്കാനാണെങ്കിലും ഇതു ചെയ്തിരിക്കും. കേരള്‍സ്.കോമാണേ സത്യം!

Umesh::ഉമേഷ് said...

നകുലാ,

ആ ഈരടി കലക്കി!

ഒരു തൊപ്പിയുണ്ടായിരുന്നെങ്കില്‍... പൊക്കാമായിരുന്നു!

Rammohan Paliyath said...

എതിരോനേ, ഭാഷാവൃത്തങ്ങള്‍ക്ക് മാത്രമല്ല, ഭാഷയ്ക്ക് മൊത്തത്തിലും സാഹിത്യ സങ്കേതങ്ങള്‍ക്കും വലിയ പരിമിതികളുണ്ട്. ഇല്ലേ? സാധാകമ്മ്യൂണിക്കേഷന്‍സീന് ഉതകാതെ ഭാഷ മരിയ്ക്കാന്‍ കൊതിയ്ക്കുന്നു. സാഹിത്യഭാഷ എണ്ണയും വെള്ളവും കലര്‍ത്തിയ പോലെ കിടക്കുന്നു. ഹിന്ദിയിലേയും തമിഴിലേയും പോലൊരു പാട്ട് മലയാളത്തില്‍ കേള്‍ക്കാന്‍ തോന്നുന്നു. വാക്കുകളുടെ കാര്യത്തില്‍ ഇംഗ്ലീഷിന്റെ വഴക്കത്തിന്റെ 1 ശതമാനമെങ്കിലും ഉണ്ടെങ്കില്‍ മതിയായിരുന്നു.
വൃത്തങ്ങള്‍ തിരിച്ചറിയുന്നതിലും വിശദമാക്കുന്നതിലും സംസ്കൃതത്തിന്റെ ക്ലാസുമില്ല. അങ്ങനെ എല്ലാ ഫ്രണ്ടിലും മൊത്തം ഒരു ഏച്ചു കെട്ടിയ അവസ്ഥ.

ആവുവിനെപ്പറ്റി ഉമേഷേന്തെങ്കിലും പറഞ്ഞിട്ട് ആവു എന്ന് പറയാനിരിക്കുകയായിരുന്നു. ഇതിപ്പൊ പൊന്മുട്ടയിടുന്ന താറാവില്‍ കല്യാണാന്വേഷണത്തിനു പോയിട്ട് ഇന്നസെന്റ് വന്ന് വിവരം പറയുന്നപോലെയായി. തൊപ്പി വീണ്ടും പൊക്കിപ്പിടിച്ച് ഞാനിവിടെത്തന്നെ നില്‍പ്പാ. കഴിഞ്ഞ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് വിയറ്റ്നാമിന്റെ സ്റ്റാളീന്നു വാങ്ങിയ സഖാവ് ഹോചിമിന്റെ തൊപ്പി.

Unknown said...

ഉമേഷ്‌ ഗുരുജീ,

നന്ദി. :)

‘ലഘു‘വിനെ പാടുമ്പോള്‍ വലിച്ചു നീട്ടി ‘ഗുരു‘വാക്കേണ്ടിവരുന്ന പരിപാടി അഭംഗിയുണ്ടാക്കുന്നുവെന്നും, ‘കറിയില്‍ വീണാലോ’ എന്നതിനു പകരം ‘കറിയ്ക്കുള്ളില്‍ വീണാല്‍’ എന്നായിരുന്നെങ്കില്‍ ആ പ്രശ്നം ഒഴിവാക്കാമായിരുന്നു എന്നുമൊക്കെയുള്ള സ്നേഹോപദേശമായിരുന്നു പ്രതീക്ഷിച്ചത്‌.

പിന്നെ, ‘ആവു‘ പ്രശ്നത്തില്‍ ഇടപെട്ടുകണ്ടുമില്ല?
ഉമേഷ്ജിയുടെ അഭിപ്രായമറിഞ്ഞിട്ട്‌ “ആവൂ” എന്നു പറയാന്‍ കാത്തുനിന്ന - നില്‍ക്കുന്ന - ഒറ്റവിഴുങ്ങിന്റെ പിറകില്‍ ഞാനുമുണ്ട്‌. അനോനിയേയും പിന്നെ കണ്ടില്ല :(

ഒറ്റവിഴുങ്ങുജീ,

ഭാഷയുടെ പരിമിതികളേക്കുറിച്ചുള്ള നിരീക്ഷണത്തോടു നൂറുശതമാനം യോജിക്കുന്നു.

“ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയു(വു?)മര്‍ത്ഥശങ്കയാല്‍” .. എന്നല്ലേ?

എതിരന്‍ കതിരവന്‍ said...

ഉപയോഗിക്കുന്നതനുസരിച്ച് ഭാഷ വളര്‍ന്നോളും. മലയാളത്തില്‍ ഗദ്യം, നോവല്‍, നാടകം ഇതൊക്കെ ഉണ്ടായിട്ട് അധികം വര്‍ഷങ്ങള്‍ ആയിട്ടില്ലല്ലൊ.

Umesh::ഉമേഷ് said...

അന്നു രണ്ടു കമന്റിട്ടിട്ടു പോയിട്ടു് പിന്നെ ഇപ്പോഴാണു വരുന്നതു്.

അനോണി പറഞ്ഞതാണു ശരി. കിടന്നിടാവൂ എന്നതിലും കിടന്നിടുക എന്ന ക്രിയയോടാണു് ആവൂ ചേരുന്നതു്. കിടന്നിടാ എന്നതിനോടല്ല. കിടക്കാവൂ എന്നു തന്നെ അര്‍ത്ഥം.

ഇതുപോലെ വേറേ ഒരു സാധനമാണു് “പൂതാക”. ഭാരതപതാക വിജയിപ്പൂതാക! ഇപ്പോള്‍ അതു കേള്‍ക്കാനില്ല.

ചില സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും തമ്മിലുള്ള സാദൃശ്യം പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ടു്. ആയുസ്സും തലയ്ക്കു സ്ഥിരതയും സമയവും ഒക്കെയുണ്ടെങ്കില്‍ എന്നെങ്കിലും എഴുതാം.

മിക്കവാറും വംശസ്ഥത്തിലുള്ള ശ്ലോകമെല്ലാം അന്നനട പോലെ ചൊല്ലാം. അന്നനടയിലെ നടുക്കുള്ള യതി വംശസ്ഥത്തിനില്ല എന്നതാണു വ്യത്യാസം.

ഗണിച്ചിടാതേ മുനിയായൊരെന്നെ നീ
നിനച്ചിടുന്നേവനെയേകതാനയായ്
സ്മരിച്ചിടാ നിന്നെയവന്‍ കഥിക്കിലും
ഭ്രമിച്ചവന്‍ പൂര്‍വ്വകൃതാം കഥാമിവ.


എന്ന വംശസ്ഥശ്ലോകത്തിന്റെ ആദ്യത്തെ രണ്ടു വരി അന്നനട പോലെ ചൊല്ലാന്‍ പറ്റില്ല. (ഗണിച്ചിടാതെ മൂ -നിയാ‍യൊരെന്നെ നീ...) മൂന്നാമത്തെയും നാലാമത്തെയും വരികള്‍ പറ്റുകയും ചെയ്യും.

തിരിച്ചു്, അന്നനട വംശസ്ഥമാകാന്‍ സാദ്ധ്യത വളരെക്കുറവാണു്.

നിറന്ന പീലികള്‍ നിരക്കവേ കുത്തി

എന്നതു തന്നെ ഒന്നു ചൊല്ലി നോക്കൂ.

സംസ്കൃതവൃത്തമായ മല്ലികയും (ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും...) ഭാഷാവൃത്തമായ “ഓമനക്കുട്ടന്‍ ഗോവിന്ദന്‍...” എന്ന മട്ടും (ആരു വാങ്ങുമിന്നാരു വാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?) തമ്മില്‍ ഇതിനേക്കാള്‍ സാദൃശ്യമുണ്ടു്. മല്ലികയിലുള്ള ഏതു ശ്ലോകവും ഓമനക്കുട്ടന്‍ രീതിയില്‍ ചൊല്ലാമെന്നു തോന്നുന്നു. തിരിച്ചു പറ്റില്ല താനും.

Rammohan Paliyath said...

ഉമേഷേ, നന്ദി.
കോയിന്‍സിഡന്‍സ്. ഓമനക്കുട്ടന്റെ ടെക്സ്റ്റ് കിട്ടുമോ എന്ന് രണ്ടാഴ്ച മുമ്പ് ഞാന്‍ മെയില്‍ ചെയ്ത് ചോദിച്ചിരുന്നു. കിട്ടിയില്ല. എവിടെയെങ്കിലും കിട്ടുമോ?
അന്നനടയെങ്കില്‍ അന്നനട, വംശസ്ഥമെങ്കില്‍ വംശസ്ഥം... ഏതായാലും ഇത് ആ താളത്തിന്റെ കാലമാണെന്ന് തോന്നുന്നു എനിക്ക്: http://harithakam.com/ml/Poem.asp?ID=636

Umesh::ഉമേഷ് said...

ഓമനക്കുട്ടന്‍... വെണ്മണിക്കൃതികളിലുണ്ടു്. ഡീസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

എനിക്കു കാര്യമായി ഓര്‍മ്മയില്ല. കുറേ വരികള്‍ ഓര്‍മ്മയുണ്ടു്.

Rammohan Paliyath said...

അയ്യോ ആ കിത്താബ് ഇവിടെ എന്റെ കയ്യിലുണ്ട്. പക്ഷേ ഇതു കണ്ടിട്ടില്ല. അയ്യോ, ഇത് അങ്ങേരുടേതാണെന്നുപോലും എനിക്കറിയില്ലായിരുന്നു. കഷ്ടം. കഷ്ടം.

Rammohan Paliyath said...

ഉമേഷ്, സ്വാഗതയുടെ ചങ്ങാതിയെ ഓര്‍മ വന്നു: പാന

Anonymous said...

vasanthathilakam ~ keka ?

Anonymous said...

I thought Venmani and Co. were writing only A-certificate aksharaslokam and sanskrit prayers!

Related Posts with Thumbnails