Tuesday, June 3, 2008

‘ബോളിവുഡ്’ തുലയട്ടെ


ഇന്നലെ ഒരു കുഞ്ഞ് ഇന്റര്‍വ്യൂ വായിച്ചു - നമ്മുടെ മനോജ് നൈറ്റ് ശ്യാമളന്റെ. ഈ ബ്ലോഗിലെ ഇതിനു മുമ്പത്തെ പോസ്റ്റിന് കിട്ടിയ പരിഹാസ കമന്റുകളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു കോയിന്‍സിഡന്‍സ്. ശ്രീനിവാസനും മനോജും കണ്ണൂക്കാരാണല്ലൊ. ഇതിനു മുമ്പത്തെ പോസ്റ്റിന് ആദ്യം കിട്ടിയ കമന്റ് തന്നെ പരിഹാസമായാണ് ഞാനെടുത്തത്. രണ്ടാമത് പരിഹസിച്ചയാള്‍ പക്ഷേ ആദ്യകമന്റിനെ പ്രശംസയായെടുത്തെന്ന് തോന്നുന്നു. നമ്മുടെ ലക്ഷ്യം ശ്രീനിയോ പ്രിയനോ മനോജ് നെല്ലിയാട്ട് ശ്യാമളനോ പോലുമല്ല, ചുരുങ്ങിയ പക്ഷം ഒരു സ്പില്‍ബെര്‍ഗെങ്കിലും വരട്ടെ ഈ ബ്ലോഗില്‍ നിന്ന് ഇന്‍സ്പയേഡ് ആകാന്‍ എന്നാണ് എന്റെ ഈഗോപാലകൃഷ്ണമേനോന്‍ പറയുന്നത്. അതിനയാള്‍ക്ക് മലയാളമറിയില്ലെങ്കില്‍, ദുബായ് എന്ന സിനിമയില്‍ മമ്മൂട്ടി പറയുമ്പോലെ, “ലെറ്റ് ഹിം ലേണ്‍ മലയാളം”. [ഐ ഡോണ്ട് കെയര്‍ എന്നു പറയുന്നില്ല. അങ്ങനെ വിചാരിക്കുകയോ പറയുകയോ ചെയ്യുമ്പഴാണ് നമ്മ ഏറ്റവും കെയര്‍ ചെയ്യണത് എന്ന് ഇന്നലെ മന:പ്പുസ്തകത്തില്‍ വായിച്ചേയുള്ളു].

പരസ്യവ്യവസായത്തിന്റെ ആധുനിക കുലപതികളിലൊരാളായ ലിയോ ബണെറ്റ് പറയുന്നു: “നക്ഷത്രങ്ങളെ പിടിയ്ക്കാന്‍ ചാടുമ്പോള്‍ നക്ഷത്രം കിട്ടണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഏതായാലും കയ്യില്‍ ചെളിയുമായി നമ്മള്‍ തിരിച്ചുവരില്ല” [When we reach for the stars, we may not quite get one. But we may not come up with a handful of mud either]. സ്മാള്‍ ഡ്രീം ഈസ് എ ബിഗ് സിന്‍ എന്നു പറഞ്ഞപ്പോള്‍ ചിന്മയാനന്ദനും അതു തന്നെ ഉദ്ദേശിച്ചത് [സ്മാള്‍ അടിച്ചാലും ജനം കുടിയന്‍ എന്നു വിളിക്കും, ലാര്‍ജ് അടിച്ചാലും കുടിയനെന്നു വിളിക്കും. എന്നാപ്പിന്നെ ലാര്‍ജ് അടിച്ചൂടേ എന്ന് മലയാളം]. അതുകൊണ്ടാണ് സ്പില്‍ബെര്‍ഗിനെത്തന്നെ ഉന്നം വയ്ക്കാമെന്നു വെച്ചത്.

ഇന്റര്‍വ്യൂവില്‍ മനോജ് നൈറ്റ് ശ്യാമളനെ ഇന്റര്‍വ്യൂ ചെയ്തയാളുടെ പേരില്ല.[ഇന്ത്യ അബ്രോഡ് ന്യൂസ് സര്‍വീസിന്റെ [IANS] പേരിലാണ് ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചിരിക്കുന്നത്]. ഇന്റര്‍വ്യൂവിലെ പെനള്‍ട്ടിമേറ്റ് ചോദ്യം ഇങ്ങനെ: ഹൊറര്‍ സിനിമകള്‍ കണ്ടാണോ താങ്കള്‍ വളര്‍ന്നത്? ഉത്തരം: ഹൊറര്‍ സിനിമകള്‍ എനിക്കിഷ്ടമാണ്. ഒരു ചോദ്യം കൂടി ചോദിച്ച് അവസാനിപ്പിച്ചാല്‍ ഉപകാരമായിരുന്നു - എന്റെ കുടുംബം എന്നെ കാത്തുനില്‍ക്കുകയാണ്.

അങ്ങനെ അവസാനചോദ്യം: ഓകെ. നിങ്ങള്‍ നിങ്ങടെ സിനികളില്‍ തല കാട്ടാറുണ്ടല്ലൊ? സുഭാഷ് ഗായ് ആണോ നിങ്ങളുടെ പ്രചോദനം?

ഉത്തരം: നിങ്ങളുടെ ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിനുള്ള ഉത്തരം ‘അല്ല’ എന്നാണ്, കാരണം അതാരാണെന്ന് എനിക്കറിയില്ല. എനിക്കിഷ്ടം തോന്നുന്ന റോളാണെങ്കില്‍ ഞാനഭിനയിച്ചുവെന്നു വരും, അത്രമാത്രം...

ആ അവസാനചോദ്യത്തിന് ഉത്തരം പറഞ്ഞ മനോജിന്റെ naivete എനിക്കിഷ്ടപ്പെട്ടു - സുഭാഷ് ഗായോട് എനിക്കൊരു വിരോധവുമില്ലെങ്കിലും. സുഭാഷ് ഗായ് ആരായാലെന്ത്? ഇന്ത്യന്‍ സിനിമ എന്നാല്‍ ഹിന്ദി സിനിമ എന്ന് മാത്രം വിചാരിച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും. അതോ IANS ചീഫിന്റെ ശത്രുവാണോ സുഭാഷ് ഗായ്?

ഇനി ഇതിനൊരു മറുപുറവുമുണ്ട് - ഹിന്ദി സിനിമയെ ബോളിവുഡ് എന്ന് വിളിക്കുന്ന വങ്കത്തം, അടിമത്തം, പാപ്പരത്തം. ഹിന്ദിസിനിമാലോകത്തെ ബുദ്ധിജീവികളായ നാനാ പടേക്കര്‍, മനോജ് വാജ്പൈ തുടങ്ങിയവര്‍ക്ക് മുതല്‍ മഹാകവികളുടെ മക്കളായ ബച്ചനും ഷബാനയ്ക്കും വരെ വെറുപ്പാണത്രെ ഹിന്ദി സിനിമയെ ബോളിവുഡ് എന്ന് വിളിക്കുന്നതിനോട്. പിന്നെ ആര്‍ക്കാണിത് നിര്‍ബന്ധം - മീഡിയക്കോ? അതുപോരാഞ്ഞിപ്പോള്‍ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനികളേയും വുഡ് ചേര്‍ത്ത പേരുകളിട്ട് വിളിക്കുന്നു. മോളിവുഡ്, കോളിവുഡ്... എന്നതാ ഇത്? ഹോളിവുഡ് പോലെ കോടമ്പാക്കം എന്നൊരു മൊഞ്ചുള്ള പേരുള്ളപ്പോള്‍ വൈ ഈ വൈകൃതം?

[ഓഫ്: തുളു ബ്രാഹ്മണരുടെ വകയായുള്ള ഒരടിപൊളി മധുരപലഹാരമാണ് ബോളി. കടലമാവ് നേര്‍പ്പിച്ച് ദോശപോലെ ഉണ്ടാക്കി പഞ്ചസാരപ്പാവില്‍ മുക്കിയെടുത്ത് ഉണ്ടാക്കുന്ന സാധനം. കേരളീയ മലയാളികളുടെ വിശിഷ്ടഭോജ്യമായ പാലട പ്രഥമനോട് ചേര്‍ത്ത് കഴിയ്ക്കാന്‍ അതിവിശേഷം. ബോളി വിജയിക്കട്ടെ. പിന്നെ “എന്റെ കുടുംബം എന്നെ കാത്തുനില്‍ക്കുകയാണ്“ എന്ന വാചകത്തിന്റെ മധുരം. അത് ബോളി-പാലട കോമ്പിനേഷനേയും തോല്‍പ്പിക്കും. പ്രശസ്തിക്കും പത്രവാര്‍ത്തകളില്‍ വരാനും വേണ്ടി വമ്പന്‍ സ്രാവുകള്‍ വരെ കാത്തുകെട്ടിക്കിടക്കുന്ന ഒരു കാലഘട്ടത്തില്‍, മനോജ്, നിങ്ങളും വിജയിക്കട്ടെ.]

മുകളില്‍ വലത്തുള്ള സര്‍വേയില്‍ പങ്കെടുത്തിട്ട് പോകൂ.

17 comments:

Kiranz..!! said...

ഇംഗ്ലീഷ് കഥ അടിച്ചു മാറ്റുന്നത് പോട്ടെന്നു വയ്ക്കാം,ബോളി,മോളി,ടോളിന്നു കേള്‍ക്കുമ്പോളിപ്പോഴും അടിമപ്പേരു കൂടെപ്പോണതു പോലെ.

ശ്യാമളനൊരു കൈയ്യടി.

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

“എന്റെ കുടുംബം
എന്നെ കാത്തുനില്‍ക്കുകയാണ്“
എന്ന വാചകത്തിന്റെ മധുരം.
അത് ബോളി-
പാലട കോമ്പിനേഷനേയും
തോല്‍പ്പിക്കും"#
കലക്കിയല്ലോ....മാഷേ...

(ആ ഇണ്റ്റര്‍വ്യൂ....ചെയ്തവനെ.....
ഒന്നു പോയി കണ്ടേര്‌....പറ്റുമെങ്കില്‍.)

എതിരന്‍ കതിരവന്‍ said...

ബോളിവുഡ് കോളിവുഡ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ശരിയ്ക്കും ചൊറിഞ്ഞുവരും എനിയ്ക്ക്.
ഇനി ഒരു തിരിച്ചുപോക്കില്ലെന്നു തോന്നുനു. കൂടുതല്‍ ചൊറിയുക തന്നെ.

ഓഫ്. ടോ.:ബോളി ഉണ്ടാക്കാന്‍ മൈദയും ഏകദേശം കടലമാവിനൊപ്പം വേണം. പപ്പട ബോളി ഞങ്ങടെ നാട്ടില്‍ പപ്പടം അരിമാവില്‍ (ജീരകസഹിതം) മുക്കി വറത്തെടുക്കുന്നതാണ്.

സാല്‍ജോҐsaljo said...

ഹൊറര്‍ ചിത്രങ്ങളെക്കാള്‍ പേടിപ്പെടുത്തുന്ന ഫാമിലി പുറത്തുനില്‍ക്കുന്ന് എന്ന് വായിച്ചോട്ടെ!

സുഭാഷ് ഘൈ അല്ല ബാലചന്ദ്രമേന്‍‌നാണോന്ന് ചോദിക്കായിരുന്നു.

ഒരു തെറ്റു ചെയ്തു! ‘പോടാ പുല്ലേ’ന്ന് വോട്ടു ചെയ്തു ;)

Anonymous said...

“നക്ഷത്രങ്ങളെ പിടിയ്ക്കാന്‍ ചാടുമ്പോള്‍ നക്ഷത്രം കിട്ടണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഏതായാലും കയ്യില്‍ ചെളിയുമായി നമ്മള്‍ തിരിച്ചുവരില്ല

mukalilekku chadiya pole thanne thirichu varanam ennilla......
chadiya idathu thanne thirichu veezhanam ennum illa....
chandiyum kuthi ethu chelikundilum veezham..... paranjenne ullu..

Rammohan Paliyath said...

എതിരന്‍സേ, പപ്പടബോളി തന്നെയല്ലെ പപ്പടവട? ജീരകം മാത്രമല്ല എള്ളും ഇടും.

പുല്ലിനെ തൃണവല്‍ഗണിക്കരുതെന്ന് മേതില്‍. കരിമ്പും മുളയും എല്ലാം പുല്ല് തന്നെ സാല്‍ജോ.

420 said...

ഇതുനന്നായി.
തുറന്നുവച്ചതിനു
നന്ദി..

Latheesh Mohan said...

ഈഗോപാലകൃഷ്ണമേനോന്‍!!!
പക്ഷേ, ആ പ്രയോഗത്തിന്റെ ബ്രില്ല്യന്‍സ് സ്പില്‍ബഗ് അര്‍ഹിക്കുനില്ലല്ലോ സ്വാളോ. ചീളു കേസാണ്. മേനോന്‍ കുറച്ചുകൂടി നല്ല കൊമ്പ് നോക്കൂ.

സുഭാഷ് ഗായിയുടെ പ്രേമഗീതം എന്നൊന്ന് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു ഐ എ എന്‍ എസിലെ ആ മഹാപ്രതിഭ. ഹാ!

Rammohan Paliyath said...

ചുരുങ്ങിയ പക്ഷം ഒരു സ്പില്‍ബര്‍ഗെങ്കിലും എന്ന പ്രയോഗത്തിലെ ചുരുങ്ങിയ പക്ഷം എന്നതിനെ ചീള് കേസ് എന്ന് വായിക്ക് ലതീഷേ. അല്ലെങ്കില്‍ ഞാനത് ബോള്‍ഡാക്കിയേക്കാം.

മേനോന്റെ മറ്റ് കൂട്ടുകാര്‍: വിഗ് വെച്ചയാള്‍, വിഗ്നേശ്വരന്‍. നരച്ചയാള്‍, നരാധമന്‍. അല്‍പ്പന്‍ - അല്‍പ്പെന്‍ലിബെ, ഷിവാസ് റീഗല്‍ - അവളൊരു ദേവതയായിരുന്നു, റൌണ്ടെബൌട്ട് - ചുറ്റിക്കളി...

Rammohan Paliyath said...

അയ്യൊ ലതീഷേ, ഈഗോപാലകൃഷ്ണ മേനോന്‍ ജനയുഗത്തിന്റെ ആളായിരുന്നെന്ന കാര്യം മറന്നു.

Latheesh Mohan said...

ആഹ്! അവളൊരു ദേവതയെ ഞാനെടുക്കും, എനി ഗിവണ്‍ ഡേ :)

ജനയുഗേയുഗേ എന്നാണെല്ലോ :)

Anonymous said...

ബോളിവുഡ് പോലെ അടിമത്തത്തിന്റെ ചിഹ്നങ്ങളിനിയുമുണ്ട്.അവ അലോസരമുണ്ടാക്കുന്നത് , ആ റേയ്ഞ്ജില്‍ സിഗ്നല്‍ റിസീവ് ചെയ്യുന്നവര്‍ക്കു മാത്രം;സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുന്നവര്‍ക്കു മാത്രം-
കുഞ്ചന്‍ നമ്പ്യാരെ കുട്ടികള്‍ക്കു പരിചയപ്പെടുത്താനുള്ള ഒരു പുസ്തകത്തില്‍, തന്റെ ലേഖനത്തിന്റെ പകുതിയിലധികം ഷേക്സ്പിയറെ വാഴ്ത്തിയശേഷം ‘അതു പോലെ ഒരാളയിരുന്നു കുഞ്ചന്‍ നമ്പ്യാര്‍’ എന്നു പറയുന്ന കെ.എം.മാത്യൂ വിന്റെ സമീപനവും, പിറന്നാളാഘോഷിക്കാന്‍ വെളിച്ചമൂതിക്കെടുത്തണമെന്ന നിലയില്‍ ആചാരങ്ങളുടെ ആഗോളവല്‍ക്കരണവും പലരേയും പല തരത്തില്‍ അലോസരപ്പെടുത്തുന്നു.
സ്വാതന്ത്ര്യമെന്നാല്‍ സാംസ്കാരികസ്വാതന്ത്ര്യവും, സ്വത്വമെന്നാല്‍ സാംസ്കാരികസ്വത്വവുമാണെന്ന് ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മനസ്സിലാക്കും.അതുവരെ ‘ആരിതു പറഞ്ഞു’ എന്നു നോക്കിയാവും പലരും പ്രതികരിക്കുക. പതിവിനു വിപരീതമായി, ഒരു നല്ല പോസ്റ്റ്.

Rammohan Paliyath said...

:-)

പതിവിനു വിപരീതമായി നിങ്ങള്‍ക്കും ഒന്ന് നോനിമസ്സാകാമായിരുന്നു.

Anonymous said...

ദിനപത്രത്തില്‍ ജോലി കിട്ടാഞ്ഞതിന്റെ കോമ്പ്ലക്സ് തീര്‍ക്കല്‍

kalikaalam sathyam

pothujanam kazhutha

njanum.....

പപ്പൂസ് said...

ഇയ്യടുത്തൊരു സംസാരം കഴിഞ്ഞതേ ഉള്ളു. വേറേ രാജ്യങ്ങളിലെ സിനിമാ ഇന്‍ഡസ്ട്രി ഏതേലും __ളീവുഡിന്‍റെ പുറകെയുണ്ടോ? മ്യാന്‍മാറില് MYളീവുഡെന്നൊക്കെ?

ആ ഐ ഡോണ്ട് കെയറിനെപ്പറ്റി പറഞ്ഞത്, ഐ റിയലി ഡോണ്ട് കെയര്‍! (റിയലി ചേര്‍ത്താ പെരുത്തു ശ്രദ്ധിച്ചു എന്നാവുവോ എന്തോ) ;-)

Rammohan Paliyath said...

ചിലപ്പോള്‍ ആയേക്കും പപ്പൂസേ. ഭൂമി ഉരുണ്ടതായതുകൊണ്ട് അധികം ഇടത്തോട്ട് പോയാല്‍ വലത്തോട്ടെത്തുന്നതുപോലെ. കെ. വേണുവിനെ ഓര്‍മയില്ലേ?

tingtong said...

ram mohan, kalakkunnundallo..congrats

Related Posts with Thumbnails