ലോകത്തിലെ ഏറ്റവും പ്രശസ്തയായ കോക്ക്ടെയിലാണ് ബ്ലഡി മേരി. തക്കാളിജ്യൂസും വോഡ്കയുമാണ് ബ്ലഡി മേരിയുടെ മുഖ്യ ഉള്ളടക്കം. ഉള്ളി, കാരറ്റ്, സെലെറി എന്നിവയുടെ കുഴമ്പ്, ബ്രോത്ത്, വോര്‍സെസ്റ്റര്‍ഷെയര്‍ സോസ് തുടങ്ങിയവയാണ് മറ്റ് ഉപദംശങ്ങള്‍.
ക്യാനുകളിലോ കുപ്പികളിലോ ഇവിടെ ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന പഴച്ചാറുകളില്‍ എനിക്കേറെ പ്രിയപ്പെട്ടത് തക്കാളിച്ചാറായത് അതുകൊണ്ടല്ല, തക്കാളിജ്യൂസിന്റെ നൈസര്‍ഗിക സ്വാദ് ഇഷ്ടപ്പെട്ടതുകൊണ്ടാണ്. പോരാത്തതിന് കിഡ്നിയില്‍ കല്ലില്ലാത്തതും വായില്‍ ഇടയ്ക്കിടെ പുണ്ണ് വരുന്നതും [aphthous ulcer] തക്കാളിജ്യൂസിനെ പ്രിയതരമാക്കാനുള്ള കാരണങ്ങളായി. സൌദി അറേബ്യയില്‍ ഉണ്ടാക്കുന്ന റാണിയാണ് ഇവിടെ ലഭിക്കുന്ന പ്രമുഖ ബ്രാന്‍ഡ്. അധികം ഡിമാന്‍ഡില്ലാത്ത സാധനമായതിനാല്‍ എല്ലാ ഗ്രോസറികളിലും കിട്ടില്ല എന്നൊരു പ്രശ്നമുണ്ട്. ബ്ലഡി മേരിയുടെ ബ്ലഡിനെപ്പറ്റി ഇതെല്ലാമോര്‍ത്തത് ഇന്ന് ഇ-മെയിലായി കിട്ടിയ ഒരു തക്കാളിക്കഥ വായിച്ചിട്ടാണ്.
ഇതാ അതിന്റെ പരിഭാഷ:
മൈക്രോസോഫ്റ്റിന്റെ ഓഫീസില്‍ ഒരു പ്യൂണിന്റെ ഒഴിവുണ്ടെന്നറിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ഇന്റര്‍വ്യൂവിനു ചെന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ മാനേജര്‍ പറഞ്ഞു: "നിങ്ങളെ അപ്പോയിന്റ് ചെയ്തിരിക്കുന്നു. ജോയിന്‍ ചെയ്യുന്നതിനുമുമ്പ് നിങ്ങള്‍ ഒരു ഫോറം പൂരിപ്പിച്ചു തരണം. ഫോറം നിങ്ങള്‍ക്ക് ഈ-മെയിലായി അയച്ചുതരാം. എന്താണ് നിങ്ങളുടെ ഈ--മെയില്‍ ഐഡി?".
ഈ-മെയില്‍ ഐഡിയോ? അയാള്‍ പകച്ചു. അങ്ങനെ ഒരു സാധനത്തെപ്പറ്റി അയാള്‍ കേട്ടിട്ടേ ഇല്ലായിരുന്നു. "എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ പറഞ്ഞു. "അതിനര്‍ത്ഥം നിങ്ങള്‍ ജീവിച്ചിരിക്കുന്നില്ല എന്നാണ്. ജീവിച്ചിരിക്കാത്ത ആള്‍ക്ക് ജോലി തരാന്‍ വയ്യ", മാനേജര്‍ കൈ കഴുകി.
നിരാശനായി പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. പോക്കറ്റില്‍ ആകെയുള്ളത് ഇരുപത് ഡോളര്‍. ഒടുവില്‍ അയാള്‍ക്കൊരു ബുദ്ധി തോന്നി. മാര്‍ക്കറ്റില്‍ പോയി ആ ഇരുപത് ഡോളര്‍ കൊടുത്ത് അയാളൊരു പെട്ടി തക്കാളി വാങ്ങി. അതും ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി നടന്ന് വിറ്റപ്പോള്‍ ഉച്ചയൂണിന് മുമ്പുതന്നെ അയാള്‍ക്ക് 36 ഡോളര്‍ കിട്ടി. ഉച്ചതിരിഞ്ഞും അയാള്‍ അതാവര്‍ത്തിച്ചു. വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ അയാളുടെ കയ്യില്‍ 65 ഡോളറുണ്ടായിരുന്നു. അങ്ങനെ അയാളൊരു ബിസിനസ്സുകാരനായി.
5 കൊല്ലം കഴിയുമ്പോളേയ്ക്കും ഒരുപാട് ലോറികളും ഗോഡൌണുകളുമൊക്കെയുള്ള ഒരു വലിയ റീടെയ് ലര്‍ ആയത്രെ അയാള്‍. അപ്പോളാണ് കുടുംബാഗങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് എടുക്കാമെന്ന് അയാള്‍ വിചാരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ സെയിത്സ്മാന്‍ വന്ന് പോളിസികളെപ്പറ്റി അയാളോട് വിശദീകരിച്ചു. ഒടുക്കം സെയിത്സ്മാന്‍ അയാളോട് അയാളുടെ ഈ-മെയില്‍ ഐഡി ചോദിച്ചു. "ഇല്ല, എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ മറുപടിച്ചു.
ഹെന്ത്, കോടീശ്വരനായ ഒരു ബിസിനസ്സുകാരന് ഈ-മെയില്‍ ഐഡി ഇല്ലെന്നൊ? സെയിത്സ്മാന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളയാളുടെ ഡയലോഗ് വിരുത് പുറത്തെടുത്തു: "ഈ-മെയില്‍ ഐഡി ഇല്ലാതെ തന്നെ നിങ്ങള്‍ കോടീശ്വരനായി. അപ്പോള്‍ ഒരു ഈ-മെയില്‍ ഐഡി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് സങ്കല്‍പ്പിച്ചു നോക്കൂ".
മറുപടി പറയാന്‍ അയാള്‍ക്ക് ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല. "ഓ, സങ്കല്‍പ്പിക്കാനൊന്നുമില്ല. ഒരു ഈ-മെയില്‍ ഐഡി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മൈക്രോസോഫ്റ്റിലെ പ്യൂണായേനെ”.
ഗുണപാഠം 1: ഇന്റര്‍നെറ്റ് നിങ്ങളുടെ ജീവിതവിജയത്തിലേയ്ക്കുള്ള വഴി തുറക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
ഗുണപാഠം 2: ഈ-മെയില്‍ ഐഡിയും ഇന്റര്‍നെറ്റ് പ്രാവീണ്യവും ഇല്ലെങ്കിലും അധ്വാനിച്ചാല്‍ നിങ്ങള്‍ക്ക് കോടീശ്വരനാകാം. ഗുണപാഠം
3: ഈ കഥ ഈ-മെയില്‍ വഴിയാണ് നിങ്ങള്‍ക്ക് കിട്ടുന്നതെങ്കില്‍ ഒരു പ്യൂണിനെപ്പോലെ ജീവിച്ചു മരിയ്ക്കാന്‍ നിങ്ങള്‍ക്കുള്ള സാധ്യത വളരെ അധികം.
PS: എനിയ്ക്ക് ഇത് തിരിച്ച് ഈ-മെയില്‍ ചെയ്തിട്ട് കാര്യമില്ല. ഞാന്‍ എന്റെ ഈ-മെയില്‍ ഐഡി ക്ലോസ് ചെയ്ത് തക്കാളി വില്‍ക്കാന്‍ പോയിരിക്കുന്നു.
Thursday, June 12, 2008
Subscribe to:
Post Comments (Atom)
22 comments:
വായിച്ചിരുന്നു
ഇതു വില്യം സോമര്‍സെറ്റ് മോമിന്റെ “The Verger” എന്ന ഒരു കഥയുടെ പുതുക്കിയ രൂപമാണ്.
അതില്‍ പള്ളിലച്ചന്‍ പഠിപ്പില്ലാത്തതിനാല്‍ കപ്യാരെയാണ് പറഞ്ഞു വിടുന്നത്. അയാള്‍ സിഗാര്‍ വിറ്റ് കാശുകാരനാകുന്നു.
പണ്ട് ഈ കഥ വലിച്ചു നീട്ടിപറഞ്ഞു അവസാനം ചോദ്യം ചോദിക്കുന്ന ഒരു കളിയുണ്ടായിരുന്നു.
മോം പണ്ട് പ്രചാരത്തിലുണ്ടായിരുന്ന് ഒരു ജൂത നാടോടിക്കഥ കോപ്പിയടിച്ചു കഥയാക്കിയതാണെന്നും പറയുന്നുണ്ട്.
വേശ്യാലയത്തിന്റെ കാവല്‍ക്കാരന്‍ ജോലി പോയി ആപ്പിള്‍ കച്ചവടക്കാരനായ രൂപത്തിലും ഈ കഥ കാണാം.
ഈ മെയില്‍ കഥ വായിച്ചപ്പോള്‍ എനിയ്ക്ക് വേറൊരു കഥയാണ് ഓര്‍മ്മ വന്നത്.
മകന്റെ മകളെ പെണ്ണുകാണാന്‍ വന്ന ചെറുക്കന്‍ IAS കാരനാണ്. ഇത് എന്താണെന്നറിയാത്ത അപ്പൂപ്പന്‍, IAS ഉണ്ടായിട്ടൊന്നും ഒരു കാര്യൊം ഇല്ല. നിനക്ക് 'അയിരുകളി' നിശ്ചയണ്ടാ എന്ന് ചോദിച്ച പോലെയാണ്.
ഒരു പാടു തവണ ഫോര്‍വേഡായി കിട്ടിയ മെയിലുകളിലൊന്ന്... പക്ഷെ ചിലതിലു തക്കാളി എന്നതു മാറ്റി പച്ചക്കറി എന്നായിരുന്നു എഴുതിയിരുന്നത്....
എന്തായാലും മറ്റൊരു തക്കാളിക്കഥ. ഇവീടെ വായിച്ചോളു ചുമ്മാ..;)
ഒറ്റ ചോദ്യം:
മച്ചിനു മുകളിലിരുന്ന് ശാപ്പാടടിച്ച ഋഷിവര്യനെ കണ്ട സായിപ്പ് എന്ത് ചെയ്തു?
ഒറ്റ ഉത്തരം:
appreciate (അപ് ഋഷി ഏറ്റ്) ചെയ്തു.
(വളരെ കൊല്ലാമാലകള്‍ക്ക് ശേഷം സബോളബ്ലോഗില്‍ വന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ അത് ഇങ്ങിനെയായിപ്പോയതാണ്. തല്ലരുത്... ഒന്ന് വിരട്ടി വിട്ടാല്‍ മതി)
So who owns the copy right?
ഒരു അടിപൊളി തലക്കെട്ടും അതിനെക്കാള്‍ അടിപൊളി പടവുമിട്ടിട്ടു് അതിനോടു യാതൊരു ബന്ധവുമില്ലാത്ത ഒരു പഴയ വളിച്ച ഫലിതം പ്രസിദ്ധീകരിച്ചു വായനക്കാരെ ചതിക്കുന്നോ?
ഇപ്പോള്‍ എല്ലാവര്‍ക്കും ഈ പോസ്റ്റിലെ അവസാനത്തെ ഖണ്ഡികയുടെ പൊരുള്‍ മനസ്സിലായിക്കാണുമല്ലോ :)
സിജുവേ, ഹെന്ത്, ഇത് സോമര്‍സെറ്റിന്റെ കാലത്തേ ഉള്ളതെന്നോ. നമിച്ചു. പൌലോസ് കൊയ്ലോയുടെ ഒരു കഥ പറഞ്ഞപ്പോഴും ഇതുപോലെ ആരോ എന്തോ പറഞ്ഞു.
റോബീയേ, ഇതിന്റെ കോപ്പിറൈറ്റ് ആര്‍ക്കാണെന്ന് ആര്‍ക്കറിയാം. സോമര്‍സെറ്റ് മോമിന് കൊടുക്കണോ അതോ അതിനും മുമ്പത്തെ വല്ല അനോനിക്കും?
വക്കാരിയേ, നിങ്ങള്‍ എന്തു പറഞ്ഞാലും സഹിച്ചു. എന്റെ ഞാന്‍ തന്നെ ഡിലീറ്റിയ പോസ്റ്റുകള്‍ മത്സ്യാവതാരമായി വന്ന് വീണ്ടെടുത്ത് തന്നതല്ലേ നിങ്ങള്‍.
ഉമേശാ, ഇ-വായനക്കാരെ ഇങ്ങനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യാതെ. പണ്ട് ‘മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം’ എന്ന് ഒരു പോസ്റ്റിട്ടിട്ട് അത് പലര്‍ക്കും വാര്‍ത്തയായിരുന്നു.
പാലാ മരിച്ചത് അറിഞ്ഞില്ലെന്നു തോന്നുന്നു - യു സീം ടു ബി ഇന്‍ ഗുഡ് മൂഡ്.
ലിങ്കിലെ പ്രസ്താവനയ്ക്കിട്ട കമന്റ് ഇവിടെ ആവര്‍ത്തിക്കുന്നു: [“പോസ്റ്റിലെ ഉള്ളടക്കത്തിനേക്കാള്‍ പ്രാധാന്യം തലക്കെട്ടിനാണു് എന്നു രാം മോഹന്‍ പാലിയത്തു് പല സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്”. ഇല്ലെന്നാണ് എന്റെ ഓര്‍മ. ഉണ്ടെങ്കില്‍ കാണിച്ചുതന്നാല്‍ പിന്‍ വലിയ്ക്കാം. തലക്കെട്ടിന് തീര്‍ച്ചയായും പ്രാധാന്യമുണ്ട് എന്നാണ് പറയുന്നത്. ഉള്ളടക്കത്തോളം എന്നും പറയാം. കാള്‍ വേണ്ട. ]
പുതുതായി ഇതുവായിച്ച ഒരാളെങ്കിലും കൈ പൊക്കാമോ? രക്ഷിയ്ക്കണേ... രക്ഷിയ്ക്കണേ...
ഞാനുണ്ടേ, നമ്മുടെ വായന അല്ലെങ്കിലും കമ്മിയാണ്. ബ്ലഡി മേരിയെന്ന് കേട്ടാണ് വന്നു കേറിയത്. കണ്ടതൊരു ബ്ലേഡ് കഥയും.
സത്യത്തില്‍ ഇതൊരു ബ്ലേഡ് കഥയായി എനിക്ക് തോന്നിയില്ല മാരീചരേ. കൊഴപ്പം ചില ബ്ലോഗുകാരുടേതാണ്. അവര് സ്റ്റാന്‍ഡേഡ് കൂടിയ ബ്ലോഗുകളും പോസ്റ്റുകളും ഇട്ട് വായനക്കാരുടെ സ്റ്റാന്‍ഡേഡ് അസ്വഭാവികമായും അസന്തുലിതമായും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ബ്ലോഗുകളുടെ സ്റ്റാന്‍ഡേഡ് കുറയ്ക്കുക എന്നൊരു ക്യാമ്പെയ്ന് സമയമായി.
പരിഹാസമല്ലാട്ടൊ. അയാം സീരിയസ്. എഴുത്ത് പ്രൊഫഷനാക്കാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ പരിദേവനം, പരിവേദന.
ശരിയാണ് റം മോഹന്‍, അങ്ങനെ വായിച്ചു വായിച്ച് തല കറങ്ങി അല്‍പം ബ്ലഡി മേരിയടിക്കാം എന്നു കരുതി ഇവിടെ വന്നപ്പോള്‍ പറ്റിച്ചത് ശരിയായില്ലെന്നേ പറയുന്നുളളൂ.
"കൊഴപ്പം ചില ബ്ലോഗുകാരുടേതാണ്. അവര് സ്റ്റാന്‍ഡേഡ് കൂടിയ ബ്ലോഗുകളും പോസ്റ്റുകളും ഇട്ട് വായനക്കാരുടെ സ്റ്റാന്‍ഡേഡ് അസ്വഭാവികമായും അസന്തുലിതമായും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു."
ഹ ഹ ....
മന്ത്രി സുധാകരന്‍ ഇതു പോലെ ഒരു പ്രസ്താവന സ്മാര്‍ട്ട് സിറ്റിയെയും കയര്‍ തൊഴിലാളികളെയും പറ്റി പറഞ്ഞിരുന്നു.
ബ്ലോഗുകളുടെ സ്റ്റാന്‍ഡേഡ് കുറയ്ക്കുക എന്നൊരു ക്യാമ്പെയ്ന് സമയമായി.
പരിഹാസമല്ലാട്ടൊ. അയാം സീരിയസ്.
one swallow,
interesting,
തീര്‍ച്ചയായും
interesting... :)
കൂടുതല്‍ പറയൂ.
ഓഫിന്റെ അയ്യരുകളിയാണല്ലെ
എങ്കിലിതാ “ടൈഫോയ്‌ഡ് മേരി“ എന്ന “ബ്ലഡി മേരി” -> http://www.enotes.com/public-health-encyclopedia/typhoid-mary
ചാളമേരിയുമായി പിന്നെ വരാം
എന്റെ പോസ്റ്റ് നേരെയാക്കി. താങ്കളുടെ കമന്റിനു് അവിടെ മറുപടിയും പറഞ്ഞിട്ടുണ്ടു്.
എല്ലാം ശരിയായി എന്നു കരുതുന്നു.
മാരീചോ, വണ്‍ സ്വാളോ പറഞ്ഞതു കേട്ടില്ലേ? സ്റ്റാന്‍ഡേര്‍ഡ് അല്പം കുറയ്ക്കണം, കേട്ടോ :)
ഹഹഹ. മാരീചന്‍ വിളിച്ചതു കേട്ടില്ലേ, റം മോഹന്‍ എന്നു്? :)
ഒരു വെടിയുണ്ട വരുന്നു. മാറിയേക്കാം.
കണ്‍ എരിയുന്നു. ഓടുവിന്‍. ഓടുവിന്‍.
Moral of the story no:4
Be careful while stealing famous idols.
Criticizing idol-worship is not a justification for stealing idols.
You will have to swallow this one. Write original ones, that you are capable of.
"Your writing is both original and good;but the part that is good is not original and the other part, the original one, is not good." -was it Samuel Johnson?
കുഴിയെണ്ണാതെ അപ്പം തിന്നത് കൊണ്ട് നന്നായി ആസ്വദിച്ചു .. ഇതില്‍ കമന്‍റെ ഇട്ടിട്ടുള്ളര്‍ എല്ലാം കുഴിയെണ്ണി അപ്പം തിന്നവരാണെന്നു തോന്നുന്നു. . . ഏതായാലും കുറേ നാളുകള്‍ക്കു ശേഷം സ്വയംബ്ലോഗം ഒന്നനങ്ങി . . . :)
ഞാനും ഇത് കേട്ടിട്ടുണ്ട്. ഇതു പോലുള്ള കഥകൾ കേട്ട്, പുതിയ കാലത്തിനൊത്ത് ജീവിക്കാതിരിക്കാൻ കാരണങ്ങൾ തേടുന്നത് ആപൽക്കരം എന്ന ഒരു തിരിച്ചുവായനയാണ് രാമ്മോഹൻ ആവശ്യപ്പെടുന്നത് എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം
Post a Comment