Friday, June 20, 2008

കണ്‍സ്ട്രക്ഷന്‍ ബൂ‘മറാ‍ങ്ങ്’


ഒരു കുഴി കുന്നാക്കുമ്പോളപ്പുറ-
മിരുകുഴിയാകുമതോര്‍ക്കേണം.

ഒരു കാന തൂര്‍ത്തൊരു മതിലു കെട്ടുമ്പോള്‍
ഇരുകാനയുണ്ടാക്കയാണു നമ്മള്‍.

11 comments:

Rammohan Paliyath said...

ഒരു കുഴി നിന്നിടം ഒരു കുന്നാക്കാന്‍ രണ്ട് കുന്നുകള്‍ വേണം. അപ്പോള്‍ രണ്ട് കുഴികള്‍ ഉണ്ടാക്കണം. ഹ ഹ. എന്നെയങ്ക്ട് കില്ല്.

പാമരന്‍ said...

!!!!!!!!

കുട്ടനാടന്‍ said...

കില്ലിയാല് അതിനും കുഴിവെട്ടണ്ടേ, അപ്പഴും ഒരു കുന്നു നിരത്തണം
ബോധോദയം,
ചുമ്മാ കിടക്കട്ടെ

sambharam said...

അതീ പ്രകൃതി നിയമമല്ലേ
ഒരു വലിപ്പ് പണിയാന്‍ ഒരു മരം മുറിച്ചല്ലേ പറ്റൂ
ഒരു പുഴയുണ്ടാകുമ്പോള്‍ ഒരു കര പോയെ പറ്റൂ

Rammohan Paliyath said...

അതെല്ലാം 1:1 എന്ന നിലയ്ക്കാണ് പോകുന്നത്. എന്നാല്‍ ചില നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ 1:2 ആണ് സംഭവിക്കുന്നത്. ഒരു കുഴി കുന്നാക്കുന്ന പ്യുവര്‍ മാത്തമാറ്റിക്സ് ആലോചിച്ചുനോക്കൂ.

സജീവ് കടവനാട് said...

കുന്നിടിച്ച് കുണ്ടു തൂര്‍ത്ത് മൊത്തം സമതലമാക്കുന്നതില്‍ തരക്കേടില്ലെന്നു വരുമോ? അതിനു മീതെ കൂറ്റന്‍ ഫ്ലാറ്റു വരുന്നത് വികസനമെന്നു വരുമോ? വരാനിരിക്കുന്ന തലമുറയ്ക്കു നല്‍കാന്‍ കുറേ കിളിക്കൂടുകള്‍ മാത്രം മതിയെന്നു വരുമോ? കണ്ണെത്താദൂരം പരന്നുകിടക്കുന്ന കോണ്‍ക്രീറ്റുപാടങ്ങളില്‍ ഇരക്കുവലവിരിച്ചിരിക്കുന്ന നരഭോജികളെ സ്വപ്നത്തില്‍ കണ്ടത് സത്യമായ് വരുമോ... ഭയം മാത്രം...

sambharam said...

എന്തെങ്കിലും നഷ്ടപ്പെടാതെ ഒന്നും നേടാനാവില്ല
കുളം നികത്താന്‍ കുന്നു , കുന്നു പോയിടത്ത് കെട്ടിടം
......................
ഇന്നിപ്പോ ദുബയിന്നു നിങലെഴുത്തുന്ന കത്ത് ഞാന്‍ ഇവിടിരുന്നു
വായിക്കുന്നു . ഞാനെഴുതുന്നത് നിങ്ങള്‍ അവിടെ ഇരുന്നു വായിക്കുന്നു
അവിടെ നഷ്ടപ്പെട്ടത്‌ ആ കാത്തിരിപ്പിന്റെ സുഖം ......
ഓര്‍ക്കുന്നില്ലേ പോസ്റ്റ് മാന്റെ വരവും കാത്തു
തന്റെ പ്രിയപ്പെട്ടവളുടെ എഴുത്തും കാത്തുള്ള ആ ഇരുപ്പു
എന്നിട്ട് അയാള്‍ വരതാവുംബോഴുള്ള സുഖം നിറഞ്ഞ ഒരു ഒരു .......
നഷ്ടങ്ങള്‍ സുഖങ്ങള്‍ കൂട്ടുന്നു ......സുഖങ്ങള്‍ കൂടുമ്പോള്‍ ....നഷ്ടങ്ങള്‍ കൂടുന്നു

അഭയാര്‍ത്ഥി said...

ഒരു രാവിനൊരുപക്ലിനൊരിരവ്‌
ഒരുദുഖത്തിന്നൊരുസുഖത്തിന്നൊരുദുഖം

എളിമക്കു നേട്ടം
നേട്ടത്തിന്ന്‌ പെരുമ
പെരുമക്കഹന്ത
അഹന്തക്ക്‌ നാശം
നാശത്തിന്നെളിമ

ബെന്‍സീന്റെ സ്റ്റ്രക്ച്വര്‍ പോലെ
ലോ ഓഫ്‌ ഒക്റ്റേവ്‌ പോലെ
തുടങ്ങിയിടത്തൊടുങ്ങുന്ന
ആവര്‍ത്തന വിരസമീലോകം.

പപ്പൂസ് said...

1st Law of Thermodynamics - സംഗതി എവിടോ ഉണ്ടെന്ന്... ;-)

Rammohan Paliyath said...

ഉം, matter is neither created nor destroyed അല്യോ?

കുറച്ചുങ്കൂടി നീട്ടിപ്പരത്തിയാല്‍ ‘പദാര്‍ത്ഥങ്ങളുടെ സ്ഥാനചലനമാണ് ജീവിതം’ എന്നും പറയാം.

സാല്‍ജോҐsaljo said...

evideaeaaaaaaaaaa?

Related Posts with Thumbnails