Tuesday, October 2, 2007
ക്രിക്കറ്റ്, ഇന്ത്യ, ഗാന്ധി
ട്വന്റി-ട്വന്റി ഫൈനലില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷോയെബ് മാലിക് കളിക്കൊടുവില്‍ തന്റെ നാട്ടുകാര്‍ക്കും ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ക്കും പബ്ലിക്കായി നന്ദി പറഞ്ഞതു കേട്ടപ്പോള്‍ ഓര്‍ത്തത് പഴയൊരു കാര്യമാണ് - 1930-കളിലെ ഇന്ത്യയില്‍ ഹിന്ദു ഇലവന്‍, മുസ്ലീം ഇലവന്‍, പാര്‍സി ഇലവന്‍... ഇവരൊക്കെ തമ്മിലായിരുന്നു ക്രിക്കറ്റുകളി. ഗാന്ധിജി ഇടപെട്ടിട്ടും 1946 വരെ അങ്ങനെ തുടര്‍ന്നത്രെ. 1919-നും 23-നും ഇടയ്ക്ക് ഹിന്ദു ഇലവനില്‍ രണ്ട് ദളിത് സഹോദരന്മാരെ ഉള്‍പ്പെടുത്താനും ഗാന്ധിജിയുടെ സമ്മര്‍ദ്ദം വേണ്ടി വന്നു. ആ പല്‍വങ്കര്‍ സഹോദരിലൊരാള്‍ - വിത്തല്‍ പല്‍വങ്കര്‍ - അങ്ങനെ ഹിന്ദു ടീമിന്റെ ക്യാപ്റ്റന്‍ വരെയായി. ഇന്ന് ഇന്ത്യന്‍ ടീമില്‍ രണ്ട് മുസ്ലീം സഹോദരര്‍ - യൂസുഫ് പത്താനും ഇര്‍ഫാന്‍ പത്താനും. ഇന്ന് ഗാന്ധി ജയന്തി. ഗാന്ധിജി നല്ല ഒന്നാന്തരമായി ബാറ്റിംഗും ബോളിംഗും ചെയ്തിരുന്നെന്ന് രാജ്കോട്ടിലെ ആല്‍ഫ്രഡ് സ്കൂളില്‍ ഗാന്ധിജിയുടെ സഹപാഠിയായിരുന്ന രതിലാല്‍ ഖേലാ ഭായ് മേത്തയുടെ ഓര്‍മക്കുറിപ്പ്. ഗാന്ധിജിയുടെ തലമുറയ്ക്കുശേഷം വന്ന രാഷ്ട്രീയക്കാരും ബുദ്ധിജീവികളും ഇന്റ്ഗ്രേറ്റ് ചെയ്തതിനേക്കാള്‍ (അവരങ്ങനെ വല്ലതും ചെയ്തിട്ടുണ്ടങ്കില്‍) ആഴത്തില്‍ ക്രിക്കറ്റ് ഇന്ത്യയെ ഇന്റ്ഗ്രേറ്റ് ചെയ്തിരിക്കുന്നു. അതോര്‍ക്കുമ്പോള്‍ ഹോക്കിയോടും ഫുട്ബോളിനോടുമെല്ലാം ക്രിക്കറ്റ് ചെയ്ത കുറ്റം നമുക്ക് ക്ഷമിക്കാന്‍ കഴിയണം. അതോര്‍ക്കുമ്പോള്‍ ഷോയെബ് മാലിക്കിന്റെ വിവരക്കേട് നാം ക്ഷമിക്കുന്നതുപോലെ.
Subscribe to:
Post Comments (Atom)
4 comments:
പൈതൃകം ആഴ്ചപ്പതിപ്പ് കണ്ടിരുന്നു, ഗാന്ധിജി ക്രിക്കറ്റ് എന്നെല്ലാം മുഖചിത്രത്തിനു സമീപം കണ്ടപ്പോള്‍ കരുതി വനിതയില്‍ കാണുന്ന ‘ലൈംഗികതയും പൂന്തോട്ടപരിപാലനവും’ പോലുള്ള ആകര്‍ഷകമായ ടൈറ്റില്‍ മാത്രമാവുമെന്ന് ;)
2001-ല്‍ ഹിന്ദുവില്‍ വന്ന രാമചന്ദ്രഗുഹയുടെ ലേഖനത്തില്‍ നിന്നാണ് പഴയ വിവരങ്ങള്‍ അറിഞ്ഞത്. പൈതൃകം ക്രെഡിറ്റ് കൊടുത്തിട്ടുണ്‍ടോ?
എന്നാലും മാലിക് പറഞ്ഞത് കുറച്ചു കടന്നു പോയില്ലേ?
അല്ല....ഈ മാലിക് എന്തായിരുന്നു പറഞ്ഞതു ???
Twenty-20 world cup final കഴിഞ്ഞപ്പോ നടത്തിയ നന്ദിപ്രകാശനം ആയിരുന്നോ....?
അതു ആണെങ്കില് അതു കുറച്ചല്ല... കുറേ അധികം കടന്നു പോയി......
അവന്റെ ഒക്കെ ധാരണ എന്താണാവോ ??
Post a Comment