Tuesday, October 9, 2007
അന്നങ്ങള്‍ പോയ വഴി
ജുറാസിക് പാര്‍ക്കിനെപ്പറ്റി അത് കണ്ട കാലത്ത് ആലോചിച്ചുണ്ടാക്കിയ ഒരു വാചകമുണ്ടായിരുന്നു - inside every man there is a jurassic park. ഇന്നലെ രാവിലെ പി. ലീലാലപിച്ച ഹരിനാമകീര്‍ത്തനം കേട്ടുകൊണ്ടിരിക്കെ ഞെട്ടിപ്പോയി (മുമ്പ് പല തവണ വായിച്ചപ്പോഴും കേട്ടപ്പോഴും അത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു). പത്തഞ്ഞൂറ് കൊല്ലം മുമ്പ് എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നു - ജന്തുക്കളുള്ളില്‍ വിലസീടുന്നു പാര്‍ക്കിലിഹ... ബൂലോകകവികളില്‍ ഹരിനാമകീര്‍ത്തനം വായിക്കാത്തവര്‍ കവിതയുടെ ഈ സഫാരി പാര്‍ക്ക് മിസ്സാക്കല്ലേ.
Subscribe to:
Post Comments (Atom)
19 comments:
തെറ്റീ കമ്പ്ലീറ്റ് തെറ്റി.. അത് ആ പാര്‍ക്കല്ല....പാര്‍ക്കില്‍ = Look ‘നോക്കിയാ’ല്‍.. അങ്ങനെയാണതിന്റെ അര്‍ത്ഥം..വേണമെങ്കില്‍ അനിലിന്റെ ആളില്ലാത്ത മൊബൈല്‍ ഫോണിരുന്നു അടിക്കുന്ന സിമന്റു ബെഞ്ചുള്ള പാര്‍ക്ക്’എന്നു അര്‍ത്ഥം പറഞ്ഞാലും ഏകദേശം (Only ഏകദേശം)ശരിയാവും പക്ഷേ ജുറാസിക് പാര്‍ക്കല്ല, അങ്ങനെ അര്‍ത്ഥം പറഞ്ഞുകൂടാ, പാപം കിട്ടും. എഴുത്തച്ഛന്റെ കാലത്ത് ജുറാസിക് പാര്‍ക്ക് നിര്‍മ്മിച്ചിട്ടില്ല.
ഹഹഹ...
ആ “പാര്‍ക്കില്‍” കലക്കി.
ഓ. ടോ.: വെള്ളെഴുത്തു കൂടിയാല്‍ നര്‍മ്മം കാണാതെ പോകുമോ? :)
തലയില്‍ നരയോടൊപ്പം ജരയും വന്ന് നരേനായിങ്ങനെ ജനിച്ചഭിനയിച്ചുകൊണ്ടിരുന്നാല്‍ വെള്ളത്തിലെഴുതിയ വെള്ളെഴുത്തിന്‍ നര്‍മ്മത്തിന്‍ നര്‍മ്മവും വെള്ളത്തില്‍ വരച്ച വരപോലെയുമാവുമോ? :)
വെള്ളെഴുത്തിനോട് യോജിക്കുന്നു. എഴുത്തച്ഛന്റെ കാലത്ത് സിക്കുകാര്‍ ഒരു പാര്‍ക്കും നിര്‍മ്മിച്ചിട്ടില്ല :)
“ലോകൈകശില്‍പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
നക്ഷത്രമാല പണിചെയ്യുവതിന്നുവേണ്ടി
സൌവര്‍ണ്ണപിണ്ഡമതുരുക്കിയെടുത്തു നീരില്‍
മുക്കുന്നിതാ തപനമണ്ഡലകൈതവത്താല്‍“
പഴയ ഒരു മിമിക്സ് കാസറ്റില്‍ ഇതിന്റെ അര്‍ത്ഥം സൈനുദ്ദീന്റെ മാഷ് പറഞ്ഞുകൊടുക്കുമ്പോള്‍ ‘മുക്കുന്നിതാ” എന്ന സ്ഥലത്തെത്തുമ്പോള്‍ ‘ ഇനി എല്ലാരും കൂടി ഒന്നു മുക്കിക്കേ” എന്നു പറയുന്നുണ്ട്..കുട്ടീകള്‍ ‘ഊം..ഊം..” എന്ന് മുക്കും...:)
കണ്ടുപിടിത്തം കൊള്ളാം. :). ഇനി എഴുത്ത്തച്ഛന്‍ ആണ് ജുറാസ്സിക് പാര്‍ക് എഴുതിയതെന്ന് കൂടി പറഞ്ഞുകളയല്ലേ.
40 വയസ്സനായ എന്റെ നര്‍മം 42 വയസ്സനായ ഉമേശ്ജിക്ക് മനസ്സിലായി. അപ്പോള്‍ ഇതൊരു ഓള്‍ഡ് പീപ്പ് ള്‍സ് ജോക്കായിരിക്കും എന്ന് വിചാരിച്ച് സങ്കടം മറക്കുന്നു. പാര്‍ക്കില്‍ എന്ന പ്രയോഗം മുമ്പും പരിചയമുള്ളതാണ്. ‘ജാതി പാര്‍ക്കിലൊരന്ത്യജനാകിലും...’ എന്ന് പൂന്താനം. സുഭാഷ് പാര്‍ക്കിന്റെ മുമ്പിക്കൂടെ പോകുമ്പൊ എക്കെ ഞാനാ ഈരടി ഓര്‍ത്തിരുന്നു. ഇതു പക്ഷേ 'പാര്‍ക്കില്‍' മാത്രമല്ല ജന്തുക്കളുമുണ്ട് - എന്തൊരു കോയ ഇന്‍സിഡന്‍സ്. പാപം കിട്ടുമെന്ന് പറഞ്ഞത് ശരിക്കും പറഞ്ഞതാ? ബുഷിനേയും ബിന്‍ ലാദനേയും എന്നെയും പോലുള്ള വിശ്വാസികളെ ജീവിക്കാന്‍ വിട്ട് പവനനേയും ഇടമറുകിനേയും പോലുള്ള നല്ല മനുഷ്യരെ വിളിച്ചുകൊണ്ടുപോയ ദൈവത്തോട് പണ്ടേ ഞാന്‍ പിണക്കത്തിലാ. ഉമ്പാച്ചിയുടെ (www.umbachy.blogspot.com) മധ്യപ്രലോഭനം എന്ന കവിത ഇതാ:
ജീവിപ്പിക്കുന്ന രണ്ടുകൈകളിലും
ഓരോ
മധുരനാരങ്ങയുമായി
അവള്‍ പറഞ്ഞു വരൂ
എത്ര കേറിയാലും തീരാത്ത
പടികളുള്ളൊരു ഗോവണി
ഇരുകൈകളിലും
ഞങ്ങളെയുമെടുത്ത്
മുകളിലേക്ക് കയറാന്‍ തുടങ്ങി
മുകളിലേക്ക് കയറുകയാണ്
തൊട്ടുമുന്നില്‍
പാഞ്ഞു പാഞ്ഞു പോകുകയാണ്
പടികളായ
പടികളൊക്കെയും.
ഇതു വായിച്ചപ്പോള്‍ ലളിതാസഹസ്രനാമത്തിലെ രണ്ടു വരികളാണ് ഓര്‍ത്തത്. രോമവള്ളിയില്‍ കായ്ച്ച രണ്ട് പഴങ്ങളായാണ് അതിലെ വര്‍ണന.
രാമായണം കിളിപ്പാട്ടില്‍ നിന്ന്: ലക്ഷ്മീഭഗവതിദേവിക്കൊഴിഞ്ഞുലഭിക്കുമോമറ്റൊരുwork-ഉമതോര്‍ക്കനീ
രണ്ടായതിനെ ഒന്നായി കണ്ടാലുള്ളൊരു കുഴപ്പം, കൊഴപ്പം ഇതാണ്.
ഭര്ഗോദേവസ്യ ധീമഹീ…
കൊറച്ചീസായി ദേവസ്യന്റെ ഒരു വെവരൊം ഇല്ലാല്ലോ? :)
ഹംസയും ദേവസ്യയും ഗുരുവായൂരമ്പലത്തില്‍ കയറിയാല്‍ എന്തു സംഭവിക്കുമെന്നും ചോദിച്ചിരുന്നു. അവരെപ്പറ്റി വിഷ്ണുസഹസ്രനാമത്തില്‍ പറയുന്നുണ്ട് - മരീചിര്‍ ദമനോ ഹംസ, നന്ദനം വസുദേവസ്യ...
മീനത്തില്‍ താലികെട്ട് സിനിമയില്‍ ദിലീപ് രാമായണം വായിക്കുന്നതല്ലേ...
രാമനോ തോര്‍ത്തില്ല...
ലക്ഷ്‌മണനോ മുണ്ടില്ല...
ഹനുമാനും അതുപോലെന്തോ ഒന്ന്
ഫയങ്കര ഫാവന. (ഇതു അക്ഷരതെറ്റല്ല വെള്ളെഴുത്തേ...)
“വിട്ടുകള സോമാ, ആ ജ്യോതിക്ക് വലിയ ഗമയാ” എന്ന് വേദത്തില്‍ പറഞ്ഞിട്ടുണ്ട്.
തമ സോമാ, ജ്യോതിര്‍ഗമയാ
ഇവളുടെ ചേട്ടന്‍ തോമായ്ക്കും നല്ല ഗമയാ.
അസ തോമാ, സദ്ഗമയാ
(ഭാരതത്തില്‍ പണ്ടേ ക്രിസ്തുമതം പ്രചരിച്ചിരുന്നു എന്നും ഇതു കൊണ്ടു തെളിഞ്ഞല്ലോ)
ഹംസയുടെ കാര്യം
മരിചിര്‍ദമനോ ഹംസ സുപര്‍ണ്ണൊ ഭുജഗോത്തമ:
എന്നല്ലെ മാഷെ?
അതായത് ഹംസ,സുപര്‍ണ്ണയുടെ ഭുജത്തില്‍ പിടിച്ചാണ് പ്രവേശിച്ചത് എന്ന് (ഗുരുവായൂര്‍ അമ്പലത്തിനുള്ളിലേയ്ക്കേ)
ഹ ഹ ഹ! തന്നെ തന്നെ. എന്നെയങ്ക് ട് കില്ല്!
ഹഹഹ
ആകെമൊത്തം അടിപൊളി.
പോസ്റ്റും കമെന്റുകളും.
-സുല്‍
ഓ.ടോ: ഈ ആഡ്‌സെന്‍സ് പരസ്യം കൊണ്ട് എന്തെങ്കിലും കാശ് കിട്ടുമോ ? ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ ? സംശയം കൊണ്ട് ചോദിച്ചതാ ..ഞാന്‍ ഓടി ..
മലപാത്രമായൊരുടല്‍....എന്നും എഴുത്തച്ഛന്‍...ശരീരത്തെ ഇത്രയും മ്ലേച്ഛ-സര്‍ റിയല്‍ കാഴ്ചയായി എന്റെ പരിചയത്തിലുള്ള കവികള്‍ ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല
പാർക്കിൽ, പാർക്കിൽ നർമ്മം നല്ല കറുമുറനർമ്മം.
Post a Comment