മക്ഡൊണാള്‍ഡ്സിനെ മഞ്ഞ ‘ന’ എന്നു വിശേഷിപ്പിച്ചതിന്റെ കോപ്പിറൈറ്റ് നടന് മുരളിക്കാണ് (ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, മനോരമ പത്രത്തിലെ വീക്ക് ലി കോളത്തില്‍). മഞ്ഞ ‘ന’യുടെ ബിസിനസ് സീക്രട്ട് വെളിപ്പെടുത്തിയതിന്റെ കോപ്പിറൈറ്റ് റോബര്‍ട്ട് ടി. കിയൊസാക്കിക്കും (എല്ലാ muddle class (sic and pun intended) മല്ലൂസും 7 പ്രാവശ്യം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട rich dad poor dad എന്ന പുസ്തകത്തില്‍). “ഞാനേത് ബിസിനസ് രംഗത്താണെന്നറിയാമോ?” മക്ഡൊണാള്‍ഡ്സിന്റെ സ്ഥാപകന്‍ റേ ക്രോക്ക് ഒരിക്കല്‍ ഒരു കൂട്ടം എംബിഎ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. പിള്ളേര് വിചാരിച്ചു അങ്ങേര് അവരെ പരിഹസിക്കുകയാണെന്ന്. മക്ഡൊണാള്‍ഡ്സ്എന്നാല്‍ ഹാംബര്‍ഗറിന്റെ പര്യായമാണെന്ന് ആര്‍ക്കാണറിയാത്തത്? “അല്ല, റിയല്‍ എസ്റ്റേറ്റാണ് എന്റെ ബിസിനസ്സ്” റേ പറഞ്ഞു. മക്ഡൊണാള്‍ഡ്സിന്റെ ഫ്രാഞ്ചൈസി കൊടുക്കുമ്പോള്‍ ആ ഫ്രാഞ്ചൈസി കണ്ണായ സ്ഥലത്തായിരിക്കണമെന്നതാണ് റേയുടെ ഒന്നാമത്തെ നിബന്ധന. ഫ്രാഞ്ചൈസി എടുക്കുന്ന ആള് ആ ബില്‍ഡിംഗിരിക്കുന്ന സ്ഥലം മക്ഡൊണാള്‍ഡ്സിന്റെ പേര്‍ക്കാക്കുകയും വേണം. ഇങ്ങനെയിപ്പോള്‍ മക്ഡൊണാള്‍ഡ്സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഉടമയായെന്നാണ് കിയൊസാക്കി വിശദീകരിക്കുന്നത്. (കാത്തോലിക് ചര്‍ച്ചിനേക്കാള്‍ എന്നാണ് കിയൊസാക്കി എഴുതിയിരുക്കുന്നത്. അതിലെനിക്ക് വിശ്വാസമില്ല). അമേരിക്കയിലെ പല പ്രധാന കവലകളുടെ മാത്രമല്ല ലോകമെങ്ങുമുള്ള ഒരുപാട് കണ്ണായ സ്ഥലങ്ങളുടെയും ഉടമയാണ് മക്ഡൊണാള്‍ഡ്സ്. കല്ലിനുമുണ്ട് കഥ പറയാന്‍ എന്നു പറഞ്ഞപോലെ ഹാംബര്‍ഗറിനുമുണ്ട് കഥ പറയാന്‍, അല്ലെ?
Sunday, October 28, 2007
മഞ്ഞ ‘ന’യുടെ ബിസിനസ് സീക്രട്ട്
Subscribe to:
Post Comments (Atom)
3 comments:
:) പുതിയ അറിവാണ്
എനിക്കും ഇതൊരു പുതിയ അറിവാണ്. നന്ദി.
കാലം കഴിഞ്ഞുപോയ പോസ്റ്റാണ്. എങ്കിലും ഇതിലുള്ള ഐറ്റം ശരിയാണോ എന്നൊരു സംശയം. ഞാന്‍ താമസിക്കുന്ന ഇടത്ത് എന്റെ ഏറ്റവും അടുത്തുണ്ടായിരുന്ന രണ്ട് മക്ഡൊണാള്‍ഡ്സും അടച്ചുപൂട്ടി. ഒരിടത്തുനിന്ന് പൊളിച്ചുമാറ്റിയ സാധനങ്ങള്‍ കൊണ്ടുപോയി മറ്റൊരിടത്ത് തുടങ്ങി. അതേ സ്ഥലത്ത് ഇറ്റലിക്കാര്‍ നടത്തുന്ന മറ്റൊരു ചെയിന്‍ ബിസിനസ് തുടങ്ങുകയും ചെയ്തു. (ഫുഡ് ചെയ്നല്ല.ഇലക്റ്റ്രോണിക്സ്). വിശദാംശങ്ങള്‍ ഒന്നും അറിയില്ല. ഇക്കൂട്ടര്‍ ഇവിടെ എല്ലായിടത്തും വാടകക്കാണെന്നാണ് എന്റെ ധാരണ. (കാരണം സെമി പബ്ലിക് സെക്റ്ററില്‍ നിന്ന് റെന്റിനുമാത്രം കിട്ടുന്ന കെട്ടിടങ്ങളിലാണ് മിക്ക കടകളും)
ഈ പോസ്റ്റിലെഴുതിയിരിക്കുന്നത് അമേരിക്കയില്‍ മാത്രമുള്ള വിശേഷമാണോ അതോ അര്‍ബന്‍ ലെജന്‍ഡോ?
Post a Comment