Monday, October 29, 2007
ഷട്ടപ്പ് ഇഫ് യൂവാറിന്‍ ഡീപ് ഷിറ്റ്
ഇ-മെയിലില്‍ വന്ന ഒരു കഥയുടെ പരിഭാഷ:
മാറ്റത്തിനു മാത്രം മാറ്റമില്ല. കോര്‍പ്പറേറ്റ് ലോകത്തെ മാറ്റങ്ങള്‍ അതിജീവിക്കാന്‍ സഹായിക്കുന്ന 3 പാഠങ്ങള്‍ ഇതാ.
പാഠം 1
ഒരു കാക്ക ജോലിയൊന്നും ചെയ്യാതെ ഒരു ദിവസം മുഴുവന്‍ അങ്ങനെ ഇരിക്കുകയായിരുന്നു. ഒരു മുയല്‍ക്കുഞ്ഞ് ഇതു കണ്ട് കാക്കയോട് ചോദിച്ചു -
ഞാനും ഇതുപോലെ ദിവസം മുഴുവന്‍ ഒരു ജോലിയും ചെയ്യാതെ അങ്ങനെ ഇരുന്നാലോ. ഓ, അതിനെന്താ, ഇരുന്നോളൂ എന്നായിരുന്നു കാക്കയുടെ ഉത്തരം. ഇതു കേട്ട മുയല്‍ കാക്കയിരുന്ന മരത്തിനു താഴെ കാക്കയെപ്പോലെ തന്നെ ജോലിയൊന്നും ചെയ്യാതെ അങ്ങനെ ഇരുന്നു.
പെട്ടെന്ന് എങ്ങുനിന്നോ ഒരു കുറുക്കന്‍ കടന്നുവന്ന് ആ മുയലിനെ ശാപ്പിട്ടു.
ഗുണപാഠം - ജോലിയൊന്നും ചെയ്യാതെ അങ്ങനെ വെറുതെ ഇരിക്കണമെങ്കില്‍ നല്ല ഉയരത്തിലായിരിക്കണം നിങ്ങളുടെ ഇരിപ്പ്.
പാഠം 2
എനിക്കും ആ മരത്തില്‍ കയറിയാല്‍ക്കൊള്ളാമെന്നുണ്ട്. പക്ഷേ, അതിനുള്ള ഊര്‍ജമില്ല, ഇതായിരുന്നു ഒരു ടര്‍ക്കിക്കോഴിയുടെ ദീര്‍ഘനിശ്വാസം.
ഇതുകേട്ട ഒരു കാളക്കൂറ്റന്‍ ടര്‍ക്കിയെ ഇങ്ങനെ ഉപദേശിച്ചു - നീയെന്റെ ചാണകം കുറച്ച് ശാപ്പിട്. നല്ല പോഷകസമൃദ്ധമാ എന്റെ ചാണകം. ഇതനുസരിച്ച് ആ ടര്‍ക്കി ഒരു കൊക്ക് ചാണകം കൊത്തിയെടുത്ത് വിഴുങ്ങി. മരത്തിന്റെ ഒന്നാമത്തെ കൊമ്പിലെത്താന്‍ അത് ടര്‍ക്കിയെ സഹായിച്ചു. പിറ്റേന്ന് കൂടുതല്‍ ചാണകം ശാപ്പിട്ട ടര്‍ക്കി രണ്ടാമത്തെ കൊമ്പിലുമെത്തി. ഒടുവില്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവന്‍ മരത്തിന്റെ തുന്നാടിത്തലപ്പത്തുമെത്തി. പക്ഷേ കഷ്ടം, വൈകാതെ തന്നെ ഒരു കൃഷിക്കാരന്‍ ദൂരെ നിന്നുതന്നെ അവനെ കണ്ട് അവനെ വെടിവെച്ചിട്ടു.
ഗുണപാഠം - ബുള്‍ഷിറ്റ് നിങ്ങളെ ഉയരത്തിലെത്തിക്കും. പക്ഷേ അത് നിങ്ങളെ അവിടെ ഇരുത്തുകയില്ല.
പാഠം 3
മഞ്ഞുകാലം ഒഴിവാക്കാന്‍ ഒരു കുഞ്ഞിപ്പക്ഷി തെക്കോട്ട് പറക്കുകയായിരുന്നു. തണുപ്പ് അധികമായി കിളിക്കുഞ്ഞ് താഴെ വീണു. അതങ്ങനെ അവിടെ കിടക്കുമ്പോള്‍ ഒരു പശു വന്ന് അതിന്റെ മേല്‍ ചാണകമിട്ടു. ആ ചാണകത്തില്‍ പുതഞ്ഞ് അങ്ങനെ കിടക്കുമ്പോള്‍ ആ ചൂട് കൊള്ളാമല്ലോ എന്നാണ് കിളി വിചാരിച്ചത്. അതങ്ങനെ സുഖമായി അവിടെത്തന്നെ കിടന്ന് സന്തോഷത്താല്‍ ഒരു പാട്ടു പാടാന്‍ തുടങ്ങി. ഇതു കേട്ട് അതിലേപോയ പൂച്ച കാര്യമെന്താണെന്നന്വേഷിക്കാന്‍ വന്നു. പാട്ടുവരുന്ന വഴി നോക്കി നോക്കി ചാണകത്തിന്റെ കീഴില്‍ അത് കിളിക്കുഞ്ഞിനെ കണ്ടുപിടിച്ചു. ചാണകം നീക്കി അതിനെ ശാപ്പിടുകയും ചെയ്തു.
ഗുണപാഠങ്ങള്‍
1) നിങ്ങളുടേ ദേഹത്ത് ഷിറ്റ് ഇടുന്നവരെല്ലാം നിങ്ങളുടെ ശത്രുക്കളല്ല.
2) ഷിറ്റില്‍ നിന്ന് നിങ്ങളെ പുറത്തെടുക്കുന്നവരെല്ലാം നിങ്ങളുടെ സുഹൃത്തുക്കളുമല്ല.
3) ഡീപ് ഷിറ്റിലായിരിക്കുമ്പോള്‍ വായ അടച്ചുപിടിയ്ക്കുക.
Subscribe to:
Post Comments (Atom)
23 comments:
:)
മിഡിലീസ്റ്റിനെ കുറിച്ചുള്ള ഏറ്റവും ബ്രില്യന്റായ നിര്‍വചനങ്ങള്‍. ഹാഹാഹാ! (പോലീസ് പിടിക്ക്യോ പടച്ചോനേ! സോറി ഒന്ന് ചിരിച്ചു പോയി.)
മിഡിലീസ്റ്റില്‍ നിന്ന് നന്നായി വെട്ടി വിഴുങ്ങി, അവര്‍ക്ക് മേല്‍ തന്നെ ഷിറ്റിടുന്ന ചില മരങ്ങോടന്‍മാരെ ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ്.
കഥ സൂപ്പര്...:)
ഗുണപാഠം ചുരുക്കത്തില്‍:
Ctrl + Alt + Shit
ഡീപ് ഷിറ്റിലാണെങ്കിലും പറഞതില്‍ കാര്യം ഉണ്ട്! :)
ഇത് മുന്‍പും കേട്ടിട്ടുണ്ടെങ്കിലും ഇവിടെ വായിച്ചപ്പോള്‍ കൂടുതല്‍ രസകരമായി തോന്നി.
“One Swallow“ എന്ന പേരിന്റെ പൊരുള്‍ ഇപ്പഴാ പുടി കിട്ടിയത്! :)
തട്ടകത്തേയ്ക്കും തട്ടിന്‍പുറത്തേയ്ക്കും അങ്ങനെ എത്തറ (കുരുട്ട്)വഴികള്...
മുന്‍പ് വായിച്ചതാണെങ്കിലും പുനര്‍വ്വായനക്ക് അവസരം ലഭിച്ചത് നന്നായി.....
ഡീപ് ഷിറ്റിലായിരിക്കുമ്പോള്‍ വായ അടച്ചുപിടിയ്ക്കുക - തികച്ചും വാസ്തവം
ഇതു ഈ-മെയിലില്‍ വായിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ വായിക്കാന്‍ ഒരു രസം.
:) സത്യം. ഇവിടെയിങ്ങനെ വായിച്ചപ്പോള്‍ ഒരു സുഖം.
മിഡില്‍ ഈസ്റ്റുമായുള്ള കണക്ഷന്‍ അത്രക്കങ്ങട് കത്തീല്ല. ബ്ലോഗ് സാഹിത്യവും മുന്‍പിവിടെ സൂചിപ്പിച്ച ചിലവിഷയങ്ങളുമായി ചേര്‍ത്തുവായിക്കാന്‍ ഒരു രസം ;)
മിഡില്‍ ഈസ്റ്റുമായുള്ള കണക്ഷന്‍ അത്രക്കങ്ങട് കത്തീല്ല. ബ്ലോഗ് സാഹിത്യവും മുന്‍പിവിടെ സൂചിപ്പിച്ച ചിലവിഷയങ്ങളുമായി ചേര്‍ത്തുവായിക്കാന്‍ ഒരു രസം ;)
ഗള്‍ഫിലെ പ്രവാസിയെ സംബന്ധിച്ചേടത്തോളം ഇതെത്ര സത്യം. വളരെ നന്നായി താങ്കളുടെ ഈ പോസ്റ്റ്.
കൊട്ടുകാരോ തന്നെ കൊല്ലാതെ വിടുന്നു എന്ന ഒറ്റക്കാരണം കൊണ്ടു അധികാരമുള്ളവനു വേണ്ടി താന്‍ മാമാപണിയും ചെയ്യുമോ?
ഷെങ് ഹി എന്ന ഷണ്ഡന്റെ പുതിയ തലമുറയാവും കൊട്ടുകാരന്‍.
:)
പെരിങ്ങന്റെ ആ ആദ്യത്തെ കമന്റ് just rocks!
ന്‍ക്ക്യും ചിരി വന്നു! അതു വായിച്ചപ്പ്ഴാ പോസ്റ്റും കലക്കീന്നു തോന്നീത്.
പിന്നെ പെരിങ്ങോടനോട് ഒരു ഉപചോദ്യം കൂടി: “Great Wall of China കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരാന്‍ വല്ല വകുപ്പുമുണ്ടോ? ചുളുവില്‍, കസ്റ്റംസും എക്സൈസും മറ്റു കൊട്ടുകളും ഒന്നും കൊള്ളാതെ?”
പ്രായം കൊണ്ടല്ലെങ്കിലും ചിലപ്പോള്‍ മനുഷ്യര്‍ക്ക് പെസിമിസ്റ്റുകൊണ്ട് കണ്ണുകാണാന്‍ പറ്റാതാവും രാജേ. വിട്ടുകള. മഞ്ഞ ലൈറ്റിട്ട് ഓടീര്. അതു മതി.മിഡിലീസ്റ്റില്‍ കൊരങ്ങന്റെ വിസയില്‍ വന്ന ഒരു സിംഹത്തിന്റെ കഥയുണ്ട്. കേട്ടിട്ടില്ലെങ്കില്‍ അതും പരിഭാഷാം. മലര്‍ന്ന് കിടന്ന് തുപ്പുക. അവനവനെ നോക്കി ചിരിക്കുക. മറ്റുള്ളവരും അവനവനെ നോക്കി ചിരിക്കും തുപ്പും. ഇഗ്നോറിറ്റ് വെന്‍ യൂ(വാ)റിന്‍ ഡീപ്പര്‍ ഷിറ്റ്. മാധവിക്കുട്ടി പറഞ്ഞപോലെ ഒരു കുപ്പി ഡെറ്റോള്‍ വാങ്ങി വെയ്ക്ക്വ. എന്നും രാത്രി കുളിയ്ക്ക്വ. ആ കാവാലം ശ്രീകുമാറിന്റെ എമ്പീത്രീ (ഐ മീന്‍ ഓണ്‍ലി ദ ഗ്രേറ്റ്നെസ്സ് ഓഫ് പോയട്രി, വിഭക്തിമാത്രം)കള്‍ക്ക്വ. ദാറ്റീസിറ്റ്. ഷിറ്റ്.
വായിക്കുക,
ആസ്വദിക്കുക,
ചിരിക്കുക,
ചിന്തിക്കുക.
ഡീപ് ഷിറ്റിലല്ലെങ്കില്‍ മാത്രം വാ തുറക്കുക,
-നല്ലത് മാത്രം പറയാന്‍!
മാനേജുമെന്റ് പഠനക്കാര്‍ക്കുള്ള ഗുണപാഠ കഥകള്‍!!! മലയാളമാക്കി നല്‍കിയതിനു നന്ദി.
ആദ്യത്തെ കഥ ഒരു ഇ-മെയിലില്‍ വായിച്ചിട്ടുണ്ട്. മറ്റു രണ്ടും ആദ്യം കൈയില്‍ കിട്ടുകയാണ്. എല്ലാം ഉഗ്രന്‍സ്! മലയാളത്തിലാക്കിയതിന് നന്ദി രാം മോഹന്‍.
മൂന്നാല് മാസം മുമ്പ് ഈ പരിഭാഷ ഇന്റര്‍നാഷനല്‍ മലയാളി എന്ന മാഗസിനില്‍ (www.internationalmalayali.com) കൊടുത്തിരുന്നു. അതിന്റെ സ്കാന്‍ഡ് വെര്‍ഷനാണോ ടോം കണ്ടത്? ഇതേ പരിഭാഷ? ഒരു ദിവസം ഭാര്യ അതെനിക്ക് ഫോര്‍വേഡ് ചെയ്തു തന്നു. ശ്ശെട, ഞാന്‍ പരിഭാഷപ്പെടുത്തിയത് എനിക്കു തന്നെ അയക്കുന്നൊ -അതോര്‍ത്തിട്ടാണ് മുഴുവനായി ഇതിവിടെ ഇട്ടത്.
Post a Comment