ബസ്ര എന്ന് ഓരോ തവണ വായിക്കുമ്പോഴും ഒരു ദേശത്തിന്റെ കഥ ഓര്‍ക്കും. എസ്. കെ. പൊറ്റെക്കാട് അനശ്വരമാക്കിയ ബസ്ര കുഞ്ഞപ്പുവിനെ. സാഹിത്യം ഈസ് തിക്കര്‍ ദാന്‍ യുദ്ധം എന്ന (ഒരു മഴയും നേരേ നനഞ്ഞിട്ടില്ലാത്ത) മലയാളിയുടെ ഓഞ്ഞാന്‍ ഭാവുകത്വമായിരിക്കണം രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാന തീയറ്ററുകളിലൊന്നായിരുന്ന ബസ്രയില്‍ പോരാടിയ അപ്പൂപ്പനെ ഓര്‍ക്കാതെ പൊറ്റെക്കാട്ടെ അപ്പൂപ്പനെ ഓര്‍ക്കാനുള്ള കാരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന ഇറാക്ക് യുദ്ധം ബസ്രയെ എന്നും വാര്‍ത്തകളില്‍ നിര്‍ത്തുന്നു. ബ്രിട്ടന് ബസ്ര നഷ്ടമായി എന്നാണ് ഇന്നത്തെ വാര്‍ത്ത. (‘ബ്രിട്ടന്‍ എന്നെങ്കിലും ബസ്ര കയ്യില്‍ വെച്ചിരുന്നെങ്കില്‍’ എന്ന് ടെലഗ്രാഫ് പത്രം കൂട്ടിച്ചേര്‍ക്കുന്നു). വല്യേട്ടനായ അമേരിക്കയെ യുദ്ധക്കളത്തില്‍ ഉപേക്ഷിച്ച് ബ്രിട്ടന്‍ തടിതപ്പുന്നു എന്നാണ് ബ്രിട്ടീഷ് പത്രങ്ങള്‍പോലും പറയുന്നത്. ഇങ്ങനെ ഒരു ദിവസം അമേരിക്കയും തടിതപ്പുമോ? തെക്കുകിഴക്കന്‍ ഇറാക്കിലെ ഈ തുറമുഖനഗരം ഒന്നാന്തരം ഈന്തപ്പഴങ്ങളുടെ പേരില്‍ വീണ്ടും പ്രശസ്തയാവുമോ?
Monday, August 20, 2007
Subscribe to:
Post Comments (Atom)
1 comment:
ഒരു ഇറാഖി സുഹൃത്തിനോട് സംസാരിച്ചിരുന്നു ഇന്നലെ. അയാള്‍ പറഞ്ഞത്, യുദ്ധം ഇതുവരെ അധിനിവേശം നടത്തിയ പാശ്ചാത്യരും സദ്ദാം അനുകൂലികളും തമ്മിലായിരുന്നു എന്നാണ്. ഇപ്പോള്‍ സദ്ദാം അനുകൂലികളും ഇല്ല, പാശ്ചാത്യരും ഇല്ല ഫ്രെയിമില്‍. എന്നാലും ഇപ്പോഴാണ് മരണവും ആക്രമണങ്ങളും കൂടുതല്‍. അപ്പോള്‍ ആരൊക്കെ തമ്മിലാണ് യുദ്ധം?
മാനവ ചരിത്രം കാണാന്‍ പോവുന്ന ഏറ്റവും രക്തരൂഷിതമായ ആഭ്യന്തര കലാപത്തിന്റെ വക്കിലാണ് ഇറാഖ്. ബ്രിട്ടനും അമേരിക്കയും കൈ കഴുകിയില്ലെങ്കിലേ അത്‌ഭുതമുള്ളൂ. ബുഷിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടു മുന്‍പേ, അമേരിക്കയുടെ സൈനിക പിന്മാറ്റം പ്രതീക്ഷിക്കാം. ബിസിനസ്സ് ലക്ഷ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞല്ലോ.
Post a Comment