രണ്ട് തമിഴ് പുതുക്കവിതകള്‍ ഓര്‍ക്കട്ടെ. (ജാപ്പനീസ് ഹൈക്കുപോലെ എണ്‍പതുകളില്‍ തമിഴില്‍ പ്രചാരത്തിലിരുന്ന കൈവെള്ളയില്‍ ഒതുക്കാവുന്ന കവിതകളാണ് പുതുക്കവിതകള്‍).
ജീവിതകാലം മുഴുവന്‍ ഒരു പുരുഷന്റെ അടിമയായി ജീവിക്കണമെങ്കില്‍ നിങ്ങളങ്ങോട്ട് പണം കൊടുക്കണം.
ഒരു രാത്രി മുഴുവന്‍ ഒരു പുരുഷന്റെ കൂടെ സ്വതന്ത്രയായി ജീവിക്കാന്‍ നിങ്ങള്‍ക്കിങ്ങോട്ട് പണം കിട്ടും.
എനിക്കറിയില്ല ഈ സാമ്പത്തികശാസ്ത്രം.
പണം വാങ്ങി ഒരു രാത്രി മുഴുവന്‍ കൂടെക്കിടക്കുന്ന പെണ്ണിനെ നിങ്ങള്‍ വേശ്യ എന്നു വിളിക്കും.
പണം വാങ്ങി ജീവിതം മുഴുവന്‍ കൂടെക്കിടക്കുന്ന ആണിനെ നിങ്ങള്‍ എന്തുകൊണ്ട് വേശ്യന്‍ എന്നു വിളിക്കുന്നില്ല?
10 comments:
ithippam choodhikkaan kaaranam???
കവിതകള്‍ തകര്‍പ്പന്‍ !!! ഡാങ്ക്സ്
ha ha Vince's comment is good.
But you still have a point
കൊള്ളാം...
നല്ല ചോദ്യം തന്നെ...
വളരെ നന്നായിട്ടുണ്‍ടു
നമ്മുടെ വിവരക്കേടുകള്‍ എന്നു പറയാം...
അസ്സലായിട്ടുണ്ട്
ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്‌ടാന്തമുണ്ട്. 'വൈശ്യന്‍' എന്നു പറയാഞ്ഞത് ഇതിട്ടവന്റെ ഭാഗ്യമെന്നു വേണം പറയാന്‍. (അതൊരു ജാതിപ്പേരാണ്)
നല്ല ചോദ്യങ്ങള്‍.
അതിശയിപ്പിക്കുന്ന ചോദ്യങ്ങളുടെ അതിരുകളുടെ പുറത്തേക്ക് ചിന്തകള്‍ക്കു വളരാന്‍ കുറച്ചുകൂടി സ്ഥലം അനിവാര്യമാണെന്നു തോന്നുന്നു.
ഇതാ പറയുന്നത് സ്ത്രീധനകാശു വാങ്ങരുതെന്നു! ;)
Post a Comment