
നാമോരുത്തരും പെട്ടെന്ന് ഒരു ദിവസം മരിച്ചുപോകുമ്പോള്‍ നമ്മുടെ സ്വകാര്യത ഇല്ലാതാകുന്നു. നമ്മുടെ കടലാസ് ശേഖരത്തിലേയ്ക്ക് അശ്ലീലാത്മകമായ ആകാംക്ഷയോട അന്യര്‍ നുഴഞ്ഞുകയറുന്നു. World is Flat-ന്റെ ഇന്നലെ വായിച്ച ഭാഗത്ത് അതേസമയം ഇതിന്റെ മറുപുറവും കണ്ടു. മകന്‍ മരിച്ചുപോയപ്പോള്‍ അച്ഛനമ്മമാര്‍ അവന്റെ മെയിലൈഡിയുടെ പാസ് വേഡും ചോദിച്ച് യാഹൂ!വിനെ സമീപിച്ചത്രെ. യാഹൂ!വാകട്ടെ അവരുടെ പോളിസി പ്രകാരം അത് കൊടുത്തുമില്ല. വ്യക്തിയുടെ ലിബര്‍ട്ടിയുടെയും പ്രൈവസിയുടെയും അറ്റം. ആത്മാവിന്റെ തുണ്ടം അമേരിക്കയെ ഏല്‍പ്പിച്ചവരുടെ മറ്റേയറ്റം. സ്വകാര്യതയുടെ മരണമില്ലായ്മ. കടലാസില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് ജീവിതലക്ഷണമായിരുന്നു കുന്ദേരയ്ക്ക്. ഇന്റര്‍നെറ്റിനും മുമ്പായിരുന്നു ഇമ്മൊര്‍ട്ടാലിറ്റി എഴുതപ്പെട്ടത്. ഇന്ന് കുന്ദേര ഇതിനെപ്പറ്റി എന്തെഴുതും? ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സ്വകാര്യമായി ഒന്നുമില്ലാത്തവരെപ്പറ്റി?
3 comments:
ha..ha..great.:)
have you read his short stories? nice they are. that's what i think. have not read this അനശ്വര novel though :/
joke or laughable loves... കണ്ടിട്ടുണ്ട്, വായിക്കാനൊത്തില്ല. നോവത്സ് പ്രധാനപ്പെട്ടത് എല്ലാം വായിച്ചിട്ടുണ്ട്, എക്സെപ്റ്റ് അണ്‍ബെയറബ് ള്‍...
Post a Comment