Monday, August 27, 2007

ദേവന്മാരുടെ വിമോചനസമരം


ഓണം ഒരര്‍ത്ഥത്തില്‍ കരിദിനമാണ്. നേരാംവണ്ണം ഭരിച്ചിരുന്ന മാവേലിമന്ത്രിസഭയെ മറിച്ചിട്ട ദേവന്മാരുടെ വിമോചനസമരത്തിന്റെ ഓര്‍മയെ ആര്‍പ്പുവിളിച്ച് പരിഹസിക്കുന്ന ഒരു പ്രതിഷേധദിനം. ആ അര്‍ത്ഥത്തില്‍ ഇതൊരു സവര്‍ണ ഹൈന്ദവ ആഘോഷമാണെന്നല്ല, ഹൈന്ദവ ആഘോഷം പോലുമല്ല. എന്നല്ല, സത്യത്തില്‍ ഇതൊരു ഹൈന്ദവ വിരുദ്ധ ഉത്സവം കൂടിയാണ്. ഒരു യഥാര്‍ത്ഥ ദ്രാവിഡ ഉത്സവം. ഓണം ഒരു സവര്‍ണ ഹൈന്ദവ ഉത്സവമാണെന്നും മറ്റും വാദിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ ഇ എന്‍ കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ കഴിഞ്ഞ ഓണത്തിനു മുമ്പ് മാര്‍ക്കറ്റിലിറക്കിയ പുകിലുകള്‍ ഓര്‍ക്കുമല്ലോ. ഇവരൊക്കെ ഏതു നാട്ടുകാരാണ്? ആരെ പ്രകോപിപ്പിക്കാനാണ് ഇവരുടെ വാദങ്ങള്‍? ഏതുത്സവമാണ് ഇവര്‍ക്കാഘോഷിക്കേണ്ടത്? ഏതാണ് ഇവരുടെ മാതൃകാറിപ്പബ്ലിക്ക്? കെ ഇ എന്‍ ഇപ്പോള്‍ യൂഏഈയിലുണ്ട്. കഴിഞ്ഞ ദിവസം മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചു - ഫുജൈറയിലെ കൈരളി എന്ന സംഘടനയുടെ ഓണാഘോഷം കെ ഇ എന്‍ ഉദ്ഘാടനം ചെയ്തെന്ന്. എന്താണിതിനര്‍ത്ഥം - കെ ഇ എന്നിന്റെ തെറ്റിദ്ധാരണ നീങ്ങിയോ? ഐതിഹ്യങ്ങള്‍ എന്തായാലും ഓണം സെക്കുലറായിക്കഴിഞ്ഞു. കമേഴ്സ്യലൈസേഷന്‍ - അത് എല്ലാ മേഖലകളിലും വന്നു. അത് ഓണത്തിന്റെ കുറ്റമല്ല. ഓണത്തിന് വന്നുപെട്ട എല്ലാ കമ്പോളവത്കരണങ്ങളുടേയും ഉള്ളില്‍ അതിന്റെ ആസുര രാഷ് ട്രീയം അമര്‍ന്നുപോയതാണ്. അത് പുറത്തെടുക്കുവാന്‍ കഴിവില്ലെങ്കില്‍ അതിനെപ്പറ്റി തെറ്റിദ്ധാരണ പരത്താതിരിക്കാനെങ്കിലും കുഞ്ഞുമനസ്സുള്ളവരും ബാലമനസ്സുള്ളവരും ശ്രമിക്കണം.

13 comments:

സഹയാത്രികന്‍ said...

അത് നന്നായി.... സുഹൃത്തേ ഓണാശംസകള്‍

ഞാന്‍ ഓടുന്നു : ഓണം ഹൈന്ദവ ആഘോഷാന്ന് ആരാ പറഞ്ഞെ...? അത് മലയാളത്തിന്റെ ആഘോഷല്ലേ...? ഇനിയിപ്പൊ അല്ലാന്നുണ്ടൊ? ഏയ്.. അത് മലയാളത്തിന്റെ മൊത്തം ആഘോഷാ മാഷേ..

സിമി said...

അതുതന്നെ. ദുബൈ-ലെ ഏതേലും ഹോട്ടലില്‍ പോയി ഓണമുണ്ണണമല്ലോ എന്ന് ഒരു ക്രിസ്ത്യാനി ദാണ്ടെ ദു:ഖിക്കുന്നു.

nariman said...

ഹൈന്ദവ യജ്ഞവും യാഗവും നടത്തുന്ന പൂണൂലിട്ട മഹാബലിയും വാമനനും ഹിന്ദുക്കളായതുകൊണ്ടും, തൃക്കാക്കര ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കു പ്രവേശനം ഇല്ലാത്തതുകൊണ്ടും ആവാം കെ.ഇ.എന്‍. ഓണത്തെ ഹൈന്ദവ ആഘോഷമെന്നു വിശേഷിപ്പിക്കുന്നത്.

media group said...

Criticism is the best job that can be marketed very well with no tension. It is a free access to notice your name on other's expense. Like a promotion in the supermarket. So let all criticizers unite, we have nothing to loose except our photo+names.

by
Prathikarikkathavan prakasham.

ഏ.ആര്‍. നജീം said...

ആ...എന്തുമാകട്ടെ
എന്തായാലും എന്റെ വക ഓണാശംസകള്‍...

പൊന്നമ്പലം said...

ഓ.ടോ: ഇനി അടുത്ത വര്‍ഷം മുതല്‍ സവര്‍ണ്ണ മേധാവിത്തത്തിന്റെ കരാള ഹസ്തങ്ങളില്‍ അമര്‍ന്ന് കിടക്കുന്ന ഓണം എന്ന ബൂര്‍ഷ്വാ ഉത്സവം നമ്മള്‍ ബഹിഷ്കരിച്ചേക്കാം. പകരം, ദ്രാവിഡോണം എന്ന പുതിയ ഒരു ഉത്സവം കൊണ്ട് വരാം. അത് മുറ്റ് സെക്കുലാര്‍ ആയിരിക്കും.

പൊന്നമ്പലം said...

ഈ സ്വാളോയുടെ എഴുത്ത് കണ്ടിട്ട് എനിക്ക് വേറെ ഒരാളുടെ ശൈലി ഓര്‍മ്മ വരുന്നു...! ചിലപ്പൊ തോന്നലാവാം...

:) മനസ്സിലായില്ലെ?

sandoz said...

പൊന്നൂ..വെറുതേ ബഹിഷ്കരിച്ചത്‌ കൊണ്ടൊന്നും ഈ ഓണമെന്ന ബൂര്‍ഷാ കുത്തക അണ്‍സെക്കുലര്‍ സങ്കല്‍പ്പം ഇല്ലാതെയാകില്ല.
ഇവിടെ നമ്മള്‍ കുറച്ച്‌ നക്സല്‍ സ്വഭാവം തന്നെ കാണിക്കേണ്ടി വരും.
ഓണമെന്ന് പറഞ്ഞാല്‍ അടികൊടുക്കണം.
ഓണം ആഘോഷിക്കണവന്റെ കയ്യും കാലും വെട്ടണം.
മലയാളിയെ നന്നാക്കാന്‍ പറ്റുമോന്ന് ഒന്ന് നോക്കട്ടെ....

chithrakaran:ചിത്രകാരന്‍ said...

നല്ല പൊസ്റ്റ്
:)

One Swallow said...

nariman, ഓണത്തിന് ആരും അമ്പലത്തില്‍ പോകേണ്ട കാര്യമില്ല.

ദേവന്‍ said...

സ്വന്തം മണ്ണ് കൊടുത്ത് തലമണ്ടയ്ക്ക് ചവിട്ടു വാങ്ങിയ ടീം... :(

Anonymous said...

swallo,ഓണത്തിനു വീട്ടില്‍ തൃക്കാക്കരയപ്പനെ പൂജിക്കണം. മഹാബലിയെയും പൂജിക്കണം. അല്ലാതെ എന്ത് ഓണം? ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഈ പൂജ മതവിരുദ്ധമാണ്.ഓണം കള്ളുകുടിമാത്രമായിരുന്നു എങ്കില്‍ ഞങ്ങള്‍ക്ക് എന്നും ഓണാഘോഷം തന്നെ.

One Swallow said...

പൂജയും പുരോഹിതനും മന്ത്രവുമൊന്നുമില്ല. കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്‍, അട, ആര്‍പ്പുവിളി ഇതൊക്കെയാണ്. അതു കളഞ്ഞാല്‍പ്പോരെ, എന്തിന് ഓണം മൊത്തം കളയണം? പരിപ്പുപ്രഥമന്‍ അധികം കഴിച്ചാലുണ്ടാകുന്ന കീഴ്ശ്വാസങ്ങളാണ് സവര്‍ണം, ഓണമല്ല. കള്ള് സവര്‍ണപാനീയമല്ലല്ലോ, നിങ്ങ കുടി.

Related Posts with Thumbnails