Thursday, August 23, 2007
പച്ച ആപ്പ് ള്‍ ഉപ്പും കൂട്ടി...
യുഏഈയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലോകമെമ്പാടുമുള്ള പഴവര്‍ഗീയത സുലഭമാണെന്നു പറഞ്ഞല്ലോ - ദില്ലിയില്‍ മാത്രം കണ്ട ലിച്ചി, ബഷീറിന്റെ മാങ്കോസ്റ്റിന്‍, പലതരം മെലോണുകള്‍ (അതിലൊന്നിന്റെ പേര് റോക്ക് മെലോണ്‍), പഞ്ചസാര കൂട്ടി ഇടിച്ചുണ്ടാക്കിയ ഫിലിപ്പീന്‍ വാളമ്പുളി ക്യൂബുകള്‍... എന്തായാലും എവിടെയും ഒരാളെയെങ്കിലും മിസ്സ് ചെയ്യാതെ വയ്യല്ലൊ - ഇവിടെ മിസ്സ് ചെയ്യുന്നത് ചാമ്പക്കയെ(അതിന്റെ ഇംഗ്ലീഷ് പേര് എന്ത് ര്?) ആളുകള്‍ വാങ്ങാന്‍ സാധ്യതയില്ലാത്തതുകൊണ്ടോ ഈസിലി പെരിഷബ് ള്‍ ആയതിനാലൊ എന്തൊ, ചാമ്പക്കയെ മാത്രം കാണാനില്ല. നാട്ടിലും ഇത് വാങ്ങാന്‍ കിട്ടില്ലല്ലൊ എന്നാണ് ന്യായമെങ്കില്‍ നാട്ടില്‍ ഇപ്പോള്‍ ചക്കക്കുരുവും സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുമല്ലോ എന്നുത്തരം. ഓ, അല്ല, ഇവിടെ ഞാവലും കണ്ടിട്ടില്ല. അത് തിന്നാ ഇണ്ട് വായ ഒരു ചോക്കല്. ഈയിടെയല്ലെ ആ കളറിന്റെ ശരിക്കുള്ള പേര് പഠിച്ചത് - പര്‍പ്പ് ള്‍. ചുവന്ന പേരക്കയുടെ ജ്യൂസാണ് ഈ മിസ്സുകളെ സഹനീയമാക്കുന്ന ഒരു ഡെലിക്കസി. പറയാന്‍ വന്നത് ഇതൊന്നുമല്ല. നാട്ടില്‍ (ഇവിടെ സൂപ്പര്‍മാര്‍ക്കറ്റിലും) മറ്റൊരു മാമ്പഴക്കാലം കര്‍ട്ടനിടാറാകുമ്പോള്‍ വന്ന ഒരു ഓര്‍മ: ചെനച്ച മൂവാണ്ടന്റെ പൂളുകള്‍ മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയില്‍ ചാലിച്ചതില്‍ മുക്കുമ്പോള്‍ വായില്‍ ഉമിനീരിന്റെ കുഞ്ഞു മേശപ്പൂവുകള്‍. പച്ചനിറമുള്ള ആപ്പ് ളും ഇമ്മാതിരി കഴിക്കാമെന്ന് ഒരു റെസിപ്പി പോസ്റ്റാന്‍ ഒന്നു രണ്ട് റെസിപ്പി ബ്ലോഗുകള്‍ വായിച്ചപ്പോള്‍ ഒരു പ്രചോദന്‍. “പയറുകറി ഉണ്ടാക്കാന്‍ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കില്‍ നിങ്ങടെ ബുദ്ധിശക്തികൊണ്ടെന്തു കാര്യം?” ഏകാന്തതയുടെ നൂറൂവര്‍ഷങ്ങള്‍ എന്ന നോവലില്‍ ലോകപ്രശസ്ത മലയാളി എഴുത്തുകാരന്‍ മാര്‍കേസ് ഇങ്ങനെ എഴുതുന്നു
Subscribe to:
Post Comments (Atom)
13 comments:
ആ മൂവാണ്ടന്റെ പൂളുകളുടെ ഭാഗം വായിച്ചപ്പോള്‍ തന്നെ വായില്‍ കൂടി കപ്പലിന്റെ തേരോട്ടം (ആടിന്റെ കുതിരപ്പുറത്ത് കയറി എന്ന് പറയുന്നതുപോലെ).
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് മലയാളിയോ?
Biography of Gabriel Garcia Marquez (1928-)
Gabriel Garcia Marquez
Gabriel José García Márquez was born on March 6, 1928, to Luisa Santiaga Marquez Iguaran and Gabriel Eligio Garcia in Aracataca, Colombia. The prized author and journalist is known to many as simply Gabo. With lyricism and marked wisdom, Marquez has been recognized as one of the most remarkable storytellers of the 20th century.
കൂടുതല്‍ ഇവിടെ
http://www.gradesaver.com/classicnotes/authors/about_gabriel_marquez.html
പച്ച ആപ്പിള്‍ പിക്കിള്‍ ഇടുവാന്‍ നല്ലതാണ്. കടുമാങ്ങറെസിപ്പി ഉപയോഗിച്ചാല്‍ മതി.
പച്ചമാങ്ങ എണ്ണയും മുളകും കൂട്ടി കഴിക്കുന്നതുപോലെ, ഇവിടെക്കിട്ടുന്ന avocado (usന്‌പുറത്ത് എന്താപേരെന്ന് അറിഞ്ഞൂട, butter fruit?) എന്ന നപുംസക fruit അരിഞ്ഞ് പച്ചമുളകും, ചെറിയചുവന്നുള്ളിയും, ഉപ്പും അല്‍പ്പം ചെറുനാരങ്ങനീരും കൂട്ടി കഴിച്ചാല്‍ നല്ല രുചിയാണ്. ഇതെല്ലാംകൂടി blend ചെയ്ത് മാങ്ങചമ്മന്തിയെ മനസ്സില്‍ധ്യാനിച്ച് chipsന് dip ആയി ഉപയോഗിക്കുകയും ചെയ്യാം.
ചാമ്പയ്ക്കക്ക് വാക്സ് ജംബു എന്ന് പറയുമെന്ന് തോന്നുന്നു. ഇവിടെ സൂപര്‍മാര്‍ക്കറ്റുകളില്‍ ജംബു എന്ന പേരില്‍ ഇത് കിട്ടും. തായ്‌ലാന്റില്‍ നിന്നും മലേയ്സ്യയില്‍ നിന്നും വരുന്നവ... ചിത്രങ്ങള്‍
വായിച്ചിട്ട് കൊതിയാകുന്നു
:)
റീനി പറഞ്ഞതുപോലെ പച്ച ആപ്പിള്‍ കൊണ്ട് (പഴുക്കാത്തവ) അച്ചാര്‍ ഉണ്ടാക്കാം. ആപ്പിള്‍ വിളവെടുക്കാറുമ്പോള്‍ മൂത്ത ആപ്പിളിനോടൊപ്പം പച്ച ആപ്പിളും കിട്ടും. കിലോക്ക് 10 രൂപക്ക് പണ്ട് പച്ച ആപ്പീള്‍ വാങ്ങി അച്ചാര്‍ ഉണ്ടാക്കിയിട്ടുണ്ട്. നല്ല ടേസ്റ്റാണ്.
എന്റെ ഉറുമ്പേ,
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനെക്കുറിച്ച് അറിയാത്ത മലയാളികളാരങ്കിലും ഉണ്ടാകുമോ. ലോകപ്രശസ്ത മലയാളി എഴുത്തുകാരന്‍ എന്ന് റാം മോഹന്‍ ഏത് അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത് എന്ന് മനസ്സിലാക്കനുള്ള മിനിമം ബുദ്ധിയെങ്കിലും വായനയിലും കമന്റിലും കാണിക്കൂ. ഇമ്മാതിരി കുട്ടിത്തരം വിളമ്പി ഇതിന്റെ രസം കളയാതിരിക്കു.
റാംജീ തിരഞ്ഞടുക്കാത്ത വളിപ്പുകള്‍ തിരഞ്ഞു പിടിച്ച് വായിക്കുക എന്നത് ഒരു സ്ഥിരം പരിപാടിയായിരഇക്കുന്ന . ഇനിയും പോരട്ടെ ഇത്തരം ചിന്തിപ്പിക്കുന്ന വളിപ്പുകള്‍
വക്കാരീ, അത് തിരുത്തിയിരിക്കുന്നു. ഇങ്ങനെ വായ്ക്ക് അരിയിടാതെ. കൃഷ്ഷേ, ഞാനുദ്ദേശിച്ചത് പച്ച ആപ്പിളല്ല, പച്ച നിറമുള്ള മൂത്ത ആപ്പിളാണേ.
ഹ ഉറുമ്പേ കഷ്ടം!!!!
-മാര്‍കേസിന്റെ വകയിലൊരളിയന്‍ മലയാളി
ഉറുമ്പേ..മാര്‍കേസ് തമിഴനാണെന്ന് പറഞ്ഞ കൊടടാ..
ആ അനോണിക്കും....ഒരു നേരം വിഴുങ്ങിക്കും....
ചാമ്പക്ക
http://community.livejournal.com/kerala/86986.html
Post a Comment