Saturday, October 6, 2007

കറുത്ത വളിപ്പുകള്‍


വലിപ്പുകളുടെ പശ്ചാത്തലം മുമ്പ് കറുപ്പായിരുന്നത് ഒരു വ്യത്യസ്തത ഇരിയ്ക്കട്ടെ എന്നോര്‍ത്തു മാത്രം. എന്നാല്‍ ഇന്നു കിട്ടിയ ഒരു മെയിലില്‍ പറയുന്നു കറുത്ത ബാക്ഗ്രൌണ്ട് ധാരാളം എനര്‍ജി ലാഭിക്കുമെന്ന്. തന്നെ? വിവരമുള്ളവരാരെങ്കിലും ഒന്ന് പറഞ്ഞു തരീ.

കറുത്ത ബാക്ഗ്രൌണ്ടുള്ള ഒരു സൈറ്റ് ഡിസ്പ്ലേ ചെയ്യാന്‍ വേണ്ടതിനേക്കാള്‍ എനര്‍ജി വെളുത്ത ബാക്ഗ്രൌണ്ടുള്ള ഒരു സൈറ്റ് ഡിസ്പ്ലേ ചെയ്യാന്‍ വേണ്ടി വരുമെന്നാണ് കറുത്ത ഗൂഗ് ള്‍ എന്ന് സ്വയം വിളിക്കുന്ന, ഒരു ഓസ്ട്രേലിയന്‍ കമ്പനിയായ ബ്ലാക്ക്ലിന്റെ അവകാശവാദം. ഇത് ശരിയോ? ഗൂഗ് ളിന്റെ ബാക്ഗ്രൌണ്ട് ഇപ്പോള്‍ വെളുത്തതാണല്ലൊ. ഇത് കറുപ്പായിരുന്നെങ്കി ഒരു വര്‍ഷം 750 മെഗാവാട്ട് എനര്‍ജി സേവാമെന്നാണ് പറയുന്നത്. കറുത്ത പേജ് 59 വാട്ട്സ് എനര്‍ജി ഉപയോഗിക്കുമ്പോള്‍ വെളുത്ത പേജ് 74 വാട്സ് ഉപയോഗിക്കുമത്രെ. ഗൂഗ് ളില്‍ ഒരു ദിവസം 20 കോടി സെര്‍ച്ചുകള്‍ വരുന്നുണ്ടെന്ന കണക്കിലാണ് ഈ 750 മെഗാ കണക്കെല്ലാം. ഈ പോസ്റ്റിന്റെ ഒരു ത്രെ സ്വഭാവം ശ്രദ്ധിക്കുമല്ലൊ. ഇതെല്ലാം ബൂണിന്റെ നാട്ടുകാരുടെ ഒരു മാര്‍ക്കറ്റിംഗ് നമ്പറാവാനും മതി. (ആഫ്രിക്കയിലെയും ഇന്ത്യയിലെയും പാവങ്ങളെ സഹായിക്കാനെന്ന പേരില്‍ ഇലക്ട്രോണിക് വേസ്റ്റ് (പഴയ കമ്പ്യൂട്ടറുകള്‍ എക്സട്രാ) ഒഴിവാക്കാനുള്ള കയറ്റുമതി മുതല്‍ ഇപ്പോള്‍ തട്ടിപ്പുകളാണല്ലൊ എങ്ങും).
പരസ്യവ്യവസായരംഗത്ത് ജോലി ചെയ്യുന്ന ആളാണ് ഞാന്‍. ആധുനിക പരസ്യ വ്യവസായത്തിന്റെ പിതാവായ ഒഗില്വി പറയുന്നുണ്ട് കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ കൊടുക്കുന്നത് റീഡര്‍ഷിപ്പ് കുറയ്ക്കുമെന്ന്. അത് പക്ഷേ അച്ചടി പരസ്യങ്ങളുടെ കാര്യം. അത് ശരിയുമാണ് - കറുത്ത പരസ്യങ്ങളില്‍ നോക്കിയാല്‍ കണ്ണിന്റെ ഫിലമെന്റ് പോകുമെന്നുറപ്പ്. പിന്നെ അച്ചടിമഷിയും ലാഭിക്കാം. അതെല്ലാം പോട്ടെ - പെഴ്സണലായിപ്പറഞ്ഞാല്‍ കറുപ്പു താന്‍ എനിക്കും പിടിച്ച കളറ്.

പിന്നെ ബ്ലോഗിന്റെ ബാക്ഗ്രൌണ്ട് കറുപ്പാക്കിയാല്‍ വായിക്കുന്നവരുടെ കണ്ണുകള്‍ക്ക് സ്ട്രെയിനാവുമോ എന്ന കാര്യം - അത് കണ്ടു തന്നെ അറിയണം. എങ്കി ഗൂഗ് ളിന് ചെയ്യാവുന്ന കാര്യം കറുത്ത ബ്ലോഗുകളില്‍ കണ്ണാശുപത്രികളുടെ പരസ്യം ഇടാമെന്നതാണ്.

11 comments:

സഹയാത്രികന്‍ said...

എന്റെ ഒരഭിപ്രായം പറഞ്ഞോട്ടേ...

കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ കണ്ണിന്റെ സ്ട്രെയി കുറയ്ക്കല്ലേ ചെയ്യാ... വെളുത്ത പ്രതലത്തില്‍ നിന്നും വരുന്നതിനേക്കാള്‍ രശ്മികള്‍ കുറവല്ലേ കറുത്ത പ്രതലത്തില്‍ നിന്നും വരിക... അപ്പൊ.. കണ്ണിന്റെ സ്ട്രെയിന്‍ കുറയുനെന്നു തോന്നുന്നു....

അച്ചടിപരസ്യങ്ങളുടെ കാര്യം ചിലപ്പോള്‍ മാറ്റമുണ്ടായിരിക്കും... ഇപ്പോള്‍ 'Pioneer' എന്ന കമ്പനി പുതിയ ടെലിവിഷന്‍ പോലും ഇറക്കുന്നു..."KURO"എന്ന പേരില്‍... Kuro എന്നാല്‍ കറുപ്പ് എന്നാണത്രേ അര്‍ത്ഥം...കൂടുതല്‍ വ്യക്തതയാണവര്‍ അവകാശപ്പെടുന്നത്...

Rammohan Paliyath said...

പ്രിന്റിംഗില്‍ കറുപ്പില്‍ വെളുപ്പക്ഷരങ്ങള്‍ കണ്ണിനെ ക്ഷീണിപ്പിക്കുമെന്നു തീര്‍ച്ച. all caps, italics ഇവയും റീഡര്‍ഷിപ്പ് കുറയ്ക്കുമെന്നാണ് ഗവേഷണഫലം എന്നു ഒഗില്‍ വി പറയുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഇതറിയാന്‍ ഗവേഷണമൊന്നും വേണ്ട - കറുപ്പില്‍ വെളുപ്പ്, ഇറ്റാലിക്സ്, ക്യാപ്പിറ്റല്‍ എന്നിവ കുറച്ച് വായിച്ച് നോക്കിയാല്‍ മതി. കുറച്ചേ വായിക്കാന്‍ പറ്റു. അത് അച്ചടിയുടെ കാര്യം. ഇവിടെ, മോണിട്ടര്‍, എനര്‍ജി, വാട്ട്സ്... അതിന്റെയൊക്കെ കാര്യം വല്ലോം ആര്‍ക്കേലും അറിയാവോ?

വെള്ളെഴുത്ത് said...

ആധുനിക പരസ്യ വ്യവസായത്തിന്റെ പിതാവായ ഒഗില്വി പറയുന്നുണ്ട് കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ കൊടുക്കുന്നത് റീഡര്‍ഷിപ്പ് കുറയ്ക്കുമെന്ന്. അത് ശരിയുമാണ് - കറുത്ത പരസ്യങ്ങളില്‍ നോക്കിയാല്‍ കണ്ണിന്റെ ഫിലമെന്റ് പോകുമെന്നുറപ്പ്
ഇവിടെ, മോണിട്ടര്‍, എനര്‍ജി, വാട്ട്സ്...

കൊള്ളാം ഒരു ഫ്രിക്ഷന്‍ (ഒരു മുന്നോട്ട് പോകാന്‍ വയ്യായ്ക!)ഇവിടെ (ഈ ബ്ലോഗില്)വരുമ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്നു. അതെന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് തിരിഞ്ഞുകിട്ടിയത്.. കറുപ്പില് വെളുപ്പ് ഉറുമ്പുകള്‍..മോണിട്ടറായാലും സ്ഥിതി സെയിം!

Unknown said...

karuppine petti oru post ittathu kondu parayunnu. naan ningalude bloginde nithya sandharshakan annu.
ningalude blog vayikumbol ende kanninde filament pokarundu, athu kondu palapozhum neelam koodiya valippukal naan wordil copy cheythanu vayikunnathu.

manglishinu oru kshamapanam!

myexperimentsandme said...

ഞാനും ഒരു കറുത്ത ബ്ലോഗിനുടമയായിരുന്നു. പിന്നെ എപ്പോഴോ അത് മാറ്റി. എങ്കിലും ഗൂഗിള് പോലെ വെള്ളയല്ല. കറുപ്പ് ശ്വാശ്വതം. വെളുമ്പന്മാരുടെ ജനനം തൊട്ട് മരണം വരെയുള്ള നിറം മാറ്റത്തെപ്പറ്റിയുള്ള ഫോര്‍വേഡഡ് മെയില്‍ കണ്ടിട്ടുണ്ടാവുമല്ലോ. എന്നിട്ടും വെളുമ്പന്മാര്‍ കറുത്തവരെ കളേഡ് എന്നു വിളിക്കുന്നു.

കറുപ്പിന്റെ ഒരു കുഴപ്പം ഓട്ടോ ഫോക്കസില്‍ ഫോട്ടോ എടുക്കാന്‍ പറ്റില്ല എന്നതാണ്. സ്വല്പമെങ്കിലും വെളിച്ചം അപ്പുറത്തോ ഇപ്പുറത്തോ ഉണ്ടെങ്കില്‍ കൈമറ അവിടെക്കയറി ഫോക്കസ് ചെയ്യും. അല്ലെങ്കില്‍ പല്ല് മാത്രമായി :)

ആഷ | Asha said...

മോണിറ്ററില്‍ കറുപ്പില്‍ വെളുപ്പക്ഷരങ്ങള്‍ സ്ട്രയിന്‍ ആയാണ് എനിക്കും അനുഭവപ്പെട്ടിട്ടുള്ളത്. പ്രത്യേകിച്ചു ഗിരീഷ് പറഞ്ഞ പോലെ നീളകൂടുതല്‍ ഉളള പോസ്റ്റുകള്‍. അക്ഷരങ്ങളുടെ വലിപ്പം ഇതിലും കൂടുതലാണെങ്കില്‍ ബുദ്ധിമുട്ട് ഒന്നൂകൂടി കൂടുന്നതായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്.
വക്കാരിയെ പോലെ ഞാനും ഒരു കറുത്ത ബ്ല്ലോഗിന്റെ ഉടമയായിരുന്നു. വായിക്കുന്നവരുടെ കണ്ണു ഫ്യൂസാക്കുന്നുവെന്ന പരാതി കാരണം അതു മാറ്റി. എങ്കിലും കറുപ്പിനെ പൂര്‍ണ്ണമായും വിട്ടുകളയാന്‍ പറ്റില്ലല്ലോ അതു കൊണ്ട് ചുറ്റിലും കറുപ്പ് വെച്ചിട്ടുണ്ട്. പിന്നെ ഈ എനര്‍ജി സേവിംഗിനെ കുറിച്ചൊന്നും എനിക്കറിയില്ല.

ഓ.ടോ- വാക്കരിയേ ഇപ്പഴല്ലേ എന്റെ ഫോട്ടോയെടുക്കുമ്പോ ഈ പല്ലു മാത്രം ഫോക്കസാവുന്നതിന്റെ രഹസ്യം പുടികിട്ടിയേ.

ആഷ | Asha said...

പിന്നെ ആ വെള്ള അക്ഷരങ്ങള്‍ക്കു പകരം ആ about me എഴുതിയിരിക്കുന്ന ആഷ് നിറമാണെങ്കില്‍ അത്ര സ്ട്രെയിന്‍ തോന്നില്ലാന്നു തോന്നുന്നു.

Cibu C J (സിബു) said...

http://en.wikipedia.org/wiki/Blackle.com

കണ്ടുവോ?

പിന്നെ, കറുപ്പില്‍ വെള്ള അക്ഷരങ്ങള്‍ കാണുന്നത്‌ എന്റെ കണ്ണിന് സ്റ്റ്രെയിന്‍ തന്നെ - കാരണം ക്ലിയര്‍ ടൈപ്പ് തുടങ്ങിയ റെന്‍ഡറിംഗ് ടെക്നോളജി വെളുപ്പില്‍ കറുത്ത അക്ഷരങ്ങള്‍ അസ്യൂം ചെയ്യുന്നതുകൊണ്ട് കൂടിയാണെന്ന്‌ തോന്നുന്നു.

Rammohan Paliyath said...

എനര്‍ജി സേവിംഗും കണ്ണിന്റെ ഫിലമെന്റ് സേവിംഗും താരതമ്മി സാങ്കേതികവിദ്വാന്മാര്‍ ഒരു ദിവസം വരുമായിരിക്കും.

Hiran Venugopalan said...

അത്രയ്ക്കു ബുദ്ധിമുട്ടാണോ? എന്റെ ബ്ലോഗ്ഗ് ഞാന്‍ കറുപ്പിലാവച്ചിരിയ്ക്കുന്നതു. എനിക്കു പ്രശ്നം തോന്നിട്ടില്ല. ആരും പറഞ്ഞിട്ടുമില്ല. ആരും കാണാത്തതുകൊണ്ടാവും....

Kuzhur Wilson said...

അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

Related Posts with Thumbnails