Friday, October 19, 2007

ഒന്നും മനസ്സിലായില്ലേ?


സാരമില്ല, അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത് എന്നറിഞ്ഞിട്ടല്ലല്ലോ പല പ്രായത്തിലും രൂപത്തിലുമുള്ള മാങ്ങകള്‍ (വൈലോപ്പിള്ളിയുടേതു മുതല്‍ പൃഥ്വിരാജ് പാടിയ തെറിപ്പാട്ടിലേതടക്കം) ആസ്വദിച്ചത്. ചിക്കനോ ആദ്യം മുട്ടയോ ആദ്യം എന്ന് മനസ്സിലാക്കിയിട്ടല്ലല്ലോ കെഎഫ്സിയില്‍ നിന്ന് ലോണെടുത്തത്, ഓംശാന്തിഓമ്ലെറ്റു തിന്നത്, പി. പി. രാമചന്ദ്രന്റെ കവിത വായിച്ചത്, മാനിഷാദ ഒറ്റവാക്കാണെന്നു കരുതി തീയറ്റേഴ്സിനു പേരിട്ടത്. സാരമില്ല. സാരമില്ല. ഒന്നും സാരമില്ല.

7 comments:

പ്രയാസി said...

ഒന്നു മനസ്സിലായി...
3000MW കമ്പിയില്‍ കൊരുത്തിയിട്ടാല്‍ തീരുന്നതേയുള്ളു..:)

ഗുപ്തന്‍ said...

സാരമൊണ്ട് !!!

ദിലീപ് വിശ്വനാഥ് said...

സാരമില്ല. ഊളമ്പാറയോ കുതിരവട്ടമോ? ഏതാ അടുത്ത്?

വെള്ളെഴുത്ത് said...

ഒറ്റക്കൈയടിച്ചാലുള്ള ശബ്ദം എന്തോന്നെന്ന് ഓര്‍ത്തിട്ടല്ലല്ലോ...
ഹാ .. പോട്ടെന്ന്...

വേണു venu said...

ഒന്നും നിസാരമല്ല.:)

riyaz ahamed said...

കെന്റക്കി ഫ്രൈഡ് ചിക്കനില്‍ നിന്ന് ലോണും കിട്ടുമോ

Unknown said...

റിസേ,
ലോണ് കിട്ടുന്ന കെ എഫ് സി കേരളാ ഫൈനാന്‍സ് കോര്‍പ്പറെഷനായിരിക്കും. കെന്റകി ഫ്രൈഡില്‍ നിന്ന് ലോണ്‍ കിട്ടില്ല പക്ഷെ ബോണ്‍ കിട്ടും.

Related Posts with Thumbnails