പെരിയാറിനെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന ഒരു സങ്കടം കാട്ടിത്തരാം. വെമ്പനാട്ട് കായലിലേയ്ക്ക് പോകുന്ന പെരിയാറിന്റെ രണ്ട് കൈവഴികള്‍ ചേരുന്നിടത്ത് വിചിത്രമായ ഒരു കടത്തുണ്ടായിരുന്നു - രണ്ട് ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന മൂന്ന് കടവുകള്‍. ഏലൂര്‍, ചേരാനെല്ലൂര്‍, വരാപ്പുഴ എന്നിവയാണ് കടവുകള്‍. വരാപ്പുഴ പാലം വന്നപ്പോള്‍ ചേരാനെല്ലൂര്ന്ന് വരാപ്പുഴയ്ക്കുള്ള ഫെറി അപ്രസക്തമായി. അടുത്ത കാലം വരെ മൂന്ന് കടവുകള്‍ക്കിടയില്‍ ചുറ്റിക്കൊണ്ടിരിക്കുന്ന രണ്ട് ബോട്ടുകളായിരുന്നു തിരക്കേറിയ ഈ ത്രികോണഫെറിയില്‍. ഇപ്പോളത് ഏലൂര്‍-വരാപ്പുഴ ഫെറിയും വരാപ്പുഴ-ഏലൂര്‍ ഫെറിയുമായി. കടവുകള്‍ മൂന്നു തന്നെ, പക്ഷേ കടത്ത് മൂന്നിനേയും ബന്ധിപ്പിക്കുന്നില്ല. ഇതാ ആ കടവിന്റെ ഗൂഗ്ഗ് ള്‍ എര്‍ത്ത് ചിത്രം. കുറേ നാള് മുമ്പ് എടുത്തതാണ്. ഇടത്ത് കാണുന്നത് വരാപ്പുഴക്കര. വലത്തേപ്പുഴയുടെ മുകളില്‍ ഏലൂര്‍, താഴെ ചേരാനെല്ലൂര്‍. (എന്റെ ചേരാനെല്ലൂര്‍ കര്‍ത്താവേ എന്ന് മാധവന് ഒരു എറണാകുളം കഥയില്‍. ചേരാനെല്ലൂര്‍ കര്ത്താക്കന്മാര്ക്കായിരുന്നു പണ്ട് എറണാകുളം നഗരഭരണം). വെളുത്ത വര ഇടപ്പള്ളീന്ന് മംഗലാപുരം വരെ (തിരിച്ചും!) പോകുന്ന തീരദേശ ഹൈവേ - എന്നെച്ച് 17. (ഗൂഗ് ള്‍ എര്‍ത്തില്‍ verapoli എന്ന വരാപ്പുഴ മാര്‍ക്ക് ചെയ്തിരിക്കുന്നത് ഏലൂരിന്റെ മേല്‍. അത് തെറ്റാണ്).
വലത്തേപ്പുഴയിലൂടെ മാലിന്യം കലരുന്നത് കണ്ടോ? ഫാക്റ്റ്, ടിസിസി, എച്ചൈയെല്‍ തുടങ്ങിയ കമ്പനികള്‍ തുപ്പുന്ന വിഷമാണ് ഈ നിറമാറ്റത്തിന് കാരണം. അറിയാമോ, രണ്ട് നൈലുണ്ട് - നീല നൈലും വെള്ള നൈലും. രണ്ടും ചേരുന്നത് സുഡാന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ വെച്ച്. പിന്നെയാണ് ഈജിപ്തിലോട്ട് കടക്കുന്നത് (നൈല്‍ നദിയുടെ ദാനം - ഓര്‍മയില്ലെ പഠിച്ചത്). ചേര്‍ന്നിട്ടും കുറേ നേരം പുഴയില്‍ നീലയുടെ അംശമുണ്ട്. അതുപോലെയാണ് ഇവിടെയും. ഇത് അവസാനം ഹൈക്കോടതിയുടെ സൈഡീക്കൂടെ ചെന്ന് വെമ്പനാട്ട് കായലിലും ഉടന്‍ തന്നെ കടലിലും ചേരുന്നു. അതുകൊണ്ട് ഈ മാലിന്യം അറബിക്കടലില്‍ എവിടന്ന് പിടിക്കുന്ന മത്തി തിന്നുന്ന എല്ലാര്ക്കും ബാധകം. ഓട്ടുകമ്പനി വേണ്ടായേ, കവിത മതിയേ...
11 comments:
അ..ആ... ഇപ്പ ഓട്ടുകമ്പനി വേണ്ടാന്നായാ...? വിത്സണോ...? ;-)
:)
:)
വെറുതെ കൊതിപ്പിച്ചു..!
പ്രയാസീ,
ഈ പണി മാറ്റണം ട്ടോ :)))))
ഉപാസന
:(
പെരിയാറേ, പെരിയാറേ
പര്‍വ്വത നിരയുടെ പനിനീരേ
കുളിരും കൊണ്ടു കുണുങ്ങിനടക്കുന്ന
മലയാളിപ്പെണ്ണാണു നീ
ഒരു നാടന്‍ മലയാളിപ്പെണ്ണാണു നീ
(ഇപ്പൊ കടുംനീലപ്പെണ്ണാണുനീ)
ഇവിടെ എന്താ സംഭവിച്ചത്?
http://keralaactors.blogspot.com/
jagathy thamasakal just visit this
http://keralaactors.blogspot.com/
കേരളത്തിലെ നദികളും മരിച്ചു കൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ യമുനയില്‍ കറുത്തു കൊഴുത്ത ഒരു ദ്രാവകമാണ് ഒഴുകുന്നത്. അതു വച്ച് നോക്കുമ്പോള്‍ ഇതു ഭേദം.
പരിസ്ഥിതി സംരക്ഷണം, പബ്ലിക് ഹെല്‍ത്ത് ഇതൊക്കെ ഭരനത്തിന്റെ അജെണ്ഡയില് വരാന്‍ സാദ്ധ്യതയുണ്ടോ?
എം. എന്‍. വിജയന് ചിക്കന്‍ ഗുനിയ ആയിരുന്നു എന്ന് ഈയിടെയാണ് അറിഞ്ഞത്.
കോളെജില്‍ പഠിച്ചിറങ്ങുമ്പോള്‍ കിട്ടുന്ന പാഠം “ഒരു പോലീസുകാരനെ എങ്ങനെ തല്ലിക്കൊല്ലാം”.
ചേരാനെല്ലൂര്‍ കര്ത്താക്കന്മാരുടെ ഭാഗ്യം. പണ്ട് ഈ നദിയിലേക്ക് അവരുടെ എട്ടുകെട്ടില്‍ നിന്നും മണ്ണിനടിയിലൂടെ ഒരു ഗൂഢമാര്‍ഗ്ഗം ഉണ്ടായിരുന്നു. (ശക്തന് തമ്പുരാന്റെ ഭാര്യ വീടായിരുന്നതിനാലായിരിക്കണം) വേലിയേറ്റ സമയത്ത് നിലവറക്കുഴിയില്‍ വെള്ളം പൊങ്ങാറുണ്ടായിരുന്നത്രെ. പിന്നെ ഈ വഴി അടഞ്ഞുപോയി. അല്ലെങ്കില്‍ വീട്ടിനടിയില്‍ വിഷജലം നിറഞ്ഞേനെ.
Post a Comment