Wednesday, August 29, 2007

കുതിരബിരിയാണി



പുട്ടും നേന്ത്രപ്പഴം പുഴുങ്ങീതും നെയ്യും പഞ്ചാരേം കൂടി ഒരു കോമ്പിനേഷനുണ്ട്. എന്തായാലും മുതിര മൊളോഷ്യോം പുട്ടും പപ്പടവും ചേരുന്ന കുതിരബിരിയാണിയോളം വരില്ല ഒന്നും. പുട്ട്, പൂട്ട്, പിട്ട്... എന്തുപേരില്‍ വിളിച്ചാലും എത്ര തിന്നാലും മതിവരുമോ ഈ തനിക്കേരളീയനെ? പോപ്പുലറല്ലാത്ത ഉപനാടന്‍ പഴഞ്ചൊല്ലുകളില്‍ എപ്പോഴും നാവില്‍ വരുന്നതും ആവര്‍ത്തിച്ചാലും വിരസമാകാത്തതുമായി ഒന്നുണ്ട്: ഏതായാ‍ലും കുട പണയം വെച്ചു, ഒരു കഷണം പുട്ടും കൂടി തിന്നാം.

5 comments:

chithrakaran ചിത്രകാരന്‍ said...

ചെറിയ ചെറിയ ചിന്തകള്‍...
മനോഹരമായി...!!
ചിത്രകാരന്റെ ആശംസകള്‍.

അഞ്ചല്‍ക്കാരന്‍ said...

പുട്ടിനെ വിഷയമാക്കിയതിന് പുട്ടു പ്രേമിയുടെ നന്ദി. പുട്ടും പാളേങ്കോടന്‍ പഴവുമാണ് അടിയന്റെ ഇഷ്ട കോമ്പിനേഷന്‍.

ഏ.ആര്‍. നജീം said...

പുട്ടും പയറും പപ്പടവും ആണ് എനിക്കിഷ്ടമെങ്കിലും , പുട്ടും പാളയങ്കോടന്‍ പഴവും പഞ്ചസാരയും കൂടി അങ്ങോട്ട് കൊഴച്ച് തിന്നു കഴിഞ്ഞ് കൈയും നക്കി ഒരു ഏമ്പക്കവും... ഹഹാ ഇതല്ലെ സ്വര്‍‌ഗം

:)

Rammohan Paliyath said...

പാളയംതോടന്‍ ലോപിച്ചതാ പാളേങ്കോടന്‍? ഇതിന് കുറുമാലിപ്പുഴയ്ക്ക് വടക്ക് ‘മൈസൂര്‍പ്പഴ’മെന്നാ പറയുന്നെ. എന്താ, ടിപ്പു വന്നപ്പൊ കൊണ്ടന്നതാ അതിന്റെ കന്ന്?

Anonymous said...

http://puttans.blogspot.com/

Related Posts with Thumbnails