Friday, September 21, 2007

ഒരു പഴയ കഥ


ഒരു ദിവസം സ്നേഹമില്ലായ്മ ഒരു ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ദാരിദ്ര്യം അതുവഴി വന്നു. "നീയെവിടെപ്പോകുന്നു", സ്നേഹമില്ലായ്മ ദാരിദ്ര്യത്തോട് ചോദിച്ചു. "ദേ, ആ വീടു വരെ" ദാരിദ്ര്യം ഒരു വീട് ചൂണ്ടിക്കാണിച്ചു. "എങ്കി ഞാനും വരുന്നു" സ്നേഹമില്ലായ്മ ദാരിദ്ര്യത്തിന്റെ കൂടെക്കൂടി. അങ്ങനെ അവര് രണ്ടുപേരും കൂടി ആ വീട്ടില്‍ച്ചെന്ന് ദു:ഖമായി, അല്ല, സുഖമായി ഏറെനാള്‍ ജീവിച്ചു.

6 comments:

വെള്ളെഴുത്ത് said...

സ്നേഹമില്ലായ്മയും ദാരിദ്ര്യവും സുഖമായി നമ്മുടെ നാട്ടില്‍ ജീവിക്കുന്നു എന്നല്ലേ ഈ അന്യാപദേശകം. ഒറ്റപ്പെട്ട സംഭവങ്ങള്‍ പത്രത്തില്‍ വന്നിട്ടുണ്ട്. പത്രത്തില്‍ അങ്ങനയേ വരൂ... പക്ഷേ തിരിച്ചാണ് ലോകാനുഭവം. ദാരിദ്ര്യവാസികള്‍ ഈ ലോകത്തില്‍ ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നത് പരസ്പരം പങ്കുവയ്ക്കാന്‍ സ്നേഹമുള്ളതു കൊണ്ടാണ്.പക്ഷേ അതു സ്നേഹം എന്ന പേരില്‍ നാം നിര്‍വചിച്ചു വച്ചിരിക്കുന്ന കെട്ടുകാഴ്ചകളാവില്ല. അതുകൊണ്ട് നമുക്കതു മനസ്സിലാവുകയുമില്ല..

വക്കാരിമഷ്‌ടാ said...

തിരഞ്ഞെടുക്കാത്ത വളിപ്പുകളാണെങ്കിലും... :)

സ്നേഹമില്ലായ്‌മയ്ക്ക് കാരണം ദാരിദ്ര്യമാവണമെന്നില്ല എന്ന് തോന്നുന്നു. ആഗ്രഹങ്ങളാ‍വാം. ആഗ്രഹങ്ങള്‍ പതുക്കെ “അതി” നിലവാരത്തിലേക്കുയരുകയും ഒപ്പം ദാരിദ്യം കൂടി കൂട്ടിനു വരികയും ചെയ്യുമ്പോള്‍ മനുഷ്യന് മൊത്തം പ്രാന്താവുകയും അതിന്റെ ഫലമായി വട്ടാവുകയും ചെയ്യും. അപ്പോള്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. മനസ്സില്‍ കുറ്റബോധം തോന്നുക മാത്രമല്ലാ‍യിരിക്കണം ചെയ്യുന്നതെല്ലാം യാന്ത്രികമാവാന്‍. രാജാവിന്റെ മകനാണെങ്കിലും ദരിദ്രനാവുകയും അതേ സമയം രാജാവിനെപ്പോലെ ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്താല്‍ പിന്നെന്ത് ചെയ്യും?

പടിപ്പുര said...

അവര്‍ വരുമ്പോള്‍ കുടുംബത്തോടെയായിരിക്കും വന്നിരിക്കുക. അല്ലേ?

One Swallow said...

വെള്ളെഴുത്ത് പറയുന്ന പോലെ പൊതുവായൊന്നും ഉദ്ദേശിച്ചിട്ടില്ല. പണമുള്ളവര്‍ക്കൊന്നും മനസ്സമാധാനമില്ലെന്ന് പറയുന്നത് കേരളത്തിലെ മഡ് ല്‍ ക്ലാസ് മനസ്സാണ്. ഒരു തരം അസൂസ. അശാന്തികൃഷ്ണ ആളൊരു സോഷ്യലിസ്റ്റാ. കുടിലും കൊട്ടാരവും പാതി ഓടിട്ട പാതി വാര്‍ത്ത ഷിബു നിവാസും അവള്‍ക്കൊരുപോലെ. ദാരിദ്ര്യത്തിന്റെ കൂടെ സ്നേഹമില്ലായ്മ കൂടി വരുമ്മ്പൊ അത് ഹൊറിബ് ള്‍ ആയിരിക്കു. ഒരയല്വീട്ടില്‍ അത് കണ്ടിട്ടുണ്ട്. പണക്കാര്‍ക്ക് എന്തൊക്കെയായാലും ചില താല്‍ക്കാലിക സുഖങ്ങള്‍ കാശുകൊടുത്തു വാങ്ങാം - ഒരു വിസിഡി സിനിമ ഉദാ. ചാരായം നിരോധിച്ച ശേഷം പാവപ്പെട്ടവര്‍ക്ക് എന്തുണ്ട്?

One Swallow said...

വക്കാരീ, സ്നേഹമില്ലായ്മയും ദാരിദ്ര്യവും മിക്കപ്പോഴും റിലേറ്റഡ് അല്ല. രണ്ടിന്റേയും ഒറിജിന്‍ ഗഹനമല്ലേ, വളിപ്പിന്റെ സ്കോപ്പില്‍ വരുകേല (അയാം a-കേല).

വക്കാരിമഷ്‌ടാ said...

യു ട്യൂബ് ലൈറ്റ് എനര്‍ജി സേവ് ചെയ്യുമെന്ന് പറഞ്ഞത് കറക്ട്. ഇപ്പോഴാണ് ഒന്നുകൂടി കത്തിയത്. സംഗതി, ദാരിദ്ര്യം ഒരു വീട്ടിലേക്ക് പോവുകയായിരുന്നു. സ്നേഹമില്ലായ്‌മയും കൂടെക്കൂടി. അങ്ങിനെ അവര്‍ രണ്ടുപേരും ഒരുമിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെന്നു. ശേഷം ചിന്ത്യം എന്നത് സന്തോഷിന്റെ ബ്ലോഗ്. (സ്നേഹമില്ലായ്‌മയെക്കുറിച്ച് പറഞ്ഞപ്പോള്‍ സന്തോഷിനെയും പരാമറടിച്ചത് വിരോധാഭാസന്‍ നായര്‍) :)

പണക്കാര്‍ക്ക് താത്‌കാലിക സുഖങ്ങള്‍ വിലയ്ക്കാണെങ്കിലും വാങ്ങി സുഖിച്ചപോലങ്ങ് ജീവിച്ച് കാണിക്കാമെന്നത് കറക്ട്. പാച്ചപ്പ് പാടില്ല, ശ്വാശ്വത‍ മേനോന്‍ പലഹാരവും പരിഹാരവുമായി വരണമെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ ശ്വാശ്വേതാ മേനോന്‍ വരണമെങ്കില്‍ ചിലപ്പോള്‍ തലമുറകള്‍ നാലും അഞ്ചും കഴിയും. അതുവരെ അലമുറയിട്ട് കഴിയുന്നതിലും നല്ലതല്ലേ പാച്ചപ്പില്‍ (പാച്ചുപിള്ള) കുറച്ച് സുഖങ്ങള്‍ കാശുള്ളവരെങ്കിലും അനുഭവിക്കുന്നത്.

പടം പോസ്റ്റിനെ ഒന്നുകൂടി മനോഹരന്‍ പിള്ളയാക്കുന്നു.

(a- കേലയും മാനസേശ്വരിയുമൊക്കെ കുടുംബ‌സദസ്സില്‍ ഇറക്കി സ്വല്പം ആളായി. കോപ്പിറൈറ്റ് കൊടുത്തുകൊള്ളാം) :)

Related Posts with Thumbnails