ഐഡി കാര്‍ഡ് ഒരു വള്ളിയില്‍ (lanyard) കൊരുത്ത് കഴുത്തില്‍ തൂക്കണമെന്ന് നിര്‍ബന്ധമുള്ള ഒരു ജോലിയും ഇതേവരെ ചെയ്യേണ്ടി വന്നിട്ടില്ല, ദൈവത്തിന് സ്തുതി. കാള്‍ സെന്റര്‍ പോലുള്ള അമേരിക്കയുടെ പിന്നാമ്പുറ ജോലികള്‍ ചെയ്യുന്ന ബാംഗ്ലൂരിലെ നൈറ്റ് ഷിഫ്റ്റുകാര്‍ ഏതോ സ്റ്റാറ്റസ് സിംബല്‍ എന്നോണം ആഭരണമ്പോലെ ഈ തുടല് ആട്ടി നടക്കുന്നു. എന്തിന്, നമ്മുടെ ചില ഇടത് മന്ത്രിമാര്‍ പോലും, ഒരു ടെലിവിഷന്‍ വര്‍ത്തയില്‍ കണ്ടതാണ്, അവരുടെ വ്യക്തിത്വം ഒരു കാര്ഡിലൊതുക്കുന്നു. കണ് വീനിയന്‍സ് എന്നു മാത്രം പറയല്ലേ പ്ലീസ്, കണ് വീനിയന്‍സിന്റെ ആട്ടിന്തോലിട്ടാണ് ഇങ്ങനെ പലതും വരുന്നത്.
ഇതു കാണുമ്പോളെല്ലാം ഭയം കലര്‍ന്ന ഒരു ഓക്കാനം ഉണ്ടാവും. നിങ്ങള്‍ നിങ്ങളല്ല, ഒരു ഐഡി കാര്‍ഡ് മാത്രമാണെന്ന പരിഹാസം. സുരക്ഷ ഉറപ്പുവരുത്താനുള്ള തുടല്. അമേരിക്കനിസത്തിന്റെ അങ്ങേയറ്റം. (അതോ ഇതിനും അപ്പുറമുണ്ടോ? ഉണ്ടാകും - ഓരോ മനുഷ്യനും നെറ്റിയില്‍ ഒരു ബാര്‍കോഡ് അണിയേണ്ട കാലം വരും. ഇടപാടുകളെല്ലാം ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമാകും. വിക്കിമാപ്പിയ ലൈവാകും. സ്റ്റേറ്റ് ഓരോ മനുഷ്യന്റെയും പല്ലുവേദനയുടെയും സ്ഖലനത്തിന്റെയും എണ്ണം പിടിക്കും. വേള്‍ഡ് ഇന്‍ കോര്‍പ്പറേറ്റഡിനെ മൂന്നാല് കമ്പനികള്‍ ഏറ്റെടുക്കും. ഇപ്പോള്‍ത്തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയുടെ ജിഡിപ്പിയേക്കാള്‍ കൂടുതലാണത്രെ മിത്സുബിഷിയുടെ നെറ്റ്വര്ത്ത്! ഹാ!)
2 comments:
ഇതായിരുന്നല്ലേ എന്റെ കഴുത്തില്‍ ആ വള്ളി കണ്ടപ്പോള്‍ കമന്റ് പാസ്സാക്കിയത്... !
എന്ത് ചെയ്യാനാ മാഷെ ഇതില്ലെങ്കില്‍ ഗേറ്റ് കടക്കാന്‍ തൊപ്പിക്കാര് സമ്മതിക്കത്തില്ല.. പിന്നെ കുറെ നാള് ഉപയോഗിച്ച് ഇത് ശരിക്കും ഒരു അവയവം തന്നെയെന്നു തോന്നിത്തുടങ്ങി. ..
ഇപ്പോള്‍ സ്ഥിതി എന്താണെന്നു വച്ചാല്‍, എന്ത് മറന്നാലും ഈ വള്ളി മറക്കത്തില്ല.
ഇത് കഴുത്തില്‍ ഇല്ലെങ്കില്‍ ഒരു അസ്വസ്ഥത ... !
മനുഷ്യ ജന്മം.. ?
അതോ.. ശുനകന്റെതോ..?
കൂടുതല്‍ ചേരുന്നത് ആ ചുടു ചോറ് വാരിയ
കക്ഷിയാ ..
അതാകുമ്പോള്‍ മുജ്ജന്മ സ്വഭാവം എന്നെങ്കിലും പറയാം..
എല്ലാത്തിനും ഒരു കാരണം വേണമല്ലോ ... മലയാളി ആയിപ്പോയില്ലേ..?
ini thattukadayil barotta adikkan nilkunnavanum thookum ithu pole orennam...Name: Sasi, Designation: Porotta maker
If found lost pl return to " Maniyan (dosa mani) shenoys valavu, kochi
Post a Comment