
(സമര്‍പ്പണം - ഗള്‍ഫില്‍ ജീവിക്കാതെ മരിക്കുന്ന ഫാമിലി സ്റ്റാറ്റസ് ഇല്ലാത്ത മലബാറി പുംബീജങ്ങള്‍ക്ക്)
അറബിനാട്ടിലെ കടകളില്ച്ചെന്നാല്
നിരത്തിയ പ്ലാസ്റ്റിക്പ്പൊതികളില് കാണാം
വറുത്തവിത്തുകള്‍
അതു കൊറിക്കുവാന്‍ രസികനാണത്രെ
അറബികള്‍ക്കതു വിശേഷമാണത്രെ
വറുത്ത യൌവ്വനത്തുടിപ്പുകള് മണ്ണിന്
തണുത്ത മാറിടം ചുരത്തും സ്നേഹത്തില്‍
മുളച്ചുയര്ന്നില്ല
ഇടവപ്പാതി തന് തുടിക്കും താളത്തില്‍
നനഞ്ഞുലഞ്ഞില്ല
ഒരിക്കല്‍ ഞങ്ങള്‍ക്കും വസന്തമുണ്ടെന്ന് നിനച്ചതുമില്ല
ഒരിക്കല്‍ ഞങ്ങളും വസന്തമായെന്ന് സ്മരിച്ചതുമില്ല
വിരിഞ്ഞതുമില്ല മധു കുടിക്കുവാന്‍ വിരുന്നു വന്നൊരാ ഭ്രമരവര്യന്റെ വിരലില്‍ പൂമ്പൊടി കൊടുത്തയച്ചില്ല
ഫലിച്ചതുമില്ല കൊഴിഞ്ഞതുമില്ല
വറുത്ത വിത്തിന്റെ കരച്ചിലാണല്ലോ ചിരിക്കുമ്പോള്‍ നമ്മള് ഒളിച്ചുവെക്കുന്നു
നിരത്തിയ പ്ലാസ്റ്റിക്പ്പൊതികളില് കാണാം
വറുത്തവിത്തുകള്‍
അതു കൊറിക്കുവാന്‍ രസികനാണത്രെ
അറബികള്‍ക്കതു വിശേഷമാണത്രെ
വറുത്ത യൌവ്വനത്തുടിപ്പുകള് മണ്ണിന്
തണുത്ത മാറിടം ചുരത്തും സ്നേഹത്തില്‍
മുളച്ചുയര്ന്നില്ല
ഇടവപ്പാതി തന് തുടിക്കും താളത്തില്‍
നനഞ്ഞുലഞ്ഞില്ല
ഒരിക്കല്‍ ഞങ്ങള്‍ക്കും വസന്തമുണ്ടെന്ന് നിനച്ചതുമില്ല
ഒരിക്കല്‍ ഞങ്ങളും വസന്തമായെന്ന് സ്മരിച്ചതുമില്ല
വിരിഞ്ഞതുമില്ല മധു കുടിക്കുവാന്‍ വിരുന്നു വന്നൊരാ ഭ്രമരവര്യന്റെ വിരലില്‍ പൂമ്പൊടി കൊടുത്തയച്ചില്ല
ഫലിച്ചതുമില്ല കൊഴിഞ്ഞതുമില്ല
വറുത്ത വിത്തിന്റെ കരച്ചിലാണല്ലോ ചിരിക്കുമ്പോള്‍ നമ്മള് ഒളിച്ചുവെക്കുന്നു
5 comments:
നമോവാകം.
അപ്പോള്‍ ഫാമിലി സ്റ്റാറ്റസുള്ളവര്‍ മരിക്കാതെ ജീവിക്കുന്നുവരാണല്ലെ....എന്റെ ഇഷ്ടാ എങ്ങിനെയൊക്കെ തള്ളിക്കൊണ്ടു പോകുന്നു ജീവിതം..അക്കരപ്പച്ച പോലെ തോന്നും മറ്റുള്ളവര്‍ക്ക്
excellent! മനോഹരമായി പറഞ്ഞിരിക്കുന്നു. എന്നെങ്കിലും നാട്ടില്‍ വന്ന് പെണ്ണുകെട്ടി പിരിയാന്‍ മാത്രം വിധിയുള്ള രണ്ടോ മൂന്നോ മാസം നീളുന്ന വസന്തം അവര്‍ക്കുണ്ടാവട്ടെ. അപ്പൊഴേക്കും അഭ്യുദയകാംഷികളെല്ലാം ചോദിച്ചുതുടങ്ങും, എന്നാ തിരിച്ചുപോവുന്നത്? പോന്നില്ലേ? ന്ന്.
kore naal aaayalloo chetta eee pena unthu thudanggiyitu. inium boradippikkaate nirthikkkoode?
വരികള്‍പോലെ,
സമര്‍പ്പണവും പടവും
ഒത്തിരി നന്നായിട്ടുണ്ട്
Post a Comment